പ്രണയത്തിന്റെ ഊര്‍ജ തന്ത്രം
by Santhosh Olympuss • July 19, 2013 • തത്വചിന്ത • 0 Comments
പ്രണയം.. അനാദി കാലം മുതല്‍ മനുഷ്യനെ
ഉല്ലാസത്തിലേക്കും, ഉന്മാദത്തിലേക്കും, യാനങ്ങളിലെക്കും,
കണ്ണീരിലേക്കും, യുദ്ധത്തിലേക്കും, സൃഷ്ട്ടിയിലെക്കും
ഒക്കെ തള്ളി വിട്ട മഹാ വികാരം.
പ്രണയത്തെ തെല്ലെങ്കിലും അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല.
അത് ഒരു ഇണയോട് തന്നെ ആകണം എന്നില്ല,
വസ്തുക്കളോടും, ജീവികളോടും, സ്ഥലങ്ങലോടും,
ആശയങ്ങളോടും ഒക്കെ നമുക്ക് പ്രണയം തോന്നാം.
(എന്തിനു, ഫേസ്ബുക്കിനോട് പോലും)
നമ്മെ, മനസ്സിന്റെ അകത്തട്ടില്‍ നിന്നും,
പ്രണയിക്കുന്നതിലേക്ക്, ആഞ്ഞു ആകര്‍ഷിക്കുന്ന
മറ്റൊന്ന് കൊണ്ടും തടുത്തു നിറുത്താന്‍ കഴിയാത്ത,
ഈ വികാരം, കേവലം മനസ്സിന്റെ ഒരു തോന്നല്‍ മാത്രമാണോ?
പ്രപഞ്ചത്തിന്റെ വികാസത്തിന്റെ ബ്ലൂ പ്രിന്റില്‍,
ഓരോന്നിനും അതിന്റേതായ നിയത ധര്‍മങ്ങള്‍
എഴുതി വയ്ച്ചിട്ടുണ്ട്.
ഈ നിയത ധര്‍മങ്ങളെ ആണ്
വിധി എന്ന് നാം പരക്കെ വിളിക്കുന്നത്.
ഏതൊരു ബോധ സത്തയുടെയും,
ഉപബോധത്തിന് പാത്രമാകുന്ന ശരീര അവയവങ്ങള്‍,
സ്വായത്തമാകി വച്ചിട്ടുള്ള ആത്മ ചിത്രം ആണ്
ഈ നിയത ധര്‍മങ്ങളെ തീരുമാനിക്കുന്നത്.
ഈ ആത്മ ചിത്രമാകട്ടെ, ഇതര സത്തകളുടെ
ആത്മ ചിത്രവുമായി, അനുരൂപപ്പെട്ടതുമാകും.
ഈ അനുരൂപതയ്ക്ക് കാരണമാകുന്നത്,
ഈ സത്തകള്‍ തമ്മിലുള്ള ഊര്‍ജ വിനിമയം ആണ്.
സത്തകളുടെ പാരസ്പര്യ വിനിമയം സാദ്ധ്യമാക്കുന്നത്,
അവയ്ക്കിടെയുള്ള വെക്ടര്‍ ബോസോണ്‍ ബലകണങ്ങളുടെ
പ്രവാഹം മൂലമാണ്.
ഒരു സത്തയുടെ ഇത്തരത്തിലുള്ള
ആത്മ ചിത്രത്തിനു അനുരൂപമാം വണ്ണം,
അതിന്റെ അടുത്ത കേവല ആവശ്യത്തെ ദ്യോദിപ്പിക്കാന്,
ആ ശരീരം വെക്ടര്‍ ബോസോണ്‍ ബലകണങ്ങളെ
ഉത്സര്ജിക്കുമ്പോള്, അവ നമ്മുടെ
ചില പ്രത്യേക ചോദനകളായി നാം മനസ്സിലാക്കുന്നു,
വിശപ്പും, പ്രണയവും നമുക്കിങ്ങനെ
ബോദ്ധ്യമാകുന്ന ചോദനകളാണ്.
അതെ പ്രണയം, വിശപ്പ് പോലെ
നമ്മുടെ ഭാവി പൂരകതയെ സാക്ഷാത്കരിക്കാനുള്ള
ജൈവീകമായ ശ്രമം ആണ്.
പ്രണയത്തില്‍, വൈകാരികതകള്‍ ഉണ്ടാകുമ്പോള്‍,
തത്തുല്യമായ ഭൌതിക വിനിമയം
ആ ജീവിയുടെ ചുറ്റിലേക്കും അത്
പ്രക്ഷേപണം ചെയ്യുന്നുണ്ട്.
പ്രണയിനിയുമായി ആ വിനിമയം നടന്നു കഴിഞ്ഞാല്‍,
പ്രണയിനിയുടെ ശരീരവും, പ്രതി വിനിമയം നടത്തും.
ഇതിനിടെ യുക്തിയുടെ സ്വാധീനം നന്നായി നടന്നില്ല എങ്കില്‍,
പ്രണയിനി, പ്രതി വിനിമയം നടത്തുക തന്നെ ചെയ്യും.
അത് തടുക്കാന്‍ ആര്‍ക്കും കഴിയില്ല തന്നെ.
അത് പ്രപഞ്ച സംവിധാനത്തിന്റെ നിയോഗമാണ്.
അത് കൊണ്ടാണ്,
പ്രണയത്തിനു കണ്ണില്ല എന്ന് പറയുന്നത്.
എന്താ, നിങ്ങള്‍ക്ക്, നിങ്ങളുടെ പ്രണയത്തെ
ഭൌതികമായി അറിയാന്‍ കഴിയുന്നുണ്ടോ?
https://www.facebook.com/notes/santhosh-olympuss/notes/280279512019996
19total visits,1visits today