• ജീവിത വിജയം

  ജീവിത നിമിഷങ്ങളെ കടന്നു പോകുവാന്‍ അനുവദിക്കുക.

  by  • January 9, 2019 • ക്യൂലൈഫ്, ജീവിത വിജയം, മാനേജുമെന്റ് • 0 Comments

  Disclaimer :  അവനവന്റെ ജീവിതം എങ്ങനെ ആകണം എന്ന് തീരുമാനിക്കുവാനുള്ള അവകാശവും ഉത്തരവാദിത്തവും മനുഷ്യനുണ്ട്‌. എന്നാല്‍ അത് അവന്റെ മാത്രം ചോയിസാണ് . ഒരു ഉപദേശിക്കും വഴികാട്ടിക്കും ഒരാളെയും തിരുത്തുവാന്‍ കഴിയില്ല. എങ്കിലും എഴുതിപ്പോകുകയാണ്.. ജീവിതം തന്നെ ഒരു ഒഴുക്കാണ്. ഒഴുക്കില്‍ ചിലത് ചേര്‍ന്ന് ഒഴുകും, മറ്റു ചിലത് മറ്റൊരു വേഗത്തില്‍ ഒഴുകും. എല്ലാം ഒരിക്കലല്ലെങ്കില്‍  മറ്റൊരിക്കല്‍ ഒഴുകി കണ്‍ വെട്ടത്ത് നിന്നും മറയുവാന്‍ ഉള്ളതാണ്. വ്യക്തികളും വസ്തുക്കളും ബന്ധങ്ങളും സ്ഥാനങ്ങളും അവസ്ഥകളും എല്ലാം അങ്ങനെ...

  Read more →

  പ്രവേശക ധ്യാനം

  by  • April 5, 2018 • ആത്മീയത, ക്യൂലൈഫ്, ജീവിത വിജയം • 0 Comments

  ഒളിമ്പസ്സിന്റെ ആത്മീയ സാധനകളുടെ ലോകത്തേയ്ക്ക് ആദ്യ ചുവടു വയ്ക്കുന്നവര്‍ക്കുള്ള ധ്യാന നിര്‍ദേശമാണ് ഇത്. പരിചയപ്പെടുവാനായി ധ്യാനം എന്ന് വിളിക്കുന്നുവെങ്കിലും ഇത് ധ്യാനം അല്ല, ധ്യാനം പഠിപ്പികുവാനും കഴിയില്ല. ധ്യാനം ഒരു സംഭവിക്കലാണ്;  ഒളിമ്പസ്സിന്റെ (സത്യാന്വേഷണത്തിന്‍റെ) വഴിയാത്രയില്‍ പഠിതാവിനു ഒരിക്കല്‍ സംഭവിച്ചേക്കാവുന്ന ഒരു ഏകാതാനവസ്ഥ.   ഇത് ഈ യാത്രയിലെ ഈ യാത്രയിലെ ചുവടാകട്ടെ.  ഞാന്‍ ഞാന്‍ ആകുന്നു. ഞാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു… ഞാന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. അമ്മയുടെ ഗര്‍ഭപാത്രത്തിലെന്നത് പോലെ സുരക്ഷിതമായി ഞാന്‍ ഭൂമിയോട് ചേര്‍ന്നിരിക്കുകയാണ്. ഞാന്‍...

  Read more →

  ഏപ്രില്‍ കൂള്‍

  by  • April 1, 2018 • ജീവിത വിജയം, തത്വചിന്ത, പരിസ്ഥിതി • 0 Comments

  ഇന്ന് ഏപ്രില്‍ഫൂള്‍ ആകുന്നതിനു പകരം *ഏപ്രില്‍കൂള്‍* ആക്കുവാന്‍ തുടക്കമിടുക. ഉപഭോഗ സംസ്കാരത്തിന്‍റെ പിന്നാലെ നടന്നു മറ്റുള്ളവരെയും അവനവനെയും കബളിപ്പിച്ചു വിഡ്ഢി ആകുന്നതിനു പകരം ഇനിയുള്ള ഏപ്രിലുകളും കുളിരുള്ളതാകുവാനായി ഒരു മരം നടുക. ഈ അറ്റവേനലില്‍ നിങ്ങള്‍ മരം നടുന്നുവെങ്കില്‍ അതിനെ പരിചരിക്കുവാന്‍ കഴിയുമെങ്കില്‍ മാത്രം ചെയ്യുക.  അടുത്ത മഴ വരെ അതിനു വേണ്ടത്ര വെള്ളം നല്‍കുക, ചുറ്റും പുതയിടുക, മറ്റൊരു ജീവിയും അതിനെ നശിപ്പിക്കാതെ നോക്കുക. *എന്നാല്‍ അത് മാത്രം മതിയെന്ന് തോന്നുന്നുണ്ടോ?* ശ്രദ്ധിച്ചിട്ടുണ്ടോ? മഴക്കാലത്തെത്തുന്ന...

