• തത്വചിന്ത

  പ്രേക്ഷകന്‍റെ വേദന കലാകാരനു അശുഭമായിരിക്കും

  by  • October 4, 2018 • തത്വചിന്ത, മാനേജുമെന്റ് • 0 Comments

    കല ഏതു തന്നെയാകട്ടെ, പ്രേക്ഷക കോടികളുടെ വേദനാ ശരീരത്തെ ഉദ്ദീപിപ്പിക്കുന്നതെങ്കില്‍ അതിന്റെ പ്രഭവത്തിന്‍ മുകളില്‍ വേദനപ്പെടാന്‍ കാരണമാകും.   വളരെ പ്രിയപ്പെട്ട ഒരു സംഗീതജ്ഞന്‍ അന്തരിച്ചു. അകാലത്ത്. ഇക്കോ സൈക്കോളജിയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് കൊണ്ട് ഒന്ന് ഈ കാഴ്ച്ചയെ അറിയാന്‍ ശ്രമിക്കട്ടെ. പലപ്പോഴും ഫിഡില്‍ നമ്മിലുണ്ടാക്കുന്നത് അതി വൈകാരികതയാണ്. ഹര്‍ഷത്തേക്കാളേറെ പല ഫിഡില്‍ മാന്ത്രികരും നമ്മെ കരുണയുടെയും വേര്‍പാടിന്റെയും ദുഖത്തിന്റെയും ചക്രവാളങ്ങളിലൂടെ കൊണ്ട് പോകും. നമ്മിലെ വേദനാ ശരീരത്തെ അവര്‍ ഉണര്‍ത്തി നിര്‍ത്തും. കാരണം...

  Read more →

  ഏപ്രില്‍ കൂള്‍

  by  • April 1, 2018 • ജീവിത വിജയം, തത്വചിന്ത, പരിസ്ഥിതി • 0 Comments

  ഇന്ന് ഏപ്രില്‍ഫൂള്‍ ആകുന്നതിനു പകരം *ഏപ്രില്‍കൂള്‍* ആക്കുവാന്‍ തുടക്കമിടുക. ഉപഭോഗ സംസ്കാരത്തിന്‍റെ പിന്നാലെ നടന്നു മറ്റുള്ളവരെയും അവനവനെയും കബളിപ്പിച്ചു വിഡ്ഢി ആകുന്നതിനു പകരം ഇനിയുള്ള ഏപ്രിലുകളും കുളിരുള്ളതാകുവാനായി ഒരു മരം നടുക. ഈ അറ്റവേനലില്‍ നിങ്ങള്‍ മരം നടുന്നുവെങ്കില്‍ അതിനെ പരിചരിക്കുവാന്‍ കഴിയുമെങ്കില്‍ മാത്രം ചെയ്യുക.  അടുത്ത മഴ വരെ അതിനു വേണ്ടത്ര വെള്ളം നല്‍കുക, ചുറ്റും പുതയിടുക, മറ്റൊരു ജീവിയും അതിനെ നശിപ്പിക്കാതെ നോക്കുക. *എന്നാല്‍ അത് മാത്രം മതിയെന്ന് തോന്നുന്നുണ്ടോ?* ശ്രദ്ധിച്ചിട്ടുണ്ടോ? മഴക്കാലത്തെത്തുന്ന...

