• ആത്മീയത

  ഒരു ഫിബോനാച്ചി പ്രത്യക്ഷമാകലും ഇക്കോ ഫെലോഷിപ്പിന്റെ തുടര്‍ച്ചയും

  by  • September 15, 2017 • ആത്മീയത, തത്വചിന്ത, സംഘ പരം • 0 Comments

  ഇതുവരെയും ഇക്കോ സ്പിരിച്വല്‍ സഹവാസങ്ങളില്‍ പങ്കാളിത്ത ഉദ്ഘാടനം ആണ് നടന്നിരുന്നത്. എല്ലാവരും ചേര്‍ന്ന് ഒരു പൊതുവായ കര്‍മം ചെയ്തു കൊണ്ട് തുടങ്ങുകയാണ് സാധാരണ ചെയ്യുക. മിക്കപ്പോഴും മണ് ചിരാത് കൊളുത്തി ഇഷ്ടമുള്ള ഇടത്ത് വച്ച് കൊണ്ട് തുടങ്ങും. അപ്പോള്‍ വിളക്കുകള്‍ ചേര്‍ന്ന് ഒരു പാറ്റേണ്‍ ഉണ്ടാകും. അത് കണ്ടാല്‍ പങ്കാളികളുടെ വ്യക്തിത്വങ്ങളുടെയും ചിന്തകളുടെയും  ഏകതാനതയുടെ രൂപം പിടികിട്ടും. സഹവാസം അവസാനിക്കുമ്പോള്‍ ഏതാണ്ട് വിളക്കുകളുടെ ആദ്യ വിന്യാസത്തിന്റെ രൂപം  തന്നെയായിരിക്കും അത്ര നേരം ഉണ്ടായ പ്രവര്‍ത്തന രീതിക്കു...

  Read more →

  യോഗവും യോഗയും രണ്ടാണ്.

  by  • June 22, 2017 • ആത്മീയത, കൂട്ട് ജീവിതം, ക്രമപ്പെടുത്താത്തവ, ജീവിത വിജയം, തത്വചിന്ത, ശാസ്ത്രം, സാമൂഹികം • 0 Comments

   ഹഠയോഗികള്‍ കഠിന തപങ്ങള്‍ക്ക് ഉപയോഗിച്ച ആസനമുറകള്‍ അല്ല ഇന്നത്തെ യോഗ. മൈസൂര്‍ രാജകുടുംബത്തിലെ രാജകുമാരന്മാരുടെയും ബ്രിട്ടീഷ്പട്ടാളത്തിന്‍റെയും ശാരീരികവികാസത്തിന് വേണ്ടി കൃഷ്ണമാചാര്യ എന്ന പണ്ഡിതന്‍, പ്രാകൃത ജിംനാസ്റ്റിക്സ് എന്ന പേരില്‍  ഭാരതീയ മല്ലയുദ്ധത്തെയും തട്ടുകളി (ജിംനാസ്റ്റിക്ക്സ്) യേയും ബ്രിട്ടീഷ് കാലിസ്തെനിക്സുമായി ചേര്‍ത്ത്  വികസിപ്പിച്ചെടുത്ത കഠിനമായ സൈനിക വ്യായാമ മുറയാണ് ഇന്നത്തെ യോഗയുടെ പ്രാകൃത രൂപം. അത് മൈസൂര്‍ പാലസില്‍ നടന്ന വൈ എം സീ ഏ സമ്മേളനത്തില്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കേണ്ടി വന്നത് കൃഷ്ണമാചാര്യയുടെ ഭാര്യാ സഹോദരന്‍ സുന്ദര...

  Read more →

  പ്രകൃത ചികിത്സ വ്യവസ്ഥാ നിയമത്തിലൂടെ

  by  • June 21, 2017 • ആത്മീയത, ആരോഗ്യം, ശാസ്ത്രം • 0 Comments

  .വ്യവസ്ഥാനിയമത്തെ അറിഞ്ഞു കൊണ്ട് സഹജാരോഗ്യത്തെ ബോദ്ധ്യം വന്നവര്‍ക്ക് പ്രകൃത്യാത്മീയതയേയും പ്രകൃതിമനശ്ശാസ്ത്രത്തെയും ആത്മത്തെയും ഈശ്വരീയത്തെയും മനസ്സിലാക്കുവാന്‍ കഴിയും ഒരു കോശ വ്യവസ്ഥയുടെ ഏറ്റവും സുഖകരമായി ഇരിക്കുവാനുള്ള ആഗ്രഹത്തെയാണ് അകം ചോദനയായി അറിഞ്ഞു നടപ്പിലാക്കുവാന്‍ നാം പ്രേരിതമാകുക. അതെ പോലെ തന്നെ നമ്മുടെ സുഖ കാമനകളാണ് അര്‍ത്ഥനകളായി പുറം പ്രകൃതിയിലേക്ക് ചെന്ന് നമ്മുടെ ഭാവിയായി തിരികെ നമുക്ക് മുന്നിലെത്തുന്നത്. അകത്തും പുറത്തും ഉള്ള ഒരേ പോലെയുള്ള ഈ വിന്യാസത്തെ പ്രകൃത്യാത്മീയത എന്ന് മനസ്സിലാക്കാം. ഇവയുടെ അന്യോന്യ ക്രിയയെ പ്രകൃതിമനശ്ശാസ്ത്രമെന്നു മനസ്സിലാക്കാം. അകത്തുള്ള പ്രാകൃതീയ പ്രതിഭാസത്തെ ആത്മമെന്നും പുറത്തുള്ള...

