• അച്ചടക്കം (Discipline)

  by  • December 31, 2020 • ആത്മീയത, തത്വചിന്ത, നിഘണ്ടു, സുഭാഷിതം • 0 Comments

  അച്ചടക്കം (Discipline)

  അധികാരത്തോടുള്ള വിനയം. സ്വയമേ നമ്മുടെ പരിമിതികളെ അറിഞ്ഞു പെരുമാറാനുള്ള ശേഷി. ഇതിനു രണ്ടു വശങ്ങൾ ഉണ്ട് – ഭൗതികവും ആന്തരികവും (വസ്തുനിഷ്ഠമായതും ആത്മനിഷ്ഠമായതും). സമൂഹത്തിൽ സാമൂഹിക നിബന്ധനകളെയും, സാമുദായിക/ രാജ്യ/ തൊഴിൽ സ്‌ഥാപന നിയമങ്ങളെയും അറിഞ്ഞും മനസ്സിലാക്കിയും പൊരുത്തപ്പെട്ടു ജീവിക്കുന്ന അവസ്‌ഥ. എതിർപ്പുകൾക്കും പരാതികൾക്കും ഉള്ള സ്‌ഥാപിത ചട്ടങ്ങളെ അനുസരിച്ചു നിവാരണം ആരായാനുള്ള ക്ഷമയും, ക്ഷമതയും.
  ആന്തരിക മൂല്യങ്ങൾ ഉൾക്കൊണ്ട് ആത്മനിഷ്ടയോടെ മറ്റൊന്നിനെയും ഹനിക്കാതെ പെരുമാറാനാവുന്ന അവസ്ഥ. ആർജിച്ചെടുക്കുന്ന ശിക്ഷിതാവബോധത്തിൽ ഉണ്ടാകുന്ന വഴക്കം. ഉപാരിവ്യവസ്ഥയുടെ നിയമങ്ങൾ അറിഞ്ഞു മനസ്സിലാക്കി ഒരുവന്റെ ജീവിത താളവും ക്രമവും അവയുമായി ഇഴ ചേർന്നുപോകുന്പോൾ മറ്റുള്ള എല്ലാ ജീവജാലങ്ങളുമായും പൊരുത്തപ്പെടുന്നു, പ്രകൃതിയുടെ ക്രമവുമായി ഏകതാനതിയിലാകുന്നു. അതാകുന്പോൾ എല്ലാ ആന്തരിക ചലനങ്ങളും താളത്തിലാകും. പ്രക്ഷുബ്ധതയില്ലതെ എല്ലാ ശരീര പ്രവർത്തനങ്ങളും സുഗമമായി ശാന്തിയിലാകും.

  വസ്തുനിഷ്ഠവും അത്മനിഷ്ഠവുമായുള്ള മൂല്യങ്ങളെ പൊരുത്തപ്പെടുത്തി ബാഹ്യവും ആന്തരികവും ആയ ധർമ്മ വ്യസ്ഥകളുമായി ചേർന്ന് നിൽക്കുന്പോഴാണ് അച്ചടക്കം ഉണ്ടാകുക. അച്ചടക്കമാണ് സമഗ്രതയുടെ താക്കോൽ.

  Print Friendly

  849total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  National Coordinator, Greencross Foundation Centre for Deep Ecology, Faculty Member, Deep Ecological Fellowship, Editorial Member, The Ecosophical Insight, (olympuss.in)

  https://www.olympuss.in