• കൂട്ട് ജീവിതം

  നവ ഗോത്രം എന്ന പേര്‍ എങ്ങിനെ വന്നു?

  by  • September 1, 2013 • കൂട്ട് ജീവിതം • 0 Comments

  നാം ഇന്നൊഴുകി കൊണ്ടിരിക്കുന്ന ജീവിത വ്യവസ്ഥാ ധാരയെ പറ്റി ഒരു അദ്ധ്യായം ഒളിമ്പസ്സിന്റെ പാഠ്യ പദ്ധതിയില്‍ വരുന്നുണ്ട്. പ്രാകൃത വ്യവസ്ഥ, ഗോത്ര വ്യവസ്ഥ, കൂട്ടുകുടുംബ വ്യവസ്ഥ, കുടുംബ വ്യവസ്ഥ, വ്യക്തി വ്യവസ്ഥ എന്നിങ്ങനെ ഒരു പരിണാമത്തെ പറ്റിയുള്ള ഈ പ്രതിപാദനത്തിലൂടെ നാം നമ്മുടെ പൂര്‍വത്തെ മനസ്സിലാക്കുന്നു. ഈ ധാരയില്‍ നാം നമ്മുടെ സുസ്ഥിതിയുടെ സാദ്ധ്യത കൈ വിടുന്നത് ഗോത്ര വ്യവസ്ഥയില്‍ നിന്നും വഴി മാറി, സ്വകാര്യ സമ്പദ് ശേഖരം ഉരുവാക്കുമ്പോള്‍ ആണെന്ന് ഒളിമ്പസ് വിലയിരുത്തുന്നു. (അതിനു...

  Read more →

  അവധി സമയ സമാന്തര വിദ്യാലയം

  by  • August 31, 2013 • കൂട്ട് ജീവിതം • 0 Comments

  നമ്മുടെ പിഞ്ചോമനകളെ നമുക്ക് ഇഷ്ടമാണ്.   അവര്‍ ജീവിതത്തില്‍ ആനന്ദത്തിന്റെ, ആരോഗ്യത്തിന്റെ, അറിവിന്റെ, ആയുസ്സിന്റെ, ആസ്തിയുടെ, അടുക്കിന്റെ, അഭിവൃദ്ധിയുടെ പടവുകള്‍ ഓരോന്നായി വിജയിച്ചു ചെല്ലണമെന്നും നമുക്കാശയുണ്ട്. വെട്ടിപ്പിടിക്കാനുള്ള കഴിവുണ്ടാക്കാന്‍ അടുത്ത്, മികച്ചതെന്നു നമുക്ക് ഉറപ്പുള്ള ഒരു വിദ്യാലയത്തിലേക്ക്‌, അവരെ അയക്കുന്നുണ്ട്. നമ്മുടെ ആശകളെ യാഥാര്‍ത്ഥ്യം ആക്കാന്‍ അവിടുത്തെ അധ്യാപകര്‍ ആവോളം ശ്രമിക്കുന്നുമുണ്ട്.   ഇത്രയുമൊക്കെ ആയാല്‍ , തിരക്കുകളും വെല്ലുവിളികളും മത്സരങ്ങളും അറിവില്ലായ്മകളും അടുക്കില്ലായ്മയും ഒക്കെ നിറഞ്ഞ ഈ പുതുലോകത്ത് അവര്‍ക്ക് അല്ലലില്ലാതെ വിജയിച്ചു മുന്നേറാന്‍...

