• വനബന്ധു ആകുക.

  by  • March 14, 2021 • പരിസ്ഥിതി • 0 Comments

  വനബന്ധു ആകുവാന്‍ സ്വാഗതം!!!

  ഒളിമ്പസ്  പാലക്കാട് പാടൂര് സ്ഥാപിച്ചു കൊണ്ടിരിക്കുന്ന ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജില്‍ നമുക്കൊപ്പം ജീവിക്കുവാനുള്ള സസ്യബന്ധുക്കള്‍ക്ക് ബാല്യം നല്‍കുവാനുള്ള ശ്രമങ്ങളില്‍ ആണ് നാം. തികച്ചും തുറന്നു കിടക്കുന്ന ഗ്രാമ വളപ്പില്‍ സ്വാഭാവിക വനം ഉരുവാക്കുന്നതിനു മുന്നോടിയായി, വളര്‍ത്തിയെടുക്കുന്ന സസ്യങ്ങളുടെ ഒരു നഴ്സറി തുടങ്ങുകയാണ് ആദ്യമേ ചെയ്യേണ്ടത്. നഴ്സറിയിലെ ചെറിയ സ്ഥലത്ത് ആരോഗ്യത്തോടെ വളര്‍ത്തിയെടുക്കുന്ന സസ്യങ്ങളെ പിന്നീട് കാമ്പസിലെ വിവിധയിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുകയാണ് ഈ ഉദ്യമത്തിന്റെ ആദ്യ പടി. വരുന്ന വേനലിനെയും തുടര്‍ന്നുള്ള അതിവര്‍ഷത്തേയും നേരിടുവാന്‍ ഈ രീതി സഹായിക്കും.

  എന്നാല്‍  ഗ്രാമത്തിന്റെ കാമ്പസ്സില്‍ നാം സ്ഥിരതാമസ്സമാകും വരെയും നഴ്സറിയും അവിടെ പ്രായോഗികമല്ല. അതിനാല്‍ ഗ്രാമത്തിന്റെ വനബന്ധുവാകാന്‍ തയ്യാറുള്ളവര്‍ക്ക് സ്വന്തം വീട്ടില്‍ സസ്യങ്ങളുടെ ഒരു കുഞ്ഞു നഴ്സറി ആരംഭിച്ചു സസ്യ പരിപാലനം നടത്തുകയും, ആ സസ്യങ്ങളെ നമ്മള്‍ ഗ്രാമത്തില്‍ സ്ഥിരതാമസം തുടങ്ങുമ്പോള്‍ ഗ്രാമത്തിലേക്ക് എത്തിച്ചു അവിടുത്തെ നഴ്സറിയിലേക്ക് കൈമാറുകയും ചെയ്യാം എന്നതാണ് വനബന്ധു പദ്ധതിയുടെ ആദ്യ പടി.

  കന്യാവനം, ഭക്ഷ്യവനം, ഔഷധോദ്യാനം,  നക്ഷത്രവനം, പുഷ്പോദ്യാനം തുടങ്ങി വിവിധ വനജാലങ്ങളെ ഗ്രാമത്തിലേക്ക് കൊണ്ട് വരുവാനാണ്‌ നമ്മുടെ ശ്രമം. അതിലേക്കു ഉതകുന്ന വിവിധ സസ്യങ്ങളെ അവനവന്റെ വാസസ്ഥാനത്തു വളര്‍ത്തിയെടുക്കുകയാണ് വനബന്ധുക്കള്‍ ഇപ്പോള്‍ ചെയ്യേണ്ടത്. അതിന്റെ നിര്‍ദേശങ്ങള്‍  താഴെ ചേര്‍ക്കുന്നു.

   

