• ക്യൂലൈഫ്

  ഇത് ഒളിമ്പസ്സിന്റെ ധന്ശേഖരനര്‍ത്ഥം നടത്തുന്ന ക്യൂ ലൈഫ് ജീവിത വിജയ പരിശീലന പരിപാടിയുടെ വിശദാംശങ്ങള്‍ നല്‍കുന്ന പോസ്റ്റുകള്‍ ആണ്.

  ജീവിത നിമിഷങ്ങളെ കടന്നു പോകുവാന്‍ അനുവദിക്കുക.

  by  • January 9, 2019 • ക്യൂലൈഫ്, ജീവിത വിജയം, മാനേജുമെന്റ് • 0 Comments

  Disclaimer :  അവനവന്റെ ജീവിതം എങ്ങനെ ആകണം എന്ന് തീരുമാനിക്കുവാനുള്ള അവകാശവും ഉത്തരവാദിത്തവും മനുഷ്യനുണ്ട്‌. എന്നാല്‍ അത് അവന്റെ മാത്രം ചോയിസാണ് . ഒരു ഉപദേശിക്കും വഴികാട്ടിക്കും ഒരാളെയും തിരുത്തുവാന്‍ കഴിയില്ല. എങ്കിലും എഴുതിപ്പോകുകയാണ്.. ജീവിതം തന്നെ ഒരു ഒഴുക്കാണ്. ഒഴുക്കില്‍ ചിലത് ചേര്‍ന്ന് ഒഴുകും, മറ്റു ചിലത് മറ്റൊരു വേഗത്തില്‍ ഒഴുകും. എല്ലാം ഒരിക്കലല്ലെങ്കില്‍  മറ്റൊരിക്കല്‍ ഒഴുകി കണ്‍ വെട്ടത്ത് നിന്നും മറയുവാന്‍ ഉള്ളതാണ്. വ്യക്തികളും വസ്തുക്കളും ബന്ധങ്ങളും സ്ഥാനങ്ങളും അവസ്ഥകളും എല്ലാം അങ്ങനെ...

  Read more →

  ക്യൂലൈഫ് ഈവന്റുകള്‍

  by  • April 18, 2018 • ക്യൂലൈഫ് • 1 Comment

  ക്യൂലൈഫ് പരിപാടി എന്തെന്ന് അറിയുവാന്‍ ഈ ലിങ്ക് കാണാം : https://olympuss.in/ml/ql/ ഒളിമ്പസ്സിന്റെ പദ്ധതികളുടെ ധന ശേക്ഷരണാര്‍ത്ഥം നടത്തുന്ന പരിപാടികളുടെ വിവരങ്ങള്‍  ഏകദിന പരിപാടി പൊതു വിവരങ്ങള്‍  സ്ഥലം : വിവിധ ജില്ലകളില്‍ വച്ച് ഫീ : 3000/- (പരിപാടിയുടെ സമയത്ത് ഫീ അടയ്ക്കുന്നവര്‍ക്ക്. സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ മാത്രം.) ഏര്‍ളി ബേര്‍ഡ്  ഓഫര്‍ പെയ്മെന്‍റ് ഗേറ്റ് വേ വഴി നേരത്തെ കൂട്ടി  ബുക്ക് ചെയ്യുന്നവര്‍ക്ക്  2500/- പന്ത്രണ്ടു വയസ്സിനു മുകളില്‍ ഉള്ള കുട്ടികള്‍ക്കും പങ്കെടുക്കാം. ഫീ...

