• ക്രമപ്പെടുത്താത്തവ

  പ്രകൃതിയുടെ വിതാനങ്ങളും വിന്യാസങ്ങളും ആണ് സത്യം

  by  • September 5, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  പ്രകൃതിയുടെ വിതാനങ്ങള്‍ ആണ്, വിന്യാസങ്ങള്‍  ആണ് സത്യം. അതിനെ നാം കാണുന്ന കാഴ്ചയിലല്ല, കാണുന്ന കോണത്തില്‍ അല്ല, എന്നാല്‍ പ്രകൃതി വിതാനിച്ചതിലാണ് സത്യം. അതിനെ കല്പനയുടെ ജന്നല്‍ക്കണ്ണാടിമപ്പുറം വിശിഷ്ട വേഷ ഭൂഷാദി ഭാവങ്ങളാല്‍ നടമാടുന്ന കഥാപാത്രമാക്കി ഇരുളില്‍ പൊതിഞ്ഞു കാണിക്കുമ്പോള്‍, അനുവാചകന്‍ കാഴ്ച്ചയെ സ്വന്തം മേലെ തട്ടിക്കാതെ വിഭ്രംജിച്ചു പറയും ഉജ്വലം, ഉദാത്തം എന്നൊക്കെ. ജന്നല്‍ക്കണ്ണാടിയുടെ കനം മെല്ലെ മെല്ല, പറഞ്ഞു പറഞ്ഞു, നേര്‍പ്പിച്ച് കൊണ്ടുവന്ന് അനുവാചകനെ കഥാപാത്രം താന്‍ തന്നെയെന്നു ബോദ്ധ്യമാക്കി തുടങ്ങിയാല്‍ പിന്നെ കഥയുടെയും...

  Read more →

  പ്രകൃതി സാക്ഷരതാ പരിപാടി നടപ്പിലാക്കുവാന്‍ തയ്യാറുള്ളവരെ തേടുന്നു.

  by  • August 24, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  ഒരു പ്രളയം കൂടി കഴിഞ്ഞു പോയി. വെള്ളമാണ് ഒഴിഞ്ഞു പോയത്. വെള്ളം കൊണ്ടുണ്ടായ ദുരിതങ്ങളുടെ പ്രളയം ഒഴിഞ്ഞു പോയിട്ടില്ല. എല്ലാ വര്‍ഷവും പെയ്യുന്ന മഴ വല്ലപ്പോഴും പേമാരിയാകുമ്പോള്‍ വന്നു ചേരുന്ന ഈ വെള്ള പ്രളയം മാത്രമല്ല ഈ ദുരിത പ്രളയം എന്ന് ചിലരെങ്കിലും കരുതുന്നില്ലേ?..  ഇത് മാത്രമാണോ നമുക്ക് ചുറ്റുമുള്ള പ്രളയം. ഒരു വാരത്തേക്ക്  മാത്രം ദുരിതാശ്വാസക്ക്യാമ്പിലേക്ക് നമ്മെ കടത്തി വിടുന്ന ഒരു പ്രളയമല്ല യഥാര്‍ത്ഥത്തില്‍  നമുക്കു ചുറ്റുമുള്ളത്.  നമ്മുടെ ഇന്നത്തെ ജീവിതം തന്നെ വിവിധയിനം...

  Read more →

  പ്രളയം കഴിയുമ്പോള്‍ ഇനി നാം ചെയ്യേണ്ടത്.

  by  • August 19, 2019 • അംഗത്വം, ക്രമപ്പെടുത്താത്തവ • 0 Comments

  ഇനി പ്രളയം വന്നാല്‍ മാനേജു ചെയ്യുവാന്‍ വേണ്ടുന്നതൊക്കെ നാം ചെയ്തു വച്ചിട്ടുണ്ട്. കുറവുള്ളത് നാം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്‌.  ഭരണകൂടവും രാഷ്ട്രീയ സംവിധാനങ്ങളും അവരവരുടെ രീതിയില്‍ ഉള്ള പരിഹാരങ്ങള്‍ ചെയ്യാതിരിക്കില്ല. അതൊക്കെ വഴിയെ നടന്നു വരുവാന്‍ കാലങ്ങള്‍ എടുക്കും. എടുത്തോട്ടെ.. പക്ഷെ.. പ്രളയവും ദുരിതവും രോഗ ലക്ഷണങ്ങള്‍ മാത്രമാണ്.  ജലപ്രളയവും ഉരുള്‍ പൊട്ടലും മാത്രമല്ല, നമ്മെ ജീവിതത്തില്‍ അലട്ടുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ വേറെയും ഉണ്ട്. ചിലത് പൊടുന്നനെ വന്നു ചേര്‍ന്ന് നമ്മെ തളര്‍ത്തുന്നു. ചിലത് നാം പോലും അറിയാതെ...

