മഴ
by Santhosh Olympuss • September 2, 2013 • പരിസ്ഥിതി • 0 Comments
അതു വെറും നീർ വീഴ്ചയല്ല.. നീരിന്റെ പ്രഭാവമാണ്.
അതിനെ സ്നേഹത്തോടെ, സ്വീകാര്യതയോടെ പ്രണയത്തോടെ
ഇഴുകിയൊഴുകി കൂട്ടുകൂടുമാറാകട്ടെ..
നമുക്കും മഴയ്ക്കും ഇടെ, നിത്യവും ഒരല്പ നേരമെങ്കിലും
വേർതിരിവുകൾ ഇല്ലാത്ത ഇഴ ചേരൽ ഉണ്ടാകട്ടെ..
സുതാര്യമായിരുന്നാൽ, മഴയും പുഴയും, പ്രകൃതിയും,
നമുക്ക് അമ്മയും, ഗുരുവും, വൈദ്യനും,
കാവലാളും, ഇണയും, മകളും ഒക്കെ ആയി മാറും..
പെയ്തിറങ്ങിയ മഴ നമുക്ക് ഇന്ദ്രിയങ്ങളിൽ അനുഭൂതിയാകും,
കുട ചാർത്തും, നാടും, വയലും, വീടും, അടുക്കളയും കാക്കും.
നമുക്ക് ഭക്തിയും വിഭക്തിയുമാകും..
23total visits,1visits today