• പ്രാപഞ്ചിക ചൈതന്യ വിതരണ ശൃംഖല

  by  • May 28, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  പ്രാപഞ്ചിക  ചൈതന്യ വിതരണ ശൃംഖല

  (Cosmic Vitality Distribution Network)

  പ്രപഞ്ചത്തിലെ സര്‍വ സത്തകളും പരസ്പരം എല്ലായ്പോഴും ബന്ധപ്പെട്ടു  നില്‍ക്കുന്നു. ഘടന കൊണ്ട് ഒരേ സമയം പല മാനങ്ങളില്‍ (കൂടുകള്‍കത്ത് കൂടുകളായും സമാന്തര കൂടുകളായും പരമ്പരയായുള്ള കൂടുകളായും ) വിന്യസിച്ചു നില്‍ക്കുന്ന  സത്തകള്‍ അവയുടെ വിവിധ മാനങ്ങളില്‍ (ഘടനാ – സ്വഭാവ – ധര്‍മ – അനുരൂപന – പാരസ്പര്യ മാനങ്ങള്‍)  ഈ നിരന്തര ബന്ധത്തെ തുടരുന്നുണ്ട്. കേവല ജഢ സത്തകള്‍ മുതല്‍ അതി ജൈവ സത്തകള്‍ വരെ ഇതിന്‍റെ  ഭാഗമാകുന്നു. അതീവ യുക്തിയില്‍  ജീവിക്കുന്ന  ഉയര്‍ന്ന ജീവികള്‍ ഭൌതികമായി ഈ പരസ്പര ബന്ധത്തില്‍ നില കൊള്ളുമ്പോഴും  ഇതര മാനങ്ങളില്‍ യുക്തിയുടെ സ്വാധീനത്താല്‍ വിഛേദിതമായി നില കൊള്ളുവാനുള്ള  പ്രവണത ഉള്ളവയാണ്. അങ്ങിനെ യുക്തിയാല്‍ വിഛേദിതമായി നില കൊള്ളുന്ന ജീവ സത്തകള്‍ പ്രപഞ്ചമൊരുക്കുന്ന സുശാന്തമായ പൊതു വിന്യാസ സംവിധാനത്തോട് പുറം തിരിഞ്ഞു  നില്‍ക്കുകയും സ്വന്തം സംഘാടനമോ പരിചരണമോ സംരക്ഷണമോ  സ്വന്തം ശ്രമ ഫലമായി ആര്‍ജിക്കേണ്ടി  വരികയും  ചെയ്യുന്നു.  ജീവിതത്തില്‍  അവ്യക്തതകളും കാലുഷ്യങ്ങളും  അപകടങ്ങളും ആകസ്മികതകളും ഉണ്ടാകുവാന്‍  ഇത്  വഴി വയ്ക്കുന്നു. എന്നാല്‍  യുക്തിയുടെ  സാധീനത്തില്‍  നിന്നും  മാറി വിശാസത്തിലൂടെ വിധേയത്വം പുലര്‍ത്തുന്ന സത്തകളില്‍ ഈ വിഛേദം കുറഞ്ഞു വരും. തുടര്‍ന്ന് പ്രാപഞ്ചിക ചൈതന്യ വിതരണ ശൃംഖല (Cosmic Vitality Distribution Network) യുമായി അര്‍പ്പണത്തോടെയുള്ള വിധേയത്വം പുലര്‍ത്തുകയും സംഘാടനമോ പരിചരണമോ സംരക്ഷണമോ സ്വയം ചെയ്യേണ്ടുന്ന ഒന്നല്ലാതെ  വരികയും ചെയ്യുന്നു. അങ്ങിനെ  പ്രാപഞ്ചിക വിന്യാസ സംവിധാനത്തോടുള്ള  ഉറച്ച വിശ്വാസം ഒരു ജീവിയുടെ സുരക്ഷയ്ക്കും സൌഖ്യത്തിനും സുസ്ഥിതിക്കും  കാരണമാകുന്നു.  ഇതിനെ  ലളിതമായി ഉദാഹരിച്ചാല്‍, ഒരു ശരിയായ വിശ്വാസിയായ ഡ്രൈവര്‍ വിശ്വത്തില്‍  സ്വന്തം ധര്‍മത്തെ അര്‍പ്പിച്ചു  കൊണ്ട്  വണ്ടി മുന്നോട്ടെടുക്കുമ്പോള്‍ അത്  അപകടത്തില്‍ പെടാനുള്ള  സാദ്ധ്യത വളരെ  കുറവായിരിക്കും.  അതായത് ആരോഗ്യം, സമ്പത്ത്, ഭക്ഷണം, ധനം, കൃഷി, വിദ്യ തുടങ്ങി ഏതു മേഖലയിലും സുരക്ഷയും സുസ്ഥിതിയും  നല്‍കുവാന്‍ വിശ്വാസത്തിനു  കഴിയും . അത് ഏതു വിഭാഗത്തിലെ  വാദികളിലും സംഭവിക്കുന്നത്‌ അവരിലെ  വിശ്വാസത്തിന്‍റെ  ഗുണത്തിനും  ആഴത്തിനും പശ്ചാതലത്തിനും  അനുസരിച്ചായിരിക്കും  എന്ന്  മാത്രം.

  Print Friendly

  747total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in