• ക്രമപ്പെടുത്താത്തവ

  ഒളിമ്പസ് നവഗോത്ര ഗുരുകുല സഹവാസം.

  by  • August 9, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  അടുത്ത പരിപാടി  : ആഗസ്റ്റ്‌ 10,11,12 തിയതികളില്‍.     പങ്കാളികള്‍ക്ക് സ്വാഗതം. പ്രകൃത്യാത്മീയതയും നിലനില്പും കൂട്ടായജീവിതവും ലളിതാരോഗ്യവും ഒളിമ്പസ്സും ആണ് നമ്മുടെ വിഷയങ്ങള്‍. അവനവന്‍റെ ശേഷികളെയും പരിമിതികളെയും അറിയാനും മെച്ചപ്പെടുത്താനും അവനവനെ കണ്ടെത്താനും ഈ അവസരം ഉപയോഗപ്പെടുമെന്ന് കരുതുന്നു. സഹവാസം. കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ തവണ വീതവും പാലക്കാട് ആവര്‍ത്തിച്ചും നടത്തു വന്നിരുന്ന 20 ഇക്കോ സ്പിരിച്വല്‍ സഹവാസങ്ങളുടെയും അതിന്റെ ഭാഗമായി നടന്ന ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പുകളുടേയും  തുടര്‍ച്ചയാണ് ജൂലായ്‌ മുതല്‍ നാം...

  Read more →

  അനിശ്ചിതമായ ഈ സമയത്ത്

  by  • July 31, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  അനിശ്ചിതമായ ഈ സമയത്ത് കുറഞ്ഞ കഷ്ടമുള്ളവര്‍ കൂടുതല്‍ കഷ്ടമുണ്ടായവരെ തുണയ്ക്കുക. ആരെയും അന്യനെന്നു കാണാതെ അരികിലുള്ളവര്‍ക്ക് കൈ കൊടുക്കുക തന്നെ ചെയ്യുക. അധികാരികള്‍ക്കായി കാത്തിരിക്കാതെ അടുത്തുള്ളവരുമായി കൈ കോര്‍ത്തു വേണ്ടത് ചെയ്തു കൊണ്ടേ ഇരിക്കുക. പരസ്പരം ധൈര്യം പകരുക. നിങ്ങള്‍ സഹായിക്കുവാനുള്ള ശേഷി എത്ര കുറഞ്ഞവരാണെങ്കിലും, എന്ത് പേര് പറഞ്ഞാണെങ്കിലും, കഷ്ടമുള്ളവരില്‍ നിന്നും അകലേയ്ക്ക് ഓടിപ്പോകാതിരിക്കുക. അകലെയുള്ളവര്‍ ആര്‍ക്കും ഒന്നും വരാതിരിക്കണേ എന്നും ബാധിതര്‍ക്ക് അധികമാകാതിരിക്കണേ എന്നും പ്രാര്‍ത്ഥിക്കുകയെങ്കിലും ചെയ്യുക. എല്ലാരും ഒപ്പമുണ്ട്. നിനക്ക് ഞാനുണ്ട്,...

  Read more →

  അമ്മയച്ഛന്മാരും പ്രകൃതിയെന്ന അമ്മത്തവും

  by  • July 5, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  🦀  ജീവശാസ്ത്രപരമായി അമ്മയച്ഛന്മാര്‍ ഉണ്ടായാല്‍ ആണ് നമ്മള്‍ ഉണ്ടാകുക. അതിന്‍റെ സാങ്കേതികതയ്ക്കും അപ്പുറത്തു അവരുമായി നമുക്കെന്തു ബന്ധമാണുള്ളത്. ഒത്താല്‍ മിച്ചമുള്ള അവരുടെ ജീവിതവും ശരീരവും സമ്പത്തും നമുക്ക് വളമാകണം. പലപ്പോഴും നമ്മുടെ പുരോഗമനത്തിനു തടസ്സമാകുന്നത് പോലും അവരാണ്. അതിനും അപ്പുറം അമ്മയച്ഛന്മാര്‍ എന്ന സ്ഥാനപ്പേര് പോലും നമുക്ക് ഭാരമാണ്. എങ്കിലും നാട്ടുനടപ്പും നിയമവും ഒക്കെ ഉള്ളപ്പോള്‍ അവരെ ഇല്ലാതാക്കാന്‍ കഴിയില്ല എന്നത് കൊണ്ട് മയത്തില്‍ അങ്ങനെ അങ്ങ് പോകുന്നതായി ഭാവിക്കുന്നു എന്ന് മാത്രം. ഇവിടെ സാങ്കേതിക...

