• About Santhosh Olympuss

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in

  പ്രളയം കഴിയുമ്പോള്‍ ഇനി നാം ചെയ്യേണ്ടത്.

  by  • August 19, 2019 • അംഗത്വം, ക്രമപ്പെടുത്താത്തവ • 0 Comments

  ഇനി പ്രളയം വന്നാല്‍ മാനേജു ചെയ്യുവാന്‍ വേണ്ടുന്നതൊക്കെ നാം ചെയ്തു വച്ചിട്ടുണ്ട്. കുറവുള്ളത് നാം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്‌.  ഭരണകൂടവും രാഷ്ട്രീയ സംവിധാനങ്ങളും അവരവരുടെ രീതിയില്‍ ഉള്ള പരിഹാരങ്ങള്‍ ചെയ്യാതിരിക്കില്ല. അതൊക്കെ വഴിയെ നടന്നു വരുവാന്‍ കാലങ്ങള്‍ എടുക്കും. എടുത്തോട്ടെ.. പക്ഷെ.. പ്രളയവും ദുരിതവും രോഗ ലക്ഷണങ്ങള്‍ മാത്രമാണ്.  ജലപ്രളയവും ഉരുള്‍ പൊട്ടലും മാത്രമല്ല, നമ്മെ ജീവിതത്തില്‍ അലട്ടുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ വേറെയും ഉണ്ട്. ചിലത് പൊടുന്നനെ വന്നു ചേര്‍ന്ന് നമ്മെ തളര്‍ത്തുന്നു. ചിലത് നാം പോലും അറിയാതെ...

  Read more →

  അനുഗ്രഹ ലബ്ധിക്കായുള്ള കരുണ

  by  • August 18, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറുവാനുള്ള പ്രതിവിധികളെ പറ്റി അന്വേഷിക്കുന്നവരോട് പ്രകൃതിയോടു നമുക്ക് ഉണ്ടാകേണ്ടുന്ന സുതാര്യതയെ കുറിച്ച് പറയാറുണ്ട്‌.  എന്നാല്‍   പലര്‍ക്കും അതിന്റെ ആവശ്യകത പിടികിട്ടാറില്ല. ഏതു വിധത്തിലുള്ളതാണെങ്കിലും ധനം എന്നത് നമ്മിലേക്ക്‌ നല്‍കുന്നത് പ്രകൃതിയാണ്. ധനമെന്നത് പ്രകൃതിയിലെ ഊര്‍ജം തന്നെയാണ്. നമ്മിലേക്ക്‌ ധനമെന്ന ഊര്‍ജം  ഒഴുകണമെങ്കില്‍ പ്രകൃതിയിലേക്ക് നമ്മുടെ ഊര്‍ജം മനസ്സായും പ്രാര്‍ത്ഥനയായും ശ്രദ്ധയായും കരുണയായും ആദ്യമേ ഒഴുകേണ്ടതുണ്ട്. ഇത്രയും കൂടി വിശദീകരിച്ചു പറഞ്ഞു കഴിയുമ്പോള്‍ ധനസമ്പാദന സാദ്ധ്യതയെ കരുതി പലരും പൊടുന്നത്തെ കരുണാമയന്മാരാകാറുണ്ട്.    പ്രളയ...

  Read more →

  പ്രളയവും സുസ്ഥിരതയും.

  by  • August 16, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  എനിക്കായി – നമുക്കായി അല്‍പ നേരം ചെലവാക്കണേ.. *ദയവായി മുഴുവനും വായിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുക..* എണ്‍പതുകളിലും തൊണ്ണൂറുകളിലും സുസ്ഥിരതയെ സൂചിപ്പിക്കാന്‍ ഒളിമ്പസ് ഉപയോഗിച്ചിരുന്ന ചിത്രങ്ങളില്‍ ഒന്ന്. പ്രളയവും സുസ്ഥിരതയും.   നഷ്ടബന്ധുക്കളെ കുറിച്ചോര്‍ത്തു കണ്ണ് തുളുമ്പുമ്പോഴും നെഞ്ചകം വിതുമ്പുമ്പോഴും വലയില്‍ നിന്നും ഇന്ന് ഞാന്‍ രക്ഷപെട്ടു എന്ന് ആശ്വസിക്കുന്ന മീനുകളെ പോലെയാണ് നാം. എപ്പോള്‍ എവിടെ എന്ത് എന്നൊന്നും പറയാന്‍ കഴിയാത്തവര്‍. നമ്മിലേവരും സ്വാഭാവികമായി സുരക്ഷിതരായിരിക്കണേ എന്നു പ്രകൃതിയോടു അര്‍ത്ഥിക്കുകയാണ് കേവലം വ്യക്തി എന്ന...

