• About Santhosh Olympuss

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in

  സഹവാസികള്‍ക്കുള്ള നിര്‍ദേശങ്ങള്‍

  by  • July 6, 2019 • അംഗത്വം, കൂട്ട് ജീവിതം • 0 Comments

  നമസ്കാരം പ്രിയ ബന്ധുക്കളെ, അടുത്ത വെള്ളിയാഴ്ച, 12 -07-2019 നു ആണ് നെല്ലിയാമ്പതി സഹവാസവും മഴക്യാമ്പും ആരംഭിക്കുന്നത്. നിറയെ മഴ തന്നു പ്രകൃതി അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് അര്‍ഥിക്കാം. സഹവാസ പരിപാടികളെ കുറിച്ച് ഏകദേശ ധാരണ നല്‍കുവാന്‍ ആണ് ഈ കുറിപ്പ്. സമയം ●  ആദ്യ ദിനം രജിസ്ട്രേഷന്‍ 10 മണിക്ക് തുടങ്ങും ●  അനൌപചാരികമായ പ്രാരംഭം 11 മണിക്ക് ആയിരിക്കും. ●  രണ്ടും മൂന്നും ദിവസങ്ങളില്‍ രാവിലെ 7 മണിക്ക് ക്ലാസ്സുകള്‍ ആരംഭിക്കും. ●  ഒന്നും രണ്ടും ദിവസങ്ങളില്‍1 ...

  Read more →

  ആയുധങ്ങളെ പരസ്യപ്പെടുത്തുമ്പോള്‍

  by  • May 29, 2019 • പൊതുവായത്‌ • 0 Comments

  നല്ലൊരു നാടന്‍ അമ്പെയ്ത്തുകാരനാണ് ഈയുള്ളവന്‍. ചെറുപ്പത്തില്‍ അച്ഛനാണ് അമ്പെയ്ത്തും നീന്തലും ഒക്കെ പഠിപ്പിച്ചത്. പിന്നീട് നാടകത്തിലും കളികളിലും ഒക്കെയായി അതങ്ങ് ശീലിച്ചു ശീലിച്ചു ഒരു വിധം നന്നായി അമ്പെയ്യാന്‍ തുടങ്ങി. സ്വയം മുളയും കമുകും ഉപയോഗിച്ച് അമ്പും വില്ലുമൊക്കെ ഉണ്ടാക്കിയപ്പോള്‍ അടുത്ത പ്രശനം എങ്ങോട്ട് എയ്യും എന്നതായി.. ചുറ്റും ചെടികളാണ്. ആരെയും നോവിക്കാന്‍ വയ്യാ.. നന്നായി വഴങ്ങിയ ഒരു കല ആണെങ്കിലും അറിയാതെ പോലും ഒരു ഇലയോ എറുമ്പോ കേടുവരരുത് എന്നത് കൊണ്ട് ആ ഒരു...

  Read more →

  പ്രാപഞ്ചിക ചൈതന്യ വിതരണ ശൃംഖല

  by  • May 28, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  പ്രാപഞ്ചിക  ചൈതന്യ വിതരണ ശൃംഖല (Cosmic Vitality Distribution Network) പ്രപഞ്ചത്തിലെ സര്‍വ സത്തകളും പരസ്പരം എല്ലായ്പോഴും ബന്ധപ്പെട്ടു  നില്‍ക്കുന്നു. ഘടന കൊണ്ട് ഒരേ സമയം പല മാനങ്ങളില്‍ (കൂടുകള്‍കത്ത് കൂടുകളായും സമാന്തര കൂടുകളായും പരമ്പരയായുള്ള കൂടുകളായും ) വിന്യസിച്ചു നില്‍ക്കുന്ന  സത്തകള്‍ അവയുടെ വിവിധ മാനങ്ങളില്‍ (ഘടനാ – സ്വഭാവ – ധര്‍മ – അനുരൂപന – പാരസ്പര്യ മാനങ്ങള്‍)  ഈ നിരന്തര ബന്ധത്തെ തുടരുന്നുണ്ട്. കേവല ജഢ സത്തകള്‍ മുതല്‍ അതി ജൈവ...

