• എന്താണ് ഗ്രാമ പദ്ധതി?

  by  • July 19, 2013 • കൂട്ട് ജീവിതം • 0 Comments

  ആഗതമാകുന്ന ആഗോള പാരിസ്ഥിതിക – സാമ്പത്തിക – വൈജ്ഞാനീയ – സാംസ്കാരിക – അപചയങ്ങള്‍ക്കായുള്ള നവ സമൂഹത്തിന്റെ മറുപടിയാണ് ഇക്കോ വില്ലജുകള്‍. ഇന്റന്‍ഷനല്‍ കമ്യൂനുകള്‍ എന്നാനിവയെ പൊതുവേ പറയുക. (please visitwww.ic.org) ലോകമാകമാനം രണ്ടായിരത്തി അഞ്ഞൂറിലധികം ഇക്കോ വില്ലേജുകള്‍ ഉണ്ട്. ഇന്ത്യയില്‍, ഇന്റന്‍ഷനല്‍ കമ്യൂണ്‍ ആയി ഒരു ഇക്കോ വില്ലെജാനുള്ളത്. അതാകട്ടെ നടത്തുന്നത് വിദേശീയരും!!!!!!! (http://www.auroville.org/). ഇന്ത്യയില്‍, ഒരു ഇക്കോ വില്ലെജുണ്ടാക്കുക ഏറെക്കുറെ ബുദ്ധിമുട്ടാണെന്ന് പലരും പറയുന്നു. ഇത്തരമൊരു സംരംഭത്തിനു ഇറങ്ങി തിരിക്കാന്‍, സ്വയ്ടം ലോക കാരങ്ങള്‍ എല്ലാം എന്ന് അഭിമാനിക്കുന്ന ഇന്ത്യക്കാരന്‍ തയ്യാറാകില്ല എന്നതും, അഥവാ തയ്യാറായാല്‍, അത്തരത്തിലുള്ള രണ്ടു പേരെ ഒരു വണ്ടിയില്‍ കെട്ടാന്‍ കഴിയില്ല എന്നതും ആണ് പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്ന കാര്യങ്ങള്‍. എങ്കിലും ഒളിമ്പസ് ശ്രമിക്കുകയാണ്. കഴിഞ്ഞ പതിനാറു വര്‍ഷത്തെ കമ്യൂണ്‍ / കൂട്ട് ജീവിത പരിചയത്തിന്റെ വെളിച്ചത്തില്‍.

  എന്താണ് ഒരു ഇക്കോ വില്ലജ്?

   