  Read more →

  പരസ്പരാനന്ദ സത്സംഗം

  by  • August 6, 2019 • അംഗത്വം • 0 Comments

  എന്താണ് പരസ്പരാനന്ദ സത്സംഗം? ലോക ബന്ധുക്കള്‍ ആകുവാന്‍ നന്മയും കരുത്തും ഉള്ള, നിനക്ക് ഞാനുണ്ട് എന്ന് ഉറക്കെ പറയുവാന്‍ ആര്‍ജവം ഉള്ള ഹരിത ഹൃദയങ്ങളുടെ ഏകദിന കൂട്ടായ്മയാണ് പരസ്പരാനന്ദ സത്സംഗം. ഈ പരിപാടിയെ പറ്റി പറയാനുള്ള കാര്യങ്ങള്‍ ഇവയാണ് ഗ്രീന്‍ക്രോസ് ഫൌണ്ടേഷനും നവഗോത്ര സുസ്ഥിര ജീവന സമൂഹവും ചേര്‍ന്ന് പാലക്കാട് ആലത്തൂര് സ്ഥാപിച്ചു കൊണ്ടിരിക്കുന്ന ഇക്കോ വില്ലേജിന്റെ മണ്ണിലേക്ക് ലോകത്തിലെ ഹരിത ഹൃദയങ്ങളെ കൊണ്ട് വരിക. ഈ വിഷയങ്ങള്‍ പരിചയപ്പെടുത്തുക. – ഇക്കോ വില്ലേജ് പദ്ധതി. – സുസ്ഥിര...

  Read more →

  സഹവാസികള്‍ക്കുള്ള നിര്‍ദേശങ്ങള്‍

  by  • July 6, 2019 • അംഗത്വം, കൂട്ട് ജീവിതം • 0 Comments

  നമസ്കാരം പ്രിയ ബന്ധുക്കളെ, അടുത്ത വെള്ളിയാഴ്ച, 12 -07-2019 നു ആണ് നെല്ലിയാമ്പതി സഹവാസവും മഴക്യാമ്പും ആരംഭിക്കുന്നത്. നിറയെ മഴ തന്നു പ്രകൃതി അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് അര്‍ഥിക്കാം. സഹവാസ പരിപാടികളെ കുറിച്ച് ഏകദേശ ധാരണ നല്‍കുവാന്‍ ആണ് ഈ കുറിപ്പ്. സമയം ●  ആദ്യ ദിനം രജിസ്ട്രേഷന്‍ 10 മണിക്ക് തുടങ്ങും ●  അനൌപചാരികമായ പ്രാരംഭം 11 മണിക്ക് ആയിരിക്കും. ●  രണ്ടും മൂന്നും ദിവസങ്ങളില്‍ രാവിലെ 7 മണിക്ക് ക്ലാസ്സുകള്‍ ആരംഭിക്കും. ●  ഒന്നും രണ്ടും ദിവസങ്ങളില്‍1 ...

  Read more →

  ആയുധങ്ങളെ പരസ്യപ്പെടുത്തുമ്പോള്‍

  by  • May 29, 2019 • പൊതുവായത്‌ • 0 Comments

  നല്ലൊരു നാടന്‍ അമ്പെയ്ത്തുകാരനാണ് ഈയുള്ളവന്‍. ചെറുപ്പത്തില്‍ അച്ഛനാണ് അമ്പെയ്ത്തും നീന്തലും ഒക്കെ പഠിപ്പിച്ചത്. പിന്നീട് നാടകത്തിലും കളികളിലും ഒക്കെയായി അതങ്ങ് ശീലിച്ചു ശീലിച്ചു ഒരു വിധം നന്നായി അമ്പെയ്യാന്‍ തുടങ്ങി. സ്വയം മുളയും കമുകും ഉപയോഗിച്ച് അമ്പും വില്ലുമൊക്കെ ഉണ്ടാക്കിയപ്പോള്‍ അടുത്ത പ്രശനം എങ്ങോട്ട് എയ്യും എന്നതായി.. ചുറ്റും ചെടികളാണ്. ആരെയും നോവിക്കാന്‍ വയ്യാ.. നന്നായി വഴങ്ങിയ ഒരു കല ആണെങ്കിലും അറിയാതെ പോലും ഒരു ഇലയോ എറുമ്പോ കേടുവരരുത് എന്നത് കൊണ്ട് ആ ഒരു...

  Read more →

  പ്രാപഞ്ചിക ചൈതന്യ വിതരണ ശൃംഖല

  by  • May 28, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  പ്രാപഞ്ചിക  ചൈതന്യ വിതരണ ശൃംഖല (Cosmic Vitality Distribution Network) പ്രപഞ്ചത്തിലെ സര്‍വ സത്തകളും പരസ്പരം എല്ലായ്പോഴും ബന്ധപ്പെട്ടു  നില്‍ക്കുന്നു. ഘടന കൊണ്ട് ഒരേ സമയം പല മാനങ്ങളില്‍ (കൂടുകള്‍കത്ത് കൂടുകളായും സമാന്തര കൂടുകളായും പരമ്പരയായുള്ള കൂടുകളായും ) വിന്യസിച്ചു നില്‍ക്കുന്ന  സത്തകള്‍ അവയുടെ വിവിധ മാനങ്ങളില്‍ (ഘടനാ – സ്വഭാവ – ധര്‍മ – അനുരൂപന – പാരസ്പര്യ മാനങ്ങള്‍)  ഈ നിരന്തര ബന്ധത്തെ തുടരുന്നുണ്ട്. കേവല ജഢ സത്തകള്‍ മുതല്‍ അതി ജൈവ...

