• യുക്തിയെ വേണ്ടിടത്ത് മാത്രം ഉപയോഗിക്കുക

  by  • July 19, 2013 • ജീവിത വിജയം • 0 Comments

  രാജിവ് പുളിക്കില്‍ ചോദിക്കുന്നു: യുക്തിയെ വേണ്ടിടത്ത് മാത്രം ഉപയോഗിക്കുക എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?

  = യുക്തിയെ (അതിന്റെ താത്വികമായ അര്‍ത്ഥ വ്യാപ്തി അറിയും എന്ന് ധരിക്കട്ടെ..) നാം ജീവിതത്തെ മുന്നോട്ടു പോകുമ്പോഴുള്ള ഒരു സങ്കേതം ആയി ഉപയോഗിക്കാന്‍ നമുക്ക് കഴിയും. അത് ഉപയോഗിച്ച് ശീലിച്ചാല്‍, പ്രകൃതിയുടെ സഹജ നിര്‍ദ്ധാരണങ്ങളെയും യുക്തിയാല്‍ തന്നെ അറിഞ്ഞു തുടങ്ങും. പ്രകൃതിയുടെ വിനിമയം യുക്തിയാല്‍ മനസ്സിലാക്കേണ്ട ഒന്നല്ല. വിശപ്പിനെ ഘടികാരങ്ങള്‍ക്കൊപ്പം ചിട്ടപ്പെടുത്തുമ്പോള്‍, പ്രാകൃതീയമായ വിശപ്പെന്ന വികാരത്തെ നാം അറിയാതെയാകും. സമക്രമിതസമയ ക്ലിപ്തമായ വിശപ്പിനെ യഥാര്‍ത്ഥ വിശപ്പെന്ന് നാം ധരിച്ചു വശാകും. അത് നമ്മുടെ സുസ്ഥിതിയെ തന്നെ ചോദ്യം ചെയ്യും.. വിശപ്പെന്ന പോലെ, അകം പ്രകൃതിയും പുറം പ്രകൃതിയും സഹ പ്രകൃതികളും നമ്മോടു വിനിമയം ചെയ്യുന്ന എല്ലാറ്റിനെയും, നാം അങ്ങിനെ ധരിച്ചു തുടങ്ങും. അത് മനുഷ്യന്റെ പൊതു സ്വഭാവമാണ്. അത് കൊണ്ടാണ് യുക്തിയെ ജനിതക അടയാളമാണെന്നു വിലയിരുത്തിയത്.

  യാത്ര ചെയ്യാനുള്ള വണ്ടി വൈകിയാല്‍ ഇനിയെന്ത് ചെയ്യണമെന്നു നമ്മിലുണ്ടാകുന്ന യുക്തി വിചാരത്തെ, അതേ ഉപയോഗക്രമത്തില്‍, വികാരങ്ങളെ അറിയാനും നമുക്ക് ഉപയോഗിക്കാന്‍ ആകും. നമ്മുടെ ശാരീരിക ധര്‍മങ്ങളായി അകം പ്രകൃതിയോ, നമ്മുടെ സാമൂഹിക ധര്‍മങ്ങളായി പുറം പ്രകൃതിയോ, നമ്മുടെ വ്യയ-വിനിയോഗ ധര്‍മങ്ങളായി സഹ പ്രകൃതിയോ നമ്മെ അറിയിക്കുന്ന ജ്ഞാനേന്ദ്രിയാതീതമായ വികാരങ്ങളെ, അറിയാനായി നാം യുക്തിയെ പ്രായോഗിച്ചാല്‍, നാമല്ലാതെ നമ്മോടു വിനിമയം ചെയ്യപ്പെടുന്നതൊന്നും നാം അറിയാതെ പോകും. അത് കൊണ്ടാണ് വേണ്ടിടത്ത് മാത്രം യുക്തിയെ ഉപയോഗിക്കുക എന്ന് എടുത്തു പറഞ്ഞത്..

   

  Print Friendly

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in