• മാനേജുമെന്റ്

  ജീവിത നിമിഷങ്ങളെ കടന്നു പോകുവാന്‍ അനുവദിക്കുക.

  by  • January 9, 2019 • ക്യൂലൈഫ്, ജീവിത വിജയം, മാനേജുമെന്റ് • 0 Comments

  Disclaimer :  അവനവന്റെ ജീവിതം എങ്ങനെ ആകണം എന്ന് തീരുമാനിക്കുവാനുള്ള അവകാശവും ഉത്തരവാദിത്തവും മനുഷ്യനുണ്ട്‌. എന്നാല്‍ അത് അവന്റെ മാത്രം ചോയിസാണ് . ഒരു ഉപദേശിക്കും വഴികാട്ടിക്കും ഒരാളെയും തിരുത്തുവാന്‍ കഴിയില്ല. എങ്കിലും എഴുതിപ്പോകുകയാണ്.. ജീവിതം തന്നെ ഒരു ഒഴുക്കാണ്. ഒഴുക്കില്‍ ചിലത് ചേര്‍ന്ന് ഒഴുകും, മറ്റു ചിലത് മറ്റൊരു വേഗത്തില്‍ ഒഴുകും. എല്ലാം ഒരിക്കലല്ലെങ്കില്‍  മറ്റൊരിക്കല്‍ ഒഴുകി കണ്‍ വെട്ടത്ത് നിന്നും മറയുവാന്‍ ഉള്ളതാണ്. വ്യക്തികളും വസ്തുക്കളും ബന്ധങ്ങളും സ്ഥാനങ്ങളും അവസ്ഥകളും എല്ലാം അങ്ങനെ...

  Read more →

  പ്രേക്ഷകന്‍റെ വേദന കലാകാരനു അശുഭമായിരിക്കും

  by  • October 4, 2018 • തത്വചിന്ത, മാനേജുമെന്റ് • 0 Comments

    കല ഏതു തന്നെയാകട്ടെ, പ്രേക്ഷക കോടികളുടെ വേദനാ ശരീരത്തെ ഉദ്ദീപിപ്പിക്കുന്നതെങ്കില്‍ അതിന്റെ പ്രഭവത്തിന്‍ മുകളില്‍ വേദനപ്പെടാന്‍ കാരണമാകും.   വളരെ പ്രിയപ്പെട്ട ഒരു സംഗീതജ്ഞന്‍ അന്തരിച്ചു. അകാലത്ത്. ഇക്കോ സൈക്കോളജിയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് കൊണ്ട് ഒന്ന് ഈ കാഴ്ച്ചയെ അറിയാന്‍ ശ്രമിക്കട്ടെ. പലപ്പോഴും ഫിഡില്‍ നമ്മിലുണ്ടാക്കുന്നത് അതി വൈകാരികതയാണ്. ഹര്‍ഷത്തേക്കാളേറെ പല ഫിഡില്‍ മാന്ത്രികരും നമ്മെ കരുണയുടെയും വേര്‍പാടിന്റെയും ദുഖത്തിന്റെയും ചക്രവാളങ്ങളിലൂടെ കൊണ്ട് പോകും. നമ്മിലെ വേദനാ ശരീരത്തെ അവര്‍ ഉണര്‍ത്തി നിര്‍ത്തും. കാരണം...

  Read more →

  നമ്മുടെ പരിണാമ നില അറിയാന്‍ കോര്‍ട്ടേകാര്‍വ്

  by  • April 1, 2018 • ആത്മീയത, ആരോഗ്യം, ക്യൂലൈഫ്, ജീവിത വിജയം, മാനേജുമെന്റ് • 0 Comments

  മുന്നില്‍ വന്നെത്തുന്നതിനെയെല്ലാം നിങ്ങള്‍ക്ക് മനസ്സിലാകും എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ഈ കുറിപ്പ് തള്ളിക്കളഞ്ഞേക്കുക. ഇല്ലെങ്കില്‍ തുടര്‍ന്ന് വായിക്കുക. ലോകത്ത് ഒരാള്‍ക്കും മുന്നില്‍ വന്നെത്തുന്നതിനെയെല്ലാം അതേപടി മനസ്സിലാക്കുവാന്‍ കഴിയില്ല. അതിനു കാരണം എന്താണ് എന്ന് അറിയാമോ? അത്, അയാളുടെ പരിണാമ വിതരണ നിലയാണ്. എന്താണ് ഈ *പരിണാമ വിതരണ നില*? ഏതാണ്ട് ഒരു ചക്രം പോലെ ഈ പ്രപഞ്ചത്തില്‍ വികാസവും സങ്കോചവും നടക്കുന്നു എന്ന് അറിയാമല്ലോ? വികസിക്കുന്നതിനു അനുസരിച്ച് തികച്ചും ലളിതമായ ബോധം മുതല്‍ സങ്കീര്‍ണമായ മനുഷ്യസമൂഹം വരെ പ്രപഞ്ചത്തില്‍ പ്രത്യക്ഷമാകുന്നു. ഇങ്ങനെ പ്രാഥമിക...