  Read more →

  പാടൂര്‍ ഇക്കോവില്ലേജില്‍ വന്നെത്തുവാനുള്ള വഴി

  by  • May 18, 2019 • അംഗത്വം • 0 Comments

  വടക്ക് നിന്നും ട്രെയിനില്‍ വരുമ്പോള്‍  പാലക്കാട്ടേക്കും തൃശൂര്‍ക്കും  വരാം. രണ്ടും ഒരേ ദൂരം തന്നെ വടക്ക് നിന്നുള്ളവര്‍ ട്രെയിനില്‍ വരുമ്പോള്‍ പാലക്കാട് വഴിക്കുള്ള വണ്ടിയിലെങ്കില്‍ ഒറ്റപ്പാലത്ത് ഇറങ്ങുക. അവിടുന്നു പഴയന്നൂര്‍ക്കും അവിടെ നിന്നും പാടൂര്‍ക്കും ബസ്സ് ലഭിക്കും. പകല്‍ ആണെങ്കില്‍ മാത്രം ഈ വഴി വന്നാല്‍ മതിയാകും. തെക്ക് നിന്നുള്ളവരും വടക്ക് നിന്നും തൃശൂര്‍ ട്രെയിനില്‍ വരുന്നവരും തൃശൂര്‍ പാലക്കാട് റൂട്ടില്‍ ഉള്ള ബസ്സില്‍ കയറി ആലത്തൂര്‍ ഇറങ്ങുക. കിഴക്ക് നിന്നും വരുന്നവര്‍ പാലക്കാട് നിന്നും...

  Read more →

  ഒളിമ്പസ്സിന്‍റെ അടുത്ത പരിപാടി

  by  • May 6, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  നമസ്കാരം, സുഖമായിരിക്കട്ടെ, അങ്ങനെ നമ്മുടെ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. മൂന്നര ദശകങ്ങള്‍ പഴക്കമുള്ള സ്വാശ്രയ ഗ്രാമ സ്വപ്നം ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് ആശയവും പരിശീലനവും പരിശ്രമവും പിന്നിട്ടു ഭൌതികമായി പ്രവര്‍ത്തിച്ചു തുടങ്ങുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ? നിലവില്‍ നമ്മെ ചൂഴ്ന്നു കൊണ്ടിരിക്കുന്ന എല്ലാ വിധ പ്രതിസന്ധികള്‍ക്കും സാദ്ധ്യമായ അളവില്‍ ഉള്ള പരിഹാരമായി ആണ് ഈ ഇക്കോവില്ലേജ് ഉണ്ടായി വരുന്നത്‌. കേരളത്തിന്റെ മദ്ധ്യഭാഗത്ത് പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ താലൂക്കില്‍ പാടൂരിലെ മംഗലം പുഴയോരത്താണ് ഈ മാതൃകയ്ക്ക് രൂപം കൊടുത്തു...

  Read more →

  ഇക്കോ വില്ലേജ് ഒരു ആമുഖം

  by  • May 3, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  നമ്മുടെ ജീവിതം നമ്മുടെ പിടിയില്‍ ഒതുങ്ങാതെ പോകുന്നത് നിങ്ങള്‍ അറിയുന്നില്ലേ? നമ്മുടെ ജീവിത പശ്ചാതലത്തെ ഒന്ന് നോക്കൂ. കാലാവസ്ഥ അനുദിനം വഷളാകുകയാണ്. എന്തൊക്കെ അസുഖങ്ങള്‍ എപ്പോഴൊക്കെയാണ് പൊട്ടിപ്പുറപ്പെടുന്നത് എന്ന് നമുക്ക് അറിയില്ല. ചുറ്റിലും പണം ഉണ്ടായിട്ടും വേണ്ടയിടത്തു പണം കിട്ടാതെ പോകുന്നു. വെള്ളവും അങ്ങനെ തന്നെ. മനുഷ്യര്‍ ഒരുപാട് പെരുകി എങ്കിലും ഹൃദയമുള്ള ബന്ധുക്കളെ കാണാന്‍ അല്പം പരിശ്രമിക്കേണ്ടി വരുന്നു. പേരിന്റെ അവസാനം ബിരുദങ്ങള്‍ കുറെ ഉണ്ടായിട്ടും ജീവിതത്തെ പറ്റി ഒന്നും അറിയാത്ത ഒരു അറിവാണ്...

  Read more →