• ഇന്നത്തെ നഗര സംസ്കാരത്തിൽ നാം ഭക്ഷണത്തെ എങ്ങനെ മെച്ചപ്പെടുത്താം – ബോധപൂർവമായ ഒരു ഭക്ഷണ ശൈലി

  by  • May 11, 2021 • ആരോഗ്യം • 0 Comments

  ഇന്നത്തെ നഗര സംസ്കാരത്തിൽ നാം ഭക്ഷണത്തെ എങ്ങനെ മെച്ചപ്പെടുത്താം –

  ബോധപൂർവമായ ഒരു ഭക്ഷണ ശൈലി

   

  സ്വന്തമായി ഭക്ഷണ വസ്തുക്കൾ ഉണ്ടാക്കാനോ, പാചകം ചെയ്യാനോ കഴിയാതെ, ഉപഭോഗ സംസ്കാരത്തിന്റെയും കമ്പോളവത്കരണത്തിന്റെയും ഇക്കാലത്തു ശരിയായ ഭക്ഷണം കിട്ടുക ഏതാണ്ട് അസാദ്ധ്യമാണ്. അതിനാൽ കിട്ടുന്ന ഭക്ഷണത്തെ തിരഞ്ഞെടുക്കാനുള്ള വഴി അറിയേണ്ടത് ആവശ്യം. നമ്മുടെ ഭക്ഷണങ്ങളും ഭക്ഷണരീതികളും വഴിത്തിരിഞ്ഞു പോയി എന്ന ബോധ്യമാണ് ആദ്യം വേണ്ടത്.   എന്നാൽ ഭൂരിപക്ഷം ആൾക്കാരും അതിനുള്ള ആവശ്യകത തന്നെ വളരെ വൈകിയാണ് അറിയൂന്നത്. കാരണം, നമ്മുടെ ശരീരത്തിന് വളരെയധികം സഹന ശേഷിയും, പുനഃസ്ഥാപന ശേഷിയും ഉണ്ട്. ദുരുപയോഗങ്ങളും തെറ്റായ ഭക്ഷണങ്ങളും ഉളവാക്കുന്ന പ്രക്ഷുബ്ധത കുറെയേറെ സഹിക്കാനും ശമിപ്പിക്കാനും ശരീരത്തിന് കഴിയും അത് പതിവാകുന്പോഴാണ് സഞ്ചയിച്ചു (cummulative) കൊണ്ടിരുന്ന വിഷകലനം അതിന്റെ പരിധി വിട്ടു ജീവിത ശൈലി രോഗങ്ങളായി പുറത്തു വരുന്നത്. അപ്പോൾ  ആധുനിക വൈദ്യം അതിനെ  മരുന്ന് കൊണ്ട് നിയന്ത്രിച്ചു ജീവിക്കാം എന്ന പാഠം മാത്രം പഠിപ്പിച്ചു ജീവിതം മുഴുവനും രോഗിയാക്കി മാറ്റുന്നു.

   

  അടിസ്ഥാന നിർദേശങ്ങൾ – കിട്ടുന്നതിൽ മെച്ചമായ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള മാർഗനിർദേശങ്ങൾ

  സ്വന്തമായി പാചകം ചെയ്യാതെ ഇത് വളരെ ശ്രമകരമായിരിക്കും, എന്നാലും നഗര ജീവിതത്തിൽ ഇന്നത്തെ ജീവിത ശൈലിയിൽ പാചകം ചെയ്യുക എന്നത് അതിനേക്കാൾ പ്രയാസമായിരിക്കും. അതിനു പോലും സമയം കൊടുക്കാത്ത വിധം അവനെ തൊഴിൽ സംസ്കാരം അടിമപ്പെടുത്തി. ആ പണം കൂടെ ഉപയോഗിച്ച് പൂർണ്ണ ഉപഭോഗിയാക്കാനുള്ള തന്ത്രം. അപ്പോൾ ഈ ജീവിത ശൈലി മാറ്റാനുള്ള മാർഗ്ഗങ്ങൾ ആരാഞ്ഞു കൊണ്ട് ഈ വ്യവസ്ഥയിൽ ഇപ്പോൾ എന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തിക്കുക.

   

  പൂർണഗുണസമ്പന്നവും (wholesome) ലളിതവുമായ ആഹാരം തിരഞ്ഞെടുക്കുക. wholesome  എന്ന് വെച്ചാൽ പ്രകൃതിയിലെ വിഭവങ്ങളെ അതിന്റെ സമഗ്രതയോടെ എടുക്കുക എന്നതാണ്. അതിനെ മുറിക്കുന്പോഴും, വേവിക്കുന്പോഴും, പൊടിക്കുന്പോഴും, അരയ്‌ക്കുന്പോഴും  അതിന്റെ disintegration തുടങ്ങും. അതിനാൽ അത് ഭക്ഷിക്കുവാൻ വേണ്ടപ്പോൾ മാത്രം ചെയ്യുക. അതിന്റെ vitality എന്നതാണ് അതിന്റെ ഇന്റെഗ്രിറ്റി, ആ integrity മേല്പറഞ്ഞ process കഴിഞ്ഞാൽ 3 -3.5 മണിക്കൂർ സമയം നിൽക്കും. (appx) ഫ്രിഡ്ജിൽ തണുപ്പിച്ചു വെച്ചാലും കുറേ നേരം കൂടി അത് maintain ചെയ്യും. എന്നാലും അടുത്ത ദിവസത്തേക്ക് നിലനിൽക്കുമെന്ന് തോന്നുന്നില്ല.