  Read more →

  നമ്മുടെ പരിണാമ നില അറിയാന്‍ കോര്‍ട്ടേകാര്‍വ്

  by  • April 1, 2018 • ആത്മീയത, ആരോഗ്യം, ക്യൂലൈഫ്, ജീവിത വിജയം, മാനേജുമെന്റ് • 0 Comments

  മുന്നില്‍ വന്നെത്തുന്നതിനെയെല്ലാം നിങ്ങള്‍ക്ക് മനസ്സിലാകും എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ഈ കുറിപ്പ് തള്ളിക്കളഞ്ഞേക്കുക. ഇല്ലെങ്കില്‍ തുടര്‍ന്ന് വായിക്കുക. ലോകത്ത് ഒരാള്‍ക്കും മുന്നില്‍ വന്നെത്തുന്നതിനെയെല്ലാം അതേപടി മനസ്സിലാക്കുവാന്‍ കഴിയില്ല. അതിനു കാരണം എന്താണ് എന്ന് അറിയാമോ? അത്, അയാളുടെ പരിണാമ വിതരണ നിലയാണ്. എന്താണ് ഈ *പരിണാമ വിതരണ നില*? ഏതാണ്ട് ഒരു ചക്രം പോലെ ഈ പ്രപഞ്ചത്തില്‍ വികാസവും സങ്കോചവും നടക്കുന്നു എന്ന് അറിയാമല്ലോ? വികസിക്കുന്നതിനു അനുസരിച്ച് തികച്ചും ലളിതമായ ബോധം മുതല്‍ സങ്കീര്‍ണമായ മനുഷ്യസമൂഹം വരെ പ്രപഞ്ചത്തില്‍ പ്രത്യക്ഷമാകുന്നു. ഇങ്ങനെ പ്രാഥമിക...

  Read more →

  ക്യൂലൈഫ് അനുഭവാത്മക പഠനക്കളരി

  by  • March 29, 2018 • ക്യൂലൈഫ്, ജീവിത വിജയം, മാനേജുമെന്റ് • 0 Comments

  ക്യൂലൈഫ് ഒരു ആമുഖം. അനുഗ്രഹീതരാണ് നമ്മള്‍‍. ഈ ജീവിതം ഇത്ര സുന്ദരമായി, വിഭവ സമൃദ്ധമായി, ആരോഗ്യപരമായി, സന്തോഷകരമായി ലഭിച്ചതില്‍ പ്രകൃതിയോടു നാം നന്ദി പറഞ്ഞേ മതിയാകൂ. ഇത് ചര്‍ച്ച ചെയ്യുന്ന നമ്മള്‍ ഓരോരുത്തരും വേണ്ടതില്‍ അധികം സമ്പന്നരാണ്. സുരക്ഷിതരാണ്‌. ഈ ഡിവൈസിലൂടെ ഈ വരികള്‍ കാണുന്നുവെങ്കില്‍ തന്നെ, നാം അടിസ്ഥാന സൌകര്യങ്ങള്‍ക്കും അപ്പുറത്ത് സ്വന്തമായി പലതും  ഉള്ളവരാണ് എന്നു തന്നെയാണ് അര്‍ത്ഥം. ഈ സമ്പന്നതയെ ബോദ്ധ്യപ്പെടുവാനും ഉള്ളിലെ സന്തോഷം കണ്ടെത്താനും അതിനെ നിരന്തരമായി അനുഭവിക്കുവാനും ഉള്ള...

  Read more →

  യോഗവും യോഗയും രണ്ടാണ്.

  by  • June 22, 2017 • ആത്മീയത, കൂട്ട് ജീവിതം, ക്രമപ്പെടുത്താത്തവ, ജീവിത വിജയം, തത്വചിന്ത, ശാസ്ത്രം, സാമൂഹികം • 0 Comments

   ഹഠയോഗികള്‍ കഠിന തപങ്ങള്‍ക്ക് ഉപയോഗിച്ച ആസനമുറകള്‍ അല്ല ഇന്നത്തെ യോഗ. മൈസൂര്‍ രാജകുടുംബത്തിലെ രാജകുമാരന്മാരുടെയും ബ്രിട്ടീഷ്പട്ടാളത്തിന്‍റെയും ശാരീരികവികാസത്തിന് വേണ്ടി കൃഷ്ണമാചാര്യ എന്ന പണ്ഡിതന്‍, പ്രാകൃത ജിംനാസ്റ്റിക്സ് എന്ന പേരില്‍  ഭാരതീയ മല്ലയുദ്ധത്തെയും തട്ടുകളി (ജിംനാസ്റ്റിക്ക്സ്) യേയും ബ്രിട്ടീഷ് കാലിസ്തെനിക്സുമായി ചേര്‍ത്ത്  വികസിപ്പിച്ചെടുത്ത കഠിനമായ സൈനിക വ്യായാമ മുറയാണ് ഇന്നത്തെ യോഗയുടെ പ്രാകൃത രൂപം. അത് മൈസൂര്‍ പാലസില്‍ നടന്ന വൈ എം സീ ഏ സമ്മേളനത്തില്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കേണ്ടി വന്നത് കൃഷ്ണമാചാര്യയുടെ ഭാര്യാ സഹോദരന്‍ സുന്ദര...

