• ഇക്കോവില്ലേജ് ധനസമാഹരണത്തില്‍ പങ്കുചേരുക

  by  • June 20, 2020 • ക്രമപ്പെടുത്താത്തവ • 0 Comments

  ഗ്രീന്‍ക്രോസ് ഇക്കോവില്ലേജ് ധനസമാഹരണം ആരംഭിച്ചു.

   

  പ്രിയമുള്ളവരേ,

  നമ്മുടെ ഇക്കോ വില്ലേജിനായുള്ള ധനസമാഹരണം ശ്രീമതി നര്‍ഗീസ് റ്റീച്ചര്‍ സംഭാവന ചെയ്തു കൊണ്ട് ആരംഭിച്ചു എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ.

  നിലവിലുള്ള ഗാര്‍ഹിക ജീവിതം തന്നെ തുടര്‍ന്ന് കൊണ്ട് ഗ്രാമത്തിന്റെ പ്രവര്‍ത്തകരായി മാറുവാന്‍ തയ്യാറുള്ള കുടുംബങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ആണ് ഇപ്പോള്‍ ധനസമാഹരണം നടത്തുന്നത്.

  ജൂണ്‍ അവസാനത്തിനു മുമ്പ് ആദ്യ ഘട്ടത്തിലെ ധന സമാഹരണം പൂര്‍ത്തീകരിക്കണം എന്ന് കരുതുന്നു. സംഭാവന നല്‍കി ക്കൊണ്ട് ഗ്രാമത്തില്‍ പങ്കാളി ആകുവാനുള്ള വ്യക്തികളില്‍ നിന്നും ആദ്യമേ തുകയല്ല, പകരം തുകകളുടെ വാഗ്ദാനം ആണ് സ്വീകരിക്കുന്നത്. നല്‍കുന്ന സംഭാവനകള്‍ക്ക് അനുസരിച്ച് ഗ്രാമത്തിലെ പരിശീലനങ്ങളിലും ജീവിത ദിവസവും നിശ്ചിത ദിവസങ്ങളില്‍ പങ്കാളിയാകുവാനുള്ള അവസരങ്ങള്‍ നല്‍കുവാന്‍ ആണ് ഉദ്ദേശിക്കുന്നത്.

   

  വിശദാംശങ്ങള്‍

  1. ഗ്രാമ ജീവിതകാലത്തെ താമസവും പരിശീലനങ്ങളും വോളണ്ടീറിംഗ് അവസരങ്ങളും സൌജന്യമായിരിക്കും.
  2. എന്നാല്‍ ഭക്ഷണചെലവുകള്‍ നല്‍കേണ്ടി വരും.
  3. 25k മുതല്‍ 10 L വരെയാണ് ഇപ്പോള്‍ സംഭാവനയായി സ്വീകരിക്കുന്നത്.
  4. ഒറ്റത്തവണയായോ തവണകള്‍ ആയോ സംഭാവനകള്‍ നല്‍കാം.
  5. ഇപ്പോള്‍ ജീവിതം സമര്‍പ്പിച്ചു ഗ്രാമത്തില്‍ ജീവിക്കുവാന്‍ വരുന്നവര്‍ ഭക്ഷണച്ചെലവു ഒഴികെ മറ്റൊന്നും നല്‍കേണ്ടതില്ല.

   

  മാതൃകാ സംഭാവനാ താരിഫുകള്‍

   

  1. സാധനാ – പരിശീലന പങ്കാളിത്തം

  (ഭക്ഷണച്ചെലവുകള്‍ വഹിക്കണം. മൂന്നു വര്‍ഷമാണ്   ഇതിന്റെ കാലാവധി. ഇതിനിടെ എപ്പോള്‍ വേണമെങ്കിലും അംഗത്വത്തിനായുള്ള നടപടി ക്രമങ്ങളിലേക്ക് മാറാവുന്നതാണ്.   )