  Read more →

  ഒരു ഫിബോനാച്ചി പ്രത്യക്ഷമാകലും ഇക്കോ ഫെലോഷിപ്പിന്റെ തുടര്‍ച്ചയും

  by  • September 15, 2017 • ആത്മീയത, തത്വചിന്ത, സംഘ പരം • 0 Comments

  ഇതുവരെയും ഇക്കോ സ്പിരിച്വല്‍ സഹവാസങ്ങളില്‍ പങ്കാളിത്ത ഉദ്ഘാടനം ആണ് നടന്നിരുന്നത്. എല്ലാവരും ചേര്‍ന്ന് ഒരു പൊതുവായ കര്‍മം ചെയ്തു കൊണ്ട് തുടങ്ങുകയാണ് സാധാരണ ചെയ്യുക. മിക്കപ്പോഴും മണ് ചിരാത് കൊളുത്തി ഇഷ്ടമുള്ള ഇടത്ത് വച്ച് കൊണ്ട് തുടങ്ങും. അപ്പോള്‍ വിളക്കുകള്‍ ചേര്‍ന്ന് ഒരു പാറ്റേണ്‍ ഉണ്ടാകും. അത് കണ്ടാല്‍ പങ്കാളികളുടെ വ്യക്തിത്വങ്ങളുടെയും ചിന്തകളുടെയും  ഏകതാനതയുടെ രൂപം പിടികിട്ടും. സഹവാസം അവസാനിക്കുമ്പോള്‍ ഏതാണ്ട് വിളക്കുകളുടെ ആദ്യ വിന്യാസത്തിന്റെ രൂപം  തന്നെയായിരിക്കും അത്ര നേരം ഉണ്ടായ പ്രവര്‍ത്തന രീതിക്കു...

  Read more →

  യോഗവും യോഗയും രണ്ടാണ്.

  by  • June 22, 2017 • ആത്മീയത, കൂട്ട് ജീവിതം, ക്രമപ്പെടുത്താത്തവ, ജീവിത വിജയം, തത്വചിന്ത, ശാസ്ത്രം, സാമൂഹികം • 0 Comments

   ഹഠയോഗികള്‍ കഠിന തപങ്ങള്‍ക്ക് ഉപയോഗിച്ച ആസനമുറകള്‍ അല്ല ഇന്നത്തെ യോഗ. മൈസൂര്‍ രാജകുടുംബത്തിലെ രാജകുമാരന്മാരുടെയും ബ്രിട്ടീഷ്പട്ടാളത്തിന്‍റെയും ശാരീരികവികാസത്തിന് വേണ്ടി കൃഷ്ണമാചാര്യ എന്ന പണ്ഡിതന്‍, പ്രാകൃത ജിംനാസ്റ്റിക്സ് എന്ന പേരില്‍  ഭാരതീയ മല്ലയുദ്ധത്തെയും തട്ടുകളി (ജിംനാസ്റ്റിക്ക്സ്) യേയും ബ്രിട്ടീഷ് കാലിസ്തെനിക്സുമായി ചേര്‍ത്ത്  വികസിപ്പിച്ചെടുത്ത കഠിനമായ സൈനിക വ്യായാമ മുറയാണ് ഇന്നത്തെ യോഗയുടെ പ്രാകൃത രൂപം. അത് മൈസൂര്‍ പാലസില്‍ നടന്ന വൈ എം സീ ഏ സമ്മേളനത്തില്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കേണ്ടി വന്നത് കൃഷ്ണമാചാര്യയുടെ ഭാര്യാ സഹോദരന്‍ സുന്ദര...

  Read more →

  പട്ടിപ്പേടിയുടെ പിന്നാമ്പുറങ്ങള്‍…

  by  • August 26, 2016 • ആത്മീയത, തത്വചിന്ത, പരിസ്ഥിതി • 0 Comments

  ഒരു ഗ്രഹത്തില്‍ ജീവ സാന്നിദ്ധ്യത്തിന്‍റെ പ്രതീകങ്ങള്‍ ആയ ചരങ്ങള്‍ ഉണ്ടാകുക, അവയുടെ വികാസത്തിന്‍റെ ഒരു കാലത്ത് ഒരു ശിഖരമായി പരിണമിച്ച ഭാവനാ വിലാസിതനായ ഒരു ജീവിയുണ്ടാകുക, ഇതെല്ലാം സുന്ദരവും കൌതുകകരവുമായ കാര്യങ്ങള്‍ തന്നെ ആണ്. എന്നാല്‍ അവന്‍ (അവള്‍ എന്ന് വിളിക്കേണ്ടവര്‍ക്ക് അങ്ങിനെയും വിളിക്കാം) ഈ ഗോളത്തെയും അതിലെ ജീവ ജാലങ്ങളുടെയും നെറുകയില്‍ കയറിയിരുന്നു ധാര്‍ഷ്ട്യത്തോടെ എല്ലാം കാല്‍കീഴിലാക്കിയപ്പോള്‍ അവനില്‍ നിന്നും സുസ്ഥിതിയും ശാന്തിയും അന്യമാകുവാന്‍ തുടങ്ങി.   മറ്റുള്ളവയുടെ ജീവാവകാശത്തെ തീരുമാനിക്കുവാന്‍ മനുഷ്യനെന്നല്ല ഒരു...

