ഗുരുത്വം
by Varghese Mathew • January 1, 2021 • ആത്മീയത, തത്വചിന്ത, നിഘണ്ടു, സുഭാഷിതം • 0 Comments
ഗുരുത്വം
ഏതെങ്കിലും ഒരു വസ്തുവിനോടോ വസ്തുതയോടോ വ്യക്തിയോടോ ചേർന്ന് നിൽക്കുവാനുള്ള ആകർഷണം. ഗുരു എന്നാൽ ഇരുട്ടിനെ നീക്കുന്നത് എന്നാണ് അർഥം. മാർഗ്ഗദർശനം നടക്കാൻ കാരണഹേതു ആണ് ഗുരു. ഗുരുവിനോട് ചേർന്ന് നിൽക്കാനുള്ള പ്രവണതയെ ഗുരുത്വം എന്ന് വിളിക്കുന്നു. അതെ സമയം ഭൂമിയോടു ചേർന്ന് നീൽക്കാനുള്ള ഗുരുത്വാകർഷണവും ഗുരുത്വം തന്നെ. ഒളിംപസ്സ് ഇതിനെ വിവക്ഷിക്കുന്നത്, ഒരു സത്ത മറ്റൊരു സത്തയോടും, അകംവ്യവസ്ഥ പുറംവ്യവസ്ഥയോടും ചേർന്ന് നിൽക്കാനുള്ള പ്രേരണ ആയിട്ടാണ്. എല്ലാ സത്തകൾക്കും ഒരു സ്വത്വം ഉണ്ട്.ഉണ്ട്. അതിന്റെ ധർമ്മ മനസ്സിന്റെ കാതൽ അഥവാ മർമ്മം . അതിനു വേണ്ട മറ്റു ഘടകങ്ങൾ ഗുരുത്വാകര്ഷണത്താൽ വന്നു ചേർന്ന് ആ സ്വത്വത്തെ പൂർണ്ണതയിലാക്കാൻ സഹായിക്കുന്നു. ആ സ്വത്വത്തിന് കാരണമായ ആശയത്തെ (അതിന്റെ മർമ്മം) നിർവഹിക്കുവാൻ ഉള്ള നിയോഗം കിട്ടിയിട്ടുള്ള മറ്റു ഘടകങ്ങളെല്ലാം അതിലോട്ട് ആകർഷിക്കപ്പെട്ട് ആ സത്ത പ്രാവർത്തികമാകുന്നു. അതായത്, ഉപവ്യവസ്ഥ അതിനനുയോജ്യമായ ഉപരിവ്യവസ്ഥയോട് ചേർന്ന് നിന്നാൽ മാത്രമേ ഉപകർമ്മങ്ങൾ സാധ്യമാകയുള്ളൂ. ഭക്ഷണം, സാഹചര്യം, വസ്തുക്കൾ, വസ്തുതകൾ, എല്ലാം ഉപവ്യവസ്ഥകളായി അതിനോട് ചേരുന്നതാണ് ഗുരുത്വം. നമ്മുടെ ഉപരിവ്യവസ്ഥയായ ഭൂമിയോടു ഗുരുത്വാകർഷണത്താൽ നാം എന്ന സത്തയും മറ്റു സത്തകളും ഗുരുത്വപ്പെട്ടു നിന്ന് ധർമ്മ നിർവഹണം നടത്തുന്നു. അതായതു, ധർമ്മത്തിന്റെ ഉത്തരവാദിത്തം അതിനെ അതിന്റെ മർമ്മത്തോടു ചേർത്തു നിർത്തുന്നതാണ് ഗുരുത്വം. ഗുരു ശിഷ്യ ബന്ധത്തിൽ നമ്മുടെ ധർമ്മത്തിൽ എന്താണോ ചെയ്യേണ്ടത് (സഹജാവബോധം) എന്നതിനെ കാര്യഗുരു എന്നും അതിനെ മനസ്സിലാക്കാൻ കാരണമാകുന്നതിനെ (വ്യക്തിയോ വ്യക്തിയോ , വസ്തുക്കളോ വസ്തുതയോ) കാരണഗുരു എന്നും പറയും.
7385total visits,104visits today