  Read more →

  ക്യൂലൈഫ് അനുഭവാത്മക പഠനക്കളരി

  by  • March 29, 2018 • ക്യൂലൈഫ്, ജീവിത വിജയം, മാനേജുമെന്റ് • 0 Comments

  ക്യൂലൈഫ് ഒരു ആമുഖം. അനുഗ്രഹീതരാണ് നമ്മള്‍‍. ഈ ജീവിതം ഇത്ര സുന്ദരമായി, വിഭവ സമൃദ്ധമായി, ആരോഗ്യപരമായി, സന്തോഷകരമായി ലഭിച്ചതില്‍ പ്രകൃതിയോടു നാം നന്ദി പറഞ്ഞേ മതിയാകൂ. ഇത് ചര്‍ച്ച ചെയ്യുന്ന നമ്മള്‍ ഓരോരുത്തരും വേണ്ടതില്‍ അധികം സമ്പന്നരാണ്. സുരക്ഷിതരാണ്‌. ഈ ഡിവൈസിലൂടെ ഈ വരികള്‍ കാണുന്നുവെങ്കില്‍ തന്നെ, നാം അടിസ്ഥാന സൌകര്യങ്ങള്‍ക്കും അപ്പുറത്ത് സ്വന്തമായി പലതും  ഉള്ളവരാണ് എന്നു തന്നെയാണ് അര്‍ത്ഥം. ഈ സമ്പന്നതയെ ബോദ്ധ്യപ്പെടുവാനും ഉള്ളിലെ സന്തോഷം കണ്ടെത്താനും അതിനെ നിരന്തരമായി അനുഭവിക്കുവാനും ഉള്ള...

  Read more →

  ദേഷ്യം

  by  • February 19, 2014 • മാനേജുമെന്റ് • 0 Comments

  ദേഷ്യം എന്നത് അധി വൈകാരികതയാണ്. അത് വിസ്ഫോടക പരമാണ് അത് പ്രകടിപ്പിച്ചു തീർക്കേണ്ടതാണ്. അതിനു ശരീരം കണ്ടെത്തുന്ന ഉപാധിയാണ് ശബ്ദത്തെ ഉച്ചത്തിൽ ആക്കൽ. വിറയ്ക്കൽ., ബോധ ക്ഷയം തുടങ്ങിയവ.. മുൻ വിതാനിച്ച ഭാവനയിൽ നിന്നും (പ്രതീക്ഷയിൽ നിന്നും ) വേറിട്ടൊരു അനുഭവം വരുമ്പോൾ അത്തരമൊരു സാദ്ധ്യതയെ ഉൾക്കൊള്ളാനുള്ള പക്വതയില്ലായ്കയാണ് ദേഷ്യത്തിന് നിദാനം. ശരീരത്തിന്റെ ഓരോ തലങ്ങൾ (കോശം, കലകൾ, അവയവം, ജീവി, വ്യക്തി എന്നിവ ) തമ്മിലുള്ള വിനിമയമാണ്‌ വികാരങ്ങൾ, അവയിൽ ഭയവും കോപവും ആണ്...

  Read more →

  മറ്റുള്ളവരെ കാണുമ്പോള്‍ നിങ്ങള്‍ എന്താണ് ചിന്തിക്കുക?

  by  • August 31, 2013 • മാനേജുമെന്റ് • 0 Comments

  വഴിയിലൂടെ നടന്നു പോകുമ്പോള്‍ പരിചിതരെയോ  അപരിചിതരെയോ  നിങ്ങള്‍ കാണുന്നുവെങ്കില്‍, സാധാരണയായി എന്താണ് ചിന്തിക്കാറു? ഭൂരിഭാഗം പേരും, കണ്ണില്‍ തടയുന്നവരെ ഒന്ന് നൈമഷികമായി വിലയിരുത്തും. തന്റെ നിലവാരത്തിന്റെ / കാഴ്ചപ്പാടിന്റെ ചട്ടത്തില്‍ ഒതുങ്ങാത്തതിനെ  പലരും അംഗീകരിക്കാതെ തള്ളിക്കളയും. വെറുപ്പ്‌, അവജ്ഞ, പുച്ഛം, ഭയം, അസൂയ, സംശയം, പരിഹാസം, കോപം, പിരിമുറുക്കം, അസഹിഷ്ണുത, അവഗണന തുടങ്ങിയ വികാരങ്ങളുടെ കാച്ചിക്കുറുക്കിയ ഒന്ന്, ഉള്ളിലൂടെ വന്നു മറയും. ഒരുപക്ഷെ നൈമഷികമാകും അത്.. എങ്കിലും, നമ്മിലെ സമ്മര്‍ദ്ദം അണുനേരത്തേക്കെങ്കിലും, വര്‍ദ്ധിക്കുമെന്ന് നിരീക്ഷിച്ചാല്‍ അറിയാന്‍ കഴിയും. അത്തരം...

