• About Santhosh Olympuss

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in

  ഒളിമ്പസ്സില്‍ നിന്നുമുള്ള പരിശീലന പരിപാടികള്‍ നിര്‍ത്തിയോ?

  by  • February 21, 2019 • അംഗത്വം, പദ്ധതികള്‍, വാര്‍ത്ത, സംഘ പരം • 0 Comments

  2019  ഫെബ്രുവരി 21 കഴിഞ്ഞ കുറച്ചു നാളായി പലരും വിളിച്ചും സോഷ്യല്‍ മീഡിയ  വഴിയും അന്വേഷിക്കുന്നതിലെ ഒരു മുഖ്യ ചോദ്യം ഇതാണ്. ഒരിക്കലും ഇല്ല. കഴിഞ്ഞ മുപ്പത്തി മൂന്നു  വര്‍ഷങ്ങളായി ഒളിമ്പസ് സ്വപ്നം കാണുന്നത്  ഒരു സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ജീവന സമൂഹം അഥവാ ഇക്കോ വില്ലേജു സ്ഥാപിക്കുവാനാണ്.  അതിനായുള്ള പഠനങ്ങള്‍ മാത്രം ആയിരുന്നു  ആദ്യ ഒരു ദശകത്തില്‍. ഒപ്പം ഇക്കോ വില്ലേജു  നടപ്പിലാക്കുവാനുള്ള മാനവ വിഭവ ശേഷി ആര്‍ജിക്കുവാനുള്ള പരിശീലനങ്ങളും നല്‍കി വന്നിരുന്നു. കാലവും ...

  Read more →

  വിളമ്പലിന്‍റെ രീതി ശാസ്ത്രം

  by  • February 8, 2019 • പോസ്റ്ററുകള്‍ • 0 Comments

  ഊട്ടാന്‍ തുടങ്ങിയാലോ വിളമ്പിക്കൊടുത്താലോ അത് കഴിച്ചു കഴിയുന്നത് വരെ അടുത്തിരുന്നു ഉണ്ണുന്നവനെ ഹൃദയ പൂര്‍വ്വം പരിഗണിക്കുക എന്നതാകണം വിളമ്പലിന്‍റെ രീതി ശാസ്ത്രം. അത് ഭക്ഷണത്തിലും സ്നേഹത്തിലും അറിവിലും സംരക്ഷണത്തിലും രാജത്വത്തിലും ഒരു പോലെ തന്നെ. Serving is a parental deed which should not loose proximity, care  and affection

  Read more →

  സമമിതി

  by  • January 30, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  സമം എന്നത് ഒരു ആശയമാണ്. വളരെ നല്ലതും ആണ് അത്. എന്നാല്പ്രകൃതിയില്‍  അങ്ങനെ  ഒരു  അവസ്ഥ ഇല്ല. എല്ലാം ഒരു  പോലെ അല്ല എങ്കിലും അവയെല്ലാം ഒരു പോലെ  അളക്കപ്പെടുക  എന്നത്  മാത്രമാണ് സാദ്ധ്യം. അങ്ങനെ  ഒരു പോലെ അളക്കപ്പെടുന്നതിനെയാണ് സമമിതി എന്ന് പറയുക. അതായത് പ്രകൃതിയില്‍ സമം അല്ല, സമമിതി ആണ് ഉള്ളത്.

  Read more →

  ജീവിത ഉദ്ദേശ്യം സൌകര്യം ആണ്

  by  • January 27, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  ജീവിതത്തെ മറ്റൊരു ഇടത്ത് നിന്നും നോക്കിക്കാണാന്‍ ഒരു അഞ്ചു നിമിഷം. നാമോരോരുത്തരും സന്തോഷം ഇഷ്ടപ്പെടുന്നു. സുഖമായിരിക്കുവാന്‍ ശ്രദ്ധിക്കുന്നു. സൌകര്യമായിരിക്കുവാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. ഇതിന്‍റെ തലക്കെട്ട്‌  കണ്ടതിനു ശേഷം തന്നെ നിങ്ങളുടെ ശരീരം അപ്പോഴുള്ള ഒരു നിലയില്‍ നിന്നും കൂടുതല്‍ സൌകര്യ പ്രദമായ മറ്റൊരു നിലയിലേക്ക് മാറിക്കൊണ്ടേ ഇരിക്കുന്നു. അതെ.. നാം എപ്പോഴും സൌകര്യ പ്രദമായ ഒരു ശരീര നിലയില്‍ ആണ് നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുക.  ആ നിലയില്‍ അല്‍പ നേരം തുടരുമ്പോള്‍  ശരീരം ഒരിടത്തേയ്ക്ക്...