   

  പ്രകൃതി ദത്തമായ കൃത്രിമമല്ലാത്ത ഭക്ഷണം ആണ് ഉത്തമം. കൂടുതലും സസ്യാഹാരം ആയിരിക്കാൻ ശ്രദ്ധിക്കണം. മനുഷ്യൻ ആദ്യമേ സസ്യഭുക്കായിരുന്നു. അതിനാൽ അവന്റെ ദഹന വ്യവസ്ഥിതി അടിസ്ഥാനപരമായി അതിനുള്ളതാണ്. പിന്നീട് മാംസഭുക്കായെങ്കിലും ഇപ്പോഴും രോഗ ശമനത്തിന് സഹായകമാകുന്നത് സസ്യാഹാരമാണ് എന്നത് മാംസാഹാരം ശരീരത്തിൽ പ്രക്ഷുബ്ധത ഉളവാക്കും എന്നതിന് തെളിവാണ്.

   

  ഭക്ഷണത്തിൽ ശരീരത്തിന്റെ തോതിലുള്ള (70%) വെള്ളത്തിന്റെ അനുപാതം ഉണ്ടായിരിക്കണം. ഫലങ്ങളും പച്ചക്കറികളും സ്വതവേ ഈ അനുപാതത്തിലാണ്. ആധുനിക ഭക്ഷണരീതികൾ തികച്ചും ജലമയമില്ലാത്തതും ആണ് (highly dehydrating). ലഭ്യമായതിൽ കൂടുതൽ fluid ആയതു തിരഞ്ഞെടുക്കുക.

   

  പാചകം ചെയ്തു കഴിഞ്ഞാൽ ഭക്ഷണത്തിന്റെ ചൈതന്യം നഷ്ടപ്പെടാൻ തുടങ്ങും. ഏകദേശം 6  മണിക്കൂർ വരെ കൊണ്ട് അത് ഇല്ലാതാകും. അതിനാൽ പാചകം ചെയ്ത ഭക്ഷണം 3 – 3.5 മണിക്കൂറിനുള്ളിൽ കഴിച്ചാൽ ഉത്തമം. അതിനാൽ fresh cooked ഭക്ഷണം കിട്ടുന്ന ഇടം തിരക്കി വെക്കുക.

   

  ഭക്ഷണത്തിന്റെ ഉറവിടം പ്രകൃതി എന്ന മഹാസത്തയുടെ  കുഞ്ഞുങ്ങളായ നമുക്ക് വേണ്ടതെല്ലാം അത് തന്നെ സമയാനുസൃതമായി ഉരുവാക്കുന്നു. അതായതു, ആ പ്രദേശത്തെ ജീവജാലങ്ങൾക്ക് ഓരോ കാലത്തിനനുസരിച്ചു വേണ്ട പോഷകങ്ങൾ ആ പ്രകൃതിയിൽ തന്നെ ഉണ്ടാകുന്നു. അത് കൊണ്ട് പരസ്യം ചെയ്യുന്ന പോലെ imported ആയും വിലകൂടുതലായും ഉള്ള പഴങ്ങളെയും പച്ചക്കറികളെയും തിരക്കി പോകുന്നതിനു പകരം നമ്മുടെ ചുറ്റുപാട് അതാതു കാലത്തുമുണ്ടാകുന്നവയാണ് നമുക്ക് ഏറ്റവും ഉത്തമം. അവ ശരിയായ ജൈവ കൃഷിയിൽ നിന്നായിരിക്കണം.

   

  സ്വന്തം ഇടത്തു നിന്ന് മാറി ജോലി ചെയ്യുന്നവർക്ക് അവരവരുടെ ജോലി ചെയ്യുന്ന പുതിയ ഇടവുമായി പൊരുത്തപ്പെടാം. അവിടത്തെ ഭക്ഷ്യ സാധനങ്ങളും ശീലിക്കാം

   

  കീടനാശിനികളും preservatives ഉം ഇല്ലാത്തവയായിരിക്കണം. അതായതു നമ്മുടെ പ്രദേശത്തുള്ള ജൈവകൃഷിക്കാരുടെ ഉത്‌പന്നങ്ങൾ. അവരെ പ്രോത്സാഹിപ്പിക്കുകയും നമ്മുടെ ധർമ്മം ആണ്. സൂപ്പർ മാർക്കറ്റ് ഉചിതമായ ഉറവിടം അല്ല എന്ന് മനസ്സിലാക്കുക. നിവർത്തിയില്ലങ്കിൽ ജൈവമായതു വാങ്ങാം. അത് പോലെ തന്നെ പരസ്യം ചെയ്യുന്ന ഒന്നും കഴിയുമെങ്കിൽ വാങ്ങാതിരിക്കുക. Branded ആയതിനെയും കഴിയുന്നതും ഒഴിവാക്കുക. ഓർഗാനിക് restaurants തിരക്കി വെക്കുക.

   

  Genetically modified (ജനിതക മാറ്റം) വരുത്തിയതിനെ ഉപയോഗിക്കരുത്. സൂപ്പർമാർക്കറ്റുകളിൽ ഇതിന്റെ ആധിക്യം കൂടുതലായതിനാൽ അവിടെ നിന്നും വാങ്ങേണ്ടി വന്നാൽ ലേബൽ നോക്കിവാങ്ങുക. ഇക്കാലത്തു labelling ഉം hidden ആകുന്നതിനാൽ അതിനെ പറ്റിയും പഠിക്കുക.

