• ഒളിമ്പസ്സിന്റെ ഗുരു സ്മൃതികള്‍

  by  • August 31, 2013 • ആത്മീയത • 0 Comments

  സത്താധാരം  കായം പ്രഭാവം ക്രിയം

  മമാധാരം കായം ജീവോപി മാനസം

  മനസാത് ദര്‍ശിതം അഹം ച ബ്രഹ്മം

  അഹമേവ അഹമേവ ജഗത് കേന്ദ്രം

   

  അനുഭവ വേദ്യക ഭാവം പ്രകൃതം

  ആധാരാത്മക ഭാവം പുരുഷം

  അനുഷ്ടിത കാര്‍മിക രൂപം പ്രക്രിയ

  ആയീ ത്രയികള്‍ സത്താധാരം

   

  മാമക ദേഹിക ഭാവം പ്രകൃതി

  മാമക ജീവോ ഭാവം പുരുഷം

  മാനസ ഷഡ് ക്ഷേത്രങ്ങള്‍ പ്രക്രിയ

  മമ സാകല്യം ത്രയിയില്‍ പൂര്‍ണം

   

  ദൃശ്യ പ്രകൃതി ജഗദിന്‍ പ്രകൃതം

  ദൃക്കാം ഈശ്വരന്‍ ജഗദിന്‍ പുരുഷം

  ദിക് നിയതീയീ  ജഗദിന്‍ പ്രക്രിയ

  ദൃക്കാകാത്തവ ത്രയികള്‍ക്കന്യം

   

  ആത്മം മുതലീയാകാശം വരെ

  ആകാശം മുതല്‍ അസ്പഷ്ടത വരെ

  അറിയുന്നത് ഞാന്‍ മമ ബോധത്താല്‍

  അതിനാല്‍ അഹമേ ജഗതിന്‍ കേന്ദ്രം

   

  സ്വയമസ്തിത്വം സ്വപ്ന സമാനം

  സ്വയവര്‍ത്തിത്വ സ്ഥിതിയോ താളം

  സഹവര്‍ത്തിത്വെ ഭവതേ യുക്തി

  സകലിത യുക്തീ ഭാവം ബോധം

   

  അഹമേ ജഗമെന്നറിയാന്‍ ബോധം

  അഹമേ സഹജം സ്വയം ഉണരേണം

  അവബോധത്തിന്‍ സഹജക്രിയയില്‍

  അണിയുണരേണം  മാനസ ക്ഷേത്രം

   

  സത്താ ജ്ഞാനം താത സൃഷ്ടം

  ആത്മ ജ്ഞാനം ഗുരുവാല്‍ സൃഷ്ടം

  ജഗദിന്‍  ജ്ഞാനം ബ്രഹ്മോ സൃഷ്ടം

  സര്‍വ ജ്ഞാനം താദാത്മ സൃഷ്ടം

   

  ജഗമേ  അഹമെന്നറിയാ വരികില്‍

  ജിജ്ഞാ സ്ഫുരണം സ്വയം ഉണരേണം

  ജ്വാലാരംഭം താതനില്‍ നിന്നും

  ജനി കൊള്ളേണം ജന്മേ ന്യൂനം

   

  കര്‍മ ഫലങ്ങള്‍ക്കൊടുവില്‍ ശിഷ്ടം

  കാര്‍മിക ലംഘന കാരണമായാല്‍

  കര്‍മ ജ്ഞാനം താതാതീതന്‍

  കാര്‍മിക ഗുരുവാല്‍ നെടീടേണം

   

  കര്‍മ ഗുരുവിന്‍ പഥ സഞ്ചാല

  കര്‍മം തന്നില്‍ പൂരകമായാല്‍

  കര്‍മ ഗുരുവും താത ബ്രഹ്മവും

  കര്‍മവും ഒന്നെന്നറിഞ്ഞിടേവൂ

   

  –ഒളിമ്പസ്..2000

   

  https://www.facebook.com/groups/olympussdarsanam/doc/301128566584954/

  Print Friendly

  160total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in