• ചാരിറ്റി

  ഒളിമ്പസ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെന്ന് ചെയ്യാറില്ല. മുന്നില്‍ കൈ നീട്ടി വരുന്ന അഭ്യര്‍ത്ഥനകളെ നിരാകരിക്കാറുമില്ല.

  സമ്പൂര്‍ണ ജീവിത സുരക്ഷയ്ക്ക് കൂട്ടായ ജീവിതം

  by  • August 28, 2018 • അംഗത്വം, കൂട്ട് ജീവിതം, ക്രമപ്പെടുത്താത്തവ, ചാരിറ്റി, പദ്ധതികള്‍ • 0 Comments

  ഗ്രാമ പദ്ധതിയെ പറ്റിയുള്ള സ്ഥിരമായ ചോദ്യങ്ങള്‍ (Frequently Asked Questions) നാം കൂട്ടായി നിന്നു; കൂട്ടായി ചെയ്തു; കൂട്ടായി ജീവിച്ചു; കൂട്ടായി അതിജീവിക്കുന്നു.. കൂട്ടായാലെന്തും നേടാം എന്ന് നാം മനസ്സിലാക്കി. ഇനിയും വന്നു ചേരുന്നതെല്ലാം (നന്മയും തിന്മയും, സന്തോഷവും സങ്കടവും, ഉള്ളതും ഇല്ലാത്തതും എല്ലാം പങ്കിട്ട് ) കൂട്ടായി തരണം ചെയ്താലോ? കൂട്ടായ്മയുടെ ഈ കഴിഞ്ഞ പാഠം, നമ്മുടെയും വരുംതലമുറയുടെയും നിലനില്പിനും ശാന്തിക്കും ആരോഗ്യത്തിനും സുരക്ഷയ്ക്കും അറിവിനും സന്തോഷത്തിനുമായി ലളിതമായി ജീവിച്ചു സംരക്ഷിച്ചാലോ? പ്രകൃതിയെ തെല്ലും...

  Read more →

  വെള്ളപ്പൊക്കം തീരുവോളം താമസിക്കുവാന്‍ ഇടം വേണ്ടവര്‍ക്ക്

  by  • August 16, 2018 • ചാരിറ്റി • 0 Comments

  പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലുള്ള *തത്തമംഗലം*. ഇവിടെ ആഘാതങ്ങള്‍ ഇല്ല, അറിഞ്ഞിടത്തോളം ഈ സീസണില്‍ വരില്ല. ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്നും ബഹു ദൂരത്താണ് തത്തമംഗലം. എങ്കിലും വെള്ളപ്പൊക്കം തീരുവോളം താമസിക്കുവാന്‍ ഇടം വേണ്ടവര്‍ക്ക് ഞങ്ങളുടെ വീട്ടിലേയ്ക്ക് പോരാം. 90 വര്‍ഷം പഴക്കമുള്ള ചെറിയ വീടാണ്. സ്ഥലം കുറവ്. എങ്കിലും ഹൃദയത്തില്‍ ആവോളം ഇടമുണ്ട്. ഒരു പത്ത് പേര്‍ക്കു വരെ ഞെങ്ങി ഞെരുങ്ങി കൂട്ടായി കഴിയാം. ഭക്ഷണവും കിടപ്പിടവും പങ്കിടാം. 💚 സ്നേഹത്തോടെ, അന്തേവാസികള്‍ നവഗോത്ര...

  Read more →

  ഈ അന്ധദമ്പതികളെ സഹായിക്കുക

  by  • June 24, 2018 • ചാരിറ്റി • 0 Comments

  നമസ്കാരം ഇതു ദേവന്‍. പാലക്കാട് ജില്ലയില്‍ കൊല്ലങ്കോടിനടുത്ത് ഊട്ടറയിലെ ലോട്ടറിക്കച്ചവടക്കാരനാണ്. 80% അന്ധതയുണ്ട്. ഭാര്യ പങ്കജം. 100% അന്ധയാണ്‌. രണ്ടു മക്കള്‍. ഏഴു വയസ്സുള്ള അജിലയും നാല് വയസ്സുള്ള അര്‍ജുനും. കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോകുന്നുണ്ട്. . . ഈ കുടുംബത്തിനു താമസിക്കുവാന്‍ കൊല്ലങ്കോട്‌ ബ്ലോക്കില്‍ നിന്നും ഒരു വീടു കെട്ടുവാനുള്ള തുക അനുവദിച്ചിട്ടുണ്ട്. അതിലെ ആദ്യ ഗഡു 45000 രൂപ പാസായി. ആ തുക കരാറുകാരനായ കലാധരന്‍റെ കയ്യില്‍ നല്‍കി. പക്ഷെ തുടര്‍ച്ചയായി ദേവന്‍റെ ഭാര്യയ്ക്കും...

  Read more →

  തത്തമംഗലം ജീ യൂ പീ സ്കൂളിലേയ്ക്ക് നല്‍കിയ പാത്രങ്ങള്‍

  by  • January 21, 2014 • ചാരിറ്റി • 0 Comments

  Originally Posted in Face book on January 21 2014 Post url : https://www.facebook.com/photo.php?fbid=629709570410320 സ്കൂളിലേക്കുള്ള പാത്രങ്ങൾക്കായുള്ള കാമ്പയിൻ അവസാനിക്കുന്നു. ————————–————————–———————— ഡിസംബർ ആറിനു തുടങ്ങിയ സ്കൂൾ ബക്കറ്റ് കാമ്പയിൻ ഇവിടെ അവസാനിക്കുകയാണ്. ബക്കറ്റുകളും പാത്രങ്ങളും ഇന്നലെ വാങ്ങിച്ചു ഗുരുകുലത്തിൽ എത്തിച്ചു. ഇനി സ്കൂൾ അധികൃതരുടെ സൗകര്യത്തിനനുസ്രുതം, അവ കൈ മാറണം. ഈ കാമ്പയിനിൽ പങ്കെടുത്ത ഏവർക്കും അഭിവാദനങ്ങൾ.   കാമ്പയിന്‍റെ പ്രാരംഭ  ലിങ്ക് ഇവിടെ കാണാം. https://olympuss.in/ml/donate-vessels-to-government-school-1/

  Read more →

  ഗവ സ്കൂളില്‍ ഉച്ചക്കഞ്ഞി പാത്രങ്ങള്‍ നല്‍കാം.

  by  • December 6, 2013 • ചാരിറ്റി • 1 Comment

  Originally Posted in Face book on 2013 December 6 Post url : https://www.facebook.com/photo.php?fbid=609616559086288 തത്തമംഗലം ജീ യൂ പീ എസ്സിലെ കുഞ്ഞുങ്ങൾക്ക്‌ ഉച്ചക്കഞ്ഞി വിളമ്പുവാൻ ഉപയോഗിക്കുന്നത് വളരെ പഴക്കം ചെന്ന അലുമിനിയം ബക്കറ്റുകളാണ് . അലുമിനിയം ദയോക്സൈട് കലർന്ന ഭക്ഷണം സ്ഥിരം ഉള്ളിൽ ചെല്ല്ലുന്നത് കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും എന്നത് നമുക്ക് അറിയാമല്ലോ.. അത് മാത്രമല്ല, പഴകിയ ആ പാത്രങ്ങൾ ഉപയോഗിക്കുന്നത് കാണുന്നത് അത്ര സുഖകരമല്ല താനും. അതിനാൽ കുറച്ചു സ്റ്റീൽ പാത്രങ്ങൾ...

  Read more →