• ഭീതി..

  by  • July 23, 2013 • മാനേജുമെന്റ് • 0 Comments

  കോശങ്ങളുടെ അനാരോഗ്യകരമായ പ്രത്യാശയാണ് ഭീതി. നാശാത്മക രോഗങ്ങള്‍ ഉണ്ടാക്കുന്നത്‌, ജീനുകളില്‍ തുടങ്ങി കോശങ്ങളിലും, കലകളിലും, അവയവങ്ങളിലും ഉണ്ടാകുന്ന ഭീതി തന്നെ. കോശങ്ങള്‍ ഭീതിതാവസ്ഥ നിരന്തരം പേറിയാല്‍, നിരന്തര രോഗങ്ങളും, അതെ തുടര്‍ന്ന് മരണവും സംഭവിക്കും. ജീനുകളിലെ ഭീതി  കോശങ്ങളെയും, കോശങ്ങളിലെ ഭീതി കലകളെയും, കലകളിലെ ഭീതി അവയവങ്ങളെയും, അവയവങ്ങളിലെ ഭീതി ജീവിയേയും നശിപ്പിക്കും.

  അങ്ങിനെയെങ്കില്‍, ജീവിയുടെ ഭീതി ജീവി വര്‍ഗത്തെയും, ജീവി വര്‍ഗ്ഗത്തിന്റെ ഭീതി ജൈവ രാശിയെയും, ജൈവരാശിയുടെ ഭീതി ഭൂമിയെന്ന ഗോളത്തിലെ വര്‍ത്തമാന സ്ഥിതികത്വതെയും നശിപ്പിക്കാന്‍ പോന്നതാണ്.

  അങ്ങിനെയെങ്കില്‍, മുല്ലപ്പെരിയാറിനെ ചൊല്ലി പെരിയാറിന്റെ തീരത്തുള്ളവരുടെ ഭീതി, ഒരു ജനതയെ തന്നെ നശിപ്പിക്കാന്‍ പ്രാപ്തമാണ്. വാചോടാപം നടത്തുന്ന രാഷ്ട്രീയ നേതാകള്‍ക്ക് ഡാം പോളിയില്ലെന്ന (മിഥ്യാ) ധാരണ ഉണ്ടായേക്കാം. എന്നാല്‍, തീരുമാനങ്ങളില്‍ എത്താതെ നീട്ടിക്കൊണ്ടു പോകുന്ന ഈ ദിനരാത്രങ്ങള്‍, ബാധിതരാകാന്‍ പോകുന്ന ഒരു ജനതയുടെ ഭീതിയെ നിലനിര്‍ത്തുകയും, വര്‍ദ്ധിപ്പിക്കയും ചെയ്യുന്നതാണ്.  ഭരണാധികാരികളും, നീതി പീഠവും കയ്യൊഴിഞ്ഞ ഈ ജനതയുടെ ഭീതി, ഒരു പൊതു വികാരം ആയി മാറുകയാണ്..

  അങ്ങിനെയെങ്കില്‍, ആ ഭീതി ഭൂകമ്പ രൂപത്തിലോ, പെരുമഴയുടെ രൂപത്തിലോ മുല്ലപ്പെരിയാറിനെ പൊളിച്ചെറിയും. അതാണ്‌ പ്രകൃതിയുടെ നിയമം..

  അങ്ങിനെയെങ്കില്‍, ഇത് തുടര്‍ന്ന് കൊണ്ട് പൊയ്ക്കൂടാ.. ഫലം തരാത്ത ഭരണ വൃക്ഷത്തെ ഇനി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല. നമ്മുടെ പൈതങ്ങളുടെയും അമ്മമാരുടെയും കണ്ണുകളില്‍ ഊറി നില്‍ക്കുന്ന ഭീതി മാറ്റാന്‍, നമുക്ക് മാത്രമേ കഴിയൂ.. ഉണരുക. സാദ്ധ്യമായ വഴികളില്‍, അപകടങ്ങളില്ലാതെ, മുല്ലപ്പെരിയാറിനെ കാലിയാക്കുക. ഒരു ജനതയെ നാമാവശേഷമാകാന്‍ അനുവദിക്കാതിരിക്കുക..

  ഒപ്പം, അരികിലുള്ളവര്‍ക്ക് ധൈര്യം പകരുക.. എല്ലാ അര്‍ത്ഥത്തിലും.. പ്രകൃതി നമ്മെ കൈവിടാതിരിക്കട്ടെ..

  https://www.facebook.com/notes/santhosh-olympuss/notes/296247417089872

  Print Friendly

  614total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in