• അംഗത്വം

  ഒളിമ്പസ്സിന്റെ പരിപാടികളിലോ, പ്രവര്‍ത്തനങ്ങളിലോ അംഗമാകുന്നവര്‍ക്കുള്ള പ്രാഥമിക പരിചയം..

  എന്താണ് ഒളിമ്പസ്

  by  • August 31, 2013 • അംഗത്വം • 0 Comments

  മനുഷ്യന്‍ അവന്റെ വികസനത്തിനെ കൊടുമുടിയിലാണ്. മണ്ണും വിണ്ണും കാല്കീഴിലാക്കി അറിവിന്റെയും, സൌകര്യങ്ങളുടെയും, ഒട്ടേറെ ഇഷ്ടാനിഷ്ടങ്ങളുടെയും മുകളില്‍ കയറി നില്‍ക്കുന്ന മനുഷ്യന്റെ പരിധിയില്‍പ്പെടാതെ പോകുന്നത്, അവനവനെക്കുറിച്ചുള്ള അറിവ് മാത്രം. ഇത് അറിയിക്കാനായി, മനുഷ്യനുണ്ടായ കാലം മുതല്‍ തൊട്ടു, ഒട്ടേറെ ജീവിത ശൈലികളും, ദര്‍ശനങ്ങളും, മതങ്ങളും, ഇസങ്ങളും, ശാസ്ത്രശാഖകളും, നവ സാങ്കേതിക – മനെജുമെന്റ്റ് സംവിധാനങ്ങളും ഉണ്ടായി വന്നിട്ടുണ്ട്. ഇവയ്ക്കിടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും, യഥാര്‍ത്ഥത്തിലുള്ള നിലനില്‍പ്പിനെയും നാമറിയുന്നില്ല. ജീവരാശിയുടെ സുസ്ഥിരമായൊരു ജീവനത്തെ ശാസ്ത്രീയമായും, ആത്മീയമായും...

  Read more →

  പ്രാഥമിക വിലയിരുത്തല്‍

  by  • August 31, 2013 • അംഗത്വം • 0 Comments

  ഒളിമ്പസ്സിന്റെ പഠനത്തിന്റെ ഓരോ ഘട്ടത്തിലും ഒരു വിലയിരുത്തല്‍ പ്രക്രിയയുണ്ട്‌. പഠനാരംഭത്തില്‍ തന്നെ, പഠിതാവിന്റെ ഇന്നോളം സ്വായത്തമാക്കിയ ലോക വിജ്ഞാനവും, വീക്ഷണ ഗതിയും, വിഷയ ജ്ഞാനവും, സാങ്കേതിക ജ്ഞാനവും, സാമാന്യ ബോധവും, ശേഷിയും ഒന്ന് വിലയിരുത്തേണ്ടതുണ്ട്. ഇത് ഈ പഠന പ്രക്രിയയില്‍ പഠിതാവിനെയും മാര്‍ഗദര്‍ശികളെയും ഒരുപോലെ സഹായിക്കും. പഠന ശേഷം സ്വയവും മാര്‍ഗദര്‍ശികള്‍ക്കും പഠനാന്തര വികാസത്തെ അളക്കാനും ഈ വിലയിരുത്തല്‍ ഉപകരിക്കും.   നിങ്ങളുടെ വീക്ഷണത്തില്‍ ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും മുഖ്യമായ പത്തു പ്രശ്നങ്ങള്‍ എന്തെല്ലാം? അവയില്‍ കേന്ദ്ര...

