• ഒളിമ്പസ് നിര്‍ദേശിക്കുന്ന ആരോഗ്യ പരിരക്ഷ

  by  • April 5, 2015 • ആരോഗ്യം, ശാസ്ത്രം, സാമൂഹികം • 0 Comments

  ഒളിമ്പസ്സിന്‍റെ ഭാഗമാകുന്ന ഒരാള്‍ക്ക്‌ ഏതു ആരോഗ്യ പരിരക്ഷണ സമ്പ്രദായമാണ് നിര്‍ദേശിക്കുക?

  ഒളിമ്പസ് ഔദ്യോഗികമായി പിന്തുടരുന്ന ആരോഗ്യ പരിരക്ഷണ രീതി സാഭാവിക ആരോഗ്യ പരിചരണം അഥവാ ഓര്‍തോപതി ആണ്. എന്ന് വച്ച് മറ്റു ചികിത്സാ സങ്കേതങ്ങളോട് പ്രായോഗികമായ കലഹങ്ങളും ഇല്ല. ഓരോ രീതിയും ഓരോ വിധത്തില്‍ വികസിച്ചു വന്നവ. സമീപനങ്ങളിലെ വ്യതിയാനം കൊണ്ട് വിരുദ്ധങ്ങള്‍ ആയി തോന്നിക്കുന്നവ.

  ശരീരത്തെയും ജീവനെയും മനസ്സിനെയും ബോധത്തെയും പരിസരത്തെയും പ്രകൃതിയെയും ഒക്കെ ആധാരമാക്കി ആരോഗ്യത്തെയും രോഗത്തെയും നമുക്ക് നോക്കിക്കാണാവുന്നതാണ്. ഇവയില്‍ ഏതെങ്കിലും ഒന്നിനെയോ ഒന്നിലധികം മാനങ്ങളെയോ ആധാരമാക്കി ഓരോ കാലത്ത് ഓരോ സ്ഥലങ്ങളില്‍ ഉണ്ടായി വികസിച്ചു ഉണ്ടായി വന്നവയാണ് ഓരോ ചികിത്സാ രീതികളും. എല്ലാ സങ്കേതങ്ങള്‍ക്കും അവയുടേതായ മികവുകളും പോരായ്മകളും ഉണ്ടാകാം. ഇവ ഓരോന്നിന്റെയും ശാസ്ത്രീയത അതിന്റെ ആ വ്യവസ്ഥയുടെ അടിസ്ഥാന തത്വശാസ്ത്രത്തിന്റെ സമീപനത്തിന് അനുസരിച്ച് മാത്രമാണ്. 

  ആരോഗ്യ പരിരക്ഷ വേണ്ടുന്ന ഒരാളുടെ ബോധമാണ് ഏതു സാഹചര്യത്തില്‍ ഏതു ചികിത്സ വേണമെന്ന് തീരുമാനിക്കേണ്ടത്.   ദൌര്‍ഭാഗ്യവശാല്‍ നമ്മുടെ പൊതു വിദ്യാഭ്യാസം പ്രാഥമികമായി പകരുന്ന വിവരങ്ങള്‍ ഒന്നുകില്‍ ഏക പക്ഷീയമായി തീരുകയോ അല്ലെങ്കില്‍ വിനിമയം ചെയ്യപ്പെടാതിരിക്കുകയോ ചെയ്യുന്നുണ്ട്.. അതിന്റെ ഫലമായാണ് ആരോഗ്യരംഗം ഒരു വ്യവസായമായി മാറിയത്. എല്ലാ രംഗങ്ങളിലും കച്ചവടം ഉണ്ട്. അല്ലെങ്കില്‍ ഉണ്ടായി വരുന്നുണ്ട്. അതിനാല്‍   ആരോഗ്യ പരിരക്ഷ തേടുന്നവര്‍ക്ക് അറിവും ബോദ്ധ്യവും ഉണ്ടെങ്കിലേ അവരവര്‍ക്ക് ഏതു വ്യവസ്ഥ വേണമെന്ന് തീരുമാനിക്കുവാനാകുകയുള്ളൂ.

