• നിങ്ങള്‍ ഒരു വൃത്തത്തിലേക്ക് കയറുന്നതെങ്ങനെ?..

  by  • March 30, 2021 • ക്രമപ്പെടുത്താത്തവ • 0 Comments

  ഭൂമിയില്‍ വൃത്ത രൂപത്തില്‍ ചലിച്ചു കൊണ്ടിരിക്കുന്ന ഒരു ഒഴുക്കിലേക്ക് കയറുന്നതെങ്ങനെ ആണ്? ആ വൃത്തത്തിന്‍റെ വടക്ക് നിന്നോ തെക്ക് നിന്നോ കയറാം.. അതായത് ഏതു ദിശയില്‍ നിന്നും കയറാം, ഏതു ഡിഗ്രിയില്‍ നിന്നും കയറാം. ഈ വൃത്തത്തിലേക്ക് നിങ്ങള്‍  എവിടെ നിന്ന് കയറിയാലും വൃത്തത്തിന്റെ ഒരു വട്ടം യാത്ര ചെയ്തു പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വൃത്തത്തിന്റെ എല്ലാ  ദിശയും ഡിഗ്രിയും ഒക്കെ നിങ്ങള്ക്ക് പരിചയപ്പെട്ടു തുടങ്ങുക പോലുമുള്ളൂ.. 

   

  ഒളിമ്പസ്സും അങ്ങനെ തന്നെ ആണ്.  സുസ്ഥിര ജീവിത സംബന്ധിയായ മിക്കവാറും എല്ലാ വിഷയങ്ങളും ചേര്‍ന്നതാണ് ഒളിമ്പസ്സും നവഗോത്ര സമൂഹവും.  അതിലേക്കു ഏതു വഴിയും നിങ്ങള്‍ക്ക് കയറാം. കയറുന്ന വഴി മാത്രമേ ഇവിടെ  ഉള്ളൂ എന്ന് നിങ്ങള്‍ കരുതിയാല്‍ നിങ്ങള്‍ വൃത്തത്തിന്റെ പുറം പരിധിയില്‍ പോലും എത്തില്ല. എല്ലാം ചേര്‍ത്ത് വായിക്കാന്‍ സമഗ്രതയിലൂടെ യാത്ര ചെയ്യുക തന്നെ വേണം.

   

  അന്വേഷിക്കുന്നവര്‍ക്ക് അവര്‍ അന്വേഷിക്കുന്നതെന്തോ അതായിരിക്കും ഒളിമ്പസ്. അതിനാല്‍ സ്വന്തം കാഴ്ച്ചയെ ആദ്യം വിശകലനം ചെയ്യുക. സുസ്ഥിരജീവനം അറിയേണ്ടവര്‍ക്ക് ഏതു വഴിയിലൂടെയും ഒളിമ്പസ്സിലേക്ക് സ്വാഗതം.

  Print Friendly

  15823total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in