• ആത്മീയത

  How to know the Mind of God – ദൈവത്തിന്റെ മനസ്സ് എങ്ങനെ അറിയാം?

  by  • June 30, 2021 • ആത്മീയത, ക്യൂലൈഫ്, തത്വചിന്ത • 0 Comments

  ദൈവത്തിന്റെ മനസ്സ് എങ്ങനെ അറിയാം? അതിനായി മുകളിലോട്ടോ, ചുറ്റുമോ നോക്കേണ്ടതില്ല. ഉള്ളിലേക്ക് നോക്കുക. ഹൃദയത്തിൽനിന്നുള്ള വികാരങ്ങളെ അറിയുക. സ്നേഹം, അനുകമ്പ, ദയ, കരുണ, സന്തോഷം, ശാന്തി എന്നിങ്ങനെയുള്ള വികാരങ്ങൾ വരുന്നത് ദൈവത്തിന്റെ മനസ്സിൽ നിന്നാണ്. ആത്മാവുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ വികാരങ്ങളാണ് ദൈവത്തിന്റെ മനസ്സ്. അതായതു എല്ലാം ഉൾക്കൊള്ളുന്നതും, സർവവ്യാപിയും ആയ മനസ്സ്. ഇത് നമ്മെ എല്ലാ തമ്മിൽ ബന്ധിപ്പിക്കുന്ന പരമബോധത്തിലേക്കു എത്തിക്കുന്നു. പ്രകൃതിയിൽ എല്ലാം അകമേ നിന്ന് അനായാസമായും, കൃത്യമായും പരിസ്ഥിതിയെ അതിജീവിച്ചു കൊണ്ട്...

  Read more →

  Are you a Neo?

  by  • May 12, 2021 • ആത്മീയത, ആരോഗ്യം, ഇംഗ്ലീഷ്, ജീവിത വിജയം • 0 Comments

    ARE YOU A NEO?   NEOS  have the right source code in them for global harmony and peace and have the power of psychogenesis with a strong will to transform and create new  realities. They have extraordinary powers to detach from the physical realities to become pure witness and to transform the system...

  Read more →

  ജീവിതം തന്നെ ഒരു സാധനയാക്കുന്നതെങ്ങനെ?

  by  • May 12, 2021 • ആത്മീയത, ജീവിത വിജയം • 0 Comments

  ജീവിതം തന്നെ ഒരു സാധനയാക്കുന്നതെങ്ങനെ?   ആമുഖം പ്രപഞ്ച സഞ്ചാലനം ഒരു അനന്തമായ ഒഴുക്കാണ്. ആ ഒഴുക്കിനോട് ചേർന്ന് ഒഴുകുന്പോഴാണ് ആ ജീവിതം സുഗമമാക്കുന്നത്. എതിരെ ഒഴുകുക അസാദ്ധ്യവും കുറുകെ ഒഴുകുക ശ്രമകരവും ആയിരിക്കും. അതായതു നമ്മുടെ വേരുകളുമായി ഗുരുത്വപ്പെട്ടു നിന്നും എന്നാൽ ഒട്ടി നിൽക്കാതെ വേണ്ടത്ര ടയർ പ്രഷർ മാത്രം ഉള്ള കാർ പോലെ റോഡ് ഗ്രിപ്പും ഫ്ലെക്സിബിലിറ്റിയും ഒരു പോലെ ഉണ്ടായിരിക്കുന്പോൾ ഓട്ടം സുഗമമായിരിക്കുന്നത് പോലെ. അങ്ങനെ ചേർന്ന് നിൽക്കാനുള്ള ഏറ്റവും പ്രധാനമായ...

