• രാഷ്ട്രീയം

  ഭൂമിക്കു ജീവനുണ്ടോ?പരിസ്ഥിതി സാക്ഷരതാ പരിപാടി

  by  • June 15, 2018 • ചലച്ചിത്രം, പരിസ്ഥിതി, രാഷ്ട്രീയം, വിദ്യാഭ്യാസം, ശാസ്ത്രം, സമ്പദ്ശാസ്ത്രം, സാമൂഹികം • 0 Comments

  പരിസ്ഥിതി സാക്ഷരതാ പരിപാടിയുടെ ഭാഗമായി വിദ്യാഭാസ സ്ഥാപനങ്ങളിൽ ഗ്രീൻക്രോസ് ഫൌണ്ടേഷൻ നടത്തി വരുന്ന അവബോധന പരിപാടിയിലെ അഞ്ചു വിഷയങ്ങളിൽ ആദ്യ വിഷയത്തിന്റെ ലഘു രൂപം, തത്തമംഗലത്തെ നവഗോത്ര ഗുരുകുലത്തിലെ അതിഥികളുടെ ചെറു സദസ്സിനു മുന്നിൽ അവതരിപ്പിച്ചത്. : ആദ്യ വിഷയം :: ഭൂമിക്കു ജീവനുണ്ടോ? സാങ്കേതിക ഗുണ മേന്മ കുറവായതില്‍ ക്ഷമിക്കുക. വിഷയത്തോടുള്ള താല്പര്യം ആ കുറവ് പരിഹരിക്കും എന്ന് പ്രത്യാശിക്കുന്നു. ഈ വിഷയത്തിന്‍ മേലുള്ള ലേഖനം ഈ ലിങ്കില്‍ ഉണ്ട്

  Read more →

  പ്രകൃതി വിപ്ലവങ്ങള്‍ എത്ര മനോഹരമാണ്..

  by  • August 31, 2013 • രാഷ്ട്രീയം • 0 Comments

  പ്രകൃതി കര്‍ഷകരും പ്രകൃതി ജീവനക്കാരും നടത്തിവരുന്ന വിപ്ലവങ്ങള്‍ എത്ര മനോഹരമാണ്.. പ്രകൃതി കര്‍ഷകരും പ്രകൃതി ജീവനക്കാരും നടത്തിവരുന്ന വിപ്ലവങ്ങള്‍ എത്ര മനോഹരമാണ്.. നമ്മുടെ നഷ്ടമായ പലതും തിരിച്ചു പിടിക്കുന്നുവേന്നതില്‍ അവര്‍ അഭിനന്ദനങ്ങള്‍ പ്രത്യേകം അര്‍ഹിക്കുന്നു. അതില്‍ അവര്‍ (ചിലപ്പോഴൊക്കെ ഞാനടക്കം) ഊറ്റം കൊള്ളുകയും ചെയ്യുന്നു. പലേക്കറുടെ വ്യയ രഹിത കൃഷി രീതി അവലംബിക്കുന്നതിനു ആധാരം അതിനു വേണ്ടുന്ന ജീവാമൃതം ഉരുവാക്കാനുള്ള ജനിതക വ്യതിയാനം വരാത്ത ഒരു നാടന്‍ പശു ആണ്. പലയിടത്തും ഓരോ പശുക്കളെ കണ്ടു....

  Read more →

  റിപ്പബ്ലിക് ദിനം

  by  • August 31, 2013 • രാഷ്ട്രീയം • 0 Comments

  രാഷ്ട്രം, പൊതു സ്വത്തായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഓര്‍മദിനം. എല്ലാ വര്‍ഷവും ഈ ദിനം നാം അതോര്‍ക്കുന്നു. ഈ ദിനം മാത്രമേ നാം അതോര്‍ക്കാറുള്ളൂ.. ഒരു കൂട്ടം ശരീര കോശങ്ങള്‍ , ശരീര ധര്‍മങ്ങളില്‍ നിന്നും, ഇതൊന്നും ഞങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന് പറഞ്ഞു മാറി നിന്നാല്‍ എന്താകുമെന്നു ഒന്ന് ചിന്തിച്ചു നോക്കൂ.. ശരീരം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ താളം തെറ്റും. അത് പോലെ തന്നെ പൌര ധര്‍മവും. പൌരര്‍ പൌര ധര്‍മം മറക്കുമ്പോള്‍, രാഷ്ട്ര ഗതി താളം തെറ്റുന്നു. നമ്മുടെ...