   

  ഭക്ഷണം സസ്യാഹാരമാക്കിയാൽ ഉത്തമം. മാംസാഹാരങ്ങളും ശീലമാക്കിയവർക്കും ഒരു ശമന പ്രക്രിയയിൽ സസ്യാഹാരമാണ് കൽപ്പിക്കുന്നത്. Food Pyramid ൽ  മുകളിലോട്ടു പോകുന്തോറും അവയുടെ പോഷകങ്ങൾ (പ്രത്യേകിച്ചു പ്രോട്ടീൻസ്) ദഹിപ്പിക്കാൻ സമയവും ഊർജവും കൂടുതൽ വേണം. അത് നമ്മുടെ vital energy നഷ്ടപ്പെടുത്തും. Non-veg ഉപയോഗിക്കുകയാണെങ്കിൽ ഫുഡ് പിരമിഡ്ന്റെ താഴെ നിന്നുള്ള selection നോക്കിയെടുക്കുക. അതായതു മൽസ്യങ്ങൾ ആണ് മാംസത്തെക്കാൾ അനുയോജ്യം. മാംസമുപയോഗിക്കുമ്പോൾ ജൈവമായതിനെ (grassfed freerange) ഉപയോഗിക്കുക.

   

  ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ ആക്കണം. മൂന്നിൽ രണ്ടു ഭാഗം fresh വെജിറ്റബ്ൾസ് / ഫ്രൂട്സ് ആയാൽ ഉത്തമം (Fresh salads). Sprouts, microgreens വീട്ടിൽ ഉണ്ടാക്കാമെങ്കിൽ ഉത്തമം. ധാന്യം അതിന്റെ തവിടോടു കൂടിയാണ് കഴിക്കേണ്ടത് പോളിഷ് ചെയ്തു വെളുപ്പിച്ചതിൽ പോഷകങ്ങൾ ഇല്ല . അതുപോലെ പുഴുക്കലരി വേവിച്ചുണ്ടാക്കിയതിനാൽ അതിന്റെ ജീവാംശം ഇല്ലാതെ മൃതമാണ്. കലോറി മാത്രം കാണും. vitality നഷ്ടപ്പെട്ടതിനാൽ ഉത്തമമല്ല. പഴത്തിന്റെ പച്ചക്കറിയുടെയും  തൊലിയിൽ വളരെയധികം പോഷകമൂല്യങ്ങൾ ഉണ്ട്. അതിനാൽ അത് കഴിയുന്നതും കളയാതെ ഉപയോഗിക്കുകയാണ് നല്ലതു.

   

  അജിനോ മോട്ടോ എന്ന MSG (Mono sodium glutamate), ചൈനീസ് ഫുഡ് ലെയും മക് ഡോണാൾഡിലെയും tasty ആയ chemical ഒരു neurotoxin ഉം addictive ഉം ആണ്. അത് വിവാദമായപ്പോൾ ഭക്ഷ്യ വ്യവസായം അതിനെ അതിജീവിക്കാൻ  അതിന്റെ 40 അവതാരങ്ങളെ സൃഷ്ട്ടിച്ചു. ഇന്ന് ആ വിവിധ പേരുകൾ ഗൂഗിളിൽ തന്നെ ലഭ്യമാണ്. ഈ ഒരു MSG സ്റ്റോറി മുഴുവൻ പഠിച്ചാൽ ഭക്ഷ്യ വ്യവസായം എത്രമാത്രം ദുഷിച്ചതാണെന്നു കാണാം. അമേരിക്കയുടെ തന്നെ ഉന്നത ഗവണ്മെന്റ് തലങ്ങളിലെ അവരുടെ  സാന്നിദ്ധ്യവും സ്വാധീനവും മനസിലാക്കാം

   

  സംസ്കരിച്ച വെളുത്ത (refined) മൈദാ ഉപയോഗിക്കരുത്. അത് വെറും കലോറി മാത്രവും പോഷകങ്ങൾ ഇല്ലാതെ ഗ്ളൂട്ടൻ കരണകാരിയുമാകുന്നു. ഇത് കാരണം ഇതുപയോഗിക്കുന്ന എല്ലാ ബേക്കറി  ഉല്പന്നങ്ങളും നിഷേധിക്കുക.

   

  സംസ്കരിച്ചു ബ്ലീച് ചെയ്തു വെളുപ്പിച്ച പഞ്ചസാര ഉപേക്ഷിക്കുക. പകരം ശർക്കര പാനീയമോ, ശർക്കരയോ, ചക്കരയോ ശുദ്ധമായ തേനോ, മേപ്പിൾ സിറപ്പോ ഉപയോഗിക്കാം. കരിന്പിൻ നീരിലെയും പനനീരിലെയും എല്ലാ പോഷകങ്ങളെയും  മാലിന്യങ്ങളായി വിശദീകരിച്ചു, നീക്കം ചെയ്തു ബ്ലീച് ചെയ്തു വെളുപ്പിച്ച പഞ്ചസാര ഒരു രാസ പദാർത്ഥം മാത്രമാണ്. അത് പോലെ തന്നെ ഷുഗർ അടങ്ങിയ എല്ലാ പാനീയങ്ങളും, കോളയും പെപ്സി പോലുള്ള കൂൾ ഡ്രിങ്ക്‌സും പായ്ക്ക് ചെയ്ത ഫ്രൂട്ട് ജ്യൂസും ഉപയോഗിക്കരുത്. ഫ്രഷ് ജ്യൂസ് ഉപയോഗിക്കാം.

