• പരിസ്ഥിതി

  ഏപ്രില്‍ കൂള്‍

  by  • April 1, 2018 • ജീവിത വിജയം, തത്വചിന്ത, പരിസ്ഥിതി • 0 Comments

  ഇന്ന് ഏപ്രില്‍ഫൂള്‍ ആകുന്നതിനു പകരം *ഏപ്രില്‍കൂള്‍* ആക്കുവാന്‍ തുടക്കമിടുക. ഉപഭോഗ സംസ്കാരത്തിന്‍റെ പിന്നാലെ നടന്നു മറ്റുള്ളവരെയും അവനവനെയും കബളിപ്പിച്ചു വിഡ്ഢി ആകുന്നതിനു പകരം ഇനിയുള്ള ഏപ്രിലുകളും കുളിരുള്ളതാകുവാനായി ഒരു മരം നടുക. ഈ അറ്റവേനലില്‍ നിങ്ങള്‍ മരം നടുന്നുവെങ്കില്‍ അതിനെ പരിചരിക്കുവാന്‍ കഴിയുമെങ്കില്‍ മാത്രം ചെയ്യുക.  അടുത്ത മഴ വരെ അതിനു വേണ്ടത്ര വെള്ളം നല്‍കുക, ചുറ്റും പുതയിടുക, മറ്റൊരു ജീവിയും അതിനെ നശിപ്പിക്കാതെ നോക്കുക. *എന്നാല്‍ അത് മാത്രം മതിയെന്ന് തോന്നുന്നുണ്ടോ?* ശ്രദ്ധിച്ചിട്ടുണ്ടോ? മഴക്കാലത്തെത്തുന്ന...

  Read more →

  പട്ടിപ്പേടിയുടെ പിന്നാമ്പുറങ്ങള്‍…

  by  • August 26, 2016 • ആത്മീയത, തത്വചിന്ത, പരിസ്ഥിതി • 0 Comments

  ഒരു ഗ്രഹത്തില്‍ ജീവ സാന്നിദ്ധ്യത്തിന്‍റെ പ്രതീകങ്ങള്‍ ആയ ചരങ്ങള്‍ ഉണ്ടാകുക, അവയുടെ വികാസത്തിന്‍റെ ഒരു കാലത്ത് ഒരു ശിഖരമായി പരിണമിച്ച ഭാവനാ വിലാസിതനായ ഒരു ജീവിയുണ്ടാകുക, ഇതെല്ലാം സുന്ദരവും കൌതുകകരവുമായ കാര്യങ്ങള്‍ തന്നെ ആണ്. എന്നാല്‍ അവന്‍ (അവള്‍ എന്ന് വിളിക്കേണ്ടവര്‍ക്ക് അങ്ങിനെയും വിളിക്കാം) ഈ ഗോളത്തെയും അതിലെ ജീവ ജാലങ്ങളുടെയും നെറുകയില്‍ കയറിയിരുന്നു ധാര്‍ഷ്ട്യത്തോടെ എല്ലാം കാല്‍കീഴിലാക്കിയപ്പോള്‍ അവനില്‍ നിന്നും സുസ്ഥിതിയും ശാന്തിയും അന്യമാകുവാന്‍ തുടങ്ങി.   മറ്റുള്ളവയുടെ ജീവാവകാശത്തെ തീരുമാനിക്കുവാന്‍ മനുഷ്യനെന്നല്ല ഒരു...

  Read more →

  സംരക്ഷിക്കേണ്ടത് …

  by  • February 19, 2014 • പരിസ്ഥിതി • 0 Comments

  സംരക്ഷിക്കേണ്ടത് നാം പ്രകൃതിയെ അല്ല, നമ്മെ തന്നെയാണ്. നാം ഭൂമിയുടെ സൌഖ്യത്തെ കുത്തി നോവിക്കുമ്പോൾ, അവൾ നമ്മെ കുടഞ്ഞെറിയാതെ സൂക്ഷിച്ചുകൊൾക.   https://www.facebook.com/photo.php?fbid=628782383836372

  Read more →

  കൂടായ ജീവിതം.

