• എന്തു കൊണ്ടാണ് ഒളിമ്പസ്സ് എന്നു നാമകരണം ചെയ്തിരിക്കുന്നത് .

  by  • July 23, 2013 • അംഗത്വം • 0 Comments

  രീതികളോട് ബന്ധപ്പെട്ടിരിക്കുന്നു ….(ഫേസ്ബുക്ക് വായനയില്‍ നീന്നു

  മനസ്സിലാക്കിയത് ) എന്നിട്ടും എന്തു കൊണ്ടാണ് ഇതിന് ഒളിമ്പസ്സ് എന്നു

  നാമകരണം ചെയ്തിരിക്കുന്നത് ….എന്നറിയാണ്‍ താല്പ്പര്യം ഉണ്ട് >>>.

   

   

   

  ഇരുപത്തി മൂന്നിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്, വിശ്വ സംസ്കാര സമന്വയത്തെ

  ദ്യോതിപ്പിക്കാനായി, ഗ്രീക്ക് മിതോളജിയിലെ ദേവരാജന്‍ സ്യൂസിന്റെ വാസ

  സ്ഥാനമായ ഒളിമ്പസ് പര്‍വതത്തിന്റെ പേര് കടമെടുത്തതാണ്. പിന്നീടതിന്

  പ്രചാരമായി. അതിന്നും തുടരുന്നു. ഇന്ന് ആ പേരിനു കല്പിക്കുന്ന അര്‍ഥം

  പ്രാപഞ്ചിക നൈസര്‍ഗികത എന്നതാണ്.. അതിന്റെ ചുരുക്കമായി, ഒളിമ്പസ്സിന്റെ

  പഠന പന്ഥാവില്‍ ജീവിക്കുന്നവര്‍ക്കും, ഒളിമ്പസ്സില്‍ ജനിച്ചവര്‍ക്കും

  പേരിന്റെ കൂടെ ചേര്‍ക്കുന്ന ഒളിമ്പ എന്ന വിശേഷണത്തിന് നാം കല്പിക്കുന്ന

  അര്‍ത്ഥം നന്മ എന്നതാണ്.. ഉള്‍ക്കാഴ്ച എന്ന് മറ്റും അര്‍ത്ഥം വരുന്ന

  ദര്‍ശനം എന്ന പദം സംസ്കൃതമാണ്. വിശ്വ പൌരത്വം ലക്ഷ്യമാക്കുന്ന ഒരു

  സംവിധാനത്തിന്, പേരിന്റെ ഭാഷ പ്രശ്നമല്ലെന്നും കരുതുന്നു.

   

   

  ഒളിമ്പസ് വിവക്ഷിക്കുന്ന പലതും ത്സെന്‍ – സൂഫി – താവോ – കൈബാലിയന്‍ –

  സാംഖ്യ രീതികളിലാണ്. അതിനു ഭാരതീയമായ സാമ്യതകള്‍ കാണാം. എന്ന് വച്ച്

  അതിലേതെങ്കിലും ഭാഗികമായെങ്കിലും ഭാരതീയമാണോ എന്നത് സംശയം ഉണ്ട്.

   

   

  പിന്നെ ഈ ചോദ്യം കണ്ടപ്പോള്‍ ചിലത് കൂടി പറയാന്‍ തോന്നി.

  ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാ കുടുംബത്തില്‍ നിന്ന് പിറന്ന, ഇന്‍ഡോ-ഇറാനിയന്‍

  ഗണത്തിലാണ് ഇന്‍ഡിക് ഭാഷയായ സംസ്കൃതം നില്‍ക്കുന്നത്. അതേ മൂല

  കുടുംബത്തില്‍ (ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാ കുടുംബത്തില്‍) നിന്നുമാണ്

  ഗ്രീക്ക് ഭാഷയും ഉണ്ടായത്. വടക്ക് പടിഞ്ഞാറന്‍ ദേശത്ത് നിന്നും

  ഇന്ത്യയിലേക്ക്‌ അധിനിവേശം നടത്തിയ ആര്യന്മാര്‍ക്കൊപ്പം വന്ന പ്രാകൃത

  വിനിമയ ഭാഷയാണ്‌ പിന്നീട് ഭാരതത്തിന്റെ സ്വന്തം എന്ന് അറിയാന്‍ തുടങ്ങിയ

  സംസ്കൃതം. ഭാരതീയം എന്നുദ്ഘോഷിക്കപ്പെടുന്ന പലതും വൈദേശികം ആണ്.

  കാലാന്തരേ അത് ഭാരതീയം ആയി എന്ന് മാത്രം. (തിരിച്ചും അങ്ങിനെ പലതും ഉണ്ട്

  താനും)

   

   

  അങ്ങിനെ നോക്കുമ്പോള്‍ നാം, ദ്രാവിഡ മൂലത്തില്‍ നിന്നും ഉണ്ടായ

  കേരളീയര്‍, തമിഴില്‍ നിന്നുമുള്ള തിരുപ്പറംകുന്ട്രം എന്നോ, പഴനി മലൈ

  എന്നോ ഉള്ള പേര്‍ സ്വീകരിക്കണമായിരുന്നു. അതിനുള്ള പ്രായോഗികവും

  സാമാന്യവും ആയ ലോകപരിചയം, അന്ന് കുട്ടികളായ ഞങ്ങള്‍ക്കില്ലായിരുന്നു. ഇനി

  ഈ പേര്‍ ഗസറ്റില്‍ കൊടുത്തു മാറ്റാന്‍ കഴിയില്ലെന്നതിനാല്‍ അത് തന്നെ

  ഉപയോഗിച്ച് പോകുന്നതല്ലേ ഉചിതം?..

   

   

  ഇതിങ്ങനെ പറയാന്‍ കാര്യം ഒളിമ്പസ്, പ്രാദേശികതയ്ക്കും ദേശീയതയ്ക്കും

  നല്‍കുന്ന സ്ഥാനവും വീക്ഷണവും എന്താണെന്നും, എങ്ങിനെയാകണമെന്നും

  സൂചിപ്പിക്കാനാണ്. ഈ വിഷയതിനോടുള്ള എന്റെ സമീപനം, കുറച്ചു കൂടി

  കാര്യങ്ങള്‍ പറയുന്നുണ്ടാകും എന്നും കരുതുന്നു.

   

  https://www.facebook.com/notes/santhosh-olympuss/notes/296248773756403

  Print Friendly

  201total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in