സ്വേച്ഛയും പരേച്ഛയും
by Santhosh Olympuss • August 31, 2013 • തത്വചിന്ത • 0 Comments
എന്താണ് ഇച്ഛ? ആഗ്രഹം എന്ന് പൊതുവേ നാം അറിയുന്നത്, നമ്മുടെ ശാരീരികമോ മാനസികമോ ആയ ഒരു ആവശ്യത്തെ കുറിക്കുന്ന ഒരു തോന്നലിനെയാണ്. അത് ഒരു പക്ഷെ താല്കാലിക / നൈമഷിക യുക്തികളാല്‍ വന്നു ചേരുന്നവയാകാം.അതല്ലെങ്കില്‍ സഹജ ചോദനയോ, നിരന്തരമായോ, വൈകാരികമായോ ഉള്ള ഒരു പ്രേരണയാല്‍ വരുന്ന അനൈച്ഛിക ചേഷ്ടയോ (reflex) ആകാം. നമ്മുടെ യുക്തിവിചാരത്താല്‍ വന്നു ചേരുന്ന അത്തരം ആഗ്രഹങ്ങളെ ആണ് പൊതുവേ ആഗ്രഹങ്ങളായി നാം തിരിച്ചറിയാറ്. വിശപ്പുപോലുള്ള നമ്മുടെ വികാരങ്ങള്‍ ആകട്ടെ ശരീര സൃഷ്ടിയാണ്. (അത് സഹജമായും വരാം, നിരന്തര ശീലം കൊണ്ടും വരാം). ഈ വികാരങ്ങള്‍ കൈകാര്യം ചെയ്യാനായുള്ള വസ്തു വസ്തുതാ മോഹങ്ങളും ആഗ്രഹം തന്നെ.
അപ്പോള്‍ നൈമഷിക യുക്തികളാല്‍ വന്നു ചേരുന്ന (പ്രതീത) ആഗ്രഹങ്ങള്‍ എന്നും, ശരീരാവശ്യ പരമായ(ഭൌതിക) ആഗ്രഹങ്ങള്‍ എന്നും രണ്ടായി തിരിക്കാം. ശരീരാവശ്യപരമായ ആഗ്രഹങ്ങള്‍ മിക്കപ്പോഴും പരിശ്രമങ്ങളില്ലാതെ സാധിക്കുക തന്നെയാണ് പതിവ്. യുക്തിയാല്‍ വന്നു ചേരുന്ന ആഗ്രഹങ്ങള്‍ ശ്രമഫലമായാണ് സാധിക്കുക. അതിനു കാരണമാകുന്നത് പ്രാപഞ്ചികമായ, വ്യവസ്ഥാ നിയമപ്രകാരമുള്ള, പ്രപഞ്ച ഘടകങ്ങളുടെ വിതാനിക്കലാണ്.
ഉദാഹരണത്തിന്, ഒരു ശരീരം എന്നത് കുറെ അവയവങ്ങള്‍ ചേര്‍ന്നതാണ്. അത് പോലുള്ള കുറെ ശരീരങ്ങള്‍ ചേര്‍ന്ന് കൊണ്ട് ഒരു സമൂഹം ഉണ്ടാകുന്നു. ഈ ഉദാഹരണത്തിലെ ശരീരം എന്നത് അതിന്റെ ഘടകങ്ങളും അതോടൊപ്പം, മറ്റു ചില പ്രപഞ്ച പ്രതിഭാസ്സങ്ങളും (pentacoo) ചേര്‍ന്നുള്ള കൂട്ടായ്മയാണ്. കുറെ വസ്തുക്കള്‍ ഇത്തരം ഒരു പ്രത്യേക വിന്യാസത്തില്‍ ഒന്ന് ചേര്‍ന്നതിനെയാണ് വ്യവസ്ഥാ /വ്യൂഹം (system) എന്ന് പറയുക. കുറച്ചു ചെറിയ വ്യവസ്ഥകള്‍ പ്രപഞ്ച നിയമങ്ങളാല്‍ ഒന്ന് ചേര്‍ന്ന് ഒരു വലിയ വ്യവസ്ഥ രൂപം കൊള്ളുന്നു. (ഇവയില്‍ എല്ലാ വ്യവസ്ഥകള്‍ക്കും, സ്വതന്ത്ര അസ്ഥിത്വം ഉണ്ടാകണമെന്നില്ല). പ്രാഥമിക കണം (ക്വാര്‍ക്കുകള്‍, ക്വിബിറ്റുകള്‍) മുതല്‍ പ്രപഞ്ചം വരെയും ഇങ്ങിനെയാണ് വിന്യസിക്കപ്പെട്ടിട്ടുള്ളത്. ഇവയില്‍ ഓരോ തലത്തിലും ഉള്ള വ്യവസ്ഥകള്‍ അതിന്റെ അകം വ്യവസ്ഥകളോടും, പുറംവ്യവസ്ഥകളോടും, സഹ വ്യവസ്ഥകളോടും (intra/trams/co systems)നിരന്തരം ഊര്‍ജ വിനിമയം നടത്തിക്കൊണ്ടിരിക്കും. ഈ ഊര്‍ജ വിനിമയ സ്വഭാവതിനനുസൃതമായിരിക്കും, ഓരോ വ്യവസ്ഥയുടെയും സ്വഭാവം (പ്രതിഭാസം)
വ്യവസ്ഥകളുടെ താളാത്മക സ്വഭാവത്തെ സാന്ദര്‍ഭികമായി വ്യതിചലിപ്പിക്കാനുള്ള അതിന്റെ പ്രായോഗിക സംവിധാനമാണ്, അതിന്റെ യുക്തി. ചിന്ത യുക്തി നിബദ്ധമാണ്. ശാരീരിക താളത്തെ പൂര്‍ണമായും ആശ്രയിക്കാതെയുള്ള സ്വതന്ത്രമായ ഒരു അസ്ഥിത്വം യുക്തിക്കില്ലെങ്കിലും, യുക്തിയെ പേറുന്ന ജീവിയുടെ / സത്തയുടെ വീക്ഷണത്തില്‍, യുക്തി സ്വതന്ത്രമായിരിക്കും. ചിന്തയിലൂറുന്ന തോന്നലുകള്‍ നൈമിഷികം എന്ന് കാണപ്പെടുമെങ്കിലും, അവ, ശരീരത്തിന്റെ സ്മ്രുതികള്ക്കും,ധര്‍മത്തെ പറ്റിയുള്ള കര്‍മ പദ്ധതിയ്ക്കും (blue print) അനുസൃതമായിരിക്കും.
പ്രതീത ആഗ്രഹങ്ങള്‍ സംഭവിക്കുമ്പോള്‍, സത്തയുടെ അകം പുറം സഹ വ്യവസ്തകലോടുള്ള ഭൌതിക വിനിമയം പരിമിതമായിരിക്കും.v
തുടരും
https://www.facebook.com/groups/olympussdarsanam/doc/262396790458132/
812total visits,1visits today