• പരിസ്ഥിതി അപചയ നിവാരണ പരിപാടികള്‍.

  by  • August 31, 2013 • പരിസ്ഥിതി • 0 Comments

  ഭൌമ – പാരിസ്ഥിതിക പ്രതി സന്ധികളെ കുറിച്ചുള്ള പോസ്റ്റിനുള്ള പ്രതികരണങ്ങള്‍ക്ക് നന്ദി.. എന്ത് ചെയ്യാം എന്ന് പലരും ചോദിച്ചു. ഓരോന്നിന്റെയും സിദ്ധാന്തങ്ങള്‍ പറഞ്ഞു പോകാന്‍ സമയമില്ലത്തതിനാല്‍, പ്രതി സന്ധികളെ നേരിടുന്നതിനു ഉള്ള ചില അനുഷ്ഠാനങ്ങള്‍ പറയാം. ഇതൊരു സാമൂഹ്യ സുസ്ഥിരതാ ചര്‍ച്ച ആകട്ടെ..

   

  സൂചകങ്ങള്‍:

  1. പരിസ്ഥിതിയെന്നാല്‍, ചെടിയും കൊടിയും മാത്രമല്ല എന്ന് ഒരു വിസ്തൃതാര്‍ത്ഥത്തില്‍  മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ വികാരങ്ങളും, ധാരണകളും, ധര്‍മങ്ങളും ഒക്കെ, പ്രകൃതിയുമായി അഭേദ്യമായി ഇഴ ചേര്‍ന്നതാണ്. പരിസ്ഥിതിയെ വസ്തുവായി കാണുന്ന ഉപരിപ്ലവ പരിസ്ഥിതി ശാസ്ത്രമല്ല ഇവിടെ ആധാരമാക്കുന്നത്. പരിസ്ഥിതി എന്നാല്‍, ഭൂമി എന്ന ജൈവ സംവിധാനത്തിന്റെ ആകെയുള്ള വ്യവസ്ഥയാണെന്ന്   വിവരിക്കുന്ന  ഗാഢ പരിസ്ഥിതി ശാസ്ത്രമാണ്.
  2. പ്രഭാവ പരിസ്ഥിതിയില്‍ പ്രതിപാദിക്കുന്ന പ്രഭാവത്തെ വിശ്വാസികള്‍ക്ക് ആത്മീയതയായും അവിശ്വാസികള്‍ക്ക്‌ ഭൌമ പ്രതിഭാസമായും വായിച്ചെടുക്കാം.
  3. സ്ഥല ഭയത്താല്‍ അനുഷ്ഠാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രം ചേര്‍ക്കുന്നു. ആന്തരാര്‍ഥങ്ങള്‍    ആലോചിച്ചറിയുക.

   ഉദാഹരണത്തിന്. കുറ്റബോധം ഇല്ലാതിരിക്കുക എന്നാല്‍, കുറ്റം ചെയ്തിട്ട് കൂസലില്ലാതെ ഇരിക്കുക എന്നല്ല, അത്തരമൊരു ബോധത്തിലേക്ക്‌ സ്വയം തള്ളിവിടാനുള്ള കുറ്റങ്ങള്‍ ചെയ്യാതിരിക്കുക എന്നും അഥവാ ആകസ്മികമായി ചെയ്തു പോയിട്ടുണ്ടെങ്കില്‍, പശ്ചാത്തപിക്കുകയും പരിഹാരങ്ങള്‍ കാണുകയും ചെയ്തു കൊണ്ട്, കുറ്റബോധത്തില്‍ നിന്നും വെളിയില്‍ വരിക എന്നും ആണ്.