  Read more →

  പരിചയപ്പെടുത്തലിനുള്ള മാര്‍ഗരേഖ

  by  • August 31, 2013 • അംഗത്വം • 0 Comments

  ഒളിമ്പസ്സിന്റെ എല്ലാ പഠന പരിപാടികളും പങ്കാളിത്ത ശൈലിയിലുള്ളതാണ്. ചര്‍ച്ചകളും ചോദ്യോത്തരികളും ഒക്കെ ഉണ്ടാകും. പരസ്പരം വ്യക്തിപരമായോ സംജ്ഞാപരമായോ ഉള്ള വ്യക്തമായ പരസ്പര പരിചയം ഇല്ലെങ്കില്‍, ആശയ വിനിമയം ഫലപ്രാപ്തിയിലെത്തില്ല. അത്തരമൊരു യൌക്തിക വ്യക്തത ഉണ്ടാക്കുക എന്നതാണ് ഒളിമ്പസ്സിന്റെ പഠനപരിപാടിയിലെ ആദ്യ ഇനം. അതിനു നിയതമായൊരു അവതരണ രൂപവും നാം തുടര്‍ന്ന് വരുന്നുണ്ട്. അതിന്റെ ക്രമം ചുവടെ കൊടുക്കുന്നു. മുഴുവന്‍ പേര്, വയസ്സ്, സ്ഥലം ആണോ പെണ്ണോ (മുഖാമുഖം അല്ലെങ്കില്‍) എന്ത് ചെയ്യുന്നുവെന്നത് കുടുംബവിശേഷം നിലവിലുള്ള കുടുംബ/സംഘ(ടനാ)...

  Read more →

  ഒളിമ്പസ് ദര്‍ശനം (മുഖവുര)

  by  • August 31, 2013 • അംഗത്വം • 0 Comments

  ഒളിമ്പസ് ദര്‍ശനത്തിന്റെ ഈ  വെബ് സൈറ്റിലേക്കു സ്വാഗതം. നീന്തലും ചികിത്സയും തുടങ്ങി മുലയൂട്ടു വരെ തപാലില്‍ പഠിപ്പിക്കുന്ന ഇക്കാലത്ത് ഒളിമ്പസ്സ് മാത്രമെന്തിനു നേരിട്ടേ പഠിപ്പിക്കൂ എന്ന് ശഠിക്കുന്നു എന്ന് ഞങ്ങള്‍ക്ക് തോന്നി തുടങ്ങിയതിന്റെ ഫലമാണ് ഈ വെബ്സൈറ്റ്.. ഇത് മലയാള ഭാഷ അറിയുകയും, ഒരു സമഗ്ര ബദല്‍ ജീവിത വ്യവസ്ഥയെ അന്വേഷിക്കുകയും ചെയ്യുന്ന ഓരോരുത്തര്‍ക്കുമുള്ള ഞങ്ങളുടെ ചൊല്‍കാഴ്ചയാണ്. വേണ്ട വിധം ഉപയോഗിക്കണമെന്ന് മാത്രം. ഇത് സുസ്ഥിര ജീവിതത്തിന്റെ അടുത്ത പടി തേടുന്നവര്‍ക്ക് ഉള്ളതാണ്. ബൌദ്ധിക വ്യായാമം...

  Read more →

  ഒളിമ്പസ് സഹവാസം. (Olympuss Community Living)

  by  • August 30, 2013 • അംഗത്വം • 0 Comments

  ആമുഖം നാരായണ ഗുരുവും, ഗാന്ധിജിയും മറ്റും നടത്തിയിരുന്ന കൂട്ട് ജീവിതത്തെ പറ്റി കേട്ടിട്ടുണ്ടാകും. ഉയര്‍ന്ന സാമൂഹ്യ ബോധമുള്ള മനുഷ്യര്‍, ശൌചം, ഇണ ചേരല്‍ എന്നിവയില്‍ ഒഴികെ, മറ്റെല്ലാ ജീവിത ധര്‍മങ്ങളും പൊതുവായി നിര്‍വഹിക്കുന്ന ഒരു സംവിധാനം ആണ് കൂട്ട് ജീവിതം അഥവാ സഹവാസം.. പട്ടാള ക്യാമ്പുകള്‍, സ്കൌട്ട് – ഗൈഡു ക്യാമ്പുകള്‍, ആശ്രമങ്ങള്‍, എന്‍ എസ് എസ് വോളന്റീര്‍മാര്‍, അദ്ധ്യാപക, വൈദ്യ , മാനെജുമെന്റ് വിദ്യാര്‍ഥികള്‍ എന്നിവര്‍ തങ്ങളുടെ ഔദ്യോകിക ജീവിത വഴിയില്‍, പലപ്പോഴായി സഹവാസ...