  Read more →

  ഗുരുത്വം

  by  • January 1, 2021 • ആത്മീയത, തത്വചിന്ത, നിഘണ്ടു, സുഭാഷിതം • 0 Comments

  ഗുരുത്വം ഏതെങ്കിലും ഒരു വസ്തുവിനോടോ വസ്തുതയോടോ വ്യക്തിയോടോ ചേർന്ന് നിൽക്കുവാനുള്ള ആകർഷണം. ഗുരു എന്നാൽ ഇരുട്ടിനെ നീക്കുന്നത് എന്നാണ് അർഥം. മാർഗ്ഗദർശനം നടക്കാൻ കാരണഹേതു ആണ് ഗുരു. ഗുരുവിനോട് ചേർന്ന് നിൽക്കാനുള്ള പ്രവണതയെ ഗുരുത്വം എന്ന് വിളിക്കുന്നു. അതെ സമയം ഭൂമിയോടു ചേർന്ന് നീൽക്കാനുള്ള ഗുരുത്വാകർഷണവും ഗുരുത്വം തന്നെ. ഒളിംപസ്സ് ഇതിനെ വിവക്ഷിക്കുന്നത്, ഒരു സത്ത മറ്റൊരു സത്തയോടും, അകംവ്യവസ്ഥ പുറംവ്യവസ്ഥയോടും ചേർന്ന് നിൽക്കാനുള്ള പ്രേരണ ആയിട്ടാണ്. എല്ലാ സത്തകൾക്കും ഒരു സ്വത്വം ഉണ്ട്.ഉണ്ട്. അതിന്റെ...

  Read more →

  പുഞ്ചിരി പ്രതിഫലിപ്പിക്കുക.

  by  • January 1, 2021 • ആത്മീയത, ജീവിത വിജയം, തത്വചിന്ത • 0 Comments

  പുഞ്ചിരി പ്രതിഫലിപ്പിക്കുക.   നാം ഈ വർഷം പുഞ്ചിരിയോടെ സ്വീകരിക്കുകയും അതിലൂടെ തന്നെ കൊണ്ടുപോകാനും തീരുമാനിക്കാം. അതിനായ ചില രീതികളെ നമുക്ക് പരിചയിച്ചു പ്രവർത്തികമാക്കണം.   നിരീക്ഷണം. നമ്മെ പുഞ്ചിരിയിൽ നിന്നും മാറ്റുവാൻ കാരണമാകുന്നവയെ അതാതു സമയം നിരീക്ഷിക്കുക.   ബോദ്ധ്യം. അവയെല്ലാം പ്രകൃതി  തന്നെയെന്നുള്ള ബോദ്ധ്യം വീണ്ടും വീണ്ടും ഉറപ്പിക്കുക. അവയെ നമ്മെ ബാധിക്കാതെ അങ്ങനെ തന്നെ കടന്നു പോകാൻ വിടുക. നമുക്കുണ്ടാകുന്ന നഷ്ടങ്ങളും കോട്ടങ്ങളും എല്ലാം തന്നെ നമുക്ക് പ്രകൃതി തരുന്ന അനുഭവങ്ങളായി...

  Read more →

  അച്ചടക്കം (Discipline)

  by  • December 31, 2020 • ആത്മീയത, തത്വചിന്ത, നിഘണ്ടു, സുഭാഷിതം • 0 Comments

  അച്ചടക്കം (Discipline) അധികാരത്തോടുള്ള വിനയം. സ്വയമേ നമ്മുടെ പരിമിതികളെ അറിഞ്ഞു പെരുമാറാനുള്ള ശേഷി. ഇതിനു രണ്ടു വശങ്ങൾ ഉണ്ട് – ഭൗതികവും ആന്തരികവും (വസ്തുനിഷ്ഠമായതും ആത്മനിഷ്ഠമായതും). സമൂഹത്തിൽ സാമൂഹിക നിബന്ധനകളെയും, സാമുദായിക/ രാജ്യ/ തൊഴിൽ സ്‌ഥാപന നിയമങ്ങളെയും അറിഞ്ഞും മനസ്സിലാക്കിയും പൊരുത്തപ്പെട്ടു ജീവിക്കുന്ന അവസ്‌ഥ. എതിർപ്പുകൾക്കും പരാതികൾക്കും ഉള്ള സ്‌ഥാപിത ചട്ടങ്ങളെ അനുസരിച്ചു നിവാരണം ആരായാനുള്ള ക്ഷമയും, ക്ഷമതയും. ആന്തരിക മൂല്യങ്ങൾ ഉൾക്കൊണ്ട് ആത്മനിഷ്ടയോടെ മറ്റൊന്നിനെയും ഹനിക്കാതെ പെരുമാറാനാവുന്ന അവസ്ഥ. ആർജിച്ചെടുക്കുന്ന ശിക്ഷിതാവബോധത്തിൽ ഉണ്ടാകുന്ന വഴക്കം....