  നമ്മുടെ ജീവിത വേദി ആയ ഭൂമിക്കും പ്രകൃതിക്കും, നാം നല്‍കുന്ന ജീവിത നല്‍കുന്ന ആഘാതം ഏറ്റവും കുറഞ്ഞ അളവിലാക്കുന്ന ജീവിത വ്യവസ്ഥ ബോധപൂര്‍വം സൃഷ്ടിക്കുകയും, ജീവിതത്തിനു മുഖ്യത്തം നല്‍കുകയും ചെയ്യുന്ന ഒരു കൃത്രിമ മനുഷ്യ ആവാസ വ്യവസ്ഥ ആണ് ഇക്കോ വില്ലേജ്. മാനവ രാശിയുടെ വളര്‍ച്ചയില്‍, നാം നേടിയെടുത്ത ജീവിത ജ്ഞാനത്തെ, നാട്ടറിവിനെ, തിരിച്ചു പിടിക്കുവാനുള്ള ഒരു കൂട്ടായ ശ്രമമാണ്, ഇക്കോ വില്ലജുകള്‍. വ്യക്തിപരതയില്‍ നിന്നും കൂട്ട് ജീവിതത്തിന്റെ മഹത്തായ സുരക്ഷയിലേക്ക് മനുഷ്യര്‍ക്കും, പക്ഷി മൃഗാദികള്‍ക്കും, സസ്യങ്ങള്‍ക്കും, പ്രകൃതി പ്രതിഭാസങ്ങള്‍ക്കും ഒപ്പം, ഇഴചേര്‍ന്നു നടന്നു കേറല്‍ ആണത്. പരിസ്ഥിതി സൌഹാര്‍ദ വീടുകള്‍, ഉപകരണങ്ങള്‍, ബദല്‍ ഊര്‍ജ സംവിധാനങ്ങള്‍, ബദല്‍ വിദ്യാഭ്യാസം, ബദല്‍ ചികിത്സ, ബദല്‍ നിര്‍മാണ രീതികള്‍, സുസ്ഥിര കൃഷി, എന്ന് തുടങ്ങി, പ്രകൃത്യാത്മീയ പരിശീലനങ്ങളും, ആഘോഷങ്ങളും, സംഗീതവും, നൃത്തവും, കൂട്ടായ പ്രവര്‍ത്തനങ്ങളും, ധ്യാനവും, പുറം ലോകത്തിനുള്ള പരിശീലനങ്ങളും, വരെ കൊണ്ട് സമൃദ്ധമാണ്‌ ഇക്കോ വില്ലജുകള്‍. ജീവിക്കാന്‍ വേണ്ടി തൊഴില്‍ കണ്ടെത്തുകയും, ഒടുവില്‍ തൊഴില്‍ ചെയ്യാന്‍ വേണ്ടി മാത്രം ജീവിക്കുകയും ചെയ്യുന്ന മദ്ധ്യവര്‍ഗ കാഴ്ചപ്പാടില്‍ നിന്നും മാറി, തൊഴില്‍ ഇല്ലാത്ത, ജീവിതം മാത്രമായ ഒരു ആഘോഷ ജീവിതമാണ് ഇക്കൊവില്ലെജുകളില്‍ പൊതുവേ കാണാറുള്ളത്‌. അത് പോലെ ആത്മീയ കാഴച്ചപാടുകളും മറ്റും പൊതുവേ മത വിമുക്തമായിരിക്കും (ചില മതാതിഷ്ടിത കമ്യൂനുകളും ചിലയിടത്ത് നിലവിലുണ്ട്).

  ഇനി ഒളിമ്പസ് വിഭാവനം ചെയ്യുന്ന ഇക്കോ വില്ലജിന്റെ പദ്ധതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാം.

   

  ഒളിമ്പസ് ആദ്യമായി സ്ഥാപിക്കുവാനായി ആഗ്രഹിക്കുന്നത് ഒരു ഇക്കോ ഹാംലെറ്റ് (പ്രകൃതി ഊര് ) ആണ്. അഞ്ചു മുതല്‍ പത്തു വരെ കുടുംബങ്ങള്‍ ആണ് അതിലുണ്ടാകുക. അവിവാഹിതര്‍ക്കും, വിവാഹം വേണ്ടാത്തവര്‍ക്കും, പൊതു വിവാഹ സംവിധാനങ്ങളെ അംഗീകരിക്കാത്തവര്‍ക്കും (ആണ്‍ – പെണ്‍ ), ഗ്രാമക്കൂട്ടത്തിന്റെ തീരുമാനാനുസരണം അവിടെക്കഴിയാം. അത്തരത്തിലുള്ള ഓരോ യൂണിറ്റിനും ഓരോ ചെറു വീടുകള്‍ ആയിരിക്കും ഉണ്ടാകുക. . വീടുകള്‍ വിശ്രമത്തിനും, ഏകാന്തതയ്ക്കും (Solitude) ഇണകളുടെ സ്വകാര്യതയ്ക്കും വേണ്ടിയുള്ളതായിരിക്കും. അത് കൊണ്ട് തന്നെ അടുക്കള, വായനശാല, ഉപകരണ മുറി, വ്യായാമ മുറി, കൃഷിയിടം, വാഹനങ്ങള്‍ തുടങ്ങിയവ പൊതുവായി ആയിരിക്കും.