  Read more →

  പട്ടിപ്പേടിയുടെ പിന്നാമ്പുറങ്ങള്‍…

  by  • August 26, 2016 • ആത്മീയത, തത്വചിന്ത, പരിസ്ഥിതി • 0 Comments

  ഒരു ഗ്രഹത്തില്‍ ജീവ സാന്നിദ്ധ്യത്തിന്‍റെ പ്രതീകങ്ങള്‍ ആയ ചരങ്ങള്‍ ഉണ്ടാകുക, അവയുടെ വികാസത്തിന്‍റെ ഒരു കാലത്ത് ഒരു ശിഖരമായി പരിണമിച്ച ഭാവനാ വിലാസിതനായ ഒരു ജീവിയുണ്ടാകുക, ഇതെല്ലാം സുന്ദരവും കൌതുകകരവുമായ കാര്യങ്ങള്‍ തന്നെ ആണ്. എന്നാല്‍ അവന്‍ (അവള്‍ എന്ന് വിളിക്കേണ്ടവര്‍ക്ക് അങ്ങിനെയും വിളിക്കാം) ഈ ഗോളത്തെയും അതിലെ ജീവ ജാലങ്ങളുടെയും നെറുകയില്‍ കയറിയിരുന്നു ധാര്‍ഷ്ട്യത്തോടെ എല്ലാം കാല്‍കീഴിലാക്കിയപ്പോള്‍ അവനില്‍ നിന്നും സുസ്ഥിതിയും ശാന്തിയും അന്യമാകുവാന്‍ തുടങ്ങി.   മറ്റുള്ളവയുടെ ജീവാവകാശത്തെ തീരുമാനിക്കുവാന്‍ മനുഷ്യനെന്നല്ല ഒരു...

  Read more →

  ധ്യാനവും മോഹധ്യാനവും

  by  • February 20, 2014 • ആത്മീയത • 0 Comments

  സത്തയുടെ അഹംബോധത്തെ മറികടന്നു ബോധത്തിന്റെ സാക്ഷിത്വം പ്രാപഞ്ചിക ബോധ തലത്തിനു അഭിമുഖമാകുന്ന അവസ്ഥയാണ് ധ്യാനം. അത് അകത്തു കൂടെയും പുറത്ത് കൂടെയും വശത്ത് കൂടെയും ആകാം. ഒരു പര ബോധം നിയന്ത്രിതാവായി ധ്യാനത്തെ കര്‍മമാക്കുന്ന അവസ്ഥയാണ് മോഹധ്യാനം. ആന്തരിക ധ്യാനം : ബോധപൂര്‍വമുള്ള നിദ്രയെന്നു ധ്യാനത്തിന്റെ ആദ്യപര്‍വത്തെ (ആന്തരിക ധ്യാനം) മനസ്സിലാക്കാം. ഉണര്‍ന്നിരിക്കുമ്പോള്‍ ജാഗ്രതയോടെ സാക്ഷിയാകുന്ന ബോധത്തിന്റെ തേരിലേറി  സ്വപ്നത്തിലും സുഷുപ്തിയിലും അതിനപ്പുറവും യാത്ര ചെയ്യുകയാണ് ധ്യാനം. തന്നിലെ ആന്തരിക നാദവും നാദമില്ലായ്കയിലെ സ്വച്ഛതയും തിരിച്ചറിയലാണ്...

  Read more →

  ഭക്തി

  by  • February 19, 2014 • ആത്മീയത • 0 Comments

  ഭക്തി എന്നത് ഒരു സത്തയുടെ മാനീയ(Quantitative) ശരീരത്തിന്റെ അതിരിൽ നിന്നും വ്യത്യസ്തമായ പരിസ്ഥിതികളെ, ബോദ്ധ്യപ്പെട്ടു കൊണ്ടുള്ള അംഗീകരിക്കലും അവയോടുള്ള, ആദര പൂർണമായ വിനിമയം ചെയ്യലും ആണ്. നമ്മിലെ ശരീര കോശങ്ങൾ പരസ്പരം അത്തരം അംഗീകാര പൂർണമായ വിനിമയങ്ങൾ നടത്തുന്നില്ലെങ്കിൽ, നമ്മുടെ ശരീരം, വിഘടിതമാകും, പ്രക്ഷുബ്ധ പൂർണമാകും, മരണാത്മകമാകും. അതുപോലെ, ഭൌമ ജൈവ സംവിധാനത്തിന്റെ സുസ്ഥിതിക്കു, ഭൌമ സത്തകൾക്ക് പ്രപഞ്ച സംവിധാനത്തോടുള്ള ഭക്തി, (അതിനു പ്രേരിപ്പിക്കുന്ന കഥനങ്ങളോ ആഖ്യാനങ്ങളോ എന്തു തന്നെ ആണെങ്കിലും) മനുഷ്യ സമൂഹത്തിനും ഉണ്ടായേ...

