• paddhathikal

  ഒളിമ്പസ് വിഭാവനം ചെയ്തതോ നിര്‍ദ്ദേശിച്ചതോ ആയ പദ്ധതികള്‍ ആണ് ഈ വിഭാഗത്തില്‍

  നില നില്പ്പുള്ള ഒരേ ഒരു ഭാവിക്കായി

  by  • August 22, 2014 • paddhathikal, അഭ്യര്‍ത്ഥനകള്‍ • 0 Comments

  കേരളത്തിലെ ഒട്ടേറെ പേര്‍ കൂട്ടായി കൃഷി ചെയ്യുവാനോ, കൂട്ടായി ജീവിക്കുവാണോ, കൂട്ടായി കുഞ്ഞുങ്ങളെ വളര്‍ത്തുവാണോ കൂട്ട് ജീവിത ഗ്രാമം ഉണ്ടാക്കുവാനോ ആഗ്രഹിക്കുകയും ശ്രമിച്ചു തുടങ്ങുകയും ചെയ്യുന്നുണ്ട്. അത്തരക്കാരെ പരസ്പരം ബന്ധിപ്പിക്കുവാന്‍ വേണ്ടി ആണ് ഈ പോസ്റ്റ്. കൂട്ട് സംരംഭങ്ങളില്‍ താല്പര്യമുള്ളവര്‍ ദയവായി ഈ ഫോമിലൂടെ നിങ്ങളെ / അത്തരക്കാരെ പരിചയപ്പെടുത്തുക.

  Read more →

  തുടങ്ങാം ഒരു സ്വാശ്രയ സുസ്ഥിര ഹരിത ഗ്രാമം

  by  • August 22, 2014 • paddhathikal • 0 Comments

  പാലക്കാടു  കേന്ദ്രമാക്കി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ കൂട്ടായ്മകള്‍ ചേര്‍ന്ന് കൊണ്ട്, ഒരു സുസ്ഥിര ഹരിത ഗ്രാമം പടുത്തുയര്‍ത്തുവാനായി  ഒരു ചര്‍ച്ച നടന്നിരുന്നു. പോണ്ടിച്ചേരിയിലെ ഓരോവില്‍ ഒരു വിദൂര മാതൃകയാക്കി കൊണ്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചത്. അഭിപ്രായ സമന്വയം ഉണ്ടാകാത്തത് കൊണ്ട് ചര്‍ച്ച എങ്ങും എത്താതെ  പിരിയുകയാണ്  ഉണ്ടായത്. എങ്കിലും ചര്‍ച്ചക്കായി തയ്യാരാക്കിയ കരടുരേഖ  ഈ വഴിയെ വരുന്ന മറ്റാര്‍ക്കെങ്കിലും വേണ്ടിവരുമെങ്കില്‍ എന്ന് കരുതി ഇവിടെ പ്രസിദ്ധീകരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യം...

  Read more →

  ഗ്രാമോദയ പദ്ധതി

  by  • August 3, 2014 • paddhathikal • 0 Comments

  എന്താണ് ഗ്രാമോദയ പദ്ധതി? ഒളിമ്പസ്സിന്റെ അതിരുകളില്ലാത്ത  പ്രകൃതി രാഷ്ട്രം എന്ന ഏക ലോക സങ്കല്പത്തിന്റെ ജനകീയമായ പ്രായോഗിക പദ്ധതിയാണ് ഗ്രാമോദയ. ആഗതമാകുന്ന സുസ്ഥിര ജീവനപ്രതിസന്ധികളെ സമഗ്രമായ സ്ഥിതി മാറ്റത്തോടെ  നേരിടാന്‍ ഗ്രാമങ്ങളെ സജ്ജമാക്കുന്ന പരോക്ഷ പദ്ധതി ആണിത്. ഒളിമ്പസ് വിഭാവനം ചെയ്യുന്ന മാതൃകാ സുസ്ഥിര ജീവന ഗ്രാമങ്ങളെ ഉപജീവിച്ചു കൊണ്ട്, ഒളിമ്പസ്സിന്റെ ജീവിത ധാര ആശയപരമായെങ്കിലും പിന്തുടരുന്ന പരിശീലിതരായ സാമൂഹ്യ പ്രവര്‍ത്തകര്‍ വഴി, നിലവിലുള്ള ഗ്രാമങ്ങളെ സുസ്ഥിര ജീവന പന്ഥാവിലേക്ക് നയിക്കുകയും, നാളെയുടെ പ്രതിസന്ധികളെ നേരിടാന്‍...

  Read more →

  നവ ഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമം

  by  • July 23, 2013 • paddhathikal, കൂട്ട് ജീവിതം • 0 Comments

  OTO COURTESY : sadhana forests   അന്യതയില്ലാത്ത ഒരു പുതിയ തൊഴില്‍ പശ്ചാത്തലം വേണമെന്ന് എന്നെങ്കിലും നിങ്ങള്ക്ക് തോന്നിയിട്ടുണ്ടോ? അംബര ചുംബികളായ കെട്ടിടങ്ങളിലെ ശീതീകരിച്ച കണ്ണാടി ക്കൂടിനുള്ളില്‍ കഴുത്തിലും, മനസ്സിലും, വ്യക്തിത്വത്തിലും, തുണി ചങ്ങലയും ഏച്ചു കെട്ടിയ ആംഗല സംസ്കാരവും (വര്‍ത്തമാനമല്ല) കോര്‍പ്പറേറ്റ് ബലം പിടുത്തവും ഇല്ലാതെ, സുന്ദരമായി കെട്ടിയ ഒരു  ഓലക്കുടിലില്‍, സാധാരണ വസ്ത്രങ്ങളും അണിഞ്ഞു, ഒരു മേശയ്ക്കു ചുറ്റും വട്ടത്തിലിരുന്നു ലാപ്ടോപ്പില്‍ സോഫ്റ്റ്വേറുകള്‍  നിര്‍മിക്കുകയും, മടുക്കുമ്പോള്‍, തൊട്ടു മുറ്റത്തെയ്ക്കിറങ്ങി, ചെറു പച്ചക്കറി തോട്ടത്തില്‍ ചെടികളെ താലോലിക്കയും, വേണ്ടപ്പോള്‍ ഊട്ടുപുരയില്‍ ചെന്ന്, ആരോഗ്യത്തിനു കേടില്ലാത്ത വല്ലതുമൊക്കെ തിന്നുകയും, വൈകുന്നേരങ്ങളില്‍, ബോധത്തോടെ ഒരുമിച്ചു മുറ്റത്ത്‌ കൂടിയിരുന്നു ഉള്ളില്‍ നിന്നും കവിത പാടുകയും, വാരാന്ത്യം, വീട്ടിലേക്കു...

  Read more →