  Read more →

  വ്യക്തിപരമായ ദുശീലങ്ങള്‍ തടസമാകുമോ…

  by  • August 30, 2013 • അംഗത്വം • 0 Comments

    A green Heart asked:       ======   സമൂഹത്തിന്റെ എല്ലാ ഗുണ ദോഷങ്ങളും പേറുന്നവര്‍ ആയിരിക്കും. അത് കൊണ്ട് തന്നെ, അവയൊക്കെ ഉപേക്ഷിച്ചേ വരാവൂ എന്ന് നിഷ്കര്‍ഷിച്ചാല്‍ ആരും ഇവിടെ ഉണ്ടാകില്ല തന്നെ. നാം വിഭാവനം ചെയ്യുന്ന ഒരു ശുദ്ധ ഭൂമി (സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര നവഗോത്ര സമൂഹം ) ഇവിടെ സൃഷ്ട്ടിച്ചെടുക്കാന്‍  , ഏറ്റം ചുരുങ്ങിയത്  എട്ടു തലമുറയെങ്കിലും വേണ്ടി വരും,എന്നാണു ഒളിമ്പസ്സിന്റെ അനുമാനം..(അതും, എല്ലാം നാം വിഭാവനം...

  Read more →

  ഒളിമ്പസ്സിലൂടെ ഒരു ദിവസം എങ്ങിനെ തുടങ്ങാം, തുടരാം..

  by  • August 30, 2013 • അംഗത്വം • 0 Comments

  വല്ലാത്ത തിരക്കുകളിലാണ് എല്ലാരും. അതിസമ്മര്‍ദ്ദം ഉണ്ടായിരുന്നാലും തിരക്കുകളിലൂടെ കടന്നു പോയെ പറ്റൂ എന്ന അവസ്ഥ. എങ്കിലും ഒരു ദിനം, നന്നായി തുടങ്ങിയാല്‍, അന്ന് മുഴുവനും നന്നായി തുടരാം. ജീവന ക്രമത്തില്‍ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ കുറിക്കട്ടെ.. ഇത് ഒളിമ്പസ്സിന്റെ ജീവിത ശൈലി പാലിക്കുവാന്‍ താല്പര്യപെട്ടിട്ടുള്ള എന്റെ ശിഷ്യര്‍ക്ക് വേണ്ടി തയാറാക്കിയ ആത്മീയ സാധനകളാണ്..  എങ്കിലും ഇവ വേണമെന്നുള്ള, പ്രകൃതിയെ തന്റെ നിയന്ത്രണ സംവിധാനമായി മനസ്സിലാക്കുന്ന, ആര്‍ക്കും ഉപയോഗിക്കാം. ഇവയെല്ലാം, നമ്മുടെ മുന്‍ ഗുരുക്കന്മാര്‍, എല്ലാ നാടുകളിലും ഉപയോഗിച്ച് വന്ന നിഷ്ഠകള്‍ ആണ്....

  Read more →

  സ്വചിന്തന പരിപാടി

  by  • July 24, 2013 • അംഗത്വം • 0 Comments

  നമ്മുടെ ജീവിതം വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. സാങ്കേതികമായി ഉയര്‍ന്ന വേഗവും, ശേഷിയും സ്വായത്തമാക്കിയെന്നു അഭിമാനിക്കുന്ന നമുക്ക് , മുന്നില്‍ എത്തി പിടിക്കാവുന്ന അപചയങ്ങളെ കാണാനാകാതെ വരുന്നുവോ എന്നൊരു സംശയം. പരിസ്ഥിതി , ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ആത്മീയത, ശാസ്ത്ര ജ്ഞാനം, സാങ്കേതികത, രാഷ്ട്രീയം, ഭരണം , തൊഴില്‍, സ്വശ്രയത്തം, പാരസ്പര്യം, രക്ഷകര്തൃത്വം, കൂട്ടായ്മ, ലൈഗികത, സംസ്കാരം, സദാചാരം, മൂല്യാധിഷ്ടിത ജീവിതം എന്ന് തുടങ്ങി സമസ്തമേഖലകളിലും, തുലനത നഷ്ടമായിട്ടും , പച്ചവെള്ളമുള്ള പാത്രത്തിലിട്ട്, അടുപ്പത്ത്...

