• ലോകമല്ല, മനുഷ്യ രാശിയാണ് ഒടുങ്ങാന്‍ പോകുന്നത്

  by  • September 1, 2013 • സാമൂഹികം • 0 Comments

  1. ലോകമല്ല, മനുഷ്യ രാശിയാണ് ഒടുങ്ങാന്‍ പോകുന്നത്, ഇനിയൊരു വഴി മാറ്റത്തിനു തയ്യാറല്ലെങ്കില്‍.. അത് ഡിസംബര്‍ ഇരുപത്തി ഒന്നിനല്ല. നാശത്തിന്റെ വഴി, ദുരന്തത്തിന്റെ വഴി നാം ഏറെ യാത്ര ചെയ്തു കഴിഞ്ഞു. ചൂട് വെള്ളത്തില്‍ കിടന്നു സുഖിക്കുന്ന തവളകളെ പോലെ ആണിന്നു നാം. ഇത് ഒരു സുഖോഷ്ണ സംവിധാനമാണെന്ന് ധരിച്ചു വശായി പോകുന്നു എന്ന് മാത്രം.

   ഏതാണ്ട് ഇരുപത്തി മൂന്നു കൊല്ലം മുന്‍പ് തുടങ്ങി, ഈ ഒരു സുഖോഷ്ണ സംവിധാനത്തെ പറ്റി ഒളിമ്പസ് പൊതു വേദിയില്‍ നിത്യേന പറഞ്ഞു വരുന്നു. നാളെ ശുദ്ധമായ / വിഷരഹിതമായ ഭക്ഷണം മാത്രം കഴിക്കേണ്ടി വരുന്ന, മേലെ മുഴുവന്‍ വികിരണം ഏല്‍ക്കേണ്ടി വരുന്ന, സ്വന്തമായ പണം ഉപയോഗിക്കാന്‍ പറ്റാത്ത ഒരു ചുറ്റുപാടില്‍, നാം ഒക്കെ ചത്ത്‌ വീഴുമെന്നു പറഞ്ഞു നടന്നു. അതോണ്ട് ഇതൊന്നുമില്ലാത്ത ഒരു ശുദ്ധ ഭൂമി ഉണ്ടാക്കേണ്ടതുണ്ടെന്നും അവിടെ ഒരു സ്വാശ്രയ ജീവിത വ്യവസ്ഥ ഉണ്ടാകേണ്ടതുണ്ടെന്നും പറഞ്ഞു നടന്നു. എന്നിട്ടും ആരും കൂടെ ജീവിക്കാന്‍ വന്നില്ല. ഇന്ന് വിഷം ചേര്‍ന്ന ഭക്ഷണമേ കിട്ടാറുള്ളൂ.. വികിരണം ഉള്ളയിടത്തേ നാം ജീവിക്കാറുള്ളൂ, വിദേശിയില്‍ നിന്നും കടം കൊണ്ട കാശേ നമുക്ക് സ്വന്തമായുള്ളൂ… എന്നിട്ടും ഈ രണ്ടായിരത്തി പന്ത്രണ്ടില്‍ ആരും ഇതൊന്നും കൊണ്ട് ചത്തില്ല. കാരണം, ജൈവ സംവിധാനത്തിന്റെ അനുരൂപണ സ്വഭാവം കൊണ്ട്… എന്ന് വച്ച് ഏതറ്റം വരെയും ഈ ജീവല്‍ സംവിധാനം പോകും എന്നും കരുതാന്‍ കഴിയില്ല. ഇതെപ്പോള്‍ വേണമെങ്കിലും നമുക്ക് ദൃഷ്ട്ടാന്തം ആയേക്കാം..

   ഒന്നേ പറയാനുള്ളൂ.. നാം സര്‍വ നാശത്തിന്റെ വക്കിലാണ്.. വഴിമാറുക, അല്ലെങ്കില്‍ നമ്മുടെ വഴി എന്നന്നേക്കുമായി മുടങ്ങിപ്പോകും.. അതിനു ചര്‍ച്ചകള്‍ ചെയ്തിരുന്നിട്ടു കാര്യമില്ല, ചെയ്യണം. ഒരു സമഗ്ര ബഹുമുഖ ബദല്‍ സംവിധാനം ഉണ്ടാകണം. അതാണ്‌ ഒളിമ്പസ് എന്ന് ഞങ്ങള്‍ കരുതുന്നു.. സ്വാഗതം.

  https://www.facebook.com/photo.php?fbid=454197261294886

  Print Friendly

  687total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in