• ബോധമാണ് ജീവിതം.

  by  • May 8, 2021 • ക്രമപ്പെടുത്താത്തവ • 0 Comments

  അവനവന്‍ അറിയുന്ന ബോധമാണ് ജീവിതം.

  ഒരു ചലചിത്രത്തിലെ കഥാപാത്രങ്ങള്‍ താന്‍ അഭിനയിക്കുന്ന വേഷങ്ങള്‍ ആണ് താന്‍ എന്നു കരുതി വെള്ളിത്തിരയ്ക്ക് മുന്നിലും പിന്നിലും സ്വയമേവ വെളിപ്പെടുന്ന മാനത്തെ സ്വയം ബോദ്ധ്യപ്പെടുന്നത് പോലെയത്രെ നേര്‍ജീവിതം. 

  വിജയമോ പരാജയമോ ആയാലും കഥാപാത്രമായി നേരിട്ട് ജീവിക്കുക മാത്രം ചെയ്യുന്ന മായികതയാണ് അതിന്റെ ഒന്നാം മാനം. (മായികബോധം)

  അതില്‍ വേഷപ്രച്ഛന്നതയും ഭാവപ്പകര്‍ച്ചകളും ആകാം എന്ന കഥാപാത്രത്തിന്റെ അറിവും പ്രയോഗവും ആണ് രണ്ടാം മാനം. (പ്രയോഗബോധം)

  പാത്രത്തിനു പിറകില്‍ കഥയും ചലച്ചിത്രകാരന്മാരും വ്യവസായ ശൃംഘലയും ഉണ്ടെന്നു തിരിച്ചറിഞ്ഞ് ജീവിതത്തിന്റെ വിവിധ സ്ഥല കാല രൂപ ഭാവ സംഭവ മാനങ്ങളെ മുന്നോട്ടു കൊണ്ട് പോകുന്നതാണ് മൂന്നാം മാനം. (വിവിക്തബോധം)

  അതിനും പിന്നില്‍ അഭിനേതാവ് ആയ വ്യക്തിത്വമാണ് താന്‍ എന്ന് അറിഞ്ഞു അഭിനയത്തെ തന്റെ ശേഷികളാല്‍  പ്രദര്‍ശിപ്പിക്കാന്‍ സന്നദ്ധമാകുന്നതാണ് നാലാം മാനം. (പ്രകടബോധം)

  അഭിനേതാവിന്‍റെ പ്രകടമാകുന്ന വ്യക്തിത്വത്തിനും പിന്നില്‍ തന്റെ ധര്‍മം  നടപ്പിലാകുവാന്‍ എങ്ങോട്ട് നീങ്ങണം എന്ന് ആസൂത്രണം നടത്തുന്ന ഒരു മനോ ബോധത്തിന്റെ പ്രവര്‍ത്തന ഇടമാണ് അഞ്ചാം മാനം. (മനോബോധം)

  അഭിനേതാവിനും അഭിനയത്തിനും ഉപോല്ഫലകമാകുന്ന അഭിനേതാവിന്റെ ഗത – ആഗത സ്മൃതികളുടെ മേളനം കൊണ്ട് ധര്‍മ കര്‍മങ്ങളെ തനതായി വെളിപ്പെടുത്തുന്ന നിയത വിധിയാണ് ആറാം മാനം. (ഉപബോധം)

  അഭിനേതാവെന്നു സ്വയമറിയാതെ ശേഷികളെയും ശരീര ഭാഷയെയും അഹം ബോദ്ധ്യത്തിന്റെ ആദ്യപാളിയായ അവബോധമായി നിലകൊള്ളുന്നതാണ്  ഏഴാം മാനം. (അവബോധം)

  അഭിനയിക്കാനും അല്ലാതിരിക്കാനും  ശേഷിയോ സ്മൃതിയോ മനമോ പ്രകടനമോ സംവിധാനമോ വേഷപ്രച്ഛന്നമാകലോ പാത്രമായിരിക്കലോ ഒക്കെ ആയി മാറുന്ന സ്വത്വത്തിന്‍റെ അഹങ്കാരം പ്രപഞ്ച ജൈവതയുമായി ഉത്തരവാദിത്ത ഉടമ്പടിയില്‍ ആകുന്നതാണ് എട്ടാം മാനം.  (പരിബോധം)

  ഇവയില്‍ ഓരോത്തരും ബോധം കൊണ്ട് ചെന്നെത്തുന്ന  മാനങ്ങളുടെ ആഴങ്ങള്‍ക്ക് അനുസരിച്ച് ആയിരിക്കും അവരവരുടെ തിരശ്ശീലയിലെ ജീവിതവും ശാന്തിയും വിജയവും ഒക്കെ.

  വാല്‍ക്കഷണം:  വായിച്ചു കിളി പോയവരെ 😃 ഒളിമ്പസ് പഠിക്കുവാന്‍ ക്ഷണിക്കുന്നു.

  Print Friendly

  3543total visits,4visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in