  Read more →

  നൂറാം കുരങ്ങന്‍ പ്രതിഭാസം

  by  • January 10, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  ഒരു സമൂഹത്തിലെ കുറെയേറെ പേര്‍ ഒരു ശീലം സ്വായത്തമാക്കിയാല്‍ അവരുമായി നേര്‍ ബന്ധമില്ലാത്ത ബാക്കിയുള്ളവരിലും ആ ശീലം ഒരു സ്വാഭാവിക  ചോദനയെന്നോണം പ്രവര്‍ത്തിക്കുമെന്ന ഒരു ജൈവ പ്രതിഭാസം ആണ് നൂറാം കുരങ്ങന്‍ പ്രതിഭാസം.  ഇന്നത്തെ കുഞ്ഞുങ്ങളും ചെറുപ്പക്കാരും ഒരു പരിശീലനവും ലഭിക്കാതെ ഇരുന്നിട്ടും വളരെ പെട്ടെന്ന് സാങ്കേതിക ഉപകരണങ്ങളുമായി ഇണങ്ങുന്നതും മറ്റും ഈ എപ്പിജെനിട്ടിക്കല്‍ പ്രതിഭാസം മൂലമാണ്. ക്ലാസ്സിക്കല്‍ കണ്ടീഷനിംഗ് എന്ന മനശാസ്ത്ര പ്രതിഭാസത്തെ കുറിച്ച് ജപ്പാനിലെ കോജിമ ദ്വീപുകളില്‍ 1950 കളില്‍ ചില ശാസ്ത്ര...

  Read more →

  ലോ ഓഫ് അട്രാക്ഷന്‍റെ സങ്കേതം

  by  • January 9, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  പ്രപഞ്ചത്തിനു അകത്താണ് സൌരയൂഥം എന്നാണല്ലോ പഠിച്ചിട്ടുള്ളത്. അതിനകത്ത് ഭൂമിയും അതിനകത്ത് നമ്മളും അതിനകത്ത് അവയവവും അതിനകത്ത് കോശവും അങ്ങനെ അങ്ങനെയങ്ങനെ കൂടുകള്‍ക്ക് അകത്തു കൂടുകളായി നില കൊള്ളുന്നു. (ഇതാണ് വ്യവസ്ഥാ വിന്യാസം). കോശത്തിന്റെ നിര്‍മിതിക്ക് ആവശ്യമായ പോഷണങ്ങള്‍ക്കായി കോശം അവയവത്തോടും അപ്പോള്‍ അവയവം നമ്മളോടും ചോദിക്കും അപ്പോള്‍ നാം ഉപാധികളില്ലാതെ ഭക്ഷണം അവയവത്തിനു കൊടുക്കുക തന്നെ ചെയ്യും. അങ്ങനെയെങ്കില്‍ നാം നമ്മുടെ ആവശ്യം ഭൂമിയോട് ചോദിച്ചാല്‍ ഉപാധികള്‍ ഇല്ലാതെ ഭൂമി നമുക്ക് മുന്നില്‍ എത്തിച്ചു തരിക...

  Read more →

  ജീവിത നിമിഷങ്ങളെ കടന്നു പോകുവാന്‍ അനുവദിക്കുക.

  by  • January 9, 2019 • ക്യൂലൈഫ്, ജീവിത വിജയം, മാനേജുമെന്റ് • 0 Comments

  Disclaimer :  അവനവന്റെ ജീവിതം എങ്ങനെ ആകണം എന്ന് തീരുമാനിക്കുവാനുള്ള അവകാശവും ഉത്തരവാദിത്തവും മനുഷ്യനുണ്ട്‌. എന്നാല്‍ അത് അവന്റെ മാത്രം ചോയിസാണ് . ഒരു ഉപദേശിക്കും വഴികാട്ടിക്കും ഒരാളെയും തിരുത്തുവാന്‍ കഴിയില്ല. എങ്കിലും എഴുതിപ്പോകുകയാണ്.. ജീവിതം തന്നെ ഒരു ഒഴുക്കാണ്. ഒഴുക്കില്‍ ചിലത് ചേര്‍ന്ന് ഒഴുകും, മറ്റു ചിലത് മറ്റൊരു വേഗത്തില്‍ ഒഴുകും. എല്ലാം ഒരിക്കലല്ലെങ്കില്‍  മറ്റൊരിക്കല്‍ ഒഴുകി കണ്‍ വെട്ടത്ത് നിന്നും മറയുവാന്‍ ഉള്ളതാണ്. വ്യക്തികളും വസ്തുക്കളും ബന്ധങ്ങളും സ്ഥാനങ്ങളും അവസ്ഥകളും എല്ലാം അങ്ങനെ...

