• സാമൂഹികം

  ആരോഗ്യ സംരക്ഷണത്തിലെ അടിസ്ഥാന വശങ്ങള്‍

  by  • August 23, 2019 • ആത്മീയത, ആരോഗ്യം, സാമൂഹികം • 0 Comments

  ആരോഗ്യ സംരക്ഷണ കാര്യത്തില്‍  ഒരു ജീവിയുടെ അടിസ്ഥാന വശങ്ങള്‍ എന്തൊക്കെ ആണ്? ആരോഗ്യം ഉണ്ടാകുക. ആദ്യമായി ആരോഗ്യം ഉണ്ടാകണം. ഇതാണ് അടിസ്ഥാന വശം. ആരോഗ്യം നില നിര്‍ത്തുക. ആ ആരോഗ്യം നിലനിര്‍ത്താന്‍ അറിയണം. ഇതാണ് രണ്ടാമത്തെ വശം. അസുഖം വരാതെ നോക്കുക. ഇതൊക്കെ കഴിഞ്ഞാണ് അസുഖം വരാതെ നോക്കുക എന്നത്. അസുഖം എന്ന വാക്ക്, അല്ലെങ്കില്‍ അവസ്ഥ പോലും ചിന്തിച്ചു തുടങ്ങുന്നത് ഇവിടെയാണ്‌. അസുഖം എന്നത് ഈ ഉദാഹരണത്തില്‍  മൂന്നാം വശം ആണ്. ചികിത്സ അതും...

  Read more →

  ഭൂമിക്കു ജീവനുണ്ടോ?പരിസ്ഥിതി സാക്ഷരതാ പരിപാടി

  by  • June 15, 2018 • ചലച്ചിത്രം, പരിസ്ഥിതി, രാഷ്ട്രീയം, വിദ്യാഭ്യാസം, ശാസ്ത്രം, സമ്പദ്ശാസ്ത്രം, സാമൂഹികം • 0 Comments

  പരിസ്ഥിതി സാക്ഷരതാ പരിപാടിയുടെ ഭാഗമായി വിദ്യാഭാസ സ്ഥാപനങ്ങളിൽ ഗ്രീൻക്രോസ് ഫൌണ്ടേഷൻ നടത്തി വരുന്ന അവബോധന പരിപാടിയിലെ അഞ്ചു വിഷയങ്ങളിൽ ആദ്യ വിഷയത്തിന്റെ ലഘു രൂപം, തത്തമംഗലത്തെ നവഗോത്ര ഗുരുകുലത്തിലെ അതിഥികളുടെ ചെറു സദസ്സിനു മുന്നിൽ അവതരിപ്പിച്ചത്. : ആദ്യ വിഷയം :: ഭൂമിക്കു ജീവനുണ്ടോ? സാങ്കേതിക ഗുണ മേന്മ കുറവായതില്‍ ക്ഷമിക്കുക. വിഷയത്തോടുള്ള താല്പര്യം ആ കുറവ് പരിഹരിക്കും എന്ന് പ്രത്യാശിക്കുന്നു. ഈ വിഷയത്തിന്‍ മേലുള്ള ലേഖനം ഈ ലിങ്കില്‍ ഉണ്ട്

  Read more →

  ഗുണഭോഗവും ഉപഭോഗവും : ഉപഭോഗ സംസ്കാരത്തിന്‍റെ ഒറ്റവരി.