  by  • February 19, 2014 • പരിസ്ഥിതി • 0 Comments

  അമ്മ, ഉദാത്തമായ പദം!!. അതിനും അപ്പുറത്ത്,  ശ്രേഷ്ഠവും സുരക്ഷിതവും ആയ മറ്റെന്തുണ്ട്? അതെ.. അമ്മയുടെ ഉദരത്തിൽ കിടക്കുമ്പോഴുള്ളതിലുമധികം സുരക്ഷ, മറ്റെങ്ങും ഇല്ലതന്നെ. അമ്മയുടെ ഗർഭപാത്രത്തിനകത്ത് കിടന്നവർ ആണെങ്കിലും, നാം ആരും, അത് കണ്ടതായി ഓർക്കുന്നില്ല. എങ്കിലും, ഏറ്റവും സുരക്ഷിതമായ ഒരു കിളിക്കൂട്‌ പോലെ എന്ന് നമ്മുടെ ബുദ്ധിയാൽ നാം ഗർഭപാത്രത്തെ മനസ്സിലാക്കും. ഗർഭത്തിൽ നിന്നും പുറത്ത് വരുന്നത് വരെയാണ്,   ഗർഭസ്ഥാവസ്ഥയെ നാം അനുഭവിച്ചിരിക്കുക. പുറത്ത് വന്നതിനു ശേഷം, ഗർഭസ്ഥാവസ്ഥയെന്നത് നമ്മുടെ പരിഭാഷണമാണ്. നാം ഗർഭസ്ഥാവസ്ഥയെ...

  Read more →

  മുടി മുറിക്കുന്ന ജീവ കാരുണ്യം

  by  • February 19, 2014 • പരിസ്ഥിതി • 0 Comments

  ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ, ഞങ്ങൾ ഈയിടെ മാത്രം ശ്രദ്ധിച്ച ഒന്നാണ് കാൻസർ രോഗികൾക്ക് വേണ്ടിയുള്ള മുടി ദാനം. ഞങ്ങളുടെ ബഹുമാന്യരും, കാരുണ്യവതികളുമായ  ചില ഫേസ്ബുക്ക് സുഹൃത്തുക്കളും  ഈ മഹദ് കർമത്തിൽ പങ്കാളികൾ ആയിട്ടുണ്ട്‌. സ്വന്തം സൌന്ദര്യത്തെ മാറ്റി വച്ചും ദീനാനുകമ്പ കാണിക്കുവാനുള്ള ആ മനസ്സുകളെ എത്ര ശ്ലാഘിച്ചാലും മതിയാകില്ല. ഈ മുടി ദാനം നിർവഹിക്കാൻ ഇപ്പോൾ  സഹായക വെബ് സൈറ്റുകളും സംഘടനകളും സ്ഥാപനങ്ങളും ഉണ്ട്. അങ്ങിനെ ഈ മുടി ദാന പരിപാടി സമൂഹ മനസ്സിൽ പ്രതിഷ്ഠ...

  Read more →

  സുസ്ഥിര ജീവ കാരുണ്യം (Sustainable Charity)

  by  • February 19, 2014 • പരിസ്ഥിതി • 0 Comments

  സുസ്ഥിര ജീവ കാരുണ്യം (Sustainable Charity) എന്നാൽ മീൻ പിടിച്ചു കൊടുക്കലല്ല, മീൻ പിടിക്കാൻ പഠിപ്പിച്ചു കൊടുക്കൽ ആണെന്ന് ഒരു ചൊല്ലുണ്ടല്ലോ. ആവശ്യക്കാരെ സഹായിക്കുക എന്നാൽ, അവരെ എന്നും കൈനീട്ടാൻ സജ്ജരാക്കുകയല്ല, അവരെ കൈ നീട്ടാതെ ജീവിക്കാനുള്ള സാഹചര്യത്തിലെത്തിക്കുകയാണ്.  എന്നാൽ ദരിദ്രരെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയാണ് സ്ഥാപനവൽകരിക്കുന്നതെങ്കിൽ, ഏതു കാലത്തും ദരിദ്രർ ഉണ്ടാകുമെന്നും അവരെ പരിവർത്തിപ്പിക്കേണ്ടുന്ന ഒരു സംവിധാനം എന്നാളും ഇവിടെ വേണ്ടി വരും എന്നും നാം ഉപരി വ്യവസ്ഥകളോട് പറയുന്നു എന്നാണു മനസ്സിലാക്കേണ്ടത്. (...

  Read more →

  ഗയ്യ പറയുന്നു.

  by  • February 19, 2014 • പരിസ്ഥിതി • 0 Comments

  ഗയ്യ ഞാൻ ഗയ്യാ, നിങ്ങളുടെയെല്ലാം അമ്മ, നിങ്ങളെല്ലാം ചേർന്ന അമ്മ, മണ്ണാണെന്റെ മാംസം, ചെറു ചെടികളാണ് തോല്, വൻ മരങ്ങളാണ് രോമം, കാറ്റാണെന്റെ ശ്വാസം, കാടാണ് ശ്വാസകോശം.. പുഴകളാണെന്റെ സിരകൾ, മഴയാണെന്റെ വേർപ്പ്, പകലാണെന്റെ ഉണർവ്, രാവാണെന്റെ നിദ്ര, ഞാനാണ് നിങ്ങടെയമ്മ, ഞാനാണ് നിങ്ങടെ ഗയ്യ. എന്റെ മേലൊക്കെ നിങ്ങൾ കണ്ടോ, പച്ചയാം തോലൊക്കെ പോയി, കുത്തി ഉഴുതിട്ട മാംസം,...