  Read more →

  സാമാന്യീകൃത ആത്മീയത (Part 2)

  by  • February 19, 2014 • ആത്മീയത • 0 Comments

  മൂല്യാധിഷ്ടിതമായ ആത്മീയത ആത്മീയത എന്നൊന്നിനെ  ലോകം പലതായി കാണുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ, ആ പദം ചർച്ചയ്ക്കെടുക്കും മുമ്പ് എന്തിനെ ആധാരമാക്കിയാണ് ചർച്ച എന്ന് മുൻ‌കൂർ പ്രഖ്യാപിക്കുന്നതാണ് ഉചിതം. ഭൌതികവാദികളെയും ആത്മീയ വാദികളെയും പൊതുവായി ഉൾക്കൊള്ളുന്ന ഒരു ഭൂമിക(Platform)യിൽ ആത്മീയത എന്ന പദം മൂല്യങ്ങളുടെ സാന്നിദ്ധ്യത്തെ കുറിക്കുന്നു എന്ന് നമുക്ക് ചുരുക്കത്തിൽ മനസ്സിലാക്കാം. വ്യക്തിയുടെ സാമൂഹിക ഇടപെടലുകളിലെ രീതി, ഒരു പൊതു മാനവിക രീതിയിൽ നിന്നും സംസ്കരിച്ചു കൊണ്ടുള്ളതാണെങ്കിൽ, അതിനെ മൂല്യം ഉള്ളത് എന്ന് പറയാം. മാനവ...

  Read more →

  സാമാന്യീകൃത ആത്മീയത (Part 1)

  by  • February 19, 2014 • ആത്മീയത • 0 Comments

  ആത്മീയത എന്ന പദം ഒരു പാടു ചർച്ച ചെയ്യപ്പെട്ടു കൊണ്ടേ ഇരിക്കുന്നു. പൊതു സമൂഹത്തിലെ മത ഭാവം ഉള്ളവർ ആത്മീയതയെ ബിംബവൽകരിക്കുന്നു. യുക്തി ഭാവമുള്ളവർ ആത്മീയതയെ നിഷേധിക്കുന്നു. എന്നാൽ ഇതെല്ലം ഒരേ സമയം നില  കൊള്ളുന്ന ഒരു പൊതു ഭൂമികയിൽ, ഭക്തിക്കും യുക്തിക്കും ഒരേ പ്രാധാന്യം നൽകുമ്പോൾ അവയുടെ നിർവചനം എന്തോ, അത് എന്ന പോലെ, മതത്തിനും മത നിഷേധത്തിനും  ഒരേ പ്രാധാന്യമുള്ള സ്ഥാനം എങ്ങിനെ നല്കുന്നുവോ അത് പോലെ ഒരു സാമാന്യ സ്ഥാനം കൊടുക്കുവാൻ...

  Read more →

  ത്രിഗുണങ്ങൾ

  by  • February 19, 2014 • ആത്മീയത • 0 Comments

  ഭാരതീയ  ചിന്താ പദ്ധതികൾ ഒരു വസ്തുവിന്റെ / സത്തയുടെ ഗുണപരമായ സ്വഭാവത്തെ മൂന്നായി കാണുന്നു.  രജോ സത്വ തമോ ഗുണങ്ങൾ. ഇവയെ ഒളിമ്പസ് പരിചയപ്പെടുത്തുന്ന...

  Read more →

  പഞ്ച ഗുരുത്വങ്ങൾ

  by  • February 19, 2014 • ആത്മീയത • 0 Comments

    ഒന്നിന്റെ  ആന്തരിക പ്രപഞ്ചവും ബാഹ്യ പ്രപഞ്ചവും അതിന്റെ നിയതമായ (destined) സ്വത്വ ധാരയിൽ നില്ക്കുമ്പോഴാണ് സുസ്ഥിതവും ജൈവവുമായ  മുൻപോട്ടു പോക്കുണ്ടാകുക  . ആ ക്രമം, തെറ്റാതെ നില നിർത്തുവാൻ വേണ്ടി  പ്രാപഞ്ചികമായ നിയത രൂപരേഖ (universally destined design) അതിന്റെ ഒരു മുറിപ്പതിപ്പിനെ (fractal) സഹജാവബോധമായി  അടക്കം ചെയ്തു നല്കിയതാണ്, ഒന്നിന്റെ ഗുരുത്വം. അത് ആ സത്തയെ അതിന്റെ നിയത ധാരയിൽ തന്നെ അടി പതറാതെ  ചേർത്ത് നിറുത്തും.  പ്രവേശകം, ധാരണീയം, നിമജ്ജനം, സമർപ്പണം, സമാധി...

  Read more →