• എന്ത് കൊണ്ട് നാം ഇങ്ങനെയാകുന്നു?

  by  • July 19, 2013 • തത്വചിന്ത • 0 Comments

  പ്രപഞ്ചത്തില്‍ എല്ലാം ചലനാത്മകമായി അനുഭവപ്പെടുന്നു. (ചലനം ആപേക്ഷികമാണ്. ചലിക്കുന്ന വസ്തുവിന്  (സത്തയ്ക്ക്) അത് സ്ഥിതം / ചലിക്കാത്തതു  ആണ്.) എല്ലാ ചലനങ്ങള്‍ക്കും ഒരു ക്രമവും ഒഴുക്കും ഉണ്ടായിരിക്കും. ഇതാണ് അതിന്റെ താളം.

   

  ഒരു താളത്തില്‍ ചലിക്കുന്ന ഒരു വസ്തുവിന്  (സത്തയ്ക്ക്) അതിന്റെ താളത്തില്‍ നിന്നും ഭ്രംശം (വഴിമാറ്റം) സംഭവിക്കാന്‍ കാരണമാകുന്ന ശക്തി വിശേഷം (അഥവാ ഒരു വിശേഷ സങ്കേതം) ആണ് യുക്തി. യുക്തി സത്തയ്ക്കകത്തു നിന്നോ, പുറത്തു നിന്നോ പ്രേരിതമാകാം.

   

  ഒരു വ്യവസ്ഥയിലെ താളവും യുക്തിയും വിപരീത അനുപാതത്തിലായിരിക്കും.

   

  ഉദാഹരണം : ഒരു കുഞ്ഞു നീര്‍ച്ചാല്‍ തടസ്സങ്ങളില്ലാതെ ഒഴുകുമ്പോള്‍, ആ ഒഴുക്കില്‍ കാണാവുന്ന ക്രമമാണ് താളം. ആ ഒഴുക്കിന് കുറുകെ കുറച്ചു മണ്ണിട്ടാല്‍ നീര്‍ച്ചാലിന്റെ ഗതി തിരിയാം. മണ്ണാണ് യുക്തി. നീര്‍ച്ചാലില്‍ ഒഴുകി വന്ന ഒരു തേങ്ങയും മണ്ണിന്റെ അതെ ഫലം ചെയ്യാം. എങ്കില്‍ തേങ്ങയും യുക്തി തന്നെ. വെള്ളമൊഴുക്ക്  പൂര്‍ണ രൂപത്തിലെങ്കില്‍  മണ്ണില്ല തന്നെ. മണ്ണ് കൊണ്ട് പാതി തടഞ്ഞാല്‍ പാതി വെള്ളമോഴുക്കെ കാണൂ.. മുഴുവനും തടഞ്ഞാല്‍ ഒഴുക്ക് നില്‍ക്കും.

   

  • ഒരു വസ്തുവില്‍ (വ്യവസ്ഥയില്‍) അന്തര്‍ലീനമായ താളം അതിന്റെ പാരമ്യത്തില്‍ ആയിരിക്കുമ്പോള്‍, ആ വ്യവസ്ഥയില്‍ താളം ഉണ്ടാകില്ല.
  • ഈ താളം  എന്നത് ഒരു അരിത്മെട്ടിക് പ്രോഗ്രഷനോടോ ജ്യോമെട്രിക് പ്രോഗ്രഷനോടോ അനുബന്ധിതമായിരിക്കും.
  • ഇതര വസ്തുക്കളുടെ  (സത്തകളുടെ) നിരീക്ഷണത്തില്‍ താളം ക്രമമായിക്കൊള്ളണം എന്നില്ല.  എങ്കിലും, ഒരു പ്രത്യേക ക്രമം അത് പാലിക്കുന്നുണ്ടാകും. ഈ ക്രമമില്ലായ്കയിലെ ക്രമം ആണ് കയോസ്  (തിളയ്ക്കുന്ന ഒരു പാത്രത്തിലെ വെള്ളത്തില്‍ കിടന്നു പുളയുന്ന ഒരു കോര്‍ക്കിന്റെ ചലന രൂപം നമുക്കു പറയുക വയ്യ..പക്ഷെ അതിനൊരു ക്രമമുണ്ട് താനും.)