  Read more →

  പട്ടിണി മാറും എന്ന സ്വപ്നത്തോടെ

  by  • August 31, 2013 • രാഷ്ട്രീയം • 0 Comments

  റിപ്പബ്ലിക്കന്‍ ഇന്ത്യയെ കാണണം എന്ന അര്‍ത്ഥത്തില്‍ ഒരു പോസ്റ്റ് കണ്ടു.. പട്ടിണി ഒരു രാഷ്ട്രീയ (രാഷ്ട്ര സംബന്ധി ആയ) പ്രശ്നമാണോ.. അതൊരു സാംസ്കാരിക പ്രശ്നമാണ്.. ജനതയുടെ മനോ ചിത്രം സൃഷ്ട്ടിക്കുന്ന പ്രശ്നം. നമുക്കൊരു സാംസ്കാരിക നവോദ്ധാനമാണ് ഉണ്ടാകേണ്ടത്.. അതിനുള്ള വഴികളാണ് നാം കാണേണ്ടത്.. ഇവിടെ ഭക്ഷണമോ, സമ്പത്തോ ഇല്ലായ്കയല്ല, അതിലെ വിതരണ ക്രമമാണ് പ്രശ്നം. ഒരു വ്യക്തിയുടെ ധനത്തെ ആകര്‍ഷിക്കുന്നത് അയാളുടെ ആത്മചിത്രമാണ്. നമ്മിലെ ദരിദ്ര നാരായണന്മാര്‍ മനസ്സില്‍ പേറുന്ന തെറ്റായ ആത്മചിത്രമാണ് ദാരിദ്ര്യത്തിന് കാരണം....

  Read more →

  ആരാകണം ഒരു ഭരണാധികാരി?

  by  • August 31, 2013 • രാഷ്ട്രീയം • 0 Comments

  ഭരണആര്‍ത്തി  പൂണ്ടുള്ള ജനാധിപത്യ കോമാളിത്തതെക്കാളും  , നീതിമാനായ രാജാവിന്റെ  ഭരണം  തന്നെ  നന്മ .. ധാര്‍മികത  എന്തെന്ന്  അറിയുന്നവന്‍, ലോകത്തിന്റെ  ചലനവും  സ്പന്ദനവും രാജനീതിയും ശരീരം കൊണ്ടറിയുന്നവന്‍, കരുണയും സമമിതസ്വഭാവവും എവിടെയെന്നു അറിയുന്നവന്‍, പ്രപഞ്ച വികാസത്തില്‍, നാള്‍ ഒഴുക്ക് എങ്ങോട്ടെന്നും എങ്ങോട്ടാകണമെന്നും അറിയുന്നവന്‍  ആകണം ഭരണാധികാരി.   https://www.facebook.com/groups/olympussdarsanam/doc/271473946217083/

  Read more →

  മത നീരാസം

  by  • July 23, 2013 • രാഷ്ട്രീയം • 0 Comments

  മതങ്ങള്‍ പഠിപ്പിക്കുന്ന ദൈവം എന്ന ബിംബം, പ്രപഞ്ച പ്രതിഭാസത്തെ സാധാരണ മനുഷ്യന് ബോധ്യമാകാന്‍ വേണ്ടിയുള്ള ഒരു ഉപകരണം ആണ്. അത് മനസ്സിലാക്കാത്ത വരണ്ട യുക്തി വാദിയുടെ പരിമിത ജ്ഞാനത്തെയും, സാമാന്യ ബോധ്യ രാഹിത്യതിന്റെയും, ചരിത്ര ബോധമില്ലായ്മയുടെയും തെളിവാണ്, വെറുതെയുള്ള മത നീരാസം. കുഞ്ഞിനോട് കാക്ക കൊണ്ട് പോയി എന്ന് പറയുന്നതിലെ യുക്തിയും, സത്യസന്ധതയും, എന്തിനു വേണ്ടിയാണ് കണ്ടില്ലെന്നു വയ്ക്കുന്നതെന്ന്, കുഞ്ഞിന്റെ രണ്ടു വയസ്സ് മൂത്ത ചേച്ചിക്കുപോലും മനസ്സിലാകും.   മതം, ഒരു ജനതയ്ക്ക്, ഒരു കാലഘട്ടത്തില്‍,...

  Read more →

  മതേതരത്വം

  by  • July 23, 2013 • രാഷ്ട്രീയം • 0 Comments

  മതേതരത്വം എന്നാല്‍, മത ഇതരമായത് എന്നര്‍ത്ഥം. അതായത്, കാഴച്ചപ്പടുകളിലും, നയങ്ങളിലും, ഇടപെടലുകളിലും, മതത്തെ ആധാരമാക്കാതെ ഉള്ള ഒരു സംവിധാനം. അത് വ്യക്തിയിലോ, സംഘടനയിലോ, രാഷ്ട്രതിലോ, പദ്ധതികളിലോ, ജനകീയ സംവിധാനങ്ങളിലോ ആകാം. ഭരണ സംവിധാനത്തില്‍ മതം മാത്രം മേല്‍ക്കോയ്മ നടത്തിയിരുന്ന പുരാതന രീതിയില്‍ നിന്നും വിഭിന്നമായി, ഒരു ദേശത്തെ രാഷ്ട്ര നിര്‍മാണ, നിയന്ത്രണ, പരിചരണ പ്രക്രിയയില്‍ മതം ആല്ലാതെ ഉള്ള അധികാര ക്രമം ഉണ്ടാകണം എന്ന് പറഞ്ഞാണ് മതേതര സംവിധാനം വന്നതത്രെ.. മതേതരം എന്ന വാക്കിനു തത്തുല്യമായി...

