• ഒളിമ്പസ്സിനു പിന്നിൽ

  1981 – ല്‍ പ്റ്റാലബ്  എന്ന പേരില്‍ തത്തമംഗലത്തു ആരംഭിച്ച ബാല ശാസ്ത്ര സാംസ്കാരിക കേന്ദ്രത്തിന്റെ മുഴുവന്‍ കാല പ്രവര്‍ത്തകരായ സംഘാടക സംഘം ഇരുപതോളം വര്‍ഷങ്ങളായി ഒളിമ്പസ് എന്ന ഇക്കോസഫിക്കല്‍ ദര്‍ശനത്തെ ആധാരമാക്കി പ്രപഞ്ചശാസ്ത്രം, ഗാഢപരിസ്ഥിതി, സമഗ്ര വിദ്യാഭ്യാസം, സഹാജാരോഗ്യം, സുസ്ഥിരകൃഷി, പാരിസ്ഥിതിക ആത്മീയത, അന്യോന്യ ജീവിതം തുടങ്ങിയ വിഷയങ്ങളില്‍ പഠന പ്രചാരണം നടത്തി വരുന്നു.

   സംഘം
  പത്തോളം പ്രവര്‍ത്തകരില്‍ ഒതുങ്ങുന്ന ഒളിമ്പസ്സിന്  ഇന്ത്യക്ക് അകത്തും പുറത്തും ആയി കുറച്ചു പഠിതാക്കളുണ്ട്. ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ , ഗ്രീന്‍ക്രോസ് ഗ്രൂപ്പ്‌ നേപ്പാള്‍ എന്നിവ ഒളിമ്പസ്സിന്റെ പഠിതാക്കള്‍ നടപ്പിലാക്കുന്ന സന്നദ്ധ പ്രവര്‍ത്തന പദ്ധതികളാണ്. ഇത് കൂടാതെ www.ecosight.org എന്ന ഇന്റര്‍നെറ്റ്‌ മുഖപത്രവും, കാമ്പസ് ഗ്രീന്‍ എന്ന യുവ/ കലാലയ വിഭാഗവും സംഘത്തിനുണ്ട്.

   കേന്ദ്രം
  പാലക്കാട് ജില്ലയിലെ തത്തമംഗലത്തു, 70 ഓളം വര്‍ഷം പഴക്കമുള്ള ഒരു ചെറിയ ഓടിട്ട വീട്ടിലാണ് സംഘത്തിന്റെ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന സുസ്ഥിര സമൂഹങ്ങളായ ന്യൂ ട്രൈബല്‍ വെഞ്ച്വറിന്റെ (New Tribal Venture) ആശയവുമായും ലോക സോദ്ദേശ്യ സമൂഹങ്ങളുടെ (Intentional Communities) ആശയവുമായും സഹകരിച്ചുകൊണ്ട് നവഗോത്ര ഗുരുകുലം എന്ന പേരിലുള്ള ഒരു കൂട്ടുജീവിത കേന്ദ്രം (Commune) ആയി ആണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

   മൂലധനം
  ഗുരുകുലത്തിന്റെ വരുമാനം നിയോട്രൈബ് ഐറ്റി കമ്യൂണ്‍ എന്ന വെബ്സൈറ്റ് നിര്‍മാണ (NiMuKi Web Frame) പദ്ധതിയിലൂടെയും ക്യൂ – ലൈഫ് എന്ന ജീവിത / സ്ഥാപന മാനജുമെന്റ്റ് പരിശീലനങ്ങളിലൂടെയും ആണ് കണ്ടെത്തുന്നത്.  പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനം പഠിതാക്കള്‍ സ്വവരുമാനത്തില്‍ നിന്നും കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുള്ള ഒളിമ്പസ്സിന്റെ വായനക്കാരായ പിന്തുണക്കാരില്‍  ചിലര്‍ അവശ്യ ഘട്ടങ്ങളില്‍ ചെറിയ സാമ്പത്തിക പങ്കാളിത്തം നിര്‍വഹിച്ചു തുടങ്ങിയിട്ടുണ്ട്. ഇതല്ലാതെ മറ്റൊരു ബാഹ്യ ഏജന്‍സികളുടെയും സമുദായങ്ങളുടെയും സാമ്പത്തിക സഹായത്തെ സംഘം സ്വീകരിക്കുന്നില്ല.

   ഇനി
  ലോകത്തിനു സുസ്ഥിര ജീവനത്തിന് വഴികാട്ടിയാകാന്‍ കഴിയുന്ന ഒരു വലിയ പ്രായോഗിക ദര്‍ശനവും പദ്ധതിയും ഒളിമ്പസ്സിനുണ്ടെങ്കിലും, അത് നടപ്പിലാക്കാനുള്ള സന്മനസ്സും, സാമൂഹ്യ പ്രതിബദ്ധതയും ഉള്ള ഹരിത ഹൃദയങ്ങളുടെ ആള്‍ ബലമാണ്‌ ഇല്ലാത്തത്. ഇത് നടപ്പിലാക്കേണ്ടത്, ഓരോ ലോക പൌരന്റെയും കടമയാണെന്ന് ഞങ്ങള്‍ കരുതുന്നു. അതിനാല്‍ ഞങ്ങളില്‍ ഒരാളാകാന്‍, ഇത്തരുണത്തില്‍, താങ്കളെ ഹൃദയ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.

  Print Friendly

  1182total visits,3visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