  എല്ലാ വ്യവസ്ഥകളും, പ്രപഞ്ചത്തിലെ ഇതര വ്യവസ്ഥകളുമായി ഇഴചേര്‍ന്നു പോകുവാന്‍ സദാ ശ്രമിച്ചു കൊണ്ടിരിക്കും. ഇത് വ്യവസ്ഥകളുടെ താള സ്വഭാവമാണ്. ഒന്നിലധികം സത്തകള്‍ പരസ്പരം പോരുതമാകാന്‍ ശ്രമിക്കുമ്പോള്‍, ഒരു പൊതു താളം ഉണ്ടാകും. ഈ പൊതു താളത്തിലെത്താന്‍  ഓരോ വ്യവസ്ഥയും, സ്വന്തം താളത്തില്‍ ഒരു ചെറിയ അഴിച്ചു പണി നടത്തേണ്ടി വരും. ഇത് യുക്തിയാണ്. സ്വന്തം താളത്തില്‍ നടത്തുന്ന അഴിച്ചു പണി അതിന്റെ സഹജ സ്വഭാവം ആണെങ്കില്‍ ആ വ്യവസ്ഥയെ താളാത്മകം എന്നും മിനക്കെട്ടു ചിന്തിച്ചു കൂട്ടി വരുത്തുന്ന അഴിച്ചു പണിയെങ്കില്‍ യുക്ത്യാത്മകം എന്നും പറയും.

   

  മനുഷ്യനില്‍ ഒരു  ജീവിത ക്രമം ഉണ്ട്. അത് താളം. പ്രകൃതിയുമായി സദാ പൊരുത്തമാകും  വിധമാണ് അത്. മനുഷ്യനു , ഇതര ജീവികളെ പോലെ ബുദ്ധി ഉപയോഗിക്കാതെ ശരീരം കൊണ്ട് തന്നെ പ്രകൃതിയുമായി പോരുത്തമായി (ഏകതാനമായി) പോകുവാന്‍ പൊതുവേ കഴിയും. ജ്ഞാനേന്ദ്രിയങ്ങള്‍ കൊണ്ടും കര്‍മേന്ദ്രിയങ്ങള്‍ കൊണ്ടും അത് നൈസര്‍ഗികമായി ആണ് സംഭവിക്കുക. അത് താളാത്മകതയാണ്.

   

  ചില മനുഷ്യരില്‍ ഈ സ്വാഭാവിക പൊരുത്തമാകല്‍ സ്വയം സാധ്യമാകില്ല.