  Read more →

  അനുഗ്രഹ ലബ്ധിക്കായുള്ള കരുണ

  by  • August 18, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറുവാനുള്ള പ്രതിവിധികളെ പറ്റി അന്വേഷിക്കുന്നവരോട് പ്രകൃതിയോടു നമുക്ക് ഉണ്ടാകേണ്ടുന്ന സുതാര്യതയെ കുറിച്ച് പറയാറുണ്ട്‌.  എന്നാല്‍   പലര്‍ക്കും അതിന്റെ ആവശ്യകത പിടികിട്ടാറില്ല. ഏതു വിധത്തിലുള്ളതാണെങ്കിലും ധനം എന്നത് നമ്മിലേക്ക്‌ നല്‍കുന്നത് പ്രകൃതിയാണ്. ധനമെന്നത് പ്രകൃതിയിലെ ഊര്‍ജം തന്നെയാണ്. നമ്മിലേക്ക്‌ ധനമെന്ന ഊര്‍ജം  ഒഴുകണമെങ്കില്‍ പ്രകൃതിയിലേക്ക് നമ്മുടെ ഊര്‍ജം മനസ്സായും പ്രാര്‍ത്ഥനയായും ശ്രദ്ധയായും കരുണയായും ആദ്യമേ ഒഴുകേണ്ടതുണ്ട്. ഇത്രയും കൂടി വിശദീകരിച്ചു പറഞ്ഞു കഴിയുമ്പോള്‍ ധനസമ്പാദന സാദ്ധ്യതയെ കരുതി പലരും പൊടുന്നത്തെ കരുണാമയന്മാരാകാറുണ്ട്.    പ്രളയ...

  Read more →

  പ്രളയവും സുസ്ഥിരതയും.

  by  • August 16, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  എനിക്കായി – നമുക്കായി അല്‍പ നേരം ചെലവാക്കണേ.. *ദയവായി മുഴുവനും വായിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുക..* എണ്‍പതുകളിലും തൊണ്ണൂറുകളിലും സുസ്ഥിരതയെ സൂചിപ്പിക്കാന്‍ ഒളിമ്പസ് ഉപയോഗിച്ചിരുന്ന ചിത്രങ്ങളില്‍ ഒന്ന്. പ്രളയവും സുസ്ഥിരതയും.   നഷ്ടബന്ധുക്കളെ കുറിച്ചോര്‍ത്തു കണ്ണ് തുളുമ്പുമ്പോഴും നെഞ്ചകം വിതുമ്പുമ്പോഴും വലയില്‍ നിന്നും ഇന്ന് ഞാന്‍ രക്ഷപെട്ടു എന്ന് ആശ്വസിക്കുന്ന മീനുകളെ പോലെയാണ് നാം. എപ്പോള്‍ എവിടെ എന്ത് എന്നൊന്നും പറയാന്‍ കഴിയാത്തവര്‍. നമ്മിലേവരും സ്വാഭാവികമായി സുരക്ഷിതരായിരിക്കണേ എന്നു പ്രകൃതിയോടു അര്‍ത്ഥിക്കുകയാണ് കേവലം വ്യക്തി എന്ന...

  Read more →

  പ്രാപഞ്ചിക ചൈതന്യ വിതരണ ശൃംഖല

  by  • May 28, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  പ്രാപഞ്ചിക  ചൈതന്യ വിതരണ ശൃംഖല (Cosmic Vitality Distribution Network) പ്രപഞ്ചത്തിലെ സര്‍വ സത്തകളും പരസ്പരം എല്ലായ്പോഴും ബന്ധപ്പെട്ടു  നില്‍ക്കുന്നു. ഘടന കൊണ്ട് ഒരേ സമയം പല മാനങ്ങളില്‍ (കൂടുകള്‍കത്ത് കൂടുകളായും സമാന്തര കൂടുകളായും പരമ്പരയായുള്ള കൂടുകളായും ) വിന്യസിച്ചു നില്‍ക്കുന്ന  സത്തകള്‍ അവയുടെ വിവിധ മാനങ്ങളില്‍ (ഘടനാ – സ്വഭാവ – ധര്‍മ – അനുരൂപന – പാരസ്പര്യ മാനങ്ങള്‍)  ഈ നിരന്തര ബന്ധത്തെ തുടരുന്നുണ്ട്. കേവല ജഢ സത്തകള്‍ മുതല്‍ അതി ജൈവ...

  Read more →

  ഒളിമ്പസ്സിന്‍റെ അടുത്ത പരിപാടി

  by  • May 6, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  നമസ്കാരം, സുഖമായിരിക്കട്ടെ, അങ്ങനെ നമ്മുടെ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. മൂന്നര ദശകങ്ങള്‍ പഴക്കമുള്ള സ്വാശ്രയ ഗ്രാമ സ്വപ്നം ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് ആശയവും പരിശീലനവും പരിശ്രമവും പിന്നിട്ടു ഭൌതികമായി പ്രവര്‍ത്തിച്ചു തുടങ്ങുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ? നിലവില്‍ നമ്മെ ചൂഴ്ന്നു കൊണ്ടിരിക്കുന്ന എല്ലാ വിധ പ്രതിസന്ധികള്‍ക്കും സാദ്ധ്യമായ അളവില്‍ ഉള്ള പരിഹാരമായി ആണ് ഈ ഇക്കോവില്ലേജ് ഉണ്ടായി വരുന്നത്‌. കേരളത്തിന്റെ മദ്ധ്യഭാഗത്ത് പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ താലൂക്കില്‍ പാടൂരിലെ മംഗലം പുഴയോരത്താണ് ഈ മാതൃകയ്ക്ക് രൂപം കൊടുത്തു...