   

  HCFS (High Fructose Corn Syrup) മിക്കവാറും എല്ലാ ബേക്കറി സാധനങ്ങളിലും ഉപയോഗിക്കുന്നു. ഇത് ഹാനികരമാണ്. ജനിതക മാറ്റം വരുത്തിയ ചോളമാണ് ഇതിനുപയോഗിക്കുന്നതു.

   

  equal പോലുള്ള ഷുഗർ substitute ഉപയോഗിക്കരുത്. അതിലെ chemicals (aspartame), dementia തുടങ്ങിയ nervous disorder ഉണ്ടാക്കുന്നു. (In long term use)

   

  Industrial Dairy ഉല്പന്നങ്ങൾ ഉപയോഗിക്കരുത്. പാൽ, തൈര്, വെണ്ണ, നെയ്യ് , മാംസം, എന്നിവ വ്യവസായ അടിസ്ഥാനത്തിൽ ഉണ്ടാക്കുന്നതിന്റെ toxicity വളരെയധികം ആണ്. അതിനാൽ ജൈവമായതു മാത്രം വാങ്ങാൻ ശ്രമിക്കുക. അതിലും genuine  ആണോ എന്ന് ഉറപ്പു വരുത്തുക. ഇതൊക്കെ മനുഷ്യന്റെ പ്രാഥമിക ഭക്ഷണത്തിൽ ഉൾപെട്ടിട്ടില്ലായിരുന്നതിനാൽ വേണ്ടെന്നു വെച്ചാലും തരക്കേടില്ല, കാരണം പാലുല്പന്നങ്ങൾ ഒരു ideal ഭക്ഷ്യ സാധനമല്ല.

   

  കൊഴുപ്പും എണ്ണയും പ്രകൃതിയിൽ നിന്നുള്ള ഭക്ഷണത്തിൽ നമുക്ക് വേണ്ടത് അടങ്ങിയിട്ടുണ്ട്. എന്നാൽ ശീലം കാരണം ഉപയോഗിക്കണമെങ്കിൽ സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന ഒരു refined ഓയിലും പാടില്ല. unprocessed unrefined cold pressed ആയത് ആണ് ഉത്തമം. അതിൽ ചക്കിൽ ആട്ടിയ വെളിച്ചെണ്ണയാണ് ലോകത്തിലെ ഏറ്റവും മികച്ചമായതായി കാണുന്നത്. ഒലിവു ഓയിൽ രണ്ടാം സ്ഥാനത്താണ്. ഒലിവു ഓയിൽ കൂടുതലും ഇറ്റാലിയൻ മാഫിയയുടെ അധീനത്തിൽ കലർപ് ചേർത്ത് മലിനീകരിക്കപ്പെട്ടതായി പല റിപ്പോർട്ടും ഉണ്ട്. വ്യവസായടിസ്ഥാനത്തിലല്ലാത്ത എല്ലാ എണ്ണ കരുക്കളും ഈ രീതിയിൽ ചക്കിൽ ആട്ടി എടുത്താൽ നല്ലതായിരിക്കും. അവരവരുടെ പരിസരത്തു regional) തന്നെ ഉണ്ടാകുന്ന എണ്ണകരുക്കളാണ് ഉത്തമം.

   

  ഉപ്പു ഒരു അടിസ്ഥാന അവശ്യ ഘടകമല്ല. ശീലം കൊണ്ടുണ്ടായതാണ്. ഉപയോഗിക്കണമെങ്കിൽ process ചെയ്യാത്ത (unrefined) കടലുപ്പോ, ഹിമാലയൻ പാറ ഉപ്പോ ഉപയോഗിക്കാം. അതിലുള്ള 84 minerals മാലിന്യം എന്ന പേരിൽ നീക്കി ശുദ്ധീകരിച്ചു വെറും sodium chloride എന്ന രാസ പദാർഥമായിട്ടാണ് മാർക്കറ്റിൽ വരുന്നത്. വെളുത്തതെല്ലാം  ശുദ്ധമാണെന്ന മിഥ്യയിൽ silicon coating ചെയ്തു free flowing എന്ന value addition കാണിച്ചു  മാർക്കറ്റ് ചെയ്യുന്നു. Iodine ചേർത്ത് ഗോയ്റ്റർ രോഗത്തിന് നല്ലതാണെന്നു പറഞ്ഞു വാങ്ങിപ്പിക്കുന്നു. യഥാർത്ഥത്തിൽ ഈ iodine ചേർത്തത് ഒരു iodite ആയിട്ടാണ്. അതിപ്പോൾ ശരീരത്തിന്  സ്വാംശീകരിക്കാൻ കഴിയില്ല എന്ന് ഗവേഷണങ്ങൾ പറയുന്നു. iodine പല പച്ചക്കറികളിലും മൽസ്യത്തിലും അടങ്ങിയിട്ടുണ്ട്.

