• നൂറാം കുരങ്ങന്‍ പ്രതിഭാസം

  by  • January 10, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  ഒരു സമൂഹത്തിലെ കുറെയേറെ പേര്‍ ഒരു ശീലം സ്വായത്തമാക്കിയാല്‍ അവരുമായി നേര്‍ ബന്ധമില്ലാത്ത ബാക്കിയുള്ളവരിലും ആ ശീലം ഒരു സ്വാഭാവിക  ചോദനയെന്നോണം പ്രവര്‍ത്തിക്കുമെന്ന ഒരു ജൈവ പ്രതിഭാസം ആണ് നൂറാം കുരങ്ങന്‍ പ്രതിഭാസം.  ഇന്നത്തെ കുഞ്ഞുങ്ങളും ചെറുപ്പക്കാരും ഒരു പരിശീലനവും ലഭിക്കാതെ ഇരുന്നിട്ടും വളരെ പെട്ടെന്ന് സാങ്കേതിക ഉപകരണങ്ങളുമായി ഇണങ്ങുന്നതും മറ്റും ഈ എപ്പിജെനിട്ടിക്കല്‍ പ്രതിഭാസം മൂലമാണ്.

  ക്ലാസ്സിക്കല്‍ കണ്ടീഷനിംഗ് എന്ന മനശാസ്ത്ര പ്രതിഭാസത്തെ കുറിച്ച് ജപ്പാനിലെ കോജിമ ദ്വീപുകളില്‍ 1950 കളില്‍ ചില ശാസ്ത്ര കാരന്മാര്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കിടെ അവര്‍ കണ്ടെത്തിയ ചില അത്ഭുത കാഴ്ചകളാണ് ഈ സിദ്ധാന്തത്തിനു നിദാനം. കേവല ശീലങ്ങള്‍ ജീവികളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നിരീക്ഷിക്കുവാന്‍ ആയി അവര്‍ ചില പഠനങ്ങള്‍ ആരംഭിച്ചു. അവര്‍ ആ ദ്വീപില്‍ മധുരക്കിഴങ്ങുകള്‍ കുഴിച്ചെടുത്ത് തിന്നുന്ന കുരങ്ങന്മാരെ കണ്ടെത്തി. കിട്ടിയപാടെ മണ്ണോടെ മധുരക്കിഴങ്ങുകള്‍ തിന്നുന്ന കുരങ്ങന്മാരെ അവ  കഴുകി തിന്നുക എന്ന ശീലം  പഠിപ്പിച്ചു. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും നേരില്‍ കണ്ടും ചെയ്യുന്നത് ആവര്‍ത്തിച്ചും ആ ശീലം ദ്വീപിലെങ്ങും ഉള്ള കുരങ്ങന്മാര്‍ക്കിടയില്‍  വ്യാപിച്ചു. അങ്ങനെ ഒരു നിശ്ചിത എണ്ണം (ഉദാഹരണമായി ശാസ്ത്രകാരന്മാര്‍ അവതരിപിച്ച സംഖ്യ ആണ് ഈ നൂറു എന്നത്.) കുരങ്ങന്മാര്‍ ഈ ശീലം കണ്ടും അനുകരിച്ചും ശീലിച്ചു കഴിഞ്ഞപ്പോള്‍ ഇവരെയൊന്നും കാണാതെയും അനുകരിക്കാതെയും തന്നെ മറ്റു വിദൂര ദ്വീപുകളിലെ കുരങ്ങന്മാരും ഈ ശീലം സ്വാഭാവികമെന്നവണ്ണം അനുവര്‍ത്തിക്കുവാന്‍ തുടങ്ങി.

  ഈ പരോക്ഷമായ ജൈവ അനുകൂലനത്തെയാണ് നൂറാം കുരങ്ങന്‍ പ്രതിഭാസം എന്ന് വിളിക്കുന്നത്‌.  ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എപ്പിജെനെറ്റിക്സ് എന്ന ശാസ്ത്രധാര  ഈ പ്രതിഭാസത്തെ വിശദീകരിച്ചു തുടങ്ങിയിട്ടുണ്ട്. ജൈവ സമൂഹത്തിന്റെ സമഗ്ര പരിവര്‍ത്തന പഠനങ്ങളിലും ഇക്കോ സൈക്കോളജിയിലും മറ്റും ഈ പ്രതിഭാസം പരക്കെ ഒരു അളവുകോല്‍ ആയി പരിഗണിച്ചു വരുന്നു.

  Print Friendly

  491total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in