• ഈ അന്ധദമ്പതികളെ സഹായിക്കുക

  by  • June 24, 2018 • ചാരിറ്റി • 0 Comments

  നമസ്കാരം

  ഇതു ദേവന്‍. പാലക്കാട് ജില്ലയില്‍ കൊല്ലങ്കോടിനടുത്ത് ഊട്ടറയിലെ ലോട്ടറിക്കച്ചവടക്കാരനാണ്. 80% അന്ധതയുണ്ട്. ഭാര്യ പങ്കജം. 100% അന്ധയാണ്‌. രണ്ടു മക്കള്‍. ഏഴു വയസ്സുള്ള അജിലയും നാല് വയസ്സുള്ള അര്‍ജുനും. കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോകുന്നുണ്ട്. .
  .
  ഈ കുടുംബത്തിനു താമസിക്കുവാന്‍ കൊല്ലങ്കോട്‌ ബ്ലോക്കില്‍ നിന്നും ഒരു വീടു കെട്ടുവാനുള്ള തുക അനുവദിച്ചിട്ടുണ്ട്. അതിലെ ആദ്യ ഗഡു 45000 രൂപ പാസായി. ആ തുക കരാറുകാരനായ കലാധരന്‍റെ കയ്യില്‍ നല്‍കി. പക്ഷെ തുടര്‍ച്ചയായി ദേവന്‍റെ ഭാര്യയ്ക്കും മക്കള്‍ക്കും വന്ന അസുഖങ്ങള്‍ക്ക് ചികിത്സയ്ക്കായും അച്ഛന്‍റെ മരണവുമായി ബന്ധപ്പെട്ടും കലാധരന്‍ ദേവനെ സാമ്പത്തികമായി സഹായിച്ചു. കയ്യില്‍ കിട്ടിയ തുകയേക്കാളും നല്‍കി കഴിഞ്ഞിട്ടും കയ്യിലുള്ള പണം മുടക്കി കരാറുകാരന്‍ കലാധരന്‍ പണിയ്ക്കായി കല്ല്‌ ഇറക്കുകയും ആദ്യ ഘട്ടത്തിന്റെ 50% പൂര്‍ത്തിയാക്കുകയും ചെയ്തു. എങ്കിങ്കിലും ബാക്കി പണി പൂര്‍ത്തിയാക്കുവാനുള്ള തുക കണ്ടെത്താന്‍ സാധാരണക്കാരനായ കലാധരനു ഇപ്പോള്‍ കഴിയുന്നില്ല. ബാക്കി പണി പൂര്‍ത്തീകരിച്ചു കഴിഞ്ഞു ഫോട്ടോ എടുത്തു ബ്ലോക്കില്‍ നല്‍കിയാലേ തുടര്‍ന്നുള്ള പണം അനുവദിക്കുകയും തുടര്‍ന്നുള്ള പണികള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുകയും ഉള്ളൂ..
  .
  അതിനെപ്പറ്റി ദേവന്‍ തന്നെ പറയുന്നത് ഈ വീഡിയോയില്‍ നിന്നും വീടിന്റെ അടിത്തറയുടെ പശ്ചാത്തലത്തില്‍ ഒന്ന് കേട്ട് നോക്കൂ.

  *വീട് പണിയുടെ ആദ്യഘട്ടത്തിനുള്ള തുക കണ്ടെത്തുവാന്‍ ഏവര്‍ക്കും ചേര്‍ന്ന് ഒന്ന് സഹകരിക്കാം*.

  ബാങ്ക് വിവരങ്ങള്‍ ഇതാ
  ● Bank Name: State Bank of INDIA
  ● Branch Name: Vadavannur
  ● Bank account Number: 67325286948
  ● Name as in Bank: Devan C
  ● Bank IFSC code: SBIN0071048

  ഞങ്ങള്‍ നവഗോത്ര സമൂഹം അംഗങ്ങള്‍ ഇടയ്ക്ക് ദേവനെയും കുടുംബത്തെയും ചെറിയ തുകകള്‍ നല്‍കി സഹായിക്കാറുണ്ട്. എന്നാല്‍ വീടുപണിക്ക് വേണ്ടുന്നത്ര തുക കണ്ടെത്തുവാന്‍ ഇപ്പോള്‍ കഴിയില്ല. അതിനാല്‍ ആണ് പൊതു സമക്ഷം ഈ ആവശ്യത്തെ മുന്നോട്ടു വയ്ക്കുന്നത്. കൂടാതെ മനുഷ്യ സ്നേഹിയായ കലാധരന്‍ എന്ന കരാറുകാരനെ ദേവന്റെ വീടുപണി മൂലം വന്ന ബാദ്ധ്യതകളില്‍ നിന്നും നിവര്‍ത്തിക്കാനും ഈ തുക കണ്ടത്തെണ്ടതുണ്ട്. . . കലാധരന്റെയും ദേവന്റെയും ഫോണ നമ്പരുകള്‍ ഇവിടെ ചേര്‍ക്കുന്നുണ്ട്. കാര്യങ്ങള്‍ നേരില്‍ വിളിച്ചു ബോദ്ധ്യപ്പെടുക. ശേഷം കഴിയാവുന്ന അളവില്‍ സഹായിക്കുമല്ലോ?.

  ● കലാധരന്‍ : 9387964739
  ● ദേവന്‍ : 9961838999

  പ്രസിദ്ധീകരിക്കുന്നത് നവഗോത്ര സുസ്ഥിര ജീവന സമൂഹം, 9497628007, www.olympuss.in
  *നന്ദി, നന്മ*.

  Print Friendly

  512total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in