  Read more →

  കൂട്ട് ജീവിതം

  by  • August 30, 2013 • കൂട്ട് ജീവിതം • 0 Comments

  കൂട്ട് ജീവിതം എന്ന് കേട്ടിട്ടുണ്ടോ എന്നറിയില്ല.കൂട്ടായി ജീവിക്കുന്ന ഒരു സംവിധാനം എന്ന്പൊതുവേ പ്രാഥമികമായി മനസ്സിലാക്കാം.   പണ്ട് നാടോടികള്‍ ആയിരുന്ന മനുഷ്യ കുലംഗോത്രങ്ങളായും, കൂട്ട് കുടുംബങ്ങളായും, കുടുംബങ്ങളായും,ന്യൂക്ലിയര്‍ കുടുംബങ്ങളായും വെറും വ്യക്തികളായുംപരിണമിച്ചു വന്ന ഒരു ചരിത്രമാണ് നമുക്കുള്ളത്.ഉദ്യോഗത്തെ (തൊഴിലിനെ അല്ല) ആശ്രയിച്ചു,ചെറുതെങ്കിലും പ്രവാസിത്തം അനുഭവിക്കുന്നവര്‍കുടുംബ ജീവിതത്തെ ഗൃഹാതുരത്വമായി കണ്ടുവരുന്നത്‌,ഇപ്പോഴും മലയാളിയിലെ പച്ചപ്പാണ് .   രക്ത ബന്ധത്തില്‍ ഊന്നിയ കുടുംബ കെട്ടുറപ്പില്‍ നിന്നും,ലിഖിതമോ അലിഖിതമോ ആയനിയമങ്ങളിലൂടെയല്ലാതെ ഉള്ള ജീവിത പദ്ധതികള്‍,ഗുരുകുലങ്ങളിലും, കമ്യൂണുകളിലും,പണ്ടുമുതല്‍ തന്നെ നില നിലനിന്നിരുന്നുവെങ്കിലും,അത്തരമൊരു...

  Read more →

  സ്വാശ്രയത്വം, പരാശ്രയത്വം, പാരസ്പര്യം, വ്യക്തിപരത

  by  • August 30, 2013 • കൂട്ട് ജീവിതം • 0 Comments

  പ്രകൃതിയിലെ എല്ലാ ജീവികളും ജീവല്‍ സംവിധാനങ്ങളുംസ്വയം സംഘടിപ്പിക്കപ്പെടുകയുംസ്വയം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നഓരോ വ്യവസ്ഥകളാണ്.അതിനു ഘടകങ്ങളായത് അവയുടെ ചുറ്റുപാടുമുള്ളകൂട്ട് വ്യവസ്ഥകള്‍ തന്നെയാണ്.   സ്വയം വേണ്ടുന്നവ സ്വയം ചെയ്യുന്നതാണ് സ്വാശ്രയത്വം.അതിനു വേണ്ടുന്ന ഘടകങ്ങള്‍ ചുറ്റുപാട് നിന്നുംകൊടുത്തും വാങ്ങിയും നിര്‍വഹിക്കുന്നത് പാരസ്പര്യം.   സ്വയം ചെയ്യേണ്ടുന്നവയ്ക്ക് മറ്റുള്ളവയെ ആശ്രയിക്കുന്നത് പരാശ്രയത്വം.മറ്റുള്ളവയോടു കൊടുക്കാതെയും വാങ്ങാതെയും ഇരിക്കുന്നത് വ്യക്തിപരത.   നാം വ്യക്തിപരതയെ സ്വാശ്രയത്വം ആയും,പരാശ്രയത്വത്തെ പാരസ്പര്യമായും,വല്ലാതെ തെറ്റിദ്ധരിച്ചു പോയിരിക്കുന്നു..   സ്വാശ്രയത്വത്തെയും പാരസ്പര്യത്തെയും നഷ്ടപെടുത്തി,സുസ്ഥിരത ചോദ്യ ചിഹ്നമായ മനുഷ്യന്റെ ജീവിതവഴിയില്‍,നിങ്ങളെവിടെയാണ് നില്‍ക്കുന്നത്,എങ്ങോട്ട്...

  Read more →

  ഇക്കോ വില്ലേജെന്നാല്‍ ജൈവ കൃഷി അല്ല

  by  • August 30, 2013 • കൂട്ട് ജീവിതം • 1 Comment

  ഇക്കോ വില്ലേജെന്നാല്‍ പ്രകൃതി കൃഷി ചെയ്യുന്ന ഇടം എന്നോ, പ്രകൃതി ഉലപന്നങ്ങള്‍ ഉണ്ടാകുന്ന ഇടം എന്നോ, പ്രകൃതി വിദ്യാഭ്യാസം കൊടുക്കുന്ന ഇടം എന്നോ ഒക്കെ ഒരു ധാരണ കണ്ടു വരുന്നുണ്ട്. പരിസ്ഥിതി / പ്രകൃതി രംഗത്തെ ഉന്നതര്‍ എന്ന് പറയപ്പെടുന്നവര്‍ പോലും അങ്ങിനെ തെറ്റി ദ്ധരിക്കുന്നു.. ഇവയിലെക്കൊക്കെ പലതിനോടും താല്പര്യം തോന്നിക്കൊണ്ട് പലരും സ്ഥലം വാങ്ങിക്കൂട്ടാന്‍ ചാടി പുറപ്പെടുന്നുമുണ്ട്..  തികച്ചും വ്യക്തവും സമഗ്രവും ആയ അറിവും പരിശീലനവും ഇല്ലാതെ തുടങ്ങുന്ന ഇത്തരം പല ചെറു സംരംഭങ്ങളും,...

