• About Santhosh Olympuss

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in

  സംഘാടകര്‍

  by  • June 18, 2013 • അംഗത്വം • 0 Comments

    1981 – ല്‍ പ്ടാലാബ് എന്ന പേരില്‍ തത്തമംഗലത്തു ആരംഭിച്ച ബാല ശാസ്ത്ര സാംസ്കാരിക കേന്ദ്രത്തിന്റെ മുഴുവന്‍ കാല പ്രവര്‍ത്തകരായ സംഘാടക സംഘം ഇരുപതോളം വര്‍ഷങ്ങളായി ഒളിമ്പസ് എന്ന ഇക്കൊസഫിക്കല്‍ ദര്‍ശനത്തെ ആധാരമാക്കി പ്രപഞ്ചശാസ്ത്രം, ഗാഢപരിസ്ഥിതി, സമഗ്ര വിദ്യാഭ്യാസം, സഹാജാരോഗ്യം, സുസ്ഥിരകൃഷി, പാരിസ്ഥിതിക ആത്മീയത, അന്യോന്യ ജീവിതം തുടങ്ങിയ വിഷയങ്ങളില്‍ പഠന പ്രചാരണം നടത്തി വരുന്നു. സംഘം പത്തോളം പ്രവര്‍ത്തകരില്‍ ഒതുങ്ങുന്ന ഒളിമ്പസ്സിന്നു ഇന്ത്യക്ക് അകത്തും പുറത്തും ആയി കുറച്ചു പഠിതാക്കലുണ്ട്. ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍...

  Read more →

  ചിന്തയ്ക്കായി ചില നുറുങ്ങുകള്‍

  by  • June 18, 2013 • പൊതുവായത്‌ • 0 Comments

  ഒളിമ്പസ് പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ഇക്കോ ലൈഫിന്റെആശയങ്ങളും ശൈലികളും മനസ്സിലാക്കാന്‍ ചില ചിന്താ നുറുങ്ങുകള്‍. ഇവചോദ്യോത്തരിക്കുള്ള ദ്യോതകങ്ങള്‍ ആണ് . ഒളിമ്പസ്സിന്റെ പ്ലീനങ്ങള്‍ ഇവയ്ക്കു തൃപ്തമായ ഉത്തരം തരുമെങ്കിലും, അതിനു മുമ്പേ ചര്‍ച്ച ചെയ്യുക. ബഹുമുഖപരീക്ഷണങ്ങള്‍ കൊണ്ട് മാത്രമേ ഇവയെ പൂര്‍ണമായി ബോദ്ധ്യപ്പെടുകയുള്ളൂ. അറിവ്  ഒരു തെറ്റിനെ നാം കണ്ടറിയുമ്പോള്‍, നാം വലിയൊരു തെറ്റിന് ഉടമയാകുകയാണ്. അറിയില്ലെന്ന് അറിഞ്ഞു തുടങ്ങുന്നിടത്ത് നാം അറിഞ്ഞു തുടങ്ങുന്നു. അറിഞ്ഞു എന്ന ബോദ്ധ്യം നമ്മിലെ അറിയാനുള്ള എല്ലാ വഴികളും അടയ്ക്കും. താന്‍ നേടിയ അറിവിന്‍ മുകളില്‍ അറിവ് നേടാനാണ് ആര്‍ക്കും താല്പര്യം. അറിഞ്ഞത് അറിവാണോ എന്നതറിയാന്‍ ആര്‍ക്കാണ് താല്പര്യം? സഹാജാവബോധമാണ് യഥാര്‍ത്ഥ അറിവ് അറിവ് സ്ഥിതിവിവര കണക്കുകളുടെ സംഭരണം അല്ല. ജിജ്ഞാസ പിതാവും അനുഭവം മാതാവുമാകുന്ന അവബോധമാണ്. അപഗ്രഥനം അറിവിനെ സങ്കുചിതമാക്കും, ഉത്ഗ്രഥനം അറിവിനെ വിപുലമാക്കും....

  Read more →

  പ്രാഥമിക വിലയിരുത്തല്‍

  by  • June 18, 2013 • അംഗത്വം • 0 Comments

  ഒളിമ്പസ്സിന്റെ പഠനത്തിന്റെ ഓരോ ഘട്ടത്തിലും ഒരു വിലയിരുത്തല്‍ പ്രക്രിയയുണ്ട്‌. പഠനാരംഭത്തില്‍ തന്നെ, പഠിതാവിന്റെ ഇന്നോളം സ്വായത്തമാക്കിയ ലോക വിജ്ഞാനവും, വീക്ഷണ ഗതിയും, വിഷയ ജ്ഞാനവും, സാങ്കേതിക ജ്ഞാനവും, സാമാന്യ ബോധവും, ശേഷിയും ഒന്ന് വിലയിരുത്തേണ്ടതുണ്ട്. ഇത് ഈ പഠന പ്രക്രിയയില്‍ പഠിതാവിനെയും മാര്‍ഗദര്‍ശികളെയും ഒരുപോലെ സഹായിക്കും. പഠന ശേഷം സ്വയവും മാര്‍ഗദര്‍ശികള്‍ക്കും പഠനാന്തര വികാസത്തെ അളക്കാനും ഈ വിലയിരുത്തല്‍ ഉപകരിക്കും. നിങ്ങളുടെ വീക്ഷണത്തില്‍ ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും മുഖ്യമായ പത്തു പ്രശ്നങ്ങള്‍ എന്തെല്ലാം? അവയില്‍ കേന്ദ്ര കാരണം...