  Read more →

  ഒളിമ്പസ്സും നിങ്ങളും.

  by  • July 23, 2013 • അംഗത്വം • 0 Comments

  ഒളിമ്പസ്സും നിങ്ങളും. തുടരെയുള്ള പോസ്റ്റുകളിലൂടെ എന്റെ വായനക്കാരില്‍ ചില ചിത്രീകരണങ്ങള്‍ നടത്തുവാന്‍ ഞാനും എന്റെ കൂടെയുള്ളവരും സദാ ശ്രമിക്കുന്നത് കാണുന്നുണ്ടാകും. എന്തിനിങ്ങനെ എന്ന് ചിലരെങ്കിലും ചോദിക്കയും ചെയ്തു. അതിനൊരു മറുപടി നല്‍കേണ്ടതുണ്ടെന്ന് തോന്നിയത് കൊണ്ട് ഇങ്ങിനെ ഒരു കുറിപ്പ് എഴുതാം എന്ന് കരുതി. കൌതുകവും, ആകാംക്ഷയും ഉള്ളവര്‍ സമയമെടുത്തു വായിക്കുമല്ലോ..   നമ്മുടെ വര്‍ത്തമാന പശ്ചാത്തലം ● നഷ്ടമാകുന്ന പാരിസ്ഥിതിക തുലനത, ● അന്യം നിന്ന് പോകുന്ന ജീവി വര്‍ഗങ്ങള്‍, ● കൈവിട്ടു പോകുന്ന കാര്‍ഷിക സുസ്ഥിരത, ● ഭീതിതമായ ആരോഗ്യ സംസ്കാരം, ● ഉണ്മകളില്‍ നിന്നും മാറിപ്പോകുന്ന വിദ്യാഭ്യാസ രംഗം, ● കലുഷമായ...

  Read more →

  എന്തു കൊണ്ടാണ് ഒളിമ്പസ്സ് എന്നു നാമകരണം ചെയ്തിരിക്കുന്നത് .

  by  • July 23, 2013 • അംഗത്വം • 0 Comments

  രീതികളോട് ബന്ധപ്പെട്ടിരിക്കുന്നു ….(ഫേസ്ബുക്ക് വായനയില്‍ നീന്നു മനസ്സിലാക്കിയത് ) എന്നിട്ടും എന്തു കൊണ്ടാണ് ഇതിന് ഒളിമ്പസ്സ് എന്നു നാമകരണം ചെയ്തിരിക്കുന്നത് ….എന്നറിയാണ്‍ താല്പ്പര്യം ഉണ്ട് >>>.       ഇരുപത്തി മൂന്നിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്, വിശ്വ സംസ്കാര സമന്വയത്തെ ദ്യോതിപ്പിക്കാനായി, ഗ്രീക്ക് മിതോളജിയിലെ ദേവരാജന്‍ സ്യൂസിന്റെ വാസ സ്ഥാനമായ ഒളിമ്പസ് പര്‍വതത്തിന്റെ പേര് കടമെടുത്തതാണ്. പിന്നീടതിന് പ്രചാരമായി. അതിന്നും തുടരുന്നു. ഇന്ന് ആ പേരിനു കല്പിക്കുന്ന അര്‍ഥം പ്രാപഞ്ചിക നൈസര്‍ഗികത എന്നതാണ്.. അതിന്റെ ചുരുക്കമായി,...

  Read more →