  Read more →

  ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജു (സ്വാശ്രയ സുസ്ഥിര ജീവന പ്രകൃതി ഗ്രാമം)

  by  • August 30, 2013 • കൂട്ട് ജീവിതം • 0 Comments

  ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജു (സ്വാശ്രയ സുസ്ഥിര ജീവന പ്രകൃതി ഗ്രാമം) നാളെയെ പറ്റി ബോദ്ധ്യമുള്ള സന്മനസ്സുകളെ ഒന്നിച്ചു ഒരു ഗ്രാമത്തില്‍ ജീവിക്കാന്‍ ക്ഷണിക്കുന്നു. ശുദ്ധമായ വായു, ജലം,  ഭക്ഷണം, ആരോഗ്യം,  ചികിത്സ, ജ്ഞാനം, വിദ്യാഭ്യാസം, പരിസ്ഥിതി,  സാമൂഹ്യ ഘടന, തൊഴില്‍ എന്നിവ ലഭ്യമാകുന്ന ഒരു സ്വാശ്രയ ഗ്രാമം ഉണ്ടാക്കുവാനുള്ള അണിയറ പ്രവര്‍ത്തനങ്ങളില്‍ ആണ് ഒളിമ്പസ് ഇക്കോസഫിക്കല്‍ ദര്‍ശനത്തിന്റെ പ്രവര്‍ത്തകര്‍. . ആഗതമാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ അതിജീവനാര്‍ത്ഥവും, അടുത്ത തലമുറയ്ക്ക് സുരക്ഷിതമായി ജീവിക്കാന്‍ വേണ്ടുന്ന ഒരു...

  Read more →

  കൂട്ട് ജീവിതത്തിന്റെ നന്മകള്‍..

  by  • July 24, 2013 • കൂട്ട് ജീവിതം • 0 Comments

  ഒരു നിമിഷമായാലും ഒരു ജീവിതകാലം തന്നെ ആയാലും, കൂട്ട് ജീവിതം ഒരു ചാരുതയാര്‍ന്ന അനുഭവവും പ്രതിഭാസവും ആണ്.. ഒറ്റയ്ക്ക് നില നില്‍ക്കുന്ന ഒന്നും  ഒറ്റയ്ക്കല്ല എന്നും, ഒറ്റയ്ക്ക് എന്നൊരു അവസ്ഥ ഇല്ല  എന്നും, ബോദ്ധ്യമാകുന്നിടത്ത് കൂട്ട് ജീവിതം തുടങ്ങുന്നു..   എനിക്ക് ഞാനും എന്റെ ജീവിതവും എന്റെ മാത്രം സാന്നിദ്ധ്യവും മതി എന്ന് കരുതുന്ന വ്യക്തിപരതയ്ക്കും, എനിക്ക് നിന്നെയും നിന്റെ ജീവിതത്തേയും നിന്റെ സാന്നിദ്ധ്യത്തേയും വേണം എന്ന് കരുതുന്ന മേലാളത്തത്തിനും, നിനക്ക് ഞാനും എന്റെ  ജീവിതവും,...

