• കത്തിയമരുന്ന വാണം പോലെ,

  by  • September 1, 2013 • സാമൂഹികം • 0 Comments

  കത്തിയമരുന്ന വാണം പോലെ, നമ്മുടെ പ്രകൃതിയിലെ ആവാസ സംവിധാനം എരിഞ്ഞു തീരുകയാണ്. അഥവാ നാം എരിച്ചു തീര്‍ക്കുകയാണ്. ഇത് പറയുന്നത് (ഇക്കോ എന്ന് പറയുന്നതും ചെയ്യുന്നതും പ്രമോട്ട് ചെയ്യുന്നതും ഒക്കെ), സമയം വെറുതെ കിട്ടുന്ന ചില ഊശാം താടിക്കാരുടെ മാത്രം കാര്യമാണ് എന്ന് കരുതുന്നവര്‍ ഒന്ന് ചിന്തിക്കുക. സ്വന്തം കാലടിയിലെ മണ്ണ് ഒലിച്ചു പോകുന്നു എന്ന് ഞങ്ങള്‍ ചിലര്‍ വിളിച്ചു പറയുമ്പോള്‍ പോകുന്നത് നിങ്ങളുടെ കാലടിയിലെയും കൂടി മണ്ണാണ്. നില്ക്കാന്‍ ഉറപ്പുള്ള ഒരു നിലപാട് തറ ഉണ്ടാക്കുക. അതല്ലെങ്കില്‍ ഒരിക്കലും കാലുറപ്പിക്കാന്‍ കഴിയാത്ത വിധം നിങ്ങള്‍ക്കിടമില്ലാതെയാകും..നിങ്ങളും വംശവും, ഇല്ലാതെയാകും.. അത് കൊണ്ട്, നാളെ മുതല്‍ മാറാം എന്ന് കരുതരുത്. ഇന്ന്, ഇപ്പോള്‍ മാറുക.. ഒരു നിമിഷം കളയാതെ..

  ഒളിമ്പസ് (അല്ലെങ്കില്‍ അതുപോലെ മറ്റൊന്ന്) പഠിക്കുക, ശീലിക്കുക, പ്രയോഗിക്കുക. സ്ഥാപിക്കുക. ഒറ്റയ്ക്കല്ല, (ഒറ്റയ്ക്ക് നിങ്ങള്ക്ക് അധികമൊന്നും ചെയ്യാന്‍കഴിയില്ല) കൂട്ടായി, കൂട്ടമായി, കൂടായ്മയായി..

   

  https://www.facebook.com/photo.php?fbid=453282768053002

  Print Friendly

  486total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in