  by  • August 10, 2017 • സമ്പദ്ശാസ്ത്രം, സാമൂഹികം • 1 Comment

  വിശപ്പടക്കാന്‍ ഫലമൂലാദികള്‍ പറിച്ചു തിന്നുന്നതും കൂടുകെട്ടാന്‍ ചുള്ളി പെറുക്കുന്നതും  പോലെ നിലനില്‍ക്കുവാന്‍ പ്രകൃതിയെ ആശ്രയിക്കുന്നതിനെ ഗുണഭോഗം എന്ന് വിളിക്കാം.   പഴങ്ങള്‍ പറിച്ചു സംഭരിക്കുന്നതും ഉപയോഗമായേക്കാവുന്ന ചുള്ളികള്‍ ഒടിച്ചു കൂടുതല്‍ കെട്ടി വയ്ക്കുന്നതും ഗുണഭോഗത്തിന്‍റെ വികസിത അവസ്ഥയാണ്. അതിനും അപ്പുറം അദ്ധ്വാനം കൊണ്ട് പ്രകൃതിയുടെ സ്വാഭാവികതയെ മാറ്റം വരുത്തി ഗുണഭോഗ വസ്തുക്കള്‍ നേടുന്നതാണ്  ഉപഭോഗം. ഉത്പാദനമാണ് ഉപഭോഗത്തിന്‍റെ ആദ്യഘട്ടം. തൊഴില്‍ ഉത്പാദനത്തെ ചലിപ്പിക്കുന്നു.  തൊഴില്‍ ഉപയോഗിച്ച് ഉത്പാദനം നടത്തി സംഭരിക്കുന്ന സംവിധാനത്തെ വ്യവസായം എന്ന് വിളിക്കാം. കൃഷിയാണ്...

  Read more →

  യോഗവും യോഗയും രണ്ടാണ്.

  by  • June 22, 2017 • ആത്മീയത, കൂട്ട് ജീവിതം, ക്രമപ്പെടുത്താത്തവ, ജീവിത വിജയം, തത്വചിന്ത, ശാസ്ത്രം, സാമൂഹികം • 0 Comments

   ഹഠയോഗികള്‍ കഠിന തപങ്ങള്‍ക്ക് ഉപയോഗിച്ച ആസനമുറകള്‍ അല്ല ഇന്നത്തെ യോഗ. മൈസൂര്‍ രാജകുടുംബത്തിലെ രാജകുമാരന്മാരുടെയും ബ്രിട്ടീഷ്പട്ടാളത്തിന്‍റെയും ശാരീരികവികാസത്തിന് വേണ്ടി കൃഷ്ണമാചാര്യ എന്ന പണ്ഡിതന്‍, പ്രാകൃത ജിംനാസ്റ്റിക്സ് എന്ന പേരില്‍  ഭാരതീയ മല്ലയുദ്ധത്തെയും തട്ടുകളി (ജിംനാസ്റ്റിക്ക്സ്) യേയും ബ്രിട്ടീഷ് കാലിസ്തെനിക്സുമായി ചേര്‍ത്ത്  വികസിപ്പിച്ചെടുത്ത കഠിനമായ സൈനിക വ്യായാമ മുറയാണ് ഇന്നത്തെ യോഗയുടെ പ്രാകൃത രൂപം. അത് മൈസൂര്‍ പാലസില്‍ നടന്ന വൈ എം സീ ഏ സമ്മേളനത്തില്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കേണ്ടി വന്നത് കൃഷ്ണമാചാര്യയുടെ ഭാര്യാ സഹോദരന്‍ സുന്ദര...

  Read more →

  ഒളിമ്പസ് നിര്‍ദേശിക്കുന്ന ആരോഗ്യ പരിരക്ഷ

  by  • April 5, 2015 • ആരോഗ്യം, ശാസ്ത്രം, സാമൂഹികം • 0 Comments

  ഒളിമ്പസ്സിന്‍റെ ഭാഗമാകുന്ന ഒരാള്‍ക്ക്‌ ഏതു ആരോഗ്യ പരിരക്ഷണ സമ്പ്രദായമാണ് നിര്‍ദേശിക്കുക? ഒളിമ്പസ് ഔദ്യോഗികമായി പിന്തുടരുന്ന ആരോഗ്യ പരിരക്ഷണ രീതി സാഭാവിക ആരോഗ്യ പരിചരണം അഥവാ ഓര്‍തോപതി ആണ്. എന്ന് വച്ച് മറ്റു ചികിത്സാ സങ്കേതങ്ങളോട് പ്രായോഗികമായ കലഹങ്ങളും ഇല്ല. ഓരോ രീതിയും ഓരോ വിധത്തില്‍ വികസിച്ചു വന്നവ. സമീപനങ്ങളിലെ വ്യതിയാനം കൊണ്ട് വിരുദ്ധങ്ങള്‍ ആയി തോന്നിക്കുന്നവ. ശരീരത്തെയും ജീവനെയും മനസ്സിനെയും ബോധത്തെയും പരിസരത്തെയും പ്രകൃതിയെയും ഒക്കെ ആധാരമാക്കി ആരോഗ്യത്തെയും രോഗത്തെയും നമുക്ക് നോക്കിക്കാണാവുന്നതാണ്. ഇവയില്‍ ഏതെങ്കിലും...