   

  ഊരിന്റെ ഭൂമി ഒരു പൊതു സ്ഥാപനത്തിന്റെതായിരിക്കും (സംഘം എന്ന് ഞങ്ങള്‍ ഇപ്പോള്‍ അതിനെ പറഞ്ഞു വരുന്നു.) (now its Greencross Foundation India) ഗ്രാമത്തില്‍ താമസിക്കുവാനായി വരുന്നവര്‍ക്ക്, അവരുടെ സമ്പാദ്യം, സംഘത്തില്‍ നിക്ഷേപിക്കുകയും, തത്തുല്യ രേഖകള്‍ തയ്യാറാക്കി സൂക്ഷിഷിക്കുകയും ചെയ്യാം. ഇനിയൊരു നാള്‍ അഥവാ ഒരാള്‍ക്കോ കുടുംബത്തിനോ സംഘത്തെ പിരിഞ്ഞു പോകണമെങ്കില്‍, അക്കാലത്തെ പണമൂല്യത്തിനു അനുസൃതമായ തുക സംഘം നല്‍കും. സംഘത്തെ നയിക്കുന്നത്, സംഘത്തിന്റെ ഒരു കേന്ദ്ര ഗ്രൂപ്പ് ആയിരിക്കും. ഈ കേന്ദ്ര ഗ്രൂപ്പിന് കീഴില്‍, ഉത്പാദനം, വിദ്യാഭ്യാസം, ഭരണം, ജീവന ശൈലി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് നിയുക്കതരായ ഉപഗ്രൂപ്പുകളും ഉണ്ടാകും. സംഘത്തിന്റെ അടിസ്ഥാന ദര്‍ശനതിനോടുള്ള സമഗ്രമായ തിരിച്ചരിവിനനുസരിച്ചു, അംഗങ്ങള്‍ക്ക്, സ്ഥാന ക്രമം ഉണ്ടായിരിക്കും.(സമത്വം എന്നത്, പ്രകുതി നിയമമല്ല എന്നത് കൊണ്ടാണിത്.) എങ്കിലും സംഘത്തിന്റെ തീരുമാനങ്ങള്‍ പങ്കാളിത്ത ആസൂത്രണ പരിപാടിയിലൂടെ ഏവരും ചേര്‍ന്നാണ് പൊതുവില്‍ തീരുമാനിക്കുക. (അത് കൊണ്ട് തന്നെ, ഭൂരിപക്ഷ തീരുമാനതിനാകില്ല പ്രസക്തി. ജനാധിപത്യ സംവിധാനത്തിന്റെ അപര്യാപ്തത മുന്നില്‍ കണ്ടു കൊണ്ടാണിത്. കൂടുതലറിയാന്‍ സ്വരാജ്, നിലനില്പിന്റെ സമ്പദ് വ്യവസ്ഥ എന്നിവ പഠിക്കുക.) ഇതില്‍ ഭൌതിക ആവശ്യങ്ങള്‍ക്ക് വേണ്ടുന തീരുമാനങ്ങള്‍ താഴെ നിന്നും മുകളിലേക്കും, മൂല്യാത്മക തീരുമാനങ്ങള്‍ മുകളില്‍ നിന്നും താഴേക്കും ആണൊഴുകുക.

