• നിമുകി ക്വിബിറ്റ് വിപണനത്തിന് തയ്യാറായി

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  പ്രിയരേ.

  നമ്മുടെ നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തിലെ ആദ്യ ഉല്‍പന്നവും, നിമുകിയുടെ ഏറ്റവും ചെറിയ വേര്‍ഷനും ആയ നിമുകി ക്വിബിറ്റ് ഏറെക്കുറെ വിപണനത്തിന് തയ്യാറായി. ടെസ്റ്റിങ്ങിന്റെ അവസാന പാദങ്ങളില്‍ അത് എന്റെ കൂട്ടുകാര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. നിങ്ങളും ഒന്ന് ചെയ്തു നോക്കുക. കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക. അഥവാ കുഴപ്പങ്ങള്‍ ഉണ്ടാക്കുക. എന്റെ ശ്രദ്ധയില്‍ പെടാത്ത വല്ലതും ഉണ്ടെങ്കില്‍ അറിയാന്‍ വേണ്ടി ആണ് ഈ പൊതു ടെസ്റ്റിംഗ്..

  http://babuplus.co.in/ എന്ന സൈറ്റ് സന്ദര്‍ശിക്കുക. പേജിനു താഴെ NiMuKi QuBits Cpanel എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ലോഗ് ചെയ്യുക. കണ്ട്രോല്‍ പാനലില്‍ എത്തും. അവിടെ ടൂള്‍ ടിപ്പുകളാല്‍ എല്ലാം സൂചിപ്പിച്ചിട്ടുണ്ട്. ദയവായി യൂസര്‍ നേമും പാസ് വേര്‍ഡും മാത്രം മാറ്റരുത്.

  തത്കാലം ഫാക് ചേര്‍ത്തിട്ടില്ല. അത് നിയോട്രിബിന്റെ വെബ്സൈറ്റില്‍ ആണ് ചേര്‍ക്കുക. ഈ പോസ്റ്റിനു താഴെ വരുന്ന ചോദ്യങ്ങള്‍ ഫാക് ആക്കി മാറ്റാം എന്നാണു കരുതുന്നത്. അതിനാല്‍ അത്തരം ഉപയോഗപ്രദമായ ചോദ്യങ്ങള്‍ തന്നു സഹകരിക്കുക. അടുത്ത ആഴ്ചയോടെ ക്വിബിറ്റ് പുറത്തിറക്കാം എന്ന് കരുതുന്നു.

  പ്രതി ദിനം 7 (ഏഴു) രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 2555 രൂപയാണ് ക്വിബിട്ടിനു വില നിശ്ചയിച്ചിട്ടുള്ളത്. ഡിസൈനിംഗ് ആര്‍ക്കും സ്വയം ചെയ്യാവുന്നതാണ്. അഥവാ ഡിസൈനിങ്ങും കൂടി തൊഴില്‍ ഗ്രാമത്തിലെ ഡിസൈനര്‍മാര്‍ ചെയ്യേണ്ടി വരുന്നുവെങ്കില്‍ ഒരു ചെറു തുക കൂടി പിന്നീട് ഈടാക്കുന്നതാണ്. അതിനാല്‍ ഈ പ്ലാട്ടുഫോര്‍മില്‍ സൈറ്റ് വേണമെന്നുള്ളവര്‍ ദയവായി നേരില്‍ ബന്ധപ്പെടുക. ഓര്‍ക്കുക, നിമുകി വെബ് സൈറ്റ് ഉപയോഗിക്കുന്നതിലൂടെ സാമൂഹ്യ നമയെ ലക്ഷ്യമാക്കുന്ന ഒരു ബ്രുഹാദ് സംവിധാനത്തെ പിന്താങ്ങുകയാണ് നിങ്ങള്‍ ചെയ്യുന്നത്.

  ഈ വേഗത്തില്‍ ഒരു വെബ്സൈറ്റ് ചെയ്യാന്‍, മറ്റൊരു സംവിധാനത്തിനും (ഞങ്ങളുടെ അറിവില്‍) കഴിയില്ല. അത് കൊണ്ട് തന്നെ, നിമുകി ഉപയോഗിച്ച് വെബ്സൈട്ടുണ്ടാക്കി കസ്റ്റമര്‍ക്ക് നല്‍കുന്ന വെബ്ടിസൈനര്മാര്‍ക്ക്, ചുരുണ്ടിയ സമയം കൊണ്ട് ഒരു പവര്‍ ഫുള്‍ ആയ സ്ടാട്ടിക് സൈട്ടുണ്ടാകുവാന്‍ കഴിയും. (ഉദാഹരണത്തിന്, പത്തു പേജുള്ള ഒരു വെബ് സൈട്ടുണ്ടാക്കുവാന്‍ ഇരുപതു മിനിട്ട് മതിയാകും) അത് കൊണ്ട് തന്നെ ഇതുപയോഗിച്ച് ബിസിനസ്സ് ചെയ്യാന്‍ താല്പര്യപ്പെടുന്നവരും ബന്ധപ്പെടുമല്ലോ.. (9497628007)

  നിങ്ങളുടെ മറുപടികള്‍ / ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നു.

  ഹരിതാഭിവാദനങ്ങളോടെ
  നിങ്ങളുടെ സന്തോഷ്‌ ഒളിമ്പസ്

   

  Print Friendly

  995total visits,4visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in