  Read more →

  പാടൂര്‍ ഇക്കോവില്ലേജില്‍ വന്നെത്തുവാനുള്ള വഴി

  by  • May 18, 2019 • അംഗത്വം • 0 Comments

  വടക്ക് നിന്നും ട്രെയിനില്‍ വരുമ്പോള്‍  പാലക്കാട്ടേക്കും തൃശൂര്‍ക്കും  വരാം. രണ്ടും ഒരേ ദൂരം തന്നെ വടക്ക് നിന്നുള്ളവര്‍ ട്രെയിനില്‍ വരുമ്പോള്‍ പാലക്കാട് വഴിക്കുള്ള വണ്ടിയിലെങ്കില്‍ ഒറ്റപ്പാലത്ത് ഇറങ്ങുക. അവിടുന്നു പഴയന്നൂര്‍ക്കും അവിടെ നിന്നും പാടൂര്‍ക്കും ബസ്സ് ലഭിക്കും. പകല്‍ ആണെങ്കില്‍ മാത്രം ഈ വഴി വന്നാല്‍ മതിയാകും. തെക്ക് നിന്നുള്ളവരും വടക്ക് നിന്നും തൃശൂര്‍ ട്രെയിനില്‍ വരുന്നവരും തൃശൂര്‍ പാലക്കാട് റൂട്ടില്‍ ഉള്ള ബസ്സില്‍ കയറി ആലത്തൂര്‍ ഇറങ്ങുക. കിഴക്ക് നിന്നും വരുന്നവര്‍ പാലക്കാട് നിന്നും...

  Read more →

  ഒളിമ്പസ്സിന്‍റെ അടുത്ത പരിപാടി

  by  • May 6, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  നമസ്കാരം, സുഖമായിരിക്കട്ടെ, അങ്ങനെ നമ്മുടെ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. മൂന്നര ദശകങ്ങള്‍ പഴക്കമുള്ള സ്വാശ്രയ ഗ്രാമ സ്വപ്നം ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് ആശയവും പരിശീലനവും പരിശ്രമവും പിന്നിട്ടു ഭൌതികമായി പ്രവര്‍ത്തിച്ചു തുടങ്ങുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ? നിലവില്‍ നമ്മെ ചൂഴ്ന്നു കൊണ്ടിരിക്കുന്ന എല്ലാ വിധ പ്രതിസന്ധികള്‍ക്കും സാദ്ധ്യമായ അളവില്‍ ഉള്ള പരിഹാരമായി ആണ് ഈ ഇക്കോവില്ലേജ് ഉണ്ടായി വരുന്നത്‌. കേരളത്തിന്റെ മദ്ധ്യഭാഗത്ത് പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ താലൂക്കില്‍ പാടൂരിലെ മംഗലം പുഴയോരത്താണ് ഈ മാതൃകയ്ക്ക് രൂപം കൊടുത്തു...

  Read more →

  ഇക്കോ വില്ലേജ് ഒരു ആമുഖം

  by  • May 3, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  നമ്മുടെ ജീവിതം നമ്മുടെ പിടിയില്‍ ഒതുങ്ങാതെ പോകുന്നത് നിങ്ങള്‍ അറിയുന്നില്ലേ? നമ്മുടെ ജീവിത പശ്ചാതലത്തെ ഒന്ന് നോക്കൂ. കാലാവസ്ഥ അനുദിനം വഷളാകുകയാണ്. എന്തൊക്കെ അസുഖങ്ങള്‍ എപ്പോഴൊക്കെയാണ് പൊട്ടിപ്പുറപ്പെടുന്നത് എന്ന് നമുക്ക് അറിയില്ല. ചുറ്റിലും പണം ഉണ്ടായിട്ടും വേണ്ടയിടത്തു പണം കിട്ടാതെ പോകുന്നു. വെള്ളവും അങ്ങനെ തന്നെ. മനുഷ്യര്‍ ഒരുപാട് പെരുകി എങ്കിലും ഹൃദയമുള്ള ബന്ധുക്കളെ കാണാന്‍ അല്പം പരിശ്രമിക്കേണ്ടി വരുന്നു. പേരിന്റെ അവസാനം ബിരുദങ്ങള്‍ കുറെ ഉണ്ടായിട്ടും ജീവിതത്തെ പറ്റി ഒന്നും അറിയാത്ത ഒരു അറിവാണ്...

  Read more →

  കാര്‍ബണ്‍ ആധാര തൊഴില്‍

  by  • March 5, 2019 • സമ്പദ്ശാസ്ത്രം • 0 Comments

  കാര്‍ബണ്‍ ആധാരമായ സമ്പദ് വ്യവസ്ഥയെ പോഷിപ്പിക്കുന്നതോ നേരിട്ട് ഉപജീവിക്കുന്നതോ ആയ ഏതു കര്‍മവും (തൊഴില്‍) ചെയ്യേണ്ടി വരുന്നത്  വ്യക്തിയുടെ ജന്മത്തിന്‍റെ ഉദ്ദേശ്യവും അതിനാല്‍ അന്തര്‍ലീനമായ   നൈസര്‍ഗിക ധര്‍മവും തിരിച്ചറിയാത്തത് കൊണ്ടും അത് നിര്‍വഹിക്കാത്തതു കൊണ്ടും ആണ്.

