ഒളിമ്പസ്സിനെ അന്വേഷിച്ചു വരുന്നവരുടെ എണ്ണം കൂടുന്നു..
by Santhosh Olympuss • September 1, 2013 • പൊതുവായത് • 0 Comments
ഒളിമ്പസ്സിനെ അന്വേഷിച്ചു വരുന്നവരുടെ എണ്ണം കൂടുന്നു..
ഒപ്പം സാമ്പത്തിക ബാദ്ധ്യതയും..
ചിലര്‍ ഇവിടെ വരുന്നത്
ഒരു കാഴ്ച ബംഗ്ലാവ് കാണാന്‍ പോകുന്ന പോലെ ആണ്.
(സ്നേഹമോ സഹാനു ഭൂതിയോ, ബന്ധുത്വമോ,
ഉത്തരവാദിത്തമോ, ഇഴുകലോ ഒന്നുമല്ല,
ഞാനത് കണ്ടിട്ടുണ്ടെന്നു പറയാനുള്ള സൌകര്യത്തിനു വേണ്ടി
കാഴ്ച ബംഗ്ലാവില്‍ പോകുന്നവരാണല്ലോ അധികവും)
അങ്ങിനെയുള്ളവര്‍ വന്നത് കൊണ്ട്
ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടെന്നും തോന്നുന്നില്ല.
വരുന്നവര്‍ക്കായി സമയം കണ്ടെത്തുന്നത്
മറ്റു പലതും മാറ്റി വച്ച് കൊണ്ടാണ്.
അറിയാനും കൂടാനും ഉള്ളവര്‍ വരിക.
കൌതുകം മാത്രമുള്ളവര്‍,
ലേഖനങ്ങള്‍ വായിച്ചു തൃപ്തിപ്പെടുക.
എന്തായാലും ഒരു റ്റിക്കറ്റ് ഏര്‍പ്പെടുത്താം എന്ന് കരുതുന്നു.
കടമെങ്കിലും കുറയുമല്ലോ..
701total visits,1visits today