  Read more →

  ശാസ്ത്രം – ശാസ്ത്രീയത – ആധികാരികത.

  by  • June 10, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  ശാസ്ത്രം എന്നാല്‍ പറഞ്ഞിട്ടുള്ളത്.  അതായത് പ്രമാണങ്ങളില്‍ പറഞ്ഞിട്ടുള്ളത് എന്നാണു ഭാഷാര്‍ത്ഥം. അതേ ധാതുവില്‍ നിന്നും വന്നതാണെങ്കിലും ശാസ്ത്രീയം എന്ന പദത്തിനു ശാസ്ത്രത്തിനു തല്‍സമം ആയി ഉപയോഗിക്കുന്ന സയന്‍സ് അഥവാ സാങ്കേതിക ജ്ഞാന എന്ന പദത്തിനോട് കടപ്പാട്. സയന്‍സ് എന്നാല്‍ സാങ്കേതികമായി പറയപ്പെട്ടത് തെളിയിക്കപ്പെട്ടത്. വീണ്ടും തെളിയിക്കാവുന്നത്. ശാസ്ത്രം എന്നത് നേരില്‍ ഭാഷാന്തരം നടത്തുമ്പോള്‍ സംഗതി മാറിപ്പോകുന്നുണ്ട്....

  Read more →

  ഇക്കോ വില്ലേജിലെ കന്യാവനത്തിനായി ഒരു ലക്ഷം രൂപ നിക്ഷേപിക്കാമോ?

  by  • May 16, 2018 • അംഗത്വം, കൂട്ട് ജീവിതം, ക്രമപ്പെടുത്താത്തവ, പദ്ധതികള്‍, സംഘ പരം • 0 Comments

  പ്രിയമുള്ളവരെ, വിഷയം :  *പ്രകൃതി സുസ്ഥിര സ്വാശ്രയ സ്നേഹ ഗ്രാമത്തില്‍ സ്വകാര്യ കന്യാ വനത്തിനും ഭക്ഷ്യവനത്തിനും വേണ്ടി  ഭൂമി വാങ്ങുവാനുള്ള ധന നിക്ഷേപം ജീവകുലത്തെ സ്നേഹിക്കുന്നവരില്‍ നിന്നും അഭ്യര്‍ത്ഥിക്കുന്നതിനു വേണ്ടി*.. ഒളിമ്പസ്സിന്‍റെ ഇക്കോ വില്ലേജു പദ്ധതിയെ പരിചയമുണ്ടാകുമല്ലോ?  നമ്മുടെ നിലനില്പിനും ശാന്തിയ്ക്കും ധര്‍മത്തിനും വേണ്ടി  ഉള്ള ഈ സ്നേഹ ജീവിത സംസ്കാര മാതൃക ഗ്രാമം അണിയിച്ചൊരുക്കുവാനുള്ള പണിപ്പുരയില്‍ ആണ് നാം എന്നും അറിയാമല്ലോ? അതിന്റെ പ്രാഥമിക അടിത്തറ ആയി രണ്ടേക്കര്‍ ഭൂമി കേരളത്തിന്റെ ഏതാണ്ട് മദ്ധ്യത്തില്‍ ആയി...

