• കാണിപ്പയ്യൂരിനു തെറ്റിയോ?

  by  • August 22, 2018 • പൊതുവായത്‌ • 0 Comments

  ഈയുള്ളവന്‍ (സന്തോഷ്‌ ഒളിമ്പസ്) ജോതിഷ വിശ്വാസിയല്ല, യുക്തിവിശ്വാസിയോ ഭക്തിവിശ്വാസിയോ അല്ല. എങ്കിലും സത്യമറിയാന്‍ എല്ലാ വഴിയും അറിഞ്ഞിരിക്കണം എന്ന് കരുതുന്നു.

  കാണിപ്പയ്യൂരിനെ ട്രോളിയും വ്യക്തിഹത്യ ചെയ്തും ഒരുപാട് പോസ്റ്റുകള്‍ കണ്ടു. അത് കണ്ടപ്പോള്‍ “സ്വന്തം കണ്ണില്‍ കുന്തം കിടക്കുമ്പോള്‍ അന്യന്‍റെ കണ്ണിലെ പൊടി തട്ടുക” എന്ന പാലക്കാടന്‍ പഴമൊഴി ഓര്‍ത്തു പോയി.

  “കട്ട്രത് കൈ മണ്ണളവ്, കട്രാതത് ഉലകളവ്” എന്ന് വള്ളുവര്‍.

  നമ്മുടെ യുക്തിക്ക് ഇപ്പോള്‍ നിരക്കുന്നതല്ലെങ്കിലും ചില വസ്തുതകള്‍ അങ്ങനെയും ഉണ്ട് എന്ന് അറിഞ്ഞു വയ്ക്കുന്നത് പിന്നീടെങ്കിലും സത്യാന്വേഷണത്തിനു ഉപകരിക്കുമെന്നത് ജീവിതം കൊണ്ട് പഠിച്ചത്.

  കാല്‍ നൂറ്റാണ്ടിനും മുമ്പ് യുക്തിവാദവും കൊണ്ടു നടന്ന കാലത്ത് വിവരമുള്ള ഒരാള്‍ പറഞ്ഞു തന്ന ഒരു യുക്തിവാദ കഥയുണ്ട്.

  കാക്ക വിരുന്നു വിളിക്കുന്നത്‌ കേട്ട് അതിഥികള്‍ വരുമെന്ന് പറഞ്ഞ മുത്തശ്ശിച്ചൊല്ല് തെറ്റെന്നു സ്ഥാപിക്കുവാന്‍ വീട്ടിലേക്കു വരുന്നവരെ വഴിയില്‍ നിന്ന് തന്നെ തിരികെ പറഞ്ഞു വിട്ടു മുത്തശ്ശിയെ വിഡ്ഢിയാക്കി എന്ന് അഹങ്കരിച്ചവന്‍റെ കഥ.

  ഈ പ്രളയം പ്രകൃതിയുടെ ഒരു സ്വാഭാവിക പരിണാമം ആയിരുന്നില്ല എന്ന് സങ്കല്പിക്കുക. അതി സാങ്കേതികതയില്‍ ഉരുത്തിരിഞ്ഞ ഒന്നാണ് എന്ന് കരുതുക. എങ്കില്‍ കാണിപ്പയ്യൂരിനു തെറ്റിയിരിക്കാന്‍ സാദ്ധ്യതയില്ല.

  ആര്‍ക്കാണ് തെറ്റിയത് എന്ന് നാം ഇനിയും ആരായേണ്ടിയിരിക്കുന്നു.

  Print Friendly

  877total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in