  1. അവയില്‍ ചിലര്‍, അപ്പോള്‍, സ്വയം പോരുത്തമാകുവാന്‍, ശരീര നൈസര്‍ഗിക ശേഷിക്കു പകരം, വിശേഷ ബുദ്ധിയെ ഉപയോഗിക്കും. ശരീരത്തേക്കാളും ബുദ്ധിയെ ഉപയോഗിച്ച് ചുറ്റുപാടുമായി പൊരുത്തമാകുവാന്‍  ഇത്തരം മനുഷ്യര്‍ ശ്രമിക്കും. അവര്‍ക്ക് ശരീരത്തിന്റെ ഭാഷയെക്കാളും  ബുദ്ധിയുടെ  ഭാഷയാണ്‌  കൂടുതല്‍   ബോദ്ധ്യമാകുക. പ്രകൃതിയെയും അതിന്റെ താളത്തേയും ബുദ്ധി കൊണ്ട് മാത്രമേ മനസ്സിലാക്കുവാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുകയുള്ളൂ. ഇക്കൂട്ടരാണ് യുക്ത്യാത്മകര്‍. പൊതുവേ സംഗീത ബോധം കുറവായിരിക്കും എന്നതാണ് ഒരു പൊതു ലക്ഷണം (നല്ല ആസ്വാദകര്‍ ആണെന്ന് സ്വയം ധരിക്കുകയും, എന്നാല്‍ അതല്ലെന്ന്, കണ്ടു നില്‍ക്കുന്നവര്‍ക്ക് ബോദ്ധ്യമാകുകയും ചെയ്യും.) മുന്‍വിധിയോടെ വാദങ്ങള്‍ നിരത്തുക, പ്രതിപക്ഷ ബഹുമാനം കാണിക്കാതിരിക്കുക എന്നീ  പ്രവണതകള്‍ ഉണ്ടാകും. ഉപകരണങ്ങള്‍ തന്മയത്വം ഇല്ലാതെയാകും ഉപയോഗിക്കുക. അവബോധപരമായ കാര്യങ്ങള്‍ പൊതുവേ മനസ്സിലാകില്ല. വൈകാരിക ചടുലത ഉണ്ടാകും. സാഹിത്യാദി കളില്‍താല്പര്യം ഉണ്ടായിരിക്കും. എങ്കിലും ഒഴുക്കുണ്ടാകില്ല.
  2. മറ്റു ചിലര്‍ പൊരുത്തമാകാത്തത്, അവര്‍ അവരുടെ സ്വന്തം താളത്തെ വിട്ടു, പ്രകൃതിയുമായി പൊരുത്തമാകുവാന്‍ കഴിയാത്തത്കൊണ്ടാണ്.  അവര്‍ ചുറ്റുപാടുകളെ ക്കുറിച്ച് ചിന്തിക്കുന്നില്ല. അവരവരുടെ താളം മാത്രമേ അവര്‍ക്ക് സ്വാകാര്യമാകൂ.. ഇക്കൂട്ടരാണ്, താളാധിക്യം ഉള്ളവര്‍. ഉയര്‍ന്ന താളം ഉള്ളത് കൊണ്ട് തന്നെ യുക്തി കുറവായിരിക്കും. താളത്തെ കുറിച്ചുള്ള ബോധം കുറവായിരിക്കും  എന്നതാണ് ഒരു പൊതു ലക്ഷണം. കൂട്ടായ ശാരീരിക, മാനസിക ചലനങ്ങള്‍ക്ക് (ഉദാ : സംഘ നൃത്തം, നാടകം, സാമൂഹ്യ ഇടപെടല്‍) ഒട്ടും പൊരുത്തം ആകാത്തവര്‍  ആയിരിക്കും. പെരുമാറ്റവും മറ്റും, യുക്ത്യാത്മകരാണോ എന്ന് തോന്നും വിധമായിരിക്കും. ഒരു ധാരണയും ഇല്ലാതെ  വാദങ്ങള്‍ നിരത്തുക, പ്രതിപക്ഷ ബഹുമാനം എന്നൊന്ന് ഉണ്ടെന്നുപോലും അറിയാതിരിക്കുക എന്നീ സ്വഭാവങ്ങള്‍ കാണിക്കും. ഉപകരണങ്ങള്‍ ഉപയോഗിക്കുക പരുക്കനായി ആയിരിക്കും. അവബോധപരമായ കാര്യങ്ങള്‍ ഉണ്ടെന്നുപോലും അറിയില്ല . വൈകാരിക പശിമ വളരെ കൂടുതല്‍ ആയിരിക്കും.
  3. ഈ രണ്ടു കൂട്ടരെയും വേര്‍ തിരിച്ചറിയുവാന്‍ വൈദഗ്ധ്യം വേണ്ടി വരും.

  അതായത്

  പ്രകൃതിയുടെ നൈസര്‍ഗിക താളവുമായി പോരുത്തപ്പെടുവാനുള്ള ഒരുവന്റെ നൈസര്‍ഗിക ശേഷി ആണ് താളാത്മകത. അത് കൂടിയാലും കുറഞ്ഞാലും, പ്രകൃതിയുമായുള്ള വിനിമയം തകരാറിലാകും. ചിലര്‍ യുക്തി കൊണ്ട് അത്  ഏച്ചുവച്ച് കൂട്ടിക്കെട്ടും (യുക്ത്യാധിക്യം ഉള്ളവര്‍). മറ്റു ചിലര്‍ക്ക് അതിനും കഴ്യാതെ വരും(താളാധിക്യം ഉള്ളവര്‍).

   

  മനുഷരിലെ ഈ ശേഷിക്കു കാരണമാകുന്നത് അവന്റെ നാഡീവ്യൂഹത്തിലെ  ന്യൂറോണ്കളിലെ  സിനാപ്സുകളാണ്  . അതിലെ കാത്സ്യ ത്തിന്റെ സാനിദ്ധ്യതാല്‍ ഉള്ള  സിനാപ്ടിക് പശിമ മൂലമാണ് വിനിമയം സാധ്യമാകുന്നത്. പശിമ കൂടുമ്പോള്‍ താളാധിക്യം   ഉള്ളവരും, പശിമ കുറയുമ്പോള്‍ യുക്ത്യാധിക്യം ഉള്ളവരും ഉണ്ടാകുന്നു. ഈ ശരീര നിര്‍മിതി ജന്മ സിദ്ധമാണ്. ഒരു പരിശീലനത്തിനും, ചികിത്സയ്ക്കും ഒരാളുടെ താള യുക്തീ  അനുപാദത്തില്‍ മാറ്റമുണ്ടാകാന്‍  കഴിയില്ല.

   

  https://www.facebook.com/notes/santhosh-olympuss/notes/233946346653313

  Print Friendly

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in