  Read more →

  Uncertainty

  by  • February 19, 2014 • ജീവിത വിജയം • 0 Comments

  Uncertainty ======= If you try much and the Nature does not provide you what you have intended, then, make the intention, leave the decision to the Nature, enjoy that uncertainty by believing that, the nature would bring you the best you can achieve. This positive mind will clear, all the negations from the scenario...

  Read more →

  നിങ്ങള്‍ ജീവിതത്തെ നയിക്കുന്നത് ബുദ്ധി കൊണ്ടോ ബോധം കൊണ്ടോ?

  by  • September 2, 2013 • ജീവിത വിജയം • 0 Comments

  താളാത്മകമായി ശരീരത്തെ ചലിപ്പിക്കയെന്നാല്‍, തനിക്കു ചുറ്റുമുള്ള സൌന്ദര്യം നിറഞ്ഞ ചിലതിനോട് ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഏകാതാനതയില്‍ ചരിക്കുക / ചലിക്കുക എന്നാണു അര്‍ഥം. ശരീരം ചലിപ്പിക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് ബുദ്ധി കൊണ്ടാണ് ചലിക്കാന്‍ ആകുക. ഒരു സൈക്കിള്‍ ചവിട്ടുന്നതും നീന്തുന്നതും ഒക്കെ ബുദ്ധി കൊണ്ട് അനുഭവിക്കാന്‍ കഴിയാത്തത് പോലെ, ശരീരത്തെ ചുറ്റുപാടുള്ള സര്‍വവും ഏകാതാനതയില്‍ ആക്കാന്‍, ബുദ്ധിക്കല്ല, ശരീരത്തിന്റെ അവബോധത്തിന് (ബോധത്തിന്) ആണ് കഴിയുക. ആ അവബോധത്തിന് വേണ്ടുന്ന പ്രാഥമിക പശ്ചാത്തലം ആണ് വഴക്കം. അവബോധം...

  Read more →

  തിന്മയെ വിരോധിക്കാതിരിക്കുക

  by  • September 1, 2013 • ജീവിത വിജയം • 0 Comments

  നന്മകള്‍ എവിടെയാണെങ്കിലും അംഗീകരിക്കണം. തിന്മകള്‍ എവിടെയാണെങ്കിലും വിട്ടുനില്‍ക്കണം. എന്നാല്‍ വിരോധിക്കയും അരുത്. പകരം അവിടെ നന്മ വിഭാവനം ചെയ്യുക. ആ നന്മയെ മൂര്‍ത്തവല്‍ക്കരിക്കുക. മൂര്‍ത്തവല്‍ക്കരിച്ചാല്‍ അഹങ്കരിക്കാതിരിക്കുക. ഈ നന്മയും തിന്മയും ഒന്നെന്നറിയുമ്പോഴൊക്കെ , ഒന്ന് പുഞ്ചിരിക്കയും കൂടി ചെയ്യുക. –നവഗോത്ര സമൂഹത്തിന്റെ പാഠങ്ങളില്‍ നിന്നും   https://www.facebook.com/photo.php?fbid=425391307508815

  Read more →

  സുതാര്യത (കണ്ണാടിത്തം ).

  by  • August 31, 2013 • ജീവിത വിജയം • 0 Comments

  കണ്ണാടിത്തം എന്നത് തമ്മില്‍ തമ്മിലുള്ള തുറവി ആണ്. അങ്ങോട്ടും ഇങ്ങോട്ടും എല്ലാം വിനിമയം ഉള്ളതാണ് സുതാര്യമായി അനുഭവപ്പെടുന്നത്. എല്ലാം പരസ്പരം വിനിമയം ചെയ്യാന്‍ പാകത്തിലാണ് സജ്ജീകരിക്കപ്പെട്ടിട്ടുള്ളത്. എല്ലാം സുതാര്യമാകുമ്പോഴെ ജീവിതം സുഗമമാകൂ..   ശരീരത്തെ വസ്ത്രത്താല്‍ മറച്ചു വച്ചിട്ടുള്ള നാം, മനസ്സിനെയും അങ്ങിനെ തന്നെ സൂക്ഷിക്കുന്നു. ലോകം സങ്കീര്‍ണമാണെന്നും, അതിനിടെ നമ്മുടെ മനസ്സിന്റെ തുറവി നമുക്ക് പ്രശ്നങ്ങള്‍ നല്‍കുമെന്നുമാണ് പൊതുവില്‍ നാം ചിന്തിക്കുന്നതും. വ്യാവഹാരിക ജീവിതം പലപ്പോഴും കണ്ണാടിത്തം ഇല്ലാതാക്കാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്. അത് കൊണ്ട് നാം...

  Read more →