  Read more →

  ലോ ഓഫ് അട്രാക്ഷന്‍ : 555 മെത്തേഡ്

  by  • December 30, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  💖😇✍✍✍✍✍✍✍ *നേടണമെന്ന് മനസ്സില്‍ തോന്നുന്ന ആഗ്രഹം, അഞ്ചു ദിവസം ഒരേ സമയത്ത് അമ്പത്തി അഞ്ചു തവണ എഴുതുക. എന്നിട്ടത് മറന്നേക്കുക. അധികം വൈകാതെ അത് സാധിക്കും*. 🤔 *എന്തേ വിശ്വാസം വരുന്നില്ലേ? എങ്കില്‍ ഈ പറഞ്ഞത് ഒന്ന് പരിശോധിക്കാം*. 🔸  ലോ ഓഫ് അട്രാക്ഷന്‍ പരിശീലിച്ചു വിജയിച്ച മിക്കവര്‍ക്കും ഈ പ്രാക്ടീസ് നല്ല ഫലം നല്‍കുക തന്നെ ചെയ്യും. 🔸  എന്നാല്‍ തുടക്കക്കാര്‍ക്കോ പരാതിക്കാര്‍ക്കോ യുക്തി വിശ്വാസികള്‍ക്കോ ഇത് ഫലിക്കണം എന്നില്ല. 🔸  ഏതെങ്കിലും ഒരു...

  Read more →

  ക്യൂലൈഫ് : ലളിതാരോഗ്യം

  by  • December 22, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  *ഏറ്റവും ലളിതമായി നിത്യ ജീവിതത്തില്‍ ആരോഗ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ് ഈ കുറിപ്പിന്‍റെ വിഷയം*.   ജീവിത വിജയത്തിലെ ഏറ്റവും മുഖ്യ ഘടകം ആരോഗ്യം തന്നെയാണ്. ജീവിത ശൈലിയുടെയും മനസ്സിന്റെയും താളം തെറ്റല്‍ കൊണ്ടു തന്നെ  ജന്മ സിദ്ധമായ ആരോഗ്യത്തെ നഷ്ടപ്പെടുത്തുന്നവരാണ് നമ്മള്‍. ശരിയായ ശ്രദ്ധയുണ്ടെങ്കില്‍ ആരോഗ്യം നമ്മുടെ കൈപിടിയില്‍ ഒരു പരിധി വരെ ഒതുക്കാവുന്നതാണ്. രോഗങ്ങളുടെ അതി സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുവാന്‍ ലോകത്ത് പഴയതും പുതിയതും ആയ ഒട്ടേറെ ചികിത്സാ രീതികള്‍ ഉണ്ട്. ഏതു...

  Read more →

  ജീവിത വിജയത്തിനു പാരഡൈം ഷിഫ്റ്റ്‌

  by  • December 9, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  ആഗ്രഹിച്ചാല്‍ എന്തും നടക്കും എന്ന് LAW OF ATTRACTION  പറയുന്നു. എന്നിട്ടും നമ്മുടെ ആഗ്രഹങ്ങള്‍ നടക്കാതെ പോകുന്നത് എന്ത് കൊണ്ടാണ്? നാം അറിയുന്ന നമ്മുടെ ബോധ മനസ്സിന് ചില താല്‍കാലിക കൂട്ടിക്കിഴിക്കലുകള്‍ ജീവിതത്തില്‍ നടത്തുവാന്‍ കഴിയും. എന്നാല്‍ ജീവിതത്തിലെ ശീലങ്ങളും വിശ്വാസങ്ങളും യോഗ്യതകളും ഒക്കെ ഓര്‍മയാക്കി രേഖപ്പെടുത്തി വച്ചിട്ടുള്ള ഉപബോധ മനസ്സാണ് ജീവിതത്തിലെ ഓരോ നിമിഷത്തെ അനുഭവങ്ങളും നമുക്ക് കൊണ്ട് തരുന്നത്.  ഈ ഓര്‍മസഞ്ചയത്തെ ഉപബോധ ചിത്രം അഥവാ പാരഡൈം എന്ന് വിളിക്കുന്നു.. എട്ടു വയസ്സ് ആകുന്നതു...

  Read more →