  Read more →

  ജീവിതത്തില്‍ മുഖ്യ സ്ഥാനം ബുദ്ധിക്കോ ബോധത്തിനോ

  by  • August 31, 2013 • മാനേജുമെന്റ് • 0 Comments

  നമ്മിലെ ബോധബുദ്ധികള്‍ വിപരീത അനുപാതത്തിലാണ് പരമാണുവിന് ആശയപരമായി സ്ഥിത സ്വഭാവമാണുള്ളത്. (അതാണ്‌ അതിന്റെ സൈസര്‍ഗികത അഥവാ താളം ) അത് മറ്റൊന്നിന്റെ മണ്ഡലത്തില്‍ ചെന്നുപെടുമ്പോള്‍ സഹവര്‍തിത്വം എന്ന പൊതുസ്വഭാവമതിന് കൈവരുകയും അതിന്റെ സ്ഥിത സ്വഭാവത്തിന് അയവുവന്നു വഴി തിരിവ്‌ (യുക്തി) ഉണ്ടാകയും ചെയ്യുന്നു. പൊതുവായിപ്പറഞ്ഞാല്‍ ആദ്യം താളവും പിന്നീട് യുക്തിയും ഉണ്ടാകുന്നു. പരമാണു തന്മാത്ര ആകുമ്പോഴേക്കും തന്നെ ഉയര്‍ന്ന യുക്തി (കാരണ പൂര്‍വക വിഭ്രംശം – Resondeviation) കൈവരിക്കുന്നു. തന്മാത്രയില്‍ നിന്നും ജൈവസ്തു, ജീവികള്‍, മനുഷ്യന്‍...

  Read more →

  വൈകി വരുന്നവര്‍ പാലിക്കേണ്ടുന്നത്

  by  • August 31, 2013 • മാനേജുമെന്റ് • 0 Comments

  വൈകി വരുന്നവര്‍ പാലിക്കേണ്ടുന്നത്.     ഈ പരിപാടി ആരംഭിക്കുന്നത് 9:30 നു ആണ്. ആ സമയം കഴിഞ്ഞിരിക്കുന്നു. സമയ കൃത്യത  പാലിക്കുക എന്നത് ഒരു കലയാണ്‌. അത് പാലിക്കപ്പെടേണ്ടത് ഈ പരിപാടിയുടെ ഒരു പ്രസക്ത ലക്ഷ്യവും ആണ്. അത് കൊണ്ട് തന്നെ വൈകിയെത്തുന്നതും, പോകുന്നതും, ശ്രദ്ധിച്ചു അധിക പരിശീലനം സിദ്ധിക്കേണ്ട കാര്യമാണെന്ന് നാം കരുതേണ്ടതുണ്ട്. അതിനാല്‍ വൈകിയെത്തുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ സഭയ്ക്ക് മുന്‍പില്‍ പറയാന്‍ താല്പര്യം.     വൈകി വരുന്നത് ഈ...

  Read more →

  എന്താണ് വികാരങ്ങള്‍?

  by  • August 30, 2013 • മാനേജുമെന്റ് • 0 Comments

  ഒരു ജീവിയുടെ അകം ശരീരത്തിന്റെ ആവശ്യകതകളെ പുറം ശരീരത്തെ അറിയിക്കലാണ് വികാരം  എന്ന് ലളിതമായി പറയാം. (ഒരു ജീവ വസ്തുവിന്റെ ജ്ഞാന മണ്ഡലത്തിലെ ഏറ്റവും സ്ഥിതവും, അകക്കാമ്പില്‍ ഉള്ളതുമായ ഒരു ചോദന, പ്രാപഞ്ചികവും ബാഹ്യവും ആയ ഒരു വിതാനത്തിലേക്ക്‌  പ്രേഷണം ചെയ്യുന്ന ഒരു പ്രാപഞ്ചിക ജൈവ പ്രക്രിയ ആണ് വികാരം എന്നത്. അവബോധം, തഴക്കം, ധാരണ, സങ്കല്‍പം, പ്രേരണാ എന്നിങ്ങനെ ജ്ഞാന മണ്ഡലങ്ങള്‍. അവയില്‍ അവബോധ തലത്തില്‍ നിന്നും ഉളവാകുന്ന ചോദന, പ്രേരണാവസ്ഥയില്‍ എത്തുന്ന പ്രക്രിയ)...

  Read more →