• ചിന്തയ്ക്കായി ചില നുറുങ്ങുകള്‍

  by  • June 18, 2013 • പൊതുവായത്‌ • 0 Comments

  ഒളിമ്പസ് പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ഇക്കോ ലൈഫിന്റെആശയങ്ങളും ശൈലികളും മനസ്സിലാക്കാന്‍ ചില ചിന്താ നുറുങ്ങുകള്‍. ഇവചോദ്യോത്തരിക്കുള്ള ദ്യോതകങ്ങള്‍ ആണ് . ഒളിമ്പസ്സിന്റെ പ്ലീനങ്ങള്‍ ഇവയ്ക്കു തൃപ്തമായ ഉത്തരം തരുമെങ്കിലും, അതിനു മുമ്പേ ചര്‍ച്ച ചെയ്യുക. ബഹുമുഖപരീക്ഷണങ്ങള്‍ കൊണ്ട് മാത്രമേ ഇവയെ പൂര്‍ണമായി ബോദ്ധ്യപ്പെടുകയുള്ളൂ.

  അറിവ് 

  1. ഒരു തെറ്റിനെ നാം കണ്ടറിയുമ്പോള്‍, നാം വലിയൊരു തെറ്റിന് ഉടമയാകുകയാണ്.
  2. അറിയില്ലെന്ന് അറിഞ്ഞു തുടങ്ങുന്നിടത്ത് നാം അറിഞ്ഞു തുടങ്ങുന്നു.
  3. അറിഞ്ഞു എന്ന ബോദ്ധ്യം നമ്മിലെ അറിയാനുള്ള എല്ലാ വഴികളും അടയ്ക്കും.
  4. താന്‍ നേടിയ അറിവിന്‍ മുകളില്‍ അറിവ് നേടാനാണ് ആര്‍ക്കും താല്പര്യം.
  5. അറിഞ്ഞത് അറിവാണോ എന്നതറിയാന്‍ ആര്‍ക്കാണ് താല്പര്യം?
  6. സഹാജാവബോധമാണ് യഥാര്‍ത്ഥ അറിവ്
  7. അറിവ് സ്ഥിതിവിവര കണക്കുകളുടെ സംഭരണം അല്ല. ജിജ്ഞാസ പിതാവും അനുഭവം മാതാവുമാകുന്ന അവബോധമാണ്.
  8. അപഗ്രഥനം അറിവിനെ സങ്കുചിതമാക്കും, ഉത്ഗ്രഥനം അറിവിനെ വിപുലമാക്കും. സമഗ്രീകരണം അറിവിനെ പൂര്‍ണമാക്കും.

  സമീപനങ്ങള്‍

  1. സമത്വം സ്വാഭാവികതയല്ല.
  2. ഭൌതികതയില്‍ നിന്നും ആത്മീയതയിലേക്ക് മാറുന്നത്, ഒരു കാലിലെ മന്ത് മറ്റെതിലേക്ക് മാറ്റുന്നത് പോലെയാണ്.
  3. അകം ലോകം അറിയാതെ പുറം ലോകത്തെ അറിഞ്ഞിട്ടു കാര്യമില്ല.
  4. കാഴ്ച പൂര്‍ണമാകാന്‍, അടുത്തുനിന്നും അകന്നു നിന്നും കാണേണ്ടിവരും.

  താള യുക്തികള്‍

  1. ഒരു വ്യക്തിയിലെ താളവും യുക്തിയും വിപരീത അനുപാതത്തില്‍ ആയിരിക്കും.
  2. താളാത്മകര്‍ക്ക് യുക്തിയും യുക്ത്യാത്മകര്‍ക്ക് താളവും കുറവായിരിക്കും.
  3. താള യുക്തീ അനുപാതത്തിന്റെ സാമാന്യ തുലനതയില്‍ മാത്രമേ, എതുമായുള്ള ഏകതാനതയും ഉണ്ടാകൂ .
  4. താള യുക്തീ ശേഷികള്‍ ജന്മത്തമാണ്.
  5. താള യുക്തീ ശേഷികളെ അവയുടെ പാരമ്യത്തിലേക്ക്‌ പരിശീലനം കൊണ്ട് എത്തിക്കുവാനാകും.
  6. താള യുക്തീ അനുപാതം മാറ്റിയെടുക്കുവാന്‍ ഒരു പരിശീലനത്തിനും കഴിയില്ല.
  7. താളാത്മകര്‍ക്കും യുക്ത്യാത്മകര്‍ക്കും പരസ്പരം മനസ്സിലാക്കാന്‍ നന്നേ ബുദ്ധിമുട്ടുണ്ടാകും.
  8. ഏകാതാനര്‍ക്ക് താളാത്മകരോടും യുക്ത്യാത്മകരോടും ഒരുവിധം പൊരുത്തമാകാനാകും.
  9. താള യുക്തീ ശേഷികളുടെ സൂചകമാണ് താളബോധം.