  Read more →

  പ്രവേശക ധ്യാനം

  by  • April 5, 2018 • ആത്മീയത, ക്യൂലൈഫ്, ജീവിത വിജയം • 0 Comments

  ഒളിമ്പസ്സിന്റെ ആത്മീയ സാധനകളുടെ ലോകത്തേയ്ക്ക് ആദ്യ ചുവടു വയ്ക്കുന്നവര്‍ക്കുള്ള ധ്യാന നിര്‍ദേശമാണ് ഇത്. പരിചയപ്പെടുവാനായി ധ്യാനം എന്ന് വിളിക്കുന്നുവെങ്കിലും ഇത് ധ്യാനം അല്ല, ധ്യാനം പഠിപ്പികുവാനും കഴിയില്ല. ധ്യാനം ഒരു സംഭവിക്കലാണ്;  ഒളിമ്പസ്സിന്റെ (സത്യാന്വേഷണത്തിന്‍റെ) വഴിയാത്രയില്‍ പഠിതാവിനു ഒരിക്കല്‍ സംഭവിച്ചേക്കാവുന്ന ഒരു ഏകാതാനവസ്ഥ.   ഇത് ഈ യാത്രയിലെ ഈ യാത്രയിലെ ചുവടാകട്ടെ.  ഞാന്‍ ഞാന്‍ ആകുന്നു. ഞാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു… ഞാന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. അമ്മയുടെ ഗര്‍ഭപാത്രത്തിലെന്നത് പോലെ സുരക്ഷിതമായി ഞാന്‍ ഭൂമിയോട് ചേര്‍ന്നിരിക്കുകയാണ്. ഞാന്‍...

  Read more →

  നമ്മുടെ പരിണാമ നില അറിയാന്‍ കോര്‍ട്ടേകാര്‍വ്

  by  • April 1, 2018 • ആത്മീയത, ആരോഗ്യം, ക്യൂലൈഫ്, ജീവിത വിജയം, മാനേജുമെന്റ് • 0 Comments

  മുന്നില്‍ വന്നെത്തുന്നതിനെയെല്ലാം നിങ്ങള്‍ക്ക് മനസ്സിലാകും എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ഈ കുറിപ്പ് തള്ളിക്കളഞ്ഞേക്കുക. ഇല്ലെങ്കില്‍ തുടര്‍ന്ന് വായിക്കുക. ലോകത്ത് ഒരാള്‍ക്കും മുന്നില്‍ വന്നെത്തുന്നതിനെയെല്ലാം അതേപടി മനസ്സിലാക്കുവാന്‍ കഴിയില്ല. അതിനു കാരണം എന്താണ് എന്ന് അറിയാമോ? അത്, അയാളുടെ പരിണാമ വിതരണ നിലയാണ്. എന്താണ് ഈ *പരിണാമ വിതരണ നില*? ഏതാണ്ട് ഒരു ചക്രം പോലെ ഈ പ്രപഞ്ചത്തില്‍ വികാസവും സങ്കോചവും നടക്കുന്നു എന്ന് അറിയാമല്ലോ? വികസിക്കുന്നതിനു അനുസരിച്ച് തികച്ചും ലളിതമായ ബോധം മുതല്‍ സങ്കീര്‍ണമായ മനുഷ്യസമൂഹം വരെ പ്രപഞ്ചത്തില്‍ പ്രത്യക്ഷമാകുന്നു. ഇങ്ങനെ പ്രാഥമിക...

  Read more →

  ക്യൂലൈഫ് അനുഭവാത്മക പഠനക്കളരി

  by  • March 29, 2018 • ക്യൂലൈഫ്, ജീവിത വിജയം, മാനേജുമെന്റ് • 0 Comments

  ക്യൂലൈഫ് ഒരു ആമുഖം. അനുഗ്രഹീതരാണ് നമ്മള്‍‍. ഈ ജീവിതം ഇത്ര സുന്ദരമായി, വിഭവ സമൃദ്ധമായി, ആരോഗ്യപരമായി, സന്തോഷകരമായി ലഭിച്ചതില്‍ പ്രകൃതിയോടു നാം നന്ദി പറഞ്ഞേ മതിയാകൂ. ഇത് ചര്‍ച്ച ചെയ്യുന്ന നമ്മള്‍ ഓരോരുത്തരും വേണ്ടതില്‍ അധികം സമ്പന്നരാണ്. സുരക്ഷിതരാണ്‌. ഈ ഡിവൈസിലൂടെ ഈ വരികള്‍ കാണുന്നുവെങ്കില്‍ തന്നെ, നാം അടിസ്ഥാന സൌകര്യങ്ങള്‍ക്കും അപ്പുറത്ത് സ്വന്തമായി പലതും  ഉള്ളവരാണ് എന്നു തന്നെയാണ് അര്‍ത്ഥം. ഈ സമ്പന്നതയെ ബോദ്ധ്യപ്പെടുവാനും ഉള്ളിലെ സന്തോഷം കണ്ടെത്താനും അതിനെ നിരന്തരമായി അനുഭവിക്കുവാനും ഉള്ള...

  Read more →