  Read more →

  നവ ഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമം

  by  • July 23, 2013 • കൂട്ട് ജീവിതം, പദ്ധതികള്‍ • 0 Comments

  OTO COURTESY : sadhana forests   അന്യതയില്ലാത്ത ഒരു പുതിയ തൊഴില്‍ പശ്ചാത്തലം വേണമെന്ന് എന്നെങ്കിലും നിങ്ങള്ക്ക് തോന്നിയിട്ടുണ്ടോ? അംബര ചുംബികളായ കെട്ടിടങ്ങളിലെ ശീതീകരിച്ച കണ്ണാടി ക്കൂടിനുള്ളില്‍ കഴുത്തിലും, മനസ്സിലും, വ്യക്തിത്വത്തിലും, തുണി ചങ്ങലയും ഏച്ചു കെട്ടിയ ആംഗല സംസ്കാരവും (വര്‍ത്തമാനമല്ല) കോര്‍പ്പറേറ്റ് ബലം പിടുത്തവും ഇല്ലാതെ, സുന്ദരമായി കെട്ടിയ ഒരു  ഓലക്കുടിലില്‍, സാധാരണ വസ്ത്രങ്ങളും അണിഞ്ഞു, ഒരു മേശയ്ക്കു ചുറ്റും വട്ടത്തിലിരുന്നു ലാപ്ടോപ്പില്‍ സോഫ്റ്റ്വേറുകള്‍  നിര്‍മിക്കുകയും, മടുക്കുമ്പോള്‍, തൊട്ടു മുറ്റത്തെയ്ക്കിറങ്ങി, ചെറു പച്ചക്കറി തോട്ടത്തില്‍ ചെടികളെ താലോലിക്കയും, വേണ്ടപ്പോള്‍ ഊട്ടുപുരയില്‍ ചെന്ന്, ആരോഗ്യത്തിനു കേടില്ലാത്ത വല്ലതുമൊക്കെ തിന്നുകയും, വൈകുന്നേരങ്ങളില്‍, ബോധത്തോടെ ഒരുമിച്ചു മുറ്റത്ത്‌ കൂടിയിരുന്നു ഉള്ളില്‍ നിന്നും കവിത പാടുകയും, വാരാന്ത്യം, വീട്ടിലേക്കു...

  Read more →

  ആരുണ്ട്‌ ഒരു സുസ്ഥിര ജീവനത്തിന്…

  by  • July 19, 2013 • കൂട്ട് ജീവിതം • 0 Comments

  പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ – അത് ഭൂകമ്പമായാലും സുനാമിയായാലും കൊടുങ്കാറ്റായാലും – വന്‍ കെടുതികള്‍ ഉണ്ടാകും. ഈ ദുരന്തങ്ങള്‍ വെറും യാദൃശ്ചികമല്ല. പ്രാപഞ്ചിക വികാസത്തിന്റെ ഭാഗമായുള്ള ഭൂമിയുടെ, സൌരയൂഥത്തിന്റെ പുനരാവിഷ്കാരങ്ങളാണവ. പിന്നെ ചില സ്വയം പരിചരണങ്ങളും…   പനിയും ജലദോഷവും ഒക്കെ വരുമ്പോള്‍ നാം അവയെ ശത്രുവായി കാണാറുണ്ട്‌. എന്നാല്‍ ഈ പ്രാഥമിക രോഗങ്ങള്‍, താല്‍കാലിക അസ്വസ്ഥതയിലൂടെ ശരീരത്തെ ബാധിക്കുന്ന അഴുക്കുകളെയും, അനാവശ്യ കോശങ്ങളെയും, അസ്വാഭാവികതകളെയും പുറം തള്ളുകയോ രൂപമാറ്റം വരുത്തുകയോ ആണ് ചെയ്യുന്നത്.. അത് ശരീരത്തിന്റെ നില നില്പിന്റെ മെക്കാനിസമാണ്. പകരം ഈ...

  Read more →

  സ്വചിന്തന പരിപാടി

  by  • July 19, 2013 • കൂട്ട് ജീവിതം • 0 Comments

  ബഹുമാന്യ സന്മനസ്സുകള്‍ക്ക്,   നമ്മുടെ ജീവിതം വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. സാങ്കേതികമായി ഉയര്‍ന്ന വേഗവും, ശേഷിയും സ്വായത്തമാക്കിയെന്നു അഭിമാനിക്കുന്ന നമുക്ക് , മുന്നില്‍ എത്തി പിടിക്കാവുന്ന അപചയങ്ങളെ കാണാനാകാതെ വരുന്നുവോ എന്നൊരു സംശയം. പരിസ്ഥിതി , ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ആത്മീയത, ശാസ്ത്ര ജ്ഞാനം, സാങ്കേതികത, രാഷ്ട്രീയം, ഭരണം , തൊഴില്‍, സ്വശ്രയത്തം, പാരസ്പര്യം, രക്ഷകര്തൃത്വം, കൂട്ടായ്മ, ലൈഗികത, സംസ്കാരം, സദാചാരം, മൂല്യാധിഷ്ടിത ജീവിതം എന്ന് തുടങ്ങി സമസ്തമേഖലകളിലും, തുലനത നഷ്ടമായിട്ടും ,...

  Read more →