   

  സ്‌പൈസസ് അഥവാ മസാലകൾ നാം ശീലം കൊണ്ട് ഉപയോഗിക്കുന്നവയാണ്. പലതിനും medicinal ആയി പ്രയോജനമുണ്ടെന്നും കാണുന്നുണ്ട്. പക്ഷെ ഒരു മരുന്നും ആവശ്യമില്ലാതെ കഴിച്ചാൽ അത് വിഷമായിട്ടാണ് ശരീരം കാണുന്നത്. പരിചയിച്ചവയെ ശരീരം തള്ളില്ല എങ്കിലും ഔചിത്യം ഉപയോഗിക്കുക. freeradicals പോലുള്ള മാലിന്യങ്ങൾ ശരീരത്തിൽ കൂടി നിൽക്കുന്ന ഈ കാലത്തു സ്‌പൈസസിന്റെ  പ്രാധാന്യം തള്ളിക്കളയാനും പറ്റില്ല. എന്നാലത് മരുന്നിന്റെ അളവിൽ തന്നെ കുറേശെ ആകാം. എണ്ണയിൽ വറുത്തു അതിന്റെ ഗുണത്തെ ഇല്ലാതാക്കരുത്. ഇവിടെയും ജൈവമായാൽ നന്ന്.

   

  ലഹരി പദാർത്ഥങ്ങൾ. alcohol ൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ മറച്ചു വെച്ച് പല ഗുണങ്ങളുള്ള ഒന്നായി propagandas സമയാസമയം മാധ്യമങ്ങളിൽ പറഞ്ഞു അതിനെ ന്യായീകരിക്കുന്ന കച്ചവടത്തിന്റെ മാർഗമാണ് നാം മിക്കപ്പോഴും കാണുന്നത്. മെഡിക്കൽ ലെവലിൽ 30 ml (ഒരു പെഗ്) പ്രയോജനം ചെയ്തേക്കാം. അവിടെ നിർത്താൻ കഴിയാൻ പറ്റിയാൽ പ്രശ്നമില്ലായിരുന്നു. അത് ബ്രൈനിലെ pleasure centers ആയ cannabinoid receptors നെ ഉത്തേജിപ്പിച്ചു high ആക്കുന്നത് addictive ആണ്. അത് ബോധമനസ്സിന്റെ മനസാന്നിദ്ധ്യത്തെ ചുരുക്കി മറ്റു ചിന്തകളെ അകറ്റുന്ന ഫലവും വ്യാകുലത അധികമുള്ള മനുഷ്യന് addictive ആണ്. Mind Cognitive ability കുറക്കുന്നു. ഈ cannabinoid receptors എന്നത് തന്നെ ഒരു misnomer ആണ്. Marijuana റിസർച്ച് നടത്തിയപ്പോൾ ഉത്തേജിതമായി കണ്ട ബ്രെയിൻ സെന്റേഴ്സ് നെ അവർ cannabinoid receptors എന്ന് വിളിച്ചു. അതിനെ ബ്രെയിൻ ന്റെ pleasure centers ആയി കണ്ടു, ആദിമനുഷ്യർ കഞ്ചാവു ഉപയോഗിച്ചിരുന്നു എന്നും മോക്ഷത്തിലേക്കുള്ള മാർഗം കഞ്ചാവായി സന്യാസികൾ വരെ ഉപയോഗിക്കുന്നു എന്നും വരെ വിളന്പി. യഥാർത്ഥത്തിൽ, ഈ സെന്റേഴ്സ് ഉത്തേജിതമാകുന്നത് നമ്മുടെ ചുറ്റുപാടുമായി നാം harmonious ആയി യോഗത്തിലാകുന്പോഴാണ്. Happiness, bliss, ecstacy എന്നൊക്കെ യോഗികൾ വിശേഷിപ്പിക്കുന്ന അവസ്‌ഥകൾ. അത് കഞ്ചാവിലൂടെയോ വിസ്കിയിലൂടെയോ അല്ല. അതിലൂടെ ഒരു മിഥ്യയിലാണ് എത്തുക. അത് ശരീരത്തിൽ cummulative ആയി entropy സൃഷ്ട്ടിച്ചുകൊണ്ടിരിക്കും. അതുപോലെ തന്നെയാണ് എൽഎസ്ഡി Cocaine തുടങ്ങിയ എല്ലാ ലഹരി പദാർത്ഥങ്ങളും.

   

  നമ്മൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുക. മിക്കപ്പോഴും, നല്ലരുചി, അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും അതിന്റെ ഫലമായി നമ്മുടെ ദഹന, വിസർജ്ജന സംവിധാനത്തിന്  അമിതഭാരം ഉണ്ടാകുകയും അമിതമായി മാലിന്യങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യും. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ  ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് നമ്മുടെ ശരീരമായിത്തീരേണ്ടതാണ് മനസ്സിലാക്കി ആ ഭക്തിയോടും, മറ്റെന്തിലോട്ടും  ശ്രദ്ധ തിരിക്കാതിരിക്കുകയും ചെയ്യുക. ഒരു additional helpng impulsive ആയി തോന്നിയാൽ  2 മിനിറ്റ് കാത്തിരിരുന്ന ശേഷം, ഉള്ളിലോട്ടു നിങ്ങളുടെ വയറിനോട്  ചോദിക്കുക. വേണമെന്ന്  ഇപ്പോഴും തോന്നുന്നുണ്ടെങ്കിൽ മാത്രം extra എടുക്കുക.

