• പ്രാഥമിക വിലയിരുത്തല്‍

  by  • June 18, 2013 • അംഗത്വം • 0 Comments

  ഒളിമ്പസ്സിന്റെ പഠനത്തിന്റെ ഓരോ ഘട്ടത്തിലും ഒരു വിലയിരുത്തല്‍ പ്രക്രിയയുണ്ട്‌. പഠനാരംഭത്തില്‍ തന്നെ, പഠിതാവിന്റെ ഇന്നോളം സ്വായത്തമാക്കിയ ലോക വിജ്ഞാനവും, വീക്ഷണ ഗതിയും, വിഷയ ജ്ഞാനവും, സാങ്കേതിക ജ്ഞാനവും, സാമാന്യ ബോധവും, ശേഷിയും ഒന്ന് വിലയിരുത്തേണ്ടതുണ്ട്. ഇത് ഈ പഠന പ്രക്രിയയില്‍ പഠിതാവിനെയും മാര്‍ഗദര്‍ശികളെയും ഒരുപോലെ സഹായിക്കും. പഠന ശേഷം സ്വയവും മാര്‍ഗദര്‍ശികള്‍ക്കും പഠനാന്തര വികാസത്തെ അളക്കാനും ഈ വിലയിരുത്തല്‍ ഉപകരിക്കും.

  1. നിങ്ങളുടെ വീക്ഷണത്തില്‍ ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും മുഖ്യമായ പത്തു പ്രശ്നങ്ങള്‍ എന്തെല്ലാം?
  2. അവയില്‍ കേന്ദ്ര കാരണം ഏതെന്നു നിങ്ങള്‍ക്കു തോന്നുന്നു? എന്തുകൊണ്ട്?
  3. ഇതിനു നിങ്ങള്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗങ്ങള്‍ എന്തെല്ലാം? എന്തുകൊണ്ട്?
  4. നിങ്ങളുടെ വീക്ഷണത്തില്‍ വിദ്യാഭ്യാസം നിങ്ങളുടെ സഹജ ശേഷിയില്‍ ഉണ്ടാക്കുന്ന മാറ്റം എന്താണ്?
  5. നിങ്ങള്‍ വിശ്വാസിയാണോ? എന്തുകൊണ്ട്?
  6. നിങ്ങളുടെ വീക്ഷണത്തില്‍ അറിവ് എന്നാല്‍ എന്താണ്? അതിന്റെ ഉറവിടങ്ങള്‍ എന്തെല്ലാമാണ്?
  7. സര്‍വകലാശാലകളിലൂടെയും, മറ്റു പാഠ പുസ്തകങ്ങളിലൂടെയും മറ്റും നാം പഠിച്ചു വരുന്ന ” ശാസ്ത്രം ” ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്ത് കൊണ്ട്?
  8. ഉയര്‍ന്ന ധന സമ്പാദനം, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, ഉയര്‍ന്ന പ്രസിദ്ധി, ഇവ നിങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തെ എത്രകണ്ട് പിന്തുണയ്ക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നു?
  9. ആരോഗ്യം, ആരോഗ്യ സംരക്ഷണം: നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുക.
  10. നിങ്ങള്‍ – കൃഷി : ബന്ധം വ്യക്തമാക്കുക.
  11. നിങ്ങള്‍ – ഭരണ കൂടം – ജീവിതം : ബന്ധം വ്യക്തമാക്കുക.
  12. നിങ്ങള്‍ – സംഗീതം – ജീവിതം : ബന്ധം വ്യക്തമാക്കുക.
  13. ഗോത്രം – കൂട്ടുകുടുംബം – കുടുംബം – അണുകുടുംബം – അടുത്തത് ? : വിശദമാക്കുക.
  14. നിങ്ങളുടെ വീക്ഷണത്തില്‍ ജീവിതത്തിനു ഒരു പ്രത്യയ ശാസ്ത്രം ആവശ്യമുണ്ടോ?
  15. ജീവിതത്തെ പ്രകൃതിയുമായി നിങ്ങള്‍ എങ്ങനെ ബന്ധപ്പെടുത്തുന്നു?
  16. ആഗോള തലത്തില്‍ നമുക്കുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ നിങ്ങള്‍ക്ക് പങ്കുണ്ടെന്ന് തോന്നുന്നുണ്ടോ? എത്രത്തോളം?
  17. നിങ്ങളാഗ്രഹിക്കുന്ന ഭാവി ലോകം എങ്ങിനെയുള്ളതായിരിക്കണം?
  18. സുസ്ഥിര ജീവനം : നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുക.
  19. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ എവിടെയാണ് പരിസ്ഥിതി ?
  20. ഇത്തരം പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടോ? ഇത്ര നേരം കൊണ്ട് എന്തെല്ലാം തോന്നുകയുണ്ടായി?
  ഇനി നമുക്ക് നടക്കാം
  Print Friendly

  1153total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in