  Read more →

  ഇക്കോ വില്ലേജ് ഒരു ആമുഖം

  by  • May 3, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  നമ്മുടെ ജീവിതം നമ്മുടെ പിടിയില്‍ ഒതുങ്ങാതെ പോകുന്നത് നിങ്ങള്‍ അറിയുന്നില്ലേ? നമ്മുടെ ജീവിത പശ്ചാതലത്തെ ഒന്ന് നോക്കൂ. കാലാവസ്ഥ അനുദിനം വഷളാകുകയാണ്. എന്തൊക്കെ അസുഖങ്ങള്‍ എപ്പോഴൊക്കെയാണ് പൊട്ടിപ്പുറപ്പെടുന്നത് എന്ന് നമുക്ക് അറിയില്ല. ചുറ്റിലും പണം ഉണ്ടായിട്ടും വേണ്ടയിടത്തു പണം കിട്ടാതെ പോകുന്നു. വെള്ളവും അങ്ങനെ തന്നെ. മനുഷ്യര്‍ ഒരുപാട് പെരുകി എങ്കിലും ഹൃദയമുള്ള ബന്ധുക്കളെ കാണാന്‍ അല്പം പരിശ്രമിക്കേണ്ടി വരുന്നു. പേരിന്റെ അവസാനം ബിരുദങ്ങള്‍ കുറെ ഉണ്ടായിട്ടും ജീവിതത്തെ പറ്റി ഒന്നും അറിയാത്ത ഒരു അറിവാണ്...

  Read more →

  ഉപഭോഗ സംസ്കാരത്തെ പുനര്‍നിര്‍വചിച്ചു കൊണ്ട് ഇക്കോവില്ലേജുകള്‍‍.

  by  • March 4, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  കഴിഞ്ഞ ഒന്ന്  രണ്ടു നൂറ്റാണ്ടായി, തിരികെ  ഒന്നും  കൊടുക്കാതെ  തന്നെ എടുക്കാന്‍ മാത്രമായി  പഠിച്ചു കൊണ്ടിരിക്കുകയാണ് നാം.  ഭക്ഷണം ആയാലും വസ്തുക്കള്‍ ആയാലും ബന്ധങ്ങള്‍  ആയാലും ഉത്തരവാദിത്തം  ആയാലും ഒന്നും  തിരികെ കൊടുക്കാന്‍ യാതൊരു ബാദ്ധ്യതയും ഉണ്ടെന്നു ചിന്തിക്കുക പോലും ചെയ്യാതെ എടുക്കുക മാത്രം ചെയ്യുവാന്‍ ആരില്‍നിന്നും ഒക്കെയോ പഠിച്ചു ശീലിച്ചു  അതു മാത്രം ചെയ്തു പോകുന്ന സംസ്കാരമാണ് ഉപഭോഗ സംസ്കാരം. സ്വയം സമ്പാദന ശേഷി ഉണ്ടായാല്‍ പോലും ഏതു സമ്പത്തും നിരരന്തരമായി അളവിലധികം ഉപഭോഗം...

  Read more →

  ബോധ ജീവിതം (Mindful Living)

  by  • February 27, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  ഇക്കോ വില്ലേജിലെ ജീവിതമെന്നത് ബോധപൂര്‍വ്വം ഉള്ള ജീവിതമാണ് (Mindful Living). അവനവനെ ജീവിതത്തിലെ ഓരോ നിമിഷവും ഓരോ  വസ്തുവും ഓരോ സംഭവവും ഓരോ ബന്ധവും  ഓരോ പശ്ചാത്തലവും ഓരോ വ്യവസ്ഥയും എന്തെന്നും ഏതെന്നും എവിടെയെന്നും എങ്ങനെയെന്നും അറിഞ്ഞു കൊണ്ടുള്ള സമ്പൂര്‍ണ  ധ്യാനാത്മക  ജീവിതം.   എങ്കില്‍ എന്താണ് ബോധരഹിത ജീവിതം? ആരോ എവിടെയോ  ഇരുന്നു തീരുമാനിക്കുന്നതിനു  അനുസരിച്ച് അവര്‍ എന്ത്  തരുന്നുവോ അത് അങ്ങനെ തന്നെ വാങ്ങി അവര്‍ പറയുന്നതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങി, അക്ഷര വളവുകളിലൂടെ ...

  Read more →