  Read more →

  ആപ്പിളല്ല, മത്തങ്ങ വീണാലും ….

  by  • September 2, 2013 • സാമൂഹികം • 0 Comments

  ആപ്പിളല്ല, മത്തങ്ങ വീണാലും ആധുനിക ന്യൂട്ടന്മാര്‍ക്കും ന്യൂട്ടകള്‍ക്കും മനസ്സിലാകില്ല എന്ന് തോന്നുന്നു. ബാലാല്‍കാര ഭോഗങ്ങള്‍ സമൂഹത്തില്‍ ആദ്യമല്ല. എന്നാല്‍ പ്രകൃതി നിയമങ്ങളെ അറിയാതെ അവയൊക്കെ കൈകാര്യം ചെയ്യാന്‍ പോയാല്‍, അത് അഭൂതപൂര്‍വമായ തോതിലേക്ക് വര്‍ദ്ധിക്കും. അറിയുന്നതും അറിയാത്തതുമായ ഒരു കൂട്ടം ബാലാല്‍കാര ഭോഗ ശ്രമങ്ങള്‍ ഉണ്ടായിരുന്ന ഒരു സമൂഹത്തില്‍ അതറിഞ്ഞപ്പോഴൊക്കെ, സിംഹങ്ങള്‍ സട കുടഞ്ഞു ഗര്‍ജിച്ചു പ്രതികരിച്ചു. അടുത്തവാരം, സംഭവങ്ങള്‍ പെരുകി. അതിനൊത്ത് പ്രതികരണങ്ങളും പെരുകി. വീണ്ടും സംഭവങ്ങള്‍ പെരുകി, ഒത്തു പ്രതികരണങ്ങളും.. പ്രതികരണ പ്രവര്‍ത്തനം...

  Read more →

  ഡ്രൈവിംഗ് പോലുള്ള യന്ത്രാധിഷ്ടിത പൊതു സര്‍ഗ ധര്‍മങ്ങളില്‍ യുക്തി ഉപയോഗിച്ച് കൂടാ.

  by  • September 2, 2013 • സാമൂഹികം • 0 Comments

  ഡ്രൈവിംഗ് പോലുള്ള യന്ത്രാധിഷ്ടിത പൊതു സര്‍ഗ ധര്‍മങ്ങളില്‍ യുക്തി ഉപയോഗിച്ച് കൂടാ.. അത് അപകടം ഉണ്ടാക്കും. ശിക്ഷിതാവബോധത്താല്‍ തഴക്കം വന്ന ഒരു വ്യക്തിയുടെ, ബോധത്തില്‍ – അവബോധത്തില്‍ (യുക്തിയോ ബുദ്ധിയോ അല്ല) നിന്നും ആയിരിക്കണം ഡ്രൈവിംഗ് സംഭവിക്കേണ്ടത്‌. അവബോധത്തിന്, നിയമങ്ങളെയും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍ യുക്തിയുടെ സ്വാധീനം, അവബോധത്താലുള്ള നിയന്ത്രണത്തെ കുറയ്ക്കും. (കാരണം ഒരു വ്യവസ്ഥയിലെ /വ്യക്തിയിലെ അവബോധവും യുക്തിയും വിപരീത അനുപാതത്തില്‍ ആയിരിക്കും.). മിക്ക രാജ്യങ്ങളും ജ്ഞാന ശാസ്ത്രത്തെ (Cognitive Science) അനുസരിച്ചാണ്...