  1. വ്യക്തി : 1 Lakh
  2. കുടുംബം : 2 Lakh


  2. വോളണ്ടീറിംഗ് അവസരം

  (താമസ ഭക്ഷണച്ചെലവുകള്‍ ഉള്‍പ്പെടെ ഒരു വോളന്‍റീറിന്)

  1. ഒരു മാസം : 10K.
  2. മൂന്നു മാസം : 15k.
  3. ആറു മാസം : 25 k.
  4. ഒരു വര്‍ഷം : 50K


  3. പേട്രന്ഷിപ് – താമസവും പ്രവര്‍ത്തന പങ്കാളിത്തവും

  (താമസ ഭക്ഷണച്ചെലവുകള്‍ ഉള്‍പ്പെടെ ഒരു അംഗത്തിന്)

  1. മൂന്നു വര്‍ഷം  വര്‍ഷം : 5 Lakh
  2. പത്ത് വര്‍ഷം : 10 Lakh
  3. ആയുഷ്കാലം : 25 Lakh


  4. അംഗത്വം 

  (താമസ ഭക്ഷണച്ചെലവുകള്‍ ഉള്‍പ്പെടെ ഒരു അംഗത്തിന്)

  ആദ്യ അഞ്ചു വര്‍ഷങ്ങള്‍ക്ക്

  1. ഒന്നാം വര്‍ഷം [വോളന്‍റീര്‍ഷിപ്‌] : 50K
  2. രണ്ടാം വര്‍ഷം [ഇന്‍റേണ്‍ഷിപ്‌] : 1 Lakh
  3. മൂന്നാം വര്‍ഷം [ഫെല്ലോഷിപ്‌] : 1 Lakh
  4. നാലാം വര്‍ഷം  : [ഫാക്വല്‍റ്റിഷിപ്‌ ] : 75 K
  5. അഞ്ചാം വര്‍ഷം  : [താല്‍കാലിക അംഗത്വം] :  50K
  6. ആറാം വര്‍ഷം മുതല്‍ :  [സ്ഥിരാംഗം] : തുടര്‍ന്ന് ഫീ നല്‍കേണ്ടതില്ല, പകരം അംഗങ്ങള്‍ക്ക് ഗ്രാമത്തിന്റെ പ്രതിമാസ ഓണറേറിയം ലഭിക്കുന്നതാണ്.

   

  ഇതര വിവരങ്ങള്‍

  • മേല്‍ സൂചിപ്പിച്ചിട്ടുള്ളത് വ്യക്തികള്‍ക്കുള്ള തുകകള്‍ ആണ്. പതിമൂന്നു വയസ്സില്‍ താഴെ ഉള്ള രണ്ടു കുഞ്ഞുങ്ങള്‍ ഉള്ള ഒരു കുടുംബത്തിനു ഈ തുകയുടെ ഇരട്ടിയാണ് നാം കണക്കാക്കുക.
  • പണം അടയ്ക്കേണ്ടുന്ന അക്കൌണ്ടിന്‍റെ വിശദാംശങ്ങള്‍ ഇവിടെ കാണാം.

  താങ്കള്‍ക്കും കുടുംബത്തിനും ഗ്രാമ പദ്ധതിയുടെ ഭാഗമാകുവാന്‍ താല്പര്യമെങ്കില്‍, ഈ ഗ്രാമം നിങ്ങളുടെയും ആവശ്യമാണെന്ന് തോന്നി തുടങ്ങിയെങ്കില്‍ സംഭാവനകളെയും അതിനുള്ള റിവാര്‍ഡുകളെയും ഗ്രാമ പദ്ധതിയിലെ നിങ്ങള്‍ക്കുള്ള റോളിനെ പറ്റിയും മറ്റും അറിയുവാന്‍ ഈ വാരം തന്നെ എന്നെ ബന്ധപ്പെടുമല്ലോ.

   

  സ്നേഹത്തോടെ,

  • സന്തോഷ്‌ ഒളിമ്പസ്, 9497 628 007
  • പൊന്നി ഒളിമ്പാ, 9497 628 006
  • വര്‍ഗീസ്‌ മാത്യു, 9810 314 860
  Print Friendly

  1516total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in