  Read more →

  സത്യസന്ധത (Honesty)

  by  • December 30, 2020 • ആത്മീയത, തത്വചിന്ത, നിഘണ്ടു, സുഭാഷിതം • 0 Comments

                                                              സത്യസന്ധത (Honesty) ഉള്ളിൽ ബോദ്ധ്യമായ ധാരണയിൽ നീതി പുലർത്തികൊണ്ടു പെരുമാറുന്ന അവസ്‌ഥ. യാഥാർഥ്യം അവനവന്റെ ബോദ്ധ്യം മാത്രമാണെന്നുള്ളതുകൊണ്ട്  അത് ശരിക്കുള്ള സത്യമായി വിവക്ഷിക്കാൻ പറ്റില്ല. മിക്കപ്പോഴും നാം നമ്മുടെ പെരുമാറ്റത്തെ ഒന്ന് പരിഷ്കരിച്ചാണ് പ്രകടിപ്പിക്കുന്നത്....

  Read more →

  ഉത്തരവാദിത്തം (Responsibility)

  by  • December 29, 2020 • ആത്മീയത, തത്വചിന്ത, നിഘണ്ടു, സുഭാഷിതം • 0 Comments

  ഉത്തരവാദിത്തം  (Responsibility)   നമ്മുടെ ധർമ്മം എന്തെന്ന് മനസ്സിലായാലേ നമ്മുടെ ഉത്തരവാദിത്തം എന്തെന്ന് മനസ്സിലാകയുള്ളു. ഒരു സത്തയുടെ അണുകേന്ദ്രമാണ് അതിന്റെ ധർമ്മം. ആ ധർമ്മത്തെ നമ്മുടെ ചുറ്റുപാടും ഉള്ള സത്തകളുമായും, നമ്മുടെ പൂർവ്വ, ശേഷ പരന്പരയുമായും ചേർത്ത് അവയ്ക്കിടയിലെ ഒരു കണ്ണിയായി നിന്നുകൊണ്ട് നമ്മുടെ ധർമ്മത്തെ നിർവഹിക്കണമെന്നതാണ് നമ്മുടെ ഉത്തരവാദിത്തം. അതിൽ നിന്നും ഒരു സത്ത വ്യതിചലിക്കുന്പോൾ ഉപരി വ്യവസ്ഥ അതിനു പകരം മറ്റൊരു സത്തയെ നിയോഗം ചെയ്തു ആ ധർമ്മം പൂർത്തിയാക്കിക്കൊള്ളും. എന്നാൽ വ്യതിചലിച്ച...

  Read more →

  ക്ഷമ

  by  • December 29, 2020 • ആത്മീയത, തത്വചിന്ത, നിഘണ്ടു, സുഭാഷിതം • 0 Comments

  ക്ഷമ   പ്രകൃതിയിൽ സഹജമായ ഒരു ഗുണവിശേഷമാണ് ക്ഷമ. അത് ചുറ്റുമുള്ള എല്ലാ സത്തകളുമായി ഏകീഭാവത്തിൽ ചലിക്കാനുള്ള ഒരു കഴിവാണ്. പരസ്പര ബന്ധങ്ങൾ ഇഴുകിച്ചേർന്നു പ്രവർത്തിച്ചാൽ ജീവിതം അനായാസമായി ഒരു തടസ്സവും കൂടാതെ ഒഴുകാൻ സാധിക്കും. ഒരു സത്തയുടെ ജീവിത ചലനങ്ങൾ മറ്റു സത്തകളുടേതുമായി ഉരസ്സൽ ഉണ്ടാകുന്നയിടത്തു ആ ചലനങ്ങളെ ഇഴുകി ചേർക്കാൻ തക്കവണ്ണം പരിഷ്കരിക്കാനുള്ള കഴിവ്. അത് പോലെ തന്നെ അവന്റെ പരിസര ചലനങ്ങളുമായി പക്വപെടാനുള്ള ശേഷി. അതായതു എല്ലാ സ്ഥല കാല രൂപ...

  Read more →