  4. എന്തെന്നും എന്തിനെന്നും അറിയേണ്ടുന്നവ ചോദിക്കുക. അറിയാവുന്നവര്‍ പറഞ്ഞു കൊടുക്കുക.
  5. വ്യക്തതയില്ലാത്ത മറുപടികളും വിയോജിപ്പും ഉള്ളവര്‍, ലേഖകനോട്, പൊതു വേദിയിലല്ലാതെ ചര്‍ച്ച ചെയ്യുക. കാര്യമറിയാതെ ഇടപെട്ടു, ഒരു മുന്‍പോട്ടു  പോക്കിന്റെ വഴി തിരിക്കാതിരിക്കാന്‍ ആണിത്.

  ചിന്താ പോഷണങ്ങള്‍

   

  ആന്തരികം

  1. താന്‍ പ്രകൃതിയെന്നു കരുതുക, എല്ലായ്പ്പോഴും.
  2. നമ്മുടെ സ്വഭാവവും സ്വബോധവും, സ്വശരീരവും എങ്ങിനെയോ അങ്ങിനെയാകും പ്രകൃതി നമുക്ക് മുന്നില്‍ പ്രത്യക്ഷമാകുക എന്നറിയുക.
  3. പ്രകൃതിയിലെ എല്ലാരോടും കൃതജ്ഞത നിറഞ്ഞവരാകുക.
  4. ആരെ കാണുമ്പോഴും, മനസ്സു കൊണ്ടെങ്കിലും ഒരു സമ്മാനം (നന്മ) നല്‍കുക
  5. എന്ത് വന്നു ചേരുമ്പോഴും, സഹിഷ്ണുതയോടെ സ്വീകരിക്കുക.
  6. ശാന്തവും സുസ്തിതവും സമൃദ്ധവും ആയൊരു സാമൂഹിക ജീവിതം ഭാവന ചെയ്യുക.
  7. വ്യാകുലതയ്ക്കുള്ള കാരണങ്ങളെ, ശുഭാപ്തി വിശ്വാസത്തോടെ, നേരിടുക..
  8. കുറ്റബോധം ഇല്ലാതിരിക്കുക.
  9. സാത്വിക ഭക്ഷണം ശീലമാക്കുക.
  10. നിശ്ചിന്തനം / ധ്യാനം / അര്‍ത്ഥന/ പ്രാര്‍ത്ഥന ചെയ്യുക.
  11. വ്യായാമ, വിശ്രമം, കൂട്ടായ നൃത്ത സംഗീതാദികള്‍  എന്നിവയില്‍ പങ്കാളികളാകുക.
  12. ജീവിതവും, വാസസ്ഥാനവും, ഉപകരണങ്ങളും, ഉപയോഗങ്ങളും ക്രമത്തില്‍ ആക്കുക.
  13. ഒരു ജീവിയെ പോലും നുള്ളി നോവിക്കാതിരിക്കുക.
  14. മണ്ണ് നഗന്മാക്കതിരിക്കുക.
  15. സ്വന്തം അവകാശതോളം വലുതാണ്‌, മറ്റുള്ളവയുടെ അവകാശങ്ങളും എന്ന് സദാ ഓര്‍ക്കുക.
  16. നമുക്ക് വേണ്ടതെല്ലാം തരാന്‍ കെല്‍പ്പുള്ളതാണ്  പ്രകൃതി എന്നത് എപ്പോഴും അറിയുക.
  17. മനുഷ്യ ശേഷിയിലും ബുദ്ധിയിലും വലുതാണ്‌ പ്രകൃതിക്കുള്ളതെന്നു  എപ്പോഴും ഓര്‍ക്കുക.
  18. മനസ്സാക്ഷിയോടും, മനുഷ്യരോടും, മറ്റു ജീവ ജാലങ്ങളോടും, മണ്ണിനോടും, സുതാര്യമാകുക.

   

  ബാഹ്യം

   

  സാമൂഹികം

   

  സാമ്പത്തികം

   

  പ്രാതിഭാസികം

   

  thudarum………..

   

  https://www.facebook.com/groups/olympussdarsanam/doc/277316792299465/

  Print Friendly

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in