  Read more →

  ഉപഭോഗ സംസ്കാരത്തെ പുനര്‍നിര്‍വചിച്ചു കൊണ്ട് ഇക്കോവില്ലേജുകള്‍‍.

  by  • March 4, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  കഴിഞ്ഞ ഒന്ന്  രണ്ടു നൂറ്റാണ്ടായി, തിരികെ  ഒന്നും  കൊടുക്കാതെ  തന്നെ എടുക്കാന്‍ മാത്രമായി  പഠിച്ചു കൊണ്ടിരിക്കുകയാണ് നാം.  ഭക്ഷണം ആയാലും വസ്തുക്കള്‍ ആയാലും ബന്ധങ്ങള്‍  ആയാലും ഉത്തരവാദിത്തം  ആയാലും ഒന്നും  തിരികെ കൊടുക്കാന്‍ യാതൊരു ബാദ്ധ്യതയും ഉണ്ടെന്നു ചിന്തിക്കുക പോലും ചെയ്യാതെ എടുക്കുക മാത്രം ചെയ്യുവാന്‍ ആരില്‍നിന്നും ഒക്കെയോ പഠിച്ചു ശീലിച്ചു  അതു മാത്രം ചെയ്തു പോകുന്ന സംസ്കാരമാണ് ഉപഭോഗ സംസ്കാരം. സ്വയം സമ്പാദന ശേഷി ഉണ്ടായാല്‍ പോലും ഏതു സമ്പത്തും നിരരന്തരമായി അളവിലധികം ഉപഭോഗം...

  Read more →

  ബോധ ജീവിതം (Mindful Living)

  by  • February 27, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  ഇക്കോ വില്ലേജിലെ ജീവിതമെന്നത് ബോധപൂര്‍വ്വം ഉള്ള ജീവിതമാണ് (Mindful Living). അവനവനെ ജീവിതത്തിലെ ഓരോ നിമിഷവും ഓരോ  വസ്തുവും ഓരോ സംഭവവും ഓരോ ബന്ധവും  ഓരോ പശ്ചാത്തലവും ഓരോ വ്യവസ്ഥയും എന്തെന്നും ഏതെന്നും എവിടെയെന്നും എങ്ങനെയെന്നും അറിഞ്ഞു കൊണ്ടുള്ള സമ്പൂര്‍ണ  ധ്യാനാത്മക  ജീവിതം.   എങ്കില്‍ എന്താണ് ബോധരഹിത ജീവിതം? ആരോ എവിടെയോ  ഇരുന്നു തീരുമാനിക്കുന്നതിനു  അനുസരിച്ച് അവര്‍ എന്ത്  തരുന്നുവോ അത് അങ്ങനെ തന്നെ വാങ്ങി അവര്‍ പറയുന്നതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങി, അക്ഷര വളവുകളിലൂടെ ...

  Read more →

  ഒളിമ്പസ്സില്‍ നിന്നുമുള്ള പരിശീലന പരിപാടികള്‍ നിര്‍ത്തിയോ?

  by  • February 21, 2019 • അംഗത്വം, പദ്ധതികള്‍, വാര്‍ത്ത, സംഘ പരം • 0 Comments

  2019  ഫെബ്രുവരി 21 കഴിഞ്ഞ കുറച്ചു നാളായി പലരും വിളിച്ചും സോഷ്യല്‍ മീഡിയ  വഴിയും അന്വേഷിക്കുന്നതിലെ ഒരു മുഖ്യ ചോദ്യം ഇതാണ്. ഒരിക്കലും ഇല്ല. കഴിഞ്ഞ മുപ്പത്തി മൂന്നു  വര്‍ഷങ്ങളായി ഒളിമ്പസ് സ്വപ്നം കാണുന്നത്  ഒരു സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ജീവന സമൂഹം അഥവാ ഇക്കോ വില്ലേജു സ്ഥാപിക്കുവാനാണ്.  അതിനായുള്ള പഠനങ്ങള്‍ മാത്രം ആയിരുന്നു  ആദ്യ ഒരു ദശകത്തില്‍. ഒപ്പം ഇക്കോ വില്ലേജു  നടപ്പിലാക്കുവാനുള്ള മാനവ വിഭവ ശേഷി ആര്‍ജിക്കുവാനുള്ള പരിശീലനങ്ങളും നല്‍കി വന്നിരുന്നു. കാലവും ...

  Read more →