  പ്രായോഗികമായ ആരോഗ്യ പരിരക്ഷ

  • അടിയന്തിര ഘട്ടങ്ങളിലോ അത്യാസന്ന നിലകളിലോ ആധുനിക വൈദ്യം തന്നെയാണ് ഏറ്റവും പ്രായോഗികം. എന്നാല്‍ അതിലുമധികം അതില്‍ തുടരുന്നത് കച്ചവടക്കാരുടെ കരങ്ങളില്‍ നിന്നും രക്ഷപ്പെടുവാനുള്ള സാദ്ധ്യത കുറയ്ക്കും. പ്രത്യേകിച്ചും കേരളത്തില്‍.. 
  • ദീര്‍ഘകാല രോഗങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ആയുര്‍വേദത്തിലേക്ക് നീങ്ങാം. അതിലെ കച്ചവടത്തില്‍ വിശ്വാസക്കുറവെങ്കില്‍ പാരമ്പര്യ നാട്ടുവൈദ്യത്തിലേക്കോ സിദ്ധവൈദ്യത്തിലേക്കോ യുനാനിയിലേക്കോ  നീങ്ങാം. ഹോമിയോ പിന്തുടരാം. ഔഷധങ്ങള്‍ ആവശ്യമില്ലാത്ത അക്യൂപഞ്ചര് വിഭാഗത്തിലെ ചികിത്സകളും എനര്‍ജി ഹീലിംഗുകളും പരിചയവും വിശ്വാസവും ഉള്ളവര്‍ക്ക് അതും തെരഞ്ഞെടുക്കാം.  അത് സിസ്റ്റത്തില്‍ ഉള്ള പരിചയവും വിശ്വാസവും അനുസരിച്ചാണ്  ചെയ്യേണ്ടത് എന്ന് മാത്രം.
  • തീവ്രസ്വഭാവമുള്ള രോഗങ്ങള്‍ ഭക്ഷണ ക്രമീകരണവും ഉപവാസവും കൊണ്ട് മാറ്റാവുന്നതേ ഉള്ളൂ. കൃത്യമായി ആ വ്യവസ്ഥയെ പഠിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ രീതി മാനസികമായും സാമൂഹികമായും ശരിയാകുകയുള്ളൂ.  അതില്ലാത്തവര്‍ ഈ വ്യവസ്ഥ സ്വീകരിക്കാതെ ഇരിക്കുക തന്നെ വേണം.
  • ഇത്ര പോലും ഇല്ലാതെ നല്ല ഭക്ഷണം സ്വയം കൃഷി ചെയ്തു ഭക്ഷിച്ചു ജീവിക്കുന്നവര്‍ക്ക് ഇതൊന്നും ആവശ്യമില്ല, കേവലം നല്ല വിശ്രമം മതി ഒരു അസ്വാസ്ഥ്യം മാറുവാന്‍. അത്തരം ഒരു ജീവിതമാണ് ഒളിമ്പസ് ഇക്കോ വില്ലേജിലും സുസ്ഥിര ജീവന സമൂഹങ്ങളിലും വിഭാവനം ചെയ്യുന്നത്.
  • ഇത്രയുമൊക്കെ ഉള്ളപ്പോഴും ജീവന്‍ എന്തെന്നും അതിന്റെ പ്രവര്‍ത്തനങ്ങളും നിയമങ്ങളും  സമഗ്രവും സകലിതവും ആയ രൂപത്തില്‍ വിശദീകരിക്കുവാന്‍ കഴിയുന്ന ഒരു ആരോഗ്യ സമീപന സംവിധാനത്തിന് മാത്രമേ ശരിയായ ഒരു പരിരക്ഷയ്ക്ക് വേണ്ടുന്ന മാര്‍ഗ ദീപം ആകുവാന്‍ കഴിയുകയുള്ളൂ.
  • ഇതൊന്നും അറിയാത്ത – ബോദ്ധ്യമില്ലാത്ത ആളുകള്‍ക്ക് അവരുടെ പരിചയവും ബോദ്ധ്യവും ഉള്ള ഒരു പ്രചുരമായ  വ്യവസ്ഥ തെരഞ്ഞെടുക്കുകയേ ഉള്ളൂ വഴി.

  ഒളിമ്പസ്സിനു ആകത്തു ജീവിക്കുന്ന ഒരാള്‍ക്ക്‌ സമഗ്രമായ പഠനങ്ങളും പ്രയോഗങ്ങളും കൊണ്ട് തന്നെ ഇവയുടെ അടിസ്ഥാന തത്വങ്ങളെയും പ്രയോഗങ്ങളേയും രാഷ്ട്രീയത്തെയും സ്വയം മനസ്സിലായിട്ടുണ്ടാകും എന്നതിനാല്‍ ഒരാളുടെ മേലും ഒരു വ്യവസ്ഥയും അടിച്ചേല്‍പിക്കല്‍ ഉണ്ടാകില്ല. 

  Print Friendly

  189total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in