   

  ഭക്ഷണം കഴിക്കുക ഒരു സർഗ്ഗ പ്രക്രിയ ആണ് – ഒരു ധ്യാനം. അതിനു കാരണമായവരോടെല്ലാം കൃതജ്ഞത പ്രകടിപ്പിക്കുകയും ഭക്ഷണം കഴിക്കുന്പോൾ അതിന്റെ, രുചി, രസം, ശബ്ദങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുക. ടിവി കാണുന്നത്, പുസ്തകങ്ങൾ / ന്യൂസ് പേപ്പർ, സംഭാഷണങ്ങൾ / മൊബൈൽ തുടങ്ങിയവ വായിക്കുന്നത് നിങ്ങളെ ആ ആസ്വാദനത്തിൽ നിന്നും വ്യതിചലിപ്പിക്കുകയും നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കാൻ കാരണമാകുകയും ചെയ്യുന്നു. ഭക്ഷണം അതിന്റെ സൗന്ദര്യം, രസം, രുചി, ഗന്ധം എന്നിവയിൽ കേന്ദ്രീകരിച്ച് ആസ്വദിക്കുക.

   

  ആവശ്യമായ ഭക്ഷണത്തിന്റെ അളവ് ഉപാപചയത്തെ ( Metabolism) ആശ്രയിച്ചിരിക്കുന്നു. ചെറുപ്പവും വളരുന്നവരുമാണെങ്കിൽ, കൂടുതൽ പ്രോട്ടീനുകളുള്ള ഭക്ഷണം ആവശ്യമാണ്. നിങ്ങൾ പ്രായപൂർത്തിയായ ആളാണെങ്കിൽ ശാരീരിക ജോലി ചെയ്യുന്നില്ല കൂടാതെ / അമിതമായി വ്യായാമം ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്ക് വളരെ കുറച്ച് ഭക്ഷണം മാത്രമേ ആവശ്യമുള്ളൂ – ഗുണനിലവാരമുള്ള ഭക്ഷണം. നിങ്ങൾ ശാരീരികമായി സജീവമല്ലെങ്കിൽ,  മധ്യവയസ്സിനുശേഷം ആവശ്യമെങ്കിൽ നിങ്ങൾക്ക് അത്താഴം പൂർണ്ണമായും ഒഴിവാക്കാം. ഇത് intermittent fasting ആണ്. ഇത് ഓട്ടോഫാഗിയെ (Autophagy) പ്രേരിപ്പിക്കും. ഇതാണ്  incomplete metabolites, വിഷവസ്തുക്കൾ, കാൻസർ കോശങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിനുള്ള ശരീരത്തിന്റെ സ്വന്തം പ്രക്രിയ.

   

  വയറു നിറച്ചു കഴിക്കരുത്, മൂന്നിലൊന്നു ഭാഗം ദഹന പ്രക്രിയകൾക്കു ആവശ്യമാണ്. അതിനാൽ maximum മൂന്നിൽ രണ്ടു ഭാഗം വരെയേ കഴിക്കാവൂ.

   

  തെറ്റായ ഭക്ഷണ കോമ്പിനേഷനുകൾ ഒഴിവാക്കുക. ഊർജ്ജത്തിന്റെയും ദഹന എൻസൈമുകളുടെയും ഫലപ്രദമായ ഉപയോഗം വഴി ദഹനം ഒപ്റ്റിമൈസ് ചെയ്യുന്നതിന്, ശരിയായ ഭക്ഷണ സംയോജനം ഉപയോഗിക്കുക. ദഹനത്തെ ലളിതമാക്കുക. പഴങ്ങൾ കഴിക്കാൻ ഭക്ഷണ നിയമങ്ങൾ നിർദ്ദേശിക്കുന്നതു, മറ്റേതെങ്കിലും ഭക്ഷണത്തിന് ½ hr മുമ്പ് അല്ലെങ്കിൽ ഭക്ഷണത്തിന് 2 മണിക്കൂർ ശേഷം. പഴങ്ങൾക്ക് ദഹനത്തിന് വളരെ കുറച്ച് സമയം മാത്രമേ ആവശ്യമുള്ളൂ, മറ്റ് ഭക്ഷണങ്ങളുമായി സംയോജിപ്പിക്കുമ്പോൾ, ആദ്യം ദഹിപ്പിക്കപ്പെടുന്ന പഴങ്ങൾ മറ്റ് ഭക്ഷണങ്ങൾ കൂടി ദഹിച്ച ശേഷം ആഗിരണം ചെയ്യുന്നതിനായി കാത്തിരിന്നു putrified ആകുന്നു. അതിനാൽ വിലയേറിയ എൻസൈമുകളും പോഷകങ്ങളും നഷ്ടപ്പെടും. പ്രോട്ടീനുകൾക്ക് അസിഡിക് എൻസൈമുകളും കാർബോഹൈഡ്രേറ്റുകൾക്കും  പച്ചക്കറികൾക്കും  alkaline  എൻസൈമുകളും ആണ് വേണ്ടത്. അവ രണ്ടും നമ്മൾ സംയോജിപ്പിച്ചാൽ, രണ്ട് എൻസൈമുകളും ഒരേ സമയം ഉത്പാദിപ്പിക്കപ്പെടുന്നു, ആസിഡ് ക്ഷാര ന്യൂട്രലൈസേഷൻ കാരണം ധാരാളം എൻസൈമുകൾ പാഴാകുകയും ദഹനസമയവും ഊർജ്ജ നഷ്ടവും ഉണ്ടാകുകയും ചെയ്യും. ഗ്യാസ് ഫോർമേഷനും ഉംണ്ടാകും.  അതിനാൽ മികച്ച കോമ്പോസിഷനുകൾ ആയവ -1. പച്ചക്കറികളും ധാന്യവും  (കാർബോ) 2. പച്ചക്കറികളും പ്രോട്ടീൻ, കൊഴുപ്പ് എന്നിവയും. 3. പച്ചക്കറികളും ധാന്യങ്ങളും.