  Read more →

  അതിഥി പഠിതാക്കള്‍ക്ക് ഒരു മാര്‍ഗരേഖ

  by  • June 18, 2013 • അംഗത്വം • 0 Comments

  പ്രിയ പഠിതാവിനു , ഒളിമ്പസ്സിന്റെ പ്രതി വിദ്യാഭ്യാസ പാതയിലേക്ക് സ്വാഗതം. ഇതര സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് എന്നത് കൊണ്ട് തന്നെ തുടക്കത്തില്‍ ഇത് നിങ്ങള്‍ക്ക് പരിചയക്കുറവു ഉള്ളതായി തോന്നാം. ഉപരിപ്ലവ പരിസ്ഥിതിയെക്കുറിച്ചോ, ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ മാത്രം അധികരിച്ചോ നമുക്കിവിടെ ഒന്നും പറയാനില്ല. സ്ഥിതിവിവരങ്ങള്‍ വിളംബലല്ലനമ്മുടെ മുഖ്യ അജണ്ട എന്നതിനാല്‍ വിദഗ്ദ്ധരുടെ പ്രബന്ധങ്ങളും നമുക്ക് പഠിക്കേണ്ടതില്ല. അതിന്റെ മുകളില്‍ വിവരങ്ങള്‍ കുമിച്ചു കൂട്ടി, നാം ആരെന്നു തിരിച്ചറിയാന്‍ പോലും അറിയാതായ ഒരു സംസ്കൃതിക്ക് മുന്നില്‍ വയ്ക്കാന്‍, ഒരു പ്രതിവിദ്യാ പദ്ധതിയായി,...

  Read more →

  മെയിന്റനന്‍സ് എക്സ്പെന്‍സ് ഫീ.

  by  • May 23, 2010 • അംഗത്വം • 0 Comments

  ഗ്രാമപദ്ധതിയുടെ പരിപാടികള്‍ക്ക്ആ സൌജന്യ പ്രവേശനം ലഭിക്കുന്ന ഒട്ടേറെ പേര്‍ ഉണ്ടാകും എന്നാല്‍ ആരു തന്നെ  വരുമ്പോഴും ഭക്ഷണ ചെലവുകള്‍ക്കായുള്ള മെയിന്റനന്‍സ് എക്സ്പെന്‍സ് ഫീ നല്‍കേണ്ടി വരും. അല്ലാതെ മുന്നോട്ടു പോകില്ല. കിട്ടിയ തുക നിക്ഷേപിച്ചാല്‍ പിന്നെ കൈകള്‍ ശൂന്യമായിരിക്കും. ഒന്നോ രണ്ടോ പേര്‍ മാത്രമെങ്കില്‍ ഇപ്പോഴത്തെ പോലെ ഭക്ഷണം ഫ്രീ ആക്കുവാന്‍ കഴിയും. കൂടുതല്‍ ആളുകള്‍ ആകുമ്പോള്‍ താങ്ങില്ല. അത് കൊണ്ടാണ് മെയിന്റനന്‍സ് എക്സ്പെന്‍സ് ഫീ. നിലവില്‍ 200 രൂപയാണ് മെയിന്റനന്‍സ് എക്സ്പെന്‍സ് ഫീ.

  Read more →

  ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജിലേക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍

  by  • May 23, 2010 • അംഗത്വം • 0 Comments

    ഒളിമ്പസ്സിന്റെ നേതൃത്വത്തിലും  നിയന്ത്രണത്തിലും നടത്തപ്പെടുന്നു എങ്കിലും  ഈ പദ്ധതി തികച്ചും ഒരു പൊതു സംരംഭമാണ്. മനുഷ്യരും ജീവികളും സസ്യങ്ങളും വരെ പൌരന്മാരായി വരുന്ന ഈ പദ്ധതിയിലേക്ക് ധനലാഭം പ്രതീക്ഷിക്കുന്നവര്‍ കയ്യിലുള്ള പണം നിക്ഷേപിക്കേണ്ടതില്ല. ഈ പദ്ധതി നടന്നു കാണണം എന്നുള്ളവര്‍ മാത്രമേ ധന നിക്ഷേപം നടത്തേണ്ടതുള്ളൂ. പ്രതിഫലം ജീവരാശിക്കുള്ള ഒരു സുസ്ഥിര ജീവിത മാതൃകയാണ്.    നിലവിലെ തീരുമാനമനുസരിച്ചു ഉപാധികളില്ലാത്ത സംഭാവന ആയി ആണ് തുകകള്‍ സ്വീകരിക്കുന്നത്. Tax exemption രേഖകള്‍ ആകുന്നതേ ഉള്ളൂ...

  Read more →