  Read more →

  നമ്മുടെ ജനത ഒരു പ്രശ്നത്തിലാണ്. അത് മുല്ലപ്പെരിയാര്‍ മാത്രമല്ല..

  by  • July 23, 2013 • പരിസ്ഥിതി, രാഷ്ട്രീയം • 0 Comments

  മുല്ലപ്പെരിയാറിന്റെ ഭീതിതമായ തുടര്‍ന്നു പോകലിനേക്കാള്‍ വലിയ ചില ദുരൂഹ രാഷ്ട്രീയ വിന്യാസങ്ങളുടെ ഭീഷണിയിലാണ് ദക്ഷിണേന്ത്യ. അരക്കോടിയോളം പോരുന്ന മലയാളിയുടെയോ, അത്രത്തോളം ഉള്ള തമിഴന്റെയോ, വെള്ളം കുടിച്ചും കുടിക്കാതെയും ഉള്ള ആഗത ദുരന്തങ്ങളെ ചൂണ്ടിക്കാട്ടി, ഇവിടെ നടക്കുന്ന സാമൂഹ്യ പല്ലാങ്കുഴികള്‍, വെറും രാഷ്ട്രീയ സര്‍ക്കസ് മാത്രമായി കണ്ടു കളയേണ്ടതാണോ? അതിനുള്ളില്‍, നമ്മെയൊക്കെ (ഒരുപക്ഷെ ഈ രാഷ്ട്രീയക്കാരെ പോലും) തോല്‍പ്പാവകളാക്കുന്ന കുറച്ചു അദൃശ്യ ചരടുകള്‍ വിളയാടുന്നില്ലേ? ഇതിനൊക്കെ പിറകില്‍ ആരോ ഇരുട്ടില്‍ ഉറ്റു നോക്കുന്ന പോലെ…. ഒളിവിലിരുന്നു എല്ലാം...

  Read more →

  ഇനിയുമൊരു ഡാമു വേണോ?

  by  • July 23, 2013 • രാഷ്ട്രീയം • 0 Comments

  മണ്ണിനടിയില്‍ സൂക്ഷിക്കേണ്ട വെള്ളത്തെ ഡാമിന് പിന്നില്‍ കെട്ടി നിറുത്താന്‍ പഠിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌, വെള്ളപ്പാച്ചിലിന്റെ ഗതിയില്ലാത്ത പൊല്ലാപ്പുകള്‍. ഡാമുകള്‍ ഉണ്ടാക്കുന്ന ഭൂകമ്പ സാദ്ധ്യതയും ഇന്നേവര്‍ക്കും അറിയാം. ചിത്രശലഭ പ്രഭാവം മൂലം വിശദീകരിക്കുമ്പോള്‍ പല ത്സുനാമികള്‍ പോലും ഡാമുകളില്‍ തുടങ്ങുന്നതാണെന്ന് കാണാം. ചെറു ഭൂകമ്പങ്ങളില്‍ നിന്നും വലുതായി വരുന്ന ഇടുക്കിയിലെ അനുഭവങ്ങള്‍ക്ക് മുന്നില്‍ വീണ്ടുമൊരു ഡാം പണിയുകയെന്നാല്‍ പ്രശ്നങ്ങള്‍ നമുക്ക് വേണ്ടാ, നമ്മുടെ വരും തലമുറയ്ക്കിരിക്കട്ടെ എന്നര്‍ത്ഥം.     തമിഴനു വെള്ളവും നമുക്ക് സുരക്ഷയും ഉയര്‍ത്തിപ്പിടിച്ചു...

  Read more →

  ഇത് കാണുന്ന ഓരോരുത്തരും ദയവായി മുഴുവനും വായിക്കുക, ശുഭമായി പ്രതികരിക്കുക.

  by  • July 19, 2013 • രാഷ്ട്രീയം • 0 Comments

  പ്രിയരേ, കുറച്ചു വര്‍ഷങ്ങളായി  നമ്മുടെ ഈ ഗ്രൂപ്പുകളിലൂടെ ഞാന്‍ ഒരു ശ്രമത്തിലാണ്. പലര്‍ക്കും അറിയില്ലെന്ന് തോന്നുന്നു, എനിക്ക് ചിലത് പറയാനുണ്ടെന്നും, അത് കേട്ടിരിക്കാനുള്ള മനോപാകം വരുത്താനാണ് വൈവിധ്യമാര്‍ന്ന ഒട്ടേറെ പോസ്റ്റുകള്‍ കൊടുത്തതെന്നും.. വൈകിക്കാതെ അത് പറഞ്ഞോട്ടെ.. ലോകം നില നില്പിന്റെ വലിയൊരു ഭീഷണിയുടെ വക്കിലാണ്. പരിസ്ഥിതി, നമ്മുടെ നില നില്‍പ്പിനു പറ്റാത്തതായി ത്തീരുകയാണ്, പതിയെ.. എണ്ണ തീരാറാകുന്നു. ഭക്ഷ്യ വിതരണം തകരാറില്‍ ആകുന്നു. ഇക്കോണമി കൂപ്പു കുത്തുന്നു. കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത രോഗങ്ങള്‍ വന്നു ചേരുന്നു. അഭ്യന്തരത്തിലും...

  Read more →