  നിര്‍ദേശങ്ങള്‍  

  1. ഒളിമ്പസ്സിന്റെ ക്യൂലൈഫ്, ഗ്രീന്‍ക്രോസ്, കാമ്പസ് ഗ്രീന്‍ , ഇക്കോ ലിറ്ററസി, ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പ് തുടങ്ങിയ  പദ്ധതികളുടെ പഠിതാക്കള്‍ക്കും, ബന്ധുക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭ്യുദയാകാംക്ഷികള്‍ക്കും ഈ വനബന്ധു പദ്ധതിയില്‍ ബന്ധുവാകാം. 
  2. വനബന്ധു ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ തനിക്കു തന്റെ താമസ സ്ഥലത്ത് *വനബന്ധു നഴ്സറി* സ്ഥാപിക്കുവാനും അതിലെ സസ്യബന്ധുക്കളെ നിത്യ ശ്രദ്ധയും സ്നേഹവും നല്‍കി പരിചരിക്കാനും കഴിയുമോ എന്ന് സ്വയം പരിശോധിച്ചു ഉറപ്പാക്കുക.
  3. വനബന്ധു ആകുന്നു എന്ന് ഈ ഗ്രൂപ്പില്‍ രജിസ്റ്റര്‍ ചെയ്തു കൊണ്ട് പ്രഖ്യാപിക്കുക.
  4. വെളിച്ചവും കാറ്റും കിട്ടുന്ന ഒരു ചെറിയ ഭാഗം വീട്ടിലെ വനബന്ധു നഴ്സറി ക്കായി മാറ്റി വയ്ക്കുക.
  5. പറ്റുമെങ്കില്‍ ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജിനായുള്ള വനബന്ധു നഴ്സറി എന്നൊരു കുഞ്ഞു ബോര്‍ഡും വയ്ക്കുക. (ഇത് നിങ്ങള്‍ക്കും കാഴ്ചക്കാര്‍ക്കും ഉള്ള ഒരു ആത്മനിര്‍ദേശം ആയി വര്‍ത്തിക്കും.)
  6. ഉണങ്ങിയ ഇലകള്‍ കൊണ്ട് കുറച്ചു ഇലക്കൂടുകള്‍ ഉണ്ടാക്കുക. (വീഡിയോ താഴെ കാണാം.)
  7. ദയവായി ചെടിയില്‍ നിന്നും പറിച്ചെടുത്ത പച്ചില ഉപയോഗിക്കരുത്. ഉണങ്ങിയ ഇലകള്‍ മാത്രമേ ഉപയോഗിക്കാവൂ. ഇത് ഒരു ഒളിമ്പസ് പോളിസിയാണ്.  ഇക്കാര്യത്തില്‍ വിട്ടു വീഴ്ച ഇല്ലാതെ സൂക്ഷിക്കുക. 
  8. ആ ഇലക്കൂടുകളില്‍ നിങ്ങള്ക്ക് സാദ്ധ്യമാകുന്ന എല്ലാ ഇനം ചെടികളെയും വിത്തോ കൊമ്പോ വള്ളിയോ പിടിപ്പിച്ചു വളര്‍ത്തിയെടുക്കുക.
  9. അവയുടെ ഇനവും ശാസ്ത്രനാമവും ലഭിച്ച ഇടവും സംഭരിച്ച തീയതിയും എഴുതി ഇലക്കൂടുകളില്‍ ഒന്ന് റ്റാഗ് ചെയ്തു വയ്ക്കുക. അവയുടെ ഒരു ഇന്‍ഡക്സ് ഒരു നോട്ടു പുസ്തകത്തിലും എഴുതി വയ്ക്കുക.
  10. സസ്യക്കുഞ്ഞുങ്ങള്‍ക്ക്  നിത്യ പരിചരണവും ശ്രദ്ധയും സ്നേഹവും നല്കാവുന്നവര്‍ മാത്രം ഈ ദൌത്യം ഏറ്റെടുത്താല്‍ മതിയാകും.
  11. ഗ്രാമത്തിലെത്തിക്കുന്നതു വരെ നിങ്ങളുടെ വനബന്ധു നഴ്സറിയുടെ വിശേഷങ്ങള്‍ ഒളിമ്പസ്സിന്റെ ഗ്രൂപ്പുകളില്‍ പങ്കിടുക.
  12. നാം അംഗങ്ങള്‍  ഗ്രാമത്തില്‍ സ്ഥിരതാമസം തുടങ്ങിക്കഴിയുമ്പോള്‍, നേരത്തെ കൂട്ടി ഗ്രാമവാസികളെ അറിയിച്ചതിനു ശേഷം വനബന്ധു നഴ്സറിയിലെ സസ്യബന്ധുകളെ ശ്രദ്ധയോടെ ഗ്രാമത്തിലെത്തിച്ചു നഴ്സറിക്ക് കൈ മാറുക.
  13. തുടര്‍ന്ന് അവ നിങ്ങളുടെ ഭാഗമായി ഗ്രാമത്തില്‍ വളരും. 


  അപ്പോള്‍ തുടങ്ങുകയല്ലേ? സ്വാഗതം.

  താല്പര്യമുള്ളവര്‍ മാത്രം വനബന്ധു എന്ന വാട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.
  https://chat.whatsapp.com/JxbURCxn7D48hqfbfQCYsG

   

  കൂടുതല്‍ അറിയാന്‍ വിളിക്കാം.
  9497628007

   

   

   

  Print Friendly

  6480total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in