   

  ഊരിലെ ഓരോരുത്തര്‍ക്കും, ഗ്രാമക്കൂടം വല്കുന്ന ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരിക്കും. അതിനു തത്തുല്യമായ ഒരു മൂല്യം സംഘത്തില്‍ നിക്ഷിപ്യ്തമായ തുകയിലേക്ക്, ഒരു പ്രത്യേക കാലാവൃത്തിയില്‍ നല്‍കും. (ഒരാള്‍ / കുടുംബം സംഘത്തെ പിരിഞ്ഞു പോകുമ്പോള്‍, ഈ വര്‍ധിത നിക്ഷേപമാണ് സംഘം നല്‍കുക. സംഘത്തെ പിരിഞ്ഞു പോകുന്നവര്‍ വെളിയില്‍ തെണ്ടരുതല്ലോ)

   

  ഇപ്പറഞ്ഞതെല്ലാം, ജീവിതം സമര്‍പ്പിച്ചു സംഘത്തില്‍ വന്നു താമസിക്കുന്നവര്‍ക്കുള്ളതാണ

  ്. അതല്ലാതെ, സഹകരിക്കുന്നവര്‍ക്കും ഇവിടെ വേഷങ്ങള്‍ ഉണ്ട് എന്നത് മറക്കരുത്.

  ഗ്രാമത്തില്‍ ഉത്പാദിപ്പിക്കുന്നതിന്റെ മുഴുവനും ഉടമസ്ഥത സംഘതിനായിരിക്കും. സംഘാങ്ങള്‍ക്ക് മുഴുവനും അത് വേണ്ടും വിധം ഉപയോഗിക്കുകയും ചെയ്യാം. അതിന്റെ സ്വകാര്യ സംഭരണവും മറ്റും സാദ്ധ്യമാകാത്ത വിധമാകും ഗ്രാമത്തിന്റെ സംവിധാനം.ഗ്രാമത്തിന്റെ ആവശ്യതിലധികമുള്ളത്, പിന്കാലത്തേക്ക് ശേഖരിക്കുകയോ, പുറത്തു കരന്‍സിക്കായി വില്‍ക്കുകയോ ചെയ്യാം. അതുപോലെ ഗ്രാമതിനകത്തു ഉല്‍പാദിപ്പിക്കാത്തതും, എന്നാല്‍ ആവശ്യമായതും ആയവയെ പുറത്തുനിന്നും വാങ്ങുക തന്നെയാണ് വേണ്ടത്. ഉത്പാദനം മെച്ചപ്പെടുത്തിയോ, ഉപഭോഗം പുനര്‍നിര്‍വചിച്ചോ പതിയെ, പൂര്‍ണ സ്വാശ്രയത്വതിലേക്ക് എത്തേണ്ടതുണ്ട്. ഒപ്പം സ്വാശ്രയത്വം എന്ന ആശയം നഷ്ടപ്പെടുത്താതെ,സാമൂഹ്യമായ (പൊതു സമൂഹവുമായുള്ള ) വിനിമയം, തുടരാനും സംഘം, ശ്രദ്ധിക്കേണ്ടതുണ്ട്.

  നിലവിലുള്ള ജാതികളെ സംഘം നിഷേധിക്കുന്നില്ല. (അവ നിലനില്‍ക്കുന്ന സത്യങ്ങളാണ്.) എന്നാല്‍ ജാതീയതയും, മതപരതയും, സംഘത്തിനകത് പ്രോല്സാഹിപ്പിക്കപ്പെടില്ല

  . സംഘ നിയമം /ശൈലി / അംഗത്വം ആണ് സംഘത്തിനകത്തെ ജാതിയും മതവും. അതിനു വ്യവസ്ഥാപിത ജാതി മതങ്ങളുടെഅസഹിഷ്ണുതയും, ദോഷങ്ങളും വരാതിരിക്കാന്‍, സംഘം സദാ ശ്രദ്ധിക്കും. യുക്തിയാല്‍ ഘടിപ്പിക്കപ്പെടുന്ന ഒരു സാങ്കേതിക സംവിധാനമാകാതിരിക്കാനും, ഒരു ജൈവ സമൂഹമാകാനും സംഘം തുടക്കം മുതലേ ശ്രദ്ധിക്കേണ്ടതുണ്ട്.

   

  https://www.facebook.com/notes/santhosh-olympuss/notes/258901060824508

  Print Friendly

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in