• പ്രകൃതിയിലെ ഓരോന്നും പ്രകടിപ്പിക്കുന്ന ലീന ഭാവങ്ങള്‍ / ധര്‍മങ്ങള്‍

  by  • September 2, 2013 • ആത്മീയത • 0 Comments

   

  പ്രകൃതിയിലെ ഓരോന്നും പ്രകടിപ്പിക്കുന്ന ലീന ഭാവങ്ങള്‍ / ധര്‍മങ്ങള്‍ പല വിധമാണ്. പൊതുവില്‍ അവയെ പ്രതിഭാസങ്ങള്‍ (Phenomena) എന്ന് വിളിക്കും. പ്രതിഭാസങ്ങളെ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും കണ്ടറിയാന്‍ കഴിയണം എന്നില്ല. കണ്ടറിയാന്‍ കഴിയത്തവയെ പ്രതിതഥ്യം (Naumina) എന്ന് വിളിക്കും. പ്രപഞ്ചത്തില്‍, മനുഷ്യാപേക്ഷികമായി , പ്രതിതഥ്യങ്ങളാണ് പ്രതിഭാസങ്ങളേക്കാള്‍ കൂടുതല്‍ എന്ന് പറയാം. പലപ്പൊഴു പലരും പ്രാഥമിക വീക്ഷണത്തില്‍ പ്രതിഭാസങ്ങളെ പോലും കാണാതിരിക്കയും, പതിയെ ഓരോരോ പ്രതിതഥ്യങ്ങളെ പ്രതിഭാസങ്ങളായി കണ്ടു തുടങ്ങുകയും ചെയ്യാം…കണ്ടു തുടങ്ങുമ്പോള്‍, നാം ആ പ്രതിഭാസങ്ങളെ നിയമങ്ങള്‍ എന്നോ മറ്റോ വിളിച്ചു തുടങ്ങും. കണ്ടുവെന്നു ഒരാള്‍ പറയുകയും മറ്റൊരാള്‍ കാണാതിരിക്കയും ചെയ്യുമ്പോള്‍ ആദ്യം പറഞ്ഞയാള്‍ നുണ പറഞ്ഞതായേ രണ്ടാമന് തോന്നുകയുള്ളൂ.. കാണുകയും എന്നാല്‍ കാരണമോ, നിയമമോ ബോദ്ധ്യ മാകാതിരിക്കയും ചെയ്യുമ്പോള്‍ അത് ഒരു അല്ഭുതമാകുന്നു. കാണുകയും ബോദ്ധ്യമാകുകയും ചെയ്യുമ്പോള്‍, അതൊരു നിയമമെന്ന് നാം സ്വീകരിക്കുന്നു.

  അത് കൊണ്ടാണ് ആദ്യം നുണയായും പിന്നീട് അത്ഭുതമായും ഒടുവില്‍ നിയമമായും കണ്ടറിയുമെന്ന് പറയുന്നത്.. പാരിസ്ഥിതിക ആത്മീയതയും, പ്രകൃതി നിയമങ്ങളും, ഒളിമ്പസ്സും അങ്ങിനെ തന്നെ. കണ്ടറിയും വരെ കാഴ്ച പൂര്‍ണമാകില്ല എന്ന് സൂചന.

   

  Print Friendly

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in