  Read more →

  രാഷ്ട്രീയം, അരാഷ്ട്ട്രീയം

  by  • March 27, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  നമ്മുടെ ശരീരം മനസ്സ് ജീവിതം സമാജം പരിസരം ഇവയോടൊക്കെയുമുള്ള നമ്മുടെ നിലപാടാണ് രാഷ്ട്രീയം. പരിസരത്തിന്‍റെ ഘടനയും വിന്യാസവും പശ്ചാത്തലവും സാഹചരവും ബന്ധങ്ങളും കാലവും ഭാവവും ധര്‍മവും കര്‍മവും എല്ലാം സമഗ്രമായി ചേര്‍ത്ത് വായിച്ചു കൊണ്ടുള്ള നയതന്ത്രപരമായ ഇടപെടലിലൂടെ മാത്രമാണ് ഒരു വ്യവസ്ഥയെ അതിനകത്തോ പുറത്തോ നിന്നുകൊണ്ട് പരിചരിക്കുവാന്‍ കഴിയുക. ഇങ്ങനെയുള്ള ഇടപെടലും കൂടിയാണ് രാഷ്ട്രീയം. ഇവയോട് നിലപാടില്ലാതിരിക്കുകയോ ഇടപെടാതിരിക്കുകയോ ചെയ്യുന്നതിനെയാണ് അരാഷ്ട്രീയം എന്ന് വിളിക്കേണ്ടത്. നിലപാടിലും ഇടപെടലിലും അറിവോ നയമോ തന്ത്രമോ കുറഞ്ഞാലോ  കേവല യുക്തിയിലൂന്നിയ...

  Read more →

  സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് പോസ്റ്റ് / ഷെയര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്.

  by  • March 13, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  അല്പം നീളമുണ്ട് എങ്കിലും സമയം എടുത്തു വായിക്കുകയും കാര്യങ്ങള്‍ ബോദ്ധ്യം ആകുന്നതു വരെ വായന ആവര്‍ത്തിക്കുകയും കണ്ടതെല്ലാം എല്ലായിടത്തും ഷെയര്‍ ചെയ്യുന്നതിന് പകരമായി ഇത് ഷെയര്‍ ചെയ്തു ഷെയറിംഗ് അവസാനിപ്പിക്കുകയും ചെയ്യണം എന്നാ അഭ്യര്‍ത്ഥനയോടെ തുടങ്ങട്ടെ.  പറയുവാന്‍ പോകുന്നത് നാം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതിനെ പറ്റിയാണ്. എന്നാല്‍ അതിനു മുമ്പ് ചില കാര്യങ്ങള്‍ പറഞ്ഞോട്ടെ? *ഗുരുത്വാകര്‍ഷണം* എന്നത് ഒരു പ്രകൃതി പ്രതിഭാസം ആണ്. ഐസക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീഴുന്നതിനു മുമ്പും അതിവിടെ ഉണ്ടായിരുന്നു....

  Read more →

  ഗുരുപ്രാപ്തി

  by  • November 7, 2017 • ക്രമപ്പെടുത്താത്തവ • 0 Comments

  സദ്ഗുരു മണിയേട്ടനെ ഗുരുവായി ലഭിച്ചപ്പോള്‍ ഉണ്ടായ അനുഭവം സമര്‍പ്പണം ആദിഗുരുവിനും, ഗുരു പരമ്പരയ്ക്കും, കാരണ ഗുരു മണിയേട്ടനും കാര്യഗുരുവായ ആത്മത്തിനും ആത്മ പ്രകാശങ്ങള്‍ ആയിരിക്കുന്ന സഹോദരങ്ങള്‍ക്കും പ്രണാമം. നമ്മെ വെളിച്ചത്തിലേക്ക് വഴിവിളക്ക് തെളിച്ചു തന്നവര്‍ എല്ലാം ഗുരുക്കന്മാര്‍ തന്നെ. ആദ്യാക്ഷരങ്ങളും ഭാരതീയ പുരാണങ്ങളും ചൊല്ലിയൂട്ടിത്തന്ന മാതാപിതാക്കളും, ഒന്നാം തരത്തില്‍ പഠിപ്പിച്ച രാജന്മാഷും, പിന്നീട് പഠിപ്പിച്ച ഒട്ടേറെ സ്കൂള്‍ കോളേജ് റ്റീച്ചര്‍മാരും, ജീവ കാരുണ്യത്തിന്‍റെ ബാലപാഠം ഒരിക്കലും മാറാത്ത അവബോധമായി ഉള്ളില്‍ വരച്ചിട്ടു തന്ന സ്കൈലാര്‍ക്ക് എന്ന...

  Read more →