   

  പഞ്ചസാരയും കൊഴുപ്പും (ക്രീം / നെയ്യ് / എണ്ണകൾ) സംയോജിപ്പിക്കുന്നത് ഏറ്റവും മോശമാണ്, നമ്മുടെ മിക്ക മധുരപലഹാരങ്ങളും ഈ വിഭാഗത്തിലാണ്. തെറ്റായ സംയോജനം ശരീരത്തിന്റെ ഊർജ്ജവും സമയവും വിഭവങ്ങളും ധാരാളം പാഴാക്കുന്നു. നിർബന്ധമാണെങ്കിൽ  ഒരു പൊതു നിയമമായി മോഡറേഷൻ ഉപയോഗിക്കുക.

   

   

  ഭക്ഷണത്തിനായി ബയോളജിക്കൽ റിഥം പിന്തുടരാൻ ശ്രമിക്കുക. Elimination അതിരാവിലെ (4-11am), പുലർച്ചെ മുതൽ വൈകുന്നേരം വരെ -11am-7pm Ingestion (ഭക്ഷണം കഴിക്കുകയും ദഹിപ്പിക്കുകയും), വൈകുന്നേരം മുതൽ അതിരാവിലെ സ്വാംശീകരണം (assimilation)  (7pm -4am). എലിമിനേഷൻ നടക്കുന്നത് ബോഡിയിലെ എല്ലാ വിസർജ്ജന ഗ്രന്ധികളിലൂടെയായതിനാൽ അവയെല്ലാം  അതിന്റെ സമയത്തു പ്രവർത്തന പരമായിരിക്കണം. അതായതു എലിമിനേഷൻ സൈക്കിളിൽ മല മൂത്ര വിസർജനം കൂടാതെ നല്ല പോലെ വ്യായാമം ചെയ്തു വിയർക്കണം, നല്ലപോലെ lymph ഗ്ലാൻഡ്സ് മസ്സാജ് ചെയ്തു കുളിക്കണം.

   

  ശരീരത്തിന്റെ ഊർജ്ജ ഉപയോഗ ആസൂത്രണം മുകളിലുള്ള ചാക്രികത അനുസരിച്ചാണ്. എലിമിനേഷൻ സൈക്കിളിൽ ഭക്ഷണം കഴിക്കുകയാണെങ്കിൽ, ദഹനത്തിനായി energy ആമാശയത്തിലേക്ക് നീങ്ങുന്നു. സ്വാംശീകരണത്തെ ശല്യപ്പെടുത്തുന്നതിലൂടെ വിലയേറിയ പോഷകങ്ങൾ ശരിയായ ടിഷ്യുകളിലേക്കോ അവയവങ്ങളിലേക്കോ എത്താതിരിക്കുകയും ശരീരത്തിൽ വിഷ മാലിന്യങ്ങൾ അടിഞ്ഞു കൂടുകയും ചെയ്യുന്നു. കൊഴുപ്പ് ടിഷ്യൂകൾ, ലിംഫ് നോഡുകൾ, സന്ധികൾ എന്നിവയിൽ ഇവ സംഭരിക്കപ്പെടുന്നു. ഈ ക്രമം കർശനമായി പിന്തുടരുന്നത് ബുദ്ധിമുട്ടാണെന്ന് തോന്നാം. എന്നാൽ അത് എത്രത്തോളം പിന്തുടരാമോ അത്രയും നല്ലതു. നമ്മളുടെ ജോലി ഷെഡ്യൂളുകൾ കാരണം നമ്മൾ കനത്ത പ്രഭാതഭക്ഷണം, തെറ്റായ സമയത്ത് കഴിക്കുന്നു. നേരത്തെ ആരംഭിക്കുകയാണെങ്കിൽ, പഴങ്ങളോ പഴങ്ങളോ വെജ് ജ്യൂസോ എടുക്കുക, അതിന്  വളരെ കുറച്ച് energy മാത്രമേ ആവശ്യമുള്ളൂ. പിന്നീട് പ്രഭാതഭക്ഷണം എടുത്ത് 11 മണിയോടെ കഴിക്കുക (അല്ലെങ്കിൽ നിങ്ങൾക്ക് കഴിയുമെങ്കിൽ അത് ഒഴിവാക്കി നേരെ ഉച്ചഭക്ഷണത്തിന് പോകാം). ഉച്ചയ്ക്ക് 1pm ഓടെ ഉച്ചഭക്ഷണം കഴിക്കുക.  അത്താഴം വൈകിട്ട് 6 -7  മണിയോടെ കഴിക്കുകയാണ് ഉത്തമം. അത്താഴം  ലളിതമായിരിക്കണം. ഇടക്കുള്ള ഇടക്കുള്ള snacking ഒഴിവാക്കണം. പലപ്പോഴും snacking വളരെ heavy ആകുന്നു. പ്രധാനമായി ഫ്രൈഡ് ഉം roasted ഉം ആയ snack  ആയതാണ് കാരണം. ഹെവി ഫുഡ്  കഴിഞ്ഞു 5 -6 hrs  കഴിഞ്ഞേ അടുത്ത ആഹാരം കഴിക്കാവൂ. അതായതു ഒന്നിന്റെ ദഹനം പൂർത്തിയായിട്ട് വേണം അടുത്ത ഭക്ഷണം കഴിക്കാൻ.