  Read more →

  എന്താണ് വിദ്യ?

  by  • May 27, 2014 • തത്വചിന്ത, വിദ്യാഭ്യാസം • 0 Comments

  അറിവിലേക്കുള്ള വാതായനം എന്നും, സംസ്കരിക്കാനുള്ള തന്ത്രം എന്നും, ഒക്കെ പലരും പലതും പറയുന്നുണ്ട്.ജീവിതം സഹജമാണ്. ജനിച്ചു വീഴുന്ന ഒരു കുഞ്ഞു, സമൂഹത്തെ കാണാതെ കാട്ടിലോ, വീട്ടിനകത്തോ വളരുന്നുവെങ്കില്‍, അവനു പൊതു ധാരയുമായി പൊരുത്തമാകാന്‍ കഴിയില്ല. ഭാഷ മുതല്‍ എല്ലാ സാമൂഹ്യ ജീവിത സങ്കേതങ്ങളും അവനു അന്യമായിരിക്കും. കുഞ്ഞിനെ പൊതുധാരയില്‍ എത്തിക്കാന്‍, നാം സാംസ്കാരികമായും, യൌക്തികമായും, അക്കാടമികമായും നല്‍കുന്ന സാങ്കേതിക തന്ത്രമാണ് വിദ്യ. ഒരുവനിലെ വിദ്യയുടെ ആധിക്യത്താല്‍ അവനിലെ സഹജ ചോദനകള്‍ യന്ത്രവല്‍കരണത്തിന് വഴി മാറും. അവനിലെ...

  Read more →

  വിശ്വ പ്രജ്ഞ

  by  • February 19, 2014 • തത്വചിന്ത • 0 Comments

  ഈ വിശ്വം മുഴുവനും അളന്നറിയാവുന്നതും , അനുഭവിച്ചറിയാവുന്നതും , അനുഭൂതിയായി അറിയാവുന്നതും, അനുരൂപമായി അറിയാവുന്നതും, ചൈതന്യമായി അറിയാവുന്നതും ആയ എല്ലാം വിശ്വ പ്രജ്ഞയത്രേ, അതത്രേ പലരുടെയും ഈശ്വരൻ. https://www.facebook.com/photo.php?fbid=643569589024318

  Read more →

  എന്ട്രോപി

  by  • February 19, 2014 • തത്വചിന്ത • 0 Comments

  എന്ട്രോപി എന്നത്, ഒരു സംഘാടക സംവിധാനത്തിന്റെ (ഊർജ ക്രമീകൃത സംവിധാനത്തിന്റെ) ശാന്തമായ ലക്ഷ്യ ബിന്ദുവിലേക്കുള്ള പ്രയാണ ശേഷിയാണ്. പ്രയാണ ശേഷി പാരമ്യത്തിൽ വരുമ്പോൾ, ആ സംഘടിത സംവിധാനം മരണപ്പെടുന്നു. സംഘടിത സംവിധാനത്തിന്റെ തനതു സ്വഭാവത്തിലേക്കു തിരികെ വരാനുള്ള ആ വ്യവസ്ഥയുടെ പ്രവണതാ ശേഷിയാണ് എക്സെർജി. ഈ രണ്ടു അവസ്ഥകളെയും മാത്രം ആപേക്ഷികമായി ഉപജീവിച്ചാൽ ഇവ വിപരീതനുപാതത്തിൽ ആയിരിക്കും. എന്നാൽ ദ്രവ്യത്തിന്റെ / ഊർജത്തിന്റെ പ്രാഥമിക സ്ഥിതിയുമായി അപേക്ഷിച്ച് നോക്കിയാൽ, ഊർജത്തിന്റെ ക്രമിതമായ കാലുഷ്യമാനു (കയോസ്) ഇവ...

  Read more →