  Read more →

  നേരെ പോകാന്‍ കാറിന്റെ ഏതു ഇന്റിക്കേറ്റര്‍ നിങ്ങള്‍ ഉപയോഗിക്കും?

  by  • September 2, 2013 • സാമൂഹികം • 0 Comments

  ആറേഴു കൊല്ലമായി ഒളിമ്പസ് ഇക്കാര്യം ഒരു പൊതു വേദിയില്‍ പറയണം എന്ന് കരുതിയിട്ടു. വാഹനങ്ങില്‍ ഇന്റിക്കേറ്ററുകള്‍ വശങ്ങളിലേക്ക് പോകുവാന്‍ പോകുന്നു എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണല്ലോ. അപ്പോള്‍ നേരെ പോകാന്‍ രണ്ടും ഒരുമിച്ചു കത്തിക്കുക എന്ന സ്വന്തം യുക്തി പലരും പ്രയോഗിക്കുന്നത് കണ്ടു വരുന്നു. അത് തെറ്റാണ് എന്ന് മാത്രമല്ല അപകടം ഉണ്ടാക്കുകയും ചെയ്യും. വാഹനം റോഡില്‍ ആയിരിക്കുകയും, അതിനു മുന്‍പോട്ടു പോകാന്‍ കഴിയാത്തവണ്ണം സ്വന്തം വാഹനമോ, മറ്റൊരു വസ്തുവോ വാഹനമോ കൊണ്ടോ തടസ്സമുണ്ടായാല്‍ അത് പിറകിലെ...

  Read more →

  മലയാളി വ്യക്തിപരതയിലേക്ക്

  by  • September 2, 2013 • സാമൂഹികം • 0 Comments

      മലയാളി വ്യക്തിപരതയിലേക്ക് നീങ്ങി ക്കൊണ്ടേയിരിക്കുന്നു. ഗോത്ര കാലത്ത് നിന്നും കൂട്ട് കുടുംബത്തിലേക്കും കൂട്ട് കുടുംബത്തില്‍ നിന്നും കുടുംബത്തിലേക്കും, കുടുംബത്തില്‍ നിന്നും അണു കുടുംബത്തിലേക്കും, അണു കുടുംബത്തില്‍ നിന്നും വ്യക്തിപരതയിലേക്കും, വ്യക്തിപരതയില്‍ നിന്നും, സമന്വയം ഇല്ലാത്ത വ്യക്തി ഭാവങ്ങളിലേക്കും നീങ്ങി ഒഴുകിയെത്തുമ്പോള്‍, കൂട്ടിക്കെട്ടും, കൂട്ടിപ്പിടുത്തവും നഷ്ട്ടപ്പെട്ട ഗുരുത്വമില്ലാത്ത കൂട്ടം പോലെ സമൂഹത്തിലെ ഓരോ അംഗവും മാറുമ്പോള്‍ ഓര്‍ക്കുക,സുരക്ഷയും, സുസ്ഥിതിയും, ശാന്തിയും, സ്വച്ഛതയും, സ്വാതന്ത്രവും, ലാളിത്യവും, ജ്ഞാനവും, ആരോഗ്യവും നമുക്ക് ഉറപ്പു നല്‍കാന്‍ സര്‍വപരതയ്ക്ക് മാത്രമേ...

  Read more →

  എന്താണ് നാടക പരിശീലനം

  by  • September 2, 2013 • സാമൂഹികം • 0 Comments

  എന്താണ് നാടക പരിശീലനം എന്നാല്‍ റിഹേര്‍സല്‍ അല്ല. അത് ഒരു മനോ കായിക പരിശീലനം ആണ്. നാടകം, നമ്മെ ജീവ പ്രകൃതികളെയും ജീവിതത്തെയും തൊട്ടു കാണിച്ചു തരുന്നു. രംഗത്ത് കാണുന്ന നാടകത്തിനു പിന്നില്‍ മനസ്സിന്റെയും, ശരീരത്തിന്റെയും, വസ്തുക്കളുടെയും, രംഗത്തിന്റെയും സ്ഥലത്തിന്റെയും ഒക്കെ ഒരു ഏകതാനത ഉണ്ട്. അതിനാല്‍ തന്നെ, നാടക പഠനത്തില്‍ നമ്മുടെ ആത്മത്തെയും, പ്രപഞ്ചത്തിന്റെ ആത്മത്തെയും സമന്വയിപ്പിക്കുന്ന പരിശീലനങ്ങള്‍ ആണ് ഉണ്ടാകുക. പങ്കെടുക്കുക, നമ്മിലെ ആന്തര – ബാഹ്യ മനസ്സും ബോധവും ഉണരട്ടെ, പ്രപഞ്ചം,...

  Read more →