   

  ആസക്തികളിൽ (food addictions) നിന്ന് മുക്തി നേടുക – ശരീരത്തിന് ആവശ്യമായ ഭക്ഷണസാധനങ്ങൾ മനസ്സിലാക്കി അത് തിരയാനുള്ള  നമ്മുടെ സ്വാഭാവിക സഹജാവബോധത്തെ ആസക്തി മറയ്ക്കുന്നു. കാട്ടിലെ മൃഗങ്ങളെ നോക്കൂ. അവ സഹജാവബോധം കൊണ്ട് ശരീരത്തിന് ആവശ്യമായ വ്യത്യസ്ത ഇനങ്ങൾ മണത്തും രുചിച്ചും തിരിച്ചറിഞ്ഞു കഴിക്കുന്നു. അതിനാൽ, നമുക്ക് ആസക്തികൾ മറികടക്കുന്നതിനും നമ്മുടെ ആന്തരിക മൂല്യങ്ങൾ വീണ്ടെടുക്കുന്നതിനും ബോധപൂർവമായ ശ്രമം ആവശ്യമാണ്. കോളാസ്, ചായ, കോഫി, മദ്യം, അമിത ഭക്ഷണം, തെറ്റായ ലഘുഭക്ഷണം, മധുരത്തോടുള്ള അമിതപ്രിയം  തുടങ്ങിയവയെല്ലാം ആസക്തിയാണ് (addiction). Fast food addiction MSG പോലുള്ള രാസപദാര്ഥങ്ങളിൽ നിന്നും ഉളവാക്കുന്നവയാണ്

   

  പരിസമാപ്‌തി

   

  ഇത് പരിശീലിക്കുന്നത് തീർച്ചയായും ബുദ്ധിമുട്ടാണ്. എന്നാൽ ആധുനിക കാലത്ത് നിങ്ങൾക്ക് രോഗങ്ങൾ ഒഴിവാക്കാനും ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കാനും കഴിയാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണിത്. അതിനാൽ എത്ര ശ്രമിക്കേണ്ടി വന്നാലും ഒരു ഭാരമാകരുത്. മുകളിലുള്ള സുരക്ഷിത വിവരണങ്ങളുമായി  പൊരുത്തപ്പെടുന്ന ഒന്നും ചിലപ്പോൾ നിങ്ങൾ കണ്ടില്ലെന്നു വരും. നിങ്ങൾ എത്രത്തോളം നിസ്സഹായകരാണെന്നതിന്റെ സൂചനയാണിത്. നിങ്ങളുടെ എല്ലാ സാഹചര്യങ്ങളും വിശകലനം ചെയ്തു, കഴിയുന്നത്രയും ഈ രീതി പിന്തുടരാനുള്ള മികച്ച മാർഗം തിരഞ്ഞെടുക്കുക. എന്ത് വാങ്ങണം, എവിടെ നിന്ന് എങ്ങനെ പാചകം ചെയ്യാം, നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് ശരിയായ ഭക്ഷണം എങ്ങനെ തിരഞ്ഞെടുക്കാം എന്നിവക്കായി  നിങ്ങൾ ഒരു ആസൂത്രണം ചെയ്യേണ്ടതുണ്ട്. ചിലപ്പോൾ നിങ്ങൾ sourcing, buying, eating  എന്നിവയുടെ മുഴുവൻ സംവിധാനവും മാറ്റേണ്ടതുണ്ട്. സൂപ്പർ മാർക്കറ്റിൽ നിന്നുള്ള മിക്ക വാങ്ങലുകളും അവസാനിപ്പിച്ച്, എല്ലാ ഫാസ്റ്റ്ഫുഡ് ജോയിന്റുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നതും നിർത്തേണ്ടിവരും. പറ്റുമെങ്കിൽ അത് തന്നെ ചെയ്യുക. നിങ്ങൾക്ക് 100 ശതമാനം കഴിയുന്നില്ലെങ്കിൽ വിഷമിക്കേണ്ട. നിങ്ങൾ ഇത് കൂടുതലും കാര്യങ്ങളിൽ പാലിച്ചാലും മതി, അത് പ്രവർത്തിക്കും. നിങ്ങളുടെ ആന്തരിക ആരോഗ്യം വീണ്ടെടുത്തുകഴിഞ്ഞാൽ, വല്ലപ്പോഴും ഒരിക്കൽ അത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടി വന്നാലും അത്ര പ്രശ്നമില്ല. അങ്ങനെ കഴിക്കുന്പോൾ അത് ദൂഷ്യം ചെയുന്നതാണല്ലോ എന്ന കുറ്റബോധം വേണ്ട. പകരം താൻ ശുഭീകരണത്തിന്റെ വഴിയിൽ തന്നെയാണെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നാൽ മതി. അവിടെ placebo effect എന്ന ക്വാണ്ഡം ഭൗതികം പ്രവൃത്തിക്കും.

  Print Friendly

  149total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  National Coordinator, Greencross Foundation Centre for Deep Ecology, Faculty Member, Deep Ecological Fellowship, Editorial Member, The Ecosophical Insight, (olympuss.in)

  https://www.olympuss.in