  Read more →

  ശ്ലീലം ഒരു പ്രകൃതി വീക്ഷണം.

  by  • February 19, 2014 • പരിസ്ഥിതി • 0 Comments

  ആദരം, പ്രേമം, വാത്സല്യം   സംസ്കാരമുള്ള ഒരു സമൂഹം, ശ്ലീലമായതിനെയാണ് മൂല്യമായി കണക്കാക്കുക. ധനാത്മകമായ ഒന്ന് എന്നതാണ് ശ്ലീലം എന്ന പദത്തിന്റെ അർഥം. ധനാത്മകമായതേ സഭയിൽ വിളമ്പാവൂ എന്നതാണ് സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്. അത് കൊണ്ട് ശ്ലീലം എന്നത് സഭ്യം എന്നതാകുന്നു. കാലക്രമത്തിൽ ശ്ലീലമല്ലാത്തതു എന്ന് പറയാവുന്ന ഒരു കൂട്ടം കാര്യങ്ങൾ തന്നെ സാമൂഹ്യ ജീവനത്തിൽ സ്ഥിതമായി തീർന്നിട്ടുണ്ട്. പ്രകൃതിതത്വ ശാസ്ത്രവീക്ഷണത്തിൽ ശ്ലീലമായതു എന്താണെന്ന് ആണ് ഇവിടെ അന്വേഷണം.   നാം അറിയുന്ന ഓരോന്നും ഓരോ...

  Read more →

  “മരങ്ങൾ നടാനുള്ള കാലം ആണിത്. അതോടനുബന്ധിച്ച് ഒളിമ്പസ് എന്തെങ്കിലും സംഘടിപ്പിക്കുന്നുണ്ടോ? “

  by  • September 2, 2013 • പരിസ്ഥിതി • 0 Comments

  സ്വകാര്യ ഇഛയോടെ ചെടികൾ വയ്ക്കുന്നതു അല്ലാതെ മരം വയ്ക്കൽ എന്ന ആ “മഹനീയ” കർമത്തെ ഒളിമ്പസ് പ്രോത്സാഹിപ്പിക്കാറില്ല. അത് പ്രകൃതിയെ കളിയാക്കലാണ്. മരം നടേണ്ടത് മണ്ണിലല്ല മനുഷ്യന്റെ മനസ്സിലാണ് എന്ന് ഒളിമ്പസ് ധരിക്കുന്നു. മുറിവേറ്റ ഭാഗത്ത് തോല് വച്ച് പിടിപ്പിക്കുന്ന സാങ്കേതികമായ പണി, മനുഷ്യൻ മാത്രമേ ചെയ്യൂ. പ്രകൃതിക്കു അതിന്റെ സ്വയം വഴി അറിയാം. മരവും പച്ചപ്പും ചെത്തി നീക്കുക എന്നാൽ, ഭൂമുക്ക് തൊലിപ്പുറത്ത് മുറിവേൽക്കുക എന്നാണു അർഥം. മുറിവേറ്റ ഭാഗത്ത് ക്ഷൌരം ചെയ്തു കൊണ്ടേ...

  Read more →

  പാമ്പുകളെ മനുഷ്യർക്ക്‌ പേടിയാണ്.

  by  • September 2, 2013 • പരിസ്ഥിതി • 0 Comments

    പാമ്പുകളെ മനുഷ്യർക്ക്‌ പേടിയാണ്. കൊതുകുകളെയും, അട്ടകളെയും, പുഴുക്കളെയും പേടിയാണ്. ചൊറിയിലയേയും, തൊട്ടാവാടിയേയും പേടിയാണ്. അത് കൊണ്ട് നാം മുറ്റവും പറമ്പുകളും നിരത്തുകളുടെ ഓരങ്ങളും വൃത്തിയെന്ന പേരിൽ നഗ്നമായി സൂക്ഷിക്കുന്നു. എന്നിട്ട് വനം നശിക്കുന്നതിനെ പറ്റി പരിതപിക്കുന്നു. എല്ലാ പരിസ്ഥിതി ദിനത്തിലും അടുത്തുള്ള വിദ്യാലയത്തിൽ ഒരേ സ്ഥലത്ത് മരം നടുന്നു. നമ്മുടെ വിരലുകൾ നമ്മെ ഭയക്കുന്നത് പോലെ നാമും നമ്മുടെ പ്രകൃതിയെ ഭയക്കുമ്പോൾ, നമുക്ക് നഷ്ട്ടപ്പെടുക താത്കാലിക സുഖം മാത്രമല്ല നിലനില്പ്പ് തന്നെയാണ്. മുറ്റത്തുള്ള ചെടികളെ...

  Read more →