• നമ്മുടെ ജീവിതത്തെ ക്രമത്തിലാക്കുന്നതിനെ പറ്റി

  by  • July 23, 2013 • ജീവിത വിജയം • 0 Comments

  കഴിഞ്ഞ ഒരു നാള്‍ നമ്മുടെ ജീവിതത്തെ ക്രമത്തിലാക്കുന്നതിനെ പറ്റി നാം ചര്‍ച്ച ചെയ്തിരുന്നല്ലോ..എന്നാല്‍ പ്രതിവിധികളെപറ്റി ആരും ചര്‍ച്ച ചെയ്തു കണ്ടില്ല.  ക്രമരഹിതമായ (ക്രമത്തെ മനസ്സിലാക്കാന്‍ നമുക്ക് കഴിയാത്ത – കയോസ് )ജീവിതത്തെ പരിശീലനത്താല്‍ എങ്ങിനെ ക്രമിതമായഒരു നിയന്ത്രണ രീതിയില്‍ കൊണ്ട് വരാന്‍ സാധിക്കും എന്ന് നോക്കാം.

  ദയ, സഹിഷ്ണുത, വൃത്തി എന്നൊക്കെയുള്ള മൂല്യങ്ങള്‍ പോലെക്രമം എന്നൊരു മൂല്യം നാം സ്വായത്തമാകുകയാണ് അതിനായി വേണ്ടത്.നാം കൈ കാര്യം ചെയ്യുന്ന എന്തിനുംഒരു നിശ്ചിതമായ ആകാശം(specific space – നമ്മുടെ എന്തിനും അതിന്റേതായ ഒരു സ്ഥലം / സ്ഥാനം)ഉണ്ടാകുക എന്നതാണ് ക്രമമൂല്യത്തിന്റെ അടിസ്ഥാന തത്വം. ക്രമിതമായൊരു സംവിധാനത്തില്‍,ക്രമിതമായൊരു കൈകാര്യക്രമത്തില്‍,ക്രമിതമായൊരു സമയത്ത്,ക്രമിതമായൊരു സ്ഥലത്ത്,ക്രമമായി മനസ്സിലാകാന്‍ പാകത്തില്‍,ക്രമമായി ഉപയോഗിക്കും വിധംആകുമ്പോഴാണ് അത് നിശ്ചിത ആകാശത്തില്‍ ആയിത്തീരുക.

  അതായത്, നമ്മുടെ എന്ത് സംവിധാനവും,ഒരു അവശ്യ ഘട്ടത്തില്‍,ഒട്ടും തന്നെ ചിന്തിക്കാതെ,ഉപയോഗിക്കാന്‍ തക്ക വണ്ണംആയിരിക്കണം. നമ്മുടെ വസ്തുക്കള്‍, പ്രവര്‍ത്തികള്‍, ബന്ധങ്ങള്‍,ദിനചര്യകള്‍, ചിന്തകള്‍, ലക്ഷ്യങ്ങള്‍, സ്വപ്‌നങ്ങള്‍,വിശ്വാസങ്ങള്‍, എന്നിവയ്ക്കെല്ലാം,ഓരോ സ്ഥാനം നാം മുന്‍കൂട്ടി കൊടുത്തിരിക്കണം.അവ യോരോന്നും കൈ കാര്യം ചെയ്യേണ്ടി വരുമ്പോള്‍,അതെന്തെന്നോ എവിടെയെന്നോഅന്വേഷിക്കേണ്ടി വരരുത് എന്ന് ചുരുക്കം.

  ക്രമമൂല്യം ഇനി മുതല്‍ നടപ്പിലാക്കേണ്ടുന്ന ഒന്നല്ല എന്നും,ഇപ്പോള്‍ മുതല്‍ നടപ്പിലാക്കേണ്ടുന്ന ഒന്നാണ് എന്നുംഎപ്പോഴും ബോദ്ധ്യം ഉണ്ടാകണം.നമ്മെ സംബന്ധിച്ചിടത്തോളം, ഏതൊരു നിമിഷവും,നാം ക്രമം പാലിച്ചു കഴിഞ്ഞവര്‍ (ഭൂതകാലത്ത്) ആകണം.ക്രമം അല്ലാത്തതെല്ലാം പ്രാപഞ്ചികം തന്നെയെന്നും,അവയോടുള്ള നീരാസം നമുക്ക് ക്രമമില്ലായ്ക നേടിത്തരുമെന്നുംഉള്ള ബോദ്ധ്യവും കൂടി വേണം എന്ന്  മാത്രം. അങ്ങിനെയുള്ളപ്പോള്‍, ക്രമമില്ലാത്ത മറ്റെന്തിനെയും, എപ്പോള്‍ വേണമെങ്കിലുംക്രമിതമായി കൈ കാര്യം ചെയ്യാനുള്ള സന്നദ്ധതയില്‍ പോലും,നാം ഒരു ക്രമം കണ്ടെത്തി വയ്ക്കുന്നത് നല്ലത് എന്ന് സാരം.

  എന്നാല്‍ ക്രമമില്ലയ്ക ഒരു കുഴപ്പമാണോ?ജീവിത വിജയത്തില്‍, ക്രമത്തിനു നല്ല സ്ഥാനമുണ്ട്.എന്നാല്‍ പ്രപഞ്ചം നമുക്ക് നല്‍കുന്ന ജീവിത ധര്‍മത്തില്‍,ക്രമം ഒരവശ്യ ഘടകമാണെന്ന് പറയാനാവില്ല.

  ഇനി പറയൂ, നിങ്ങള്‍ ക്രമത്തെ പാലിക്കാന്‍ ഉദ്ദേശിക്കുന്നുവോ?

  https://www.facebook.com/notes/santhosh-olympuss/notes/300919376622676

  Print Friendly

  696total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in