  വിദ്യാഭ്യാസം

  1. വിദ്യയെന്നത്, കൃത്രിമ ജീവിത വ്യവസ്ഥയുമായി പൊരുത്തപ്പെടാനുള്ള സാങ്കേതികതയാണ്.
  2. വിദ്യാഭ്യാസം കൃത്രിമവും ഔപചാരികവുമാണ്. ജ്ഞാനപ്രാപ്തിയാകട്ടെ സ്വാഭാവികവും യാദൃശ്ചികതയുമാണ്‌.
  3. ജീവിത കൃത്രിമത്തങ്ങള്‍ അധികരിക്കുമ്പോള്‍, വിദ്യയുടെ ആവശ്യകതയും അധികരിക്കുന്നു.
  4. നാം പഠിക്കേണ്ടത് വിദ്യയല്ല, ജീവിതമാണ്.
  5. പാഠം എന്നത് ആധുനികതയെ ജനിപ്പിക്കുന്നതിനല്ല, സഹജാവബോധത്തെ തെളിവാക്കുന്നതിനാണ്.
  6. സാമാന്യ പാഠ്യപദ്ധതി അല്ല, പകരം, പഠിതാവിനു അനുസൃതമായി തയ്യാറാക്കി, ശരിയായ സമയത്ത് നല്‍കാനുള്ള പഠന സങ്കേതമാണ് നമുക്കിന്നാവശ്യം.
  7. പഠിതാവിനു വിരസമാകാത്ത വഴികളിലൂടെ, അനുഭവങ്ങളെ ആധാരമാക്കി, അറിവിലേക്കുള്ള ദിശ കാണിക്കലാണ് യഥാര്‍ത്ഥ അദ്ധ്യാപനം.
  8. ആദ്യ ഗുരു അമ്മയും രണ്ടാമത്തെ ഗുരു അച്ഛനും, മൂന്നാമത്തെ ഗുരു അയല്‍ക്കാരനുമാകുന്ന ഒരു അദ്ധ്യാപന പദ്ധതി നമുക്കുണ്ടാകണം.
  9. ഇന്നത്തെ അദ്ധ്യാപന പദ്ധതി ജ്ഞാനികള്‍ക്കു പകരം വിശ്വാസികളെ സൃഷ്ടിക്കുന്നു.
  10. അദ്ധ്യാപന ശേഷി ചിലര്‍ക്ക് മാത്രം ജന്മത്തമായി കിട്ടുന്നതും, പരിശീലനം വഴി സൃഷ്ടിക്കാന്‍ കഴിയാത്തതുമാണ്

  ആരോഗ്യം

  1. ആരോഗ്യം ചികിത്സാ ശാസ്ത്രങ്ങളുടെ സംഭാവന അല്ല.
  2. യഥാര്‍ത്ഥ ചികിത്സാ ശാസ്ത്രം ജീവ ശാസ്ത്രത്തിന്റെ തുടര്‍ച്ചയാണ്.
  3. രോഗമോന്നെയുള്ളൂ; ചികിത്സയും.
  4. ആരോഗ്യമുണ്ടെങ്കിലേ രോഗമുണ്ടാകൂ.
  5. കുരുമുളകും തുളസ്സിയുമടക്കം എല്ലാ ഔഷധങ്ങളും വിഷങ്ങള്‍ ആണ്.
  6. ഭക്ഷണം ഊര്‍ജ സ്രോതസ്സല്ല; പോഷക സ്രോതസ്സാണ്. വിശ്രമമാണ് ഏക ഊര്‍ജ സ്രോതസ്സ്.
  7. അമ്മ കുഞ്ഞിനെ നൊന്തു പെറ്റാല്‍ അമ്മയും കുഞ്ഞും രോഗികള്‍.
  8. പ്രതിരോധ കുത്തിവയ്പ്പുകള്‍ എയ് ഡ്സ് വരുത്തും.
  9. അലോപതി മുതല്‍ പ്രകൃതി ചികിത്സ വരെ എല്ലാം വിശ്വാസാധിഷ്ടിത ചികിത്സകളാണ്.

  ഭക്ഷണം

  1. ചായയും കാപ്പിയും സ്വീകരണ മുറിയില്‍ വയ്കാമെങ്കില്‍, മദ്യത്തെ പൂജാ മുറിയില്‍ വയ്ക്കാം.
  2. ചാരായത്തിനു പകരം കള്ള്. കാപ്പിക്ക് പകരം ജാപ്പി.
  3. കൃത്രിമ ഭക്ഷണം കഴിക്കുമ്പോള്‍ ദാഹം തോന്നുന്നുവെങ്കില്‍ വെള്ളം കുടിക്കാതിരിക്കുന്നത്‌, ആര് പറഞ്ഞിട്ടാണെങ്കിലും അശാസ്ത്രീയമാണ്.
  4. പച്ചക്കറി നമ്മുടെ ഭക്ഷണമല്ല; അരി കുരുവികളുടെതാണ്. ഇലകളാകട്ടെ പത്രഭുക്കുകളുടെയും.
  5. മറ്റേതു ധാന്യത്തെയും പോലെ വാഴപ്പഴവുംദഹനേന്ദ്രിയ വ്യൂഹത്തിനു ഭാരം നല്‍കും.
  6. ഭക്ഷണം എതായാലും മനസ്സ് നന്നായാല്‍ മതി.

  ഒളിമ്പസ്

  1. ഒളിമ്പസ് മറ്റാരും കാണാത്തതല്ല.
  2. തൊട്ടറിയാത്തതിനെ സ്വന്തമെന്നു ഒളിമ്പസ് പറയാറില്ല.
  3. ഒളിമ്പസ്സെന്നാല്‍ ഒരുനേരം ഭക്ഷണവും രണ്ടു നേരം എനിമയും അല്ല.
  4. തിരുത്തലിനും അഴിച്ചു പണിക്കും ഒളിമ്പസ് എന്നും